ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)

? ഉമര്‍(റ)ന്റെ പിതാവ്?
– ഖത്ത്വാബ്
? ഉമര്‍(റ) ഓമനപ്പേര്?
– അബൂഹഫ്‌സ്വ്
? ഉമര്‍(റ)ന്റെ ജനനം?
– ആനക്കലഹത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം.
? എന്നാണ് ഉമര്‍(റ) മുസ്‌ലിമായത്?
– നുബുവ്വത്തിന്റെ 6-ാം വര്‍ഷം തന്റെ 27-ാം വയസ്സില്‍
? ഉമര്‍(റ) ഇസ്‌ലാമിലെ എത്രാമത്തെ മെമ്പറാണ്?
– ആണുങ്ങളില്‍ 40-ാമത്തെ.
? ‘രണ്ടിലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേ’ എന്ന് നബി(സ) പ്രാര്‍ത്ഥിച്ചത് ആരെക്കുറിച്ച്?
– ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), അംറ്ബ്‌നു ഹിഷാം(അബൂ ജഹല്‍)
? ഉമര്‍(റ) മുസ്‌ലിമായത് എങ്ങനെ?
– തന്റെ സഹോദരി ഫാത്വിമയുടെ വീട്ടില്‍ വെച്ച് ത്വാഹ എന്ന സൂറത്ത് കേള്‍ക്കാനിടയായി.
? സഹോദരിയെയും ഭര്‍ത്താവിനെയും ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വന്ന സ്വഹാബി ആരായിരുന്നു?
– ഖബ്ബാബ്(റ)
? ഉമര്‍(റ) ഹിജ്‌റ പോയത് എപ്രകാരം?
– പരസ്യമായി.
? ഉമര്‍(റ) തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസ് നിവേദനം ചെയ്തു?
– 539 ഹദീസുകള്‍
? സത്യാസത്യങ്ങളുടെ വിവേചകന്‍ എന്ന് അര്‍ത്ഥം വരുന്ന ഉമര്‍(റ)ന്റെ സ്ഥാനപ്പേര്?
– അല്‍ ഫാറൂഖ്
? എത്ര സ്ഥലത്ത് ഉമര്‍(റ)ന്റെ വാക്കിനോട് യോജിച്ച് ഖുര്‍ആന്‍ ഇറങ്ങിയിട്ടുണ്ട്?
– ഇരുപതോളം സ്ഥലത്ത്
? ഉമര്‍(റ)ന്റെ ഖിലാഫത്ത് സമയം?
– 10 വര്‍ഷവും 6 മാസവും
? ഹിജ്‌റ വര്‍ഷം നടപ്പിലാക്കിയ ഖലീഫ?
– ഉമര്‍(റ)
? ഏത് സമയത്താണ് ഉമര്‍(റ) ശഹീദായത്?
– സുബ്ഹി നിസ്‌കാരത്തിന് ഇമാമത്ത് നില്‍ക്കുന്ന സമയത്ത്.
? എവിടെ വെച്ചാണ് ഉമര്‍(റ)ന് കുത്തറ്റത്?
– മസ്ജിദുന്നബവിയില്‍ വെച്ച്.
? ഉമര്‍(റ)ന്റെ ഘാതകന്റെ പേര്?
– അബൂലുഅ്‌ലുഅത് എന്ന മജൂസി
? ഉമര്‍(റ)നെ കുത്തിയപാടെ അബൂലുഅ്‌ലുഅ എത്ര പേരെ ആക്രമിച്ചു?
– 12 ഓളം പേരെ. അവരില്‍ 6 പേര്‍ കൊല്ലപ്പെട്ടു.

Give Your Opinion