വൈലത്തൂർ – ചിലവിൽ ജുമുഅ മസ്ജിദ്

ചങ്ങണക്കാട്ടിൽ കുന്നശ്ശേരി മൊയ്തീൻ എന്ന നാട്ടുപ്രമാണി വീടിന് കുറ്റിയടിക്കാനായി ഖുത്ബ്സ്സമാൻ മമ്പുറം തങ്ങളെ വൈലത്തൂരിലേക്ക് ക്ഷണിച്ചു

ക്ഷണം സ്വീകരിച്ചെത്തിയ മമ്പുറം തങ്ങൾ വീടിന് കുറ്റിയടിക്കാനുള്ള സ്ഥലം കണ്ടപ്പോൾ മൊയ്തീനോട് പറഞ്ഞു ഇവിടെ വീടല്ല വേണ്ടത്.. പള്ളിയാണ് പണിയേണ്ടത്.!!
അങ്ങിനെ വീടിന് മറ്റൊരിടത്ത് സ്ഥാനം നിർണ്ണയിച്ച് കുറ്റിയടിച്ച് കൊടുക്കുകയും ആദ്യം കാണിച്ച് കൊടുത്ത സ്ഥലത്ത് പള്ളിക്ക് കുറ്റിയടിക്കുകയും ചെയ്തു !!!
അങ്ങനെ ഉയർന്ന് വന്ന പള്ളിയാണ് ഇന്ന് രണ്ടായിരത്തോളം വീടുകളുള്ള മഹല്ലായി അനേകം സൂഫിയാക്കളും പണ്ഡിതന്മാരും അന്തിയുറങ്ങുന്ന വിജ്ഞാനപ്രസരണത്തിന് പേര് കേട്ട വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദ്

താനൂർ ഖാസിയാരകത്ത് ഉമർ ഖാളിയും ഖാസിയാരകത്ത് ആലസ്സൻ കുട്ടി മുസ്ലിയാരും കോയസ്സൻ മുസ്ലിയാരുമൊക്കെ ഈ പള്ളിയിൽ ഖാസിമാരായിരുന്നു

ശൈഖുൽ മശാഇഖ് മർഹൂം കുറ്റൂർ കമ്മുണ്ണി മുസ്ലിയാരുടെ ആദ്യത്തെ ദർസ് ഇവിടെയാണെന്നും
സൂഫി പണ്ഡിതനായ ചെമ്പ്ര പോക്കർ മുസ്ലിയാർ ദർസ് പഠനം ആരംഭിച്ചത് ഈ പള്ളിയിൽ കമ്മുണ്ണി മുസ്ലിയാരുടെ ദർസിൽ നിന്നാണെന്നും പറയപ്പെടുന്നു

ഈ പള്ളിയുടെ ചാരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖ സൂഫിവര്യൻ യാഫിഈ സൈതാലി മുസ്ലിയാർ ഇവിടെ 33 വർഷം ദർസ് നടത്തിയിട്ടുണ്ട്

സൂഫിവര്യരായ കാവുംപുറം അവറു മുസ്ലിയാർ ഈ പള്ളിയിൽ സൈതാലി മുസ്ലിയാരുടെ ശിഷ്യനായി ഓതി പഠിക്കുകയും പള്ളിയുടെ ചാരത്ത് സൈതാലി മുസ്ലിയാർക്കൊപ്പം അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു

കർമ്മശാസ്ത്ര കുലപതിയായ മർഹൂം കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ ഈ പള്ളിയിൽ ഇരുപത് വർഷക്കാലം ദർസ് നടത്തിയിട്ടുണ്ട്

സമസ്തയുടെ പ്രസിഡൻ്റുമാരായിരുന്ന
മർഹൂം സയ്യിദ് അബ്ദുറഹിമാൻ അസ്ഹരിതങ്ങളും കെ.കെ അബൂബക്കർ ഹസ്റതും ഈ പള്ളിയിൽ കരിങ്കപ്പാറ ഉസ്താദിൻ്റെ ദർസിൽ ഓതി പഠിച്ചവരാണ്

അവിഭക്ത സമസ്ത” മുശാവറ അംഗമായിരുന്ന വൈലത്തൂർ ബാവ മുസ്ലിയാർ അന്തിയുറങ്ങുന്നതും ഈ പള്ളിക്ക് ചാരത്ത് തന്നെ അവരും ഈ പള്ളിയിൽ ഓതിയവരാണ്

പ്രമുഖ പണ്ഡിതനും സൂഫിയും കവിയുമായിരുന്ന കുണ്ടൂർ അബ്ദുൽ ഖാദർ മസ്ലിയാരും ഈ പള്ളിയിൽ ഓതി പഠിച്ചിട്ടുണ്ട്

പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനായിരുന്ന നന്നമ്പ്ര സൈതാലി മുസ്ലിയാരും തിരൂരങ്ങാടി ബാപ്പു മുസ്ലിയാരും ഈ പള്ളിയിൽ ദർസ് നടത്തിയ പ്രമുഖരാണ്

കരിഞ്ചപ്പാടി മൊയ്തീൻ കുട്ടി മുസ്ലിയാർ
പാങ്ങിൽ അബ്ദുള്ള മുസ്ലിയാർ
കുട്ടശ്ശേരി സഈദ് മുസ്ലിയാർ
തുടങ്ങിയവർ ഈ പള്ളിയിൽ നടത്തിയ ദർസും ഏറെ പ്രശസ്തമായിരുന്നു

മർഹൂം ടി.കെ.എം ബാവ മുസ്ലിയാർ
വെളിമുക്ക് കുഞ്ഞീദു മുസ്ലിയാർ
കൈപ്പറ്റ മുഹമ്മദ് മുസ്ലിയാർ
കുമരംപത്തൂർ അബ്ദു റഹിമാൻ മുസ്ലിയാർ
തുടങ്ങിയ അഗ്രേസ രരായ ഉലമാക്കളും ഈ പള്ളിയിൽ ദർസ് നടത്തിയവരാണ് എന്നത് കൂടി ചേർത്ത് വായിക്കുമ്പോൾ
ഇവിടെ എത്രമാത്രം മഹാ പണ്ഡിതന്മാർ ഓതി പഠിച്ചിട്ടുണ്ടാകും എന്നത് നമുക്ക് മനസിലാക്കാം

പാറാൾ ആണ്ടുനേർച്ച

വടക്കൻ മലബാറിലെ തൃക്കരിപ്പൂരിൽ നിന്ന് ഇസ് ലാമിക ദഅവത്ത് ലക്ഷ്യം വെച്ച് മലപ്പുറം ജില്ലയിലെ തിരൂർ ഭാഗത്ത് എത്തിചേർന്ന ഖാദിരിയ്യ ത്വരീഖത്തിന്റെ മശാഇഖന്മാരിൽ പ്രമുഖനും പണ്ഡിതനും സൂഫിയുമായിരുന്നു വടക്കൻ പോക്കർ മുസ്ലിയാർ

തൃക്കരിപ്പൂർ സ്വദേശിയായത് കൊണ്ട് അന്ന് മുതലെ വടക്കൻപോക്കർ മുസ്ലിയാർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്
നങ്ങാരത്ത് അബൂബക്കർ മുസ്ലിയാർ എന്നാണ് എതാർത്ത പേര്

തിരൂർ തലക്കടത്തൂരിനടുത്ത പാറാൾ പള്ളിയിൽ നടന്ന് വരുന്ന പ്രസിദ്ധമായ പാറാൾ നേർച്ചയും അവിടെ നടക്കുന്ന വലിയ റാതീബും സ്ഥാപിച്ചത് വടക്കൻപോക്കർ മുസ്ലിയാരാണ്

അക്കാലത്ത് വ്യാപകമായി പടർന്ന് പിടിച്ച പകർച്ചവ്യാതിയിൽ നിന്നും രക്ഷ ലഭിക്കാനാണ് റാതീബും നേർച്ചയും അദ്ദേഹം സ്ഥാപിച്ചത്
ഇന്നും പതിനായിരങ്ങളാണ് വർഷം തോറും ഈ നേർച്ചയിൽ പങ്കെടുക്കുന്നത്. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച നേർച്ചയാണ് പാറാൾ നേർച്ച.
ആളുകളുടെ തൂക്കത്തിനും പൊക്കത്തിനുമൊക്കെ പത്തിരി നേർച്ചയാക്കുന്ന അഭൂർവ്വം നേർച്ചയാണിത്.

എടക്കുളം – കൈത്തക്കര – കൈനിക്കര – വലിയ പറപ്പൂർ – അനന്താവൂർ – നെല്ലാപറമ്പ്- തുടങ്ങിയ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതിയിലുള്ള റാതീബ് അദ്ദേഹം സ്ഥാപിച്ചിരുന്നു. ചിലയിടങ്ങളിൽ ഇപ്പോഴും നടന്ന് വരുന്നുമുണ്ട്

പോക്കർ മുസ്ലിയാരുടെ ഒരു വാക്ക് മതിയായിരുന്നു അക്കാലത്ത് മാരക രോഗങ്ങൾ വരെ സുഖപ്പെട്ടിരുന്നു.
സാദാരണക്കാരന്റെ വലിയ ആശ്രയമായിരുന്നു പോക്കർ മുസ്ലിയാർ.

ഏഴ് തവണ കാൽ നടയായി യാത്ര ചെയ്ത് ഹജജ് കർമ്മം നിർവ്വഹിച്ചിട്ടുണ്ട്.

ഇനി ഞാൻ തിരിച്ച് വരില്ല ഞാൻ എന്റെ ശൈഖിന്റെ അടുത്തേക്ക് പോകുകയാണന്ന് പറഞ്ഞ് ഒരിക്കൽ വീട് വിട്ടിറങ്ങി ബഗ്ദാദിലേക്കായിരുന്നു യാത്ര. തിരിച്ചെത്തിക്കാനായി
ഭാര്യയും മക്കളും ഒരു ലക്ഷം ഇഖ്ലാസ് സൂറത്ത് നേർച്ചയാക്കിയത്രെ. പോക്കർ മുസ്ലിയാർ ഗൗസുൽ അഹ്ളമിന്റെ മഖാമിലെത്തി സിയാറത്ത് കഴിഞ്ഞപ്പോൾ ശൈഖിന്റെ ആത്മീയ നിർദേശം ലഭിച്ചു ഉടൻ വീട്ടിലേക്ക് തിരിച്ച് പോകണം വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു ഇനി തിരിച്ച് വരില്ല എന്നല്ലെ പറഞ്ഞത് അതെ അങ്ങനെ തന്നെയായിരുന്നു തീരുമാനം പക്ഷെ ശൈഖ് അവിടെ നിൽക്കാൻ സമ്മതിച്ചില്ലല്ലോ നീയും മക്കളും അതിനുള്ള പണി എടുത്തു എന്നായിരുന്നു മറുപടി

ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഭവിച്ചത് എഴുതാനുണ്ട്
അവരുടെ കറാമത്തുകൾ എഴുതി തീർക്കൽ പ്രയാസമാണ്

ഇദ്ദേഹം നേതൃത്വം നൽകിയ പല ഖുത്ബിയ്യത്ത് മജ്ലിസുകളിലും ശൈഖ് ഹാളിറായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ, മോന്താൽ അബ്ദുറഹിമാൻ ശൈഖ് ,കരിമ്പനക്കൽ പോക്കർ മുസ്ലിയാർ,
ഖുത്ബി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാന്മാർക്ക് ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു

മോന്താൽ അബ്ദുറഹിമാൻ ശൈഖ് അന്ന് ഒരിക്കൽ പാറാൾ റാത്തീബിന് നേതൃത്വം നൽകാൻ വന്നിരുന്നു അന്ന് തലക്കടത്തുർ പള്ളിയിൽ വിദ്യാർഥിയായിരുന്ന ഖുത്ബി തങ്ങളെ പോക്കർ മുസ്ലിയാർ ശൈഖിന് പരിചയപ്പെടുത്തി. ശൈഖ് ഒരു പിടി ചോറ് വിദ്യാർത്ഥിയായ ഖുത്ബിയുടെ വായയിൽ വെച്ച് കൊടുത്തുവത്രെ.
ഖുത്ബിയുടെ ആത്മീയ വളർച്ചക്ക് ഇതും ഒരു കാരണമായിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ അനുസ്മരിച്ചിരുന്നു എന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്

തിരുന്നാവായക്കടുത്ത എടക്കുളത്താണ് പോക്കർ മുസ്ലിയാർ താമസമാക്കിയത്
ശേഷം പോക്കർ മുസ്ലിയാർ തന്റെ മൂത്തമകൻ അബ്ദുൽ ഖാദിർ മുസ്ലിയാരെ എടക്കുളത്ത് ഖതീബായി കൊണ്ട് വരികയും അവിടെ നിന്ന് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രായമേറെയായപ്പോൾ ചെറിയ മകനെയും എടക്കുളത്തേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു.
നാല് ആൺമക്കളിൽ ഒരാൾ ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു .
ആറ് പെൺമക്കളുമുണ്ടായിരുന്നു അദ്ദേഹത്തിന്

തിരൂർ കൈത്തക്കര ദർസ് നടത്തി അവിടെ തന്നെ മറവ് ചെയ്യപ്പെട്ട മർഹൂം തൃക്കരിപ്പൂർ അബ്ദുറഹിമാൻ മുസ്ലിയാരുടെ സഹോദരിയും മർഹും എം.എ.അബ്ദുൽ ഖാദർ മുസ്ലിയാരുടെ പിതാവിന്റെ സഹോദരിയുമയിരുന്നു വടക്കൻ പോക്കർ മുസ്ലിയാരുടെ ഭാര്യ

പിന്നീട് എടക്കുളത്ത് താമസമാക്കി വാർദ്ദക്യ കാലത്ത് വളവന്നൂരിൽ നിന്ന് മറ്റൊരു വിവാഹം കൂടി ചെയ്തിരുന്നു.
എടക്കുളത്ത് തന്റെ വീട്ടുപരിസരത്താണ് പോക്കർ മുസ്ലിയാരുടെ മഖ്ബറ

വടക്കൻപോക്കർ മുസ്ലിയാരുടെ മുത്തമകൾ
ഉമ്മുകുൽസുവിനെ കൈത്തക്കരയിൽ തൻ്റെ ഭാര്യാ സഹോദരൻ അബ്ദുറഹിമാൻ മുസ്ലിയാരുടെ ശിഷ്യനും കൈത്തക്കരയിൽ തന്നെ ദർസ് നടത്തുകയും ചെയ്തിരുന്ന സൂഫിവര്യനായിരുന്ന കുറ്റൂർ തലാപ്പിൽ അഹമ്മദ് കുട്ടി മുസ്ലിയാർ വിവാഹം ചെയ്തു.
അതിൽ പിറന്ന മകനാണ് എടക്കുളം അബൂബക്കർഹാജി എന്ന പേരിൽ പ്രശസ്തനായ എടക്കുളം അബൂബക്കർ മുസ്ലിയാരും അനന്താവുർമുദരിസ് മജീദ് മുസ്ലിയാരും

ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടതിനാൽ മാതാമഹൻ വടക്കൻപോക്കർ മുസ്ലിയാരാണ് അബൂബക്കർ ഹാജിയെ വളർത്തിയത്
അബൂബക്കർ ഹാജി പിന്നീട് കേരളത്തിൽ പ്രശസ്തനായിരുന്നു

കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ
ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്ലിയാർ
സ്വദഖത്തുള്ള മുസ്ലിയാർ
തുടങ്ങിയവരാണ് അബൂബക്കർ ഹാജിയുടെ ഗുരുവര്യന്മാർ

കുറ്റൂർ കമ്മുണ്ണി മുസ്ലിയാരുടെ മകളെ അബൂബക്കർ ഹാജി വിവാഹം ചൈതിരുന്നു പിന്നീട് ആ ബന്ദം ഒഴിവായി
പിന്നീട് അമ്മാവൻ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകൾ ബീഫാതിമയെ വിവാഹം ചൈതു
ഏഴ് സന്താനങ്ങളുണ്ടായിരുന്നു

തിരൂർ_ എടക്കുളം – അനന്താവൂർ -കന്മനം – തുടങ്ങി പത്തിലതികം മഹല്ലുകളിലെ ഖാസിയായിരുന്നു അബൂബക്കർ ഹാജി

1961 മുതൽ 1975 ൽ മരണപ്പെടുന്നത് വരെ സമസ്ത മുശാവറ മെമ്പറായിരുന്നു അബുബക്കർ ഹാജി

തിരുനാവായ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം

തിരൂർ പുതിയങ്ങാടിയിലും -തിരൂർ കോരങ്ങത്ത് 22 വർഷവും-ദർസ് നടത്തിയിരുന്നു. ഹാജി
ഇടക്ക് നൂരിഷാ ത്വരീഖതിന്റെ ഭാഗമായിരുന്നെങ്കിലും സമസ്തയുടെ തീരുമാനം വന്നപ്പോൾ അതിൽ നിന്നും വിട്ട് നിന്നു.
മികച്ച മതപ്രഭാഷകൻ കൂടിയായിരുന്നു

ഹിജ്റ 1398 റജബ് 18 ന് അറുപത്തിമൂന്നാം വയസിൽ അവർ മരണപ്പെട്ടു
എടക്കുളം ജുമാമസ്ജിദിൽ മറവ് ചെയ്തു.

ഹലാൽ ഭക്ഷണം എന്നാൽ എന്ത്?

ഈ ലോകം ആശയങ്ങളാലും കാഴ്ചപ്പാടുകളാലും സമ്പന്നമാണ്. മനുഷ്യന്‍ രൂപീകരിച്ച മതങ്ങളും സമീപനങ്ങളും സംസ്‌കാരങ്ങളും ഇവിടെയുണ്ട്. ഇസ്ലാം ഇവയില്‍ നിന്ന് വേര്‍തിരിഞ്ഞുനില്‍ക്കുന്നു.

ഇസ്ലാം വേറെ ഒരു മതമല്ല, വേറിട്ട മതമാണ്. അതിന് കാരണം അതിന്റെ ദൈവികതയാണ്. സമഗ്രവും പൂര്‍ണവും യുക്തിഭദ്രവുമായ ജീവിതക്രമം ഇസ്ലാം പരിശീലിപ്പിക്കുന്നു. പ്രകൃതിദത്തമായ മനുഷ്യാവസ്ഥയെയാണ് ഈ ചിട്ടപ്പെടുത്തലിന് അടിസ്ഥാനമാക്കിയത്. ജനന മരണങ്ങള്‍, ദൈവസങ്കല്‍പം, വിശ്വാസാചാരങ്ങള്‍, അനുഷ്ഠാനകര്‍മ്മങ്ങള്‍, ജീവിതലക്ഷ്യം, ആത്മാവ്, പ്രപഞ്ചസംവിധാനം തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ വേറിട്ടുനില്‍പ്പ് ഇസ്ലാമിന്റെ മുഖമുദ്രയാണ്. പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് ഒരു വിഷയത്തില്‍ എന്തുകൊണ്ട് ഇസ്ലാമിക പാഠം അങ്ങനെയായി എന്ന് മനസിലാക്കാന്‍ പ്രയാസകരമാണ്.

ക്രൈസ്തവത ത്രിയേകത്വത്തെ ദൈവസങ്കല്‍പമായി കാണുന്നു. ഹൈന്ദവസങ്കല്‍പത്തില്‍ അനേകദൈവങ്ങളുണ്ട്. ഇസ്ലാമാകട്ടെ അന്യൂനമായ ദൈവികതയില്‍ ഉറച്ചുനില്‍ക്കുന്നു. വിശ്വാസം സമാനതകളില്ലാത്തതാണ് ഒരു മുസ്ലിമിന്. ഇവിടെയാണ് ഇസ്ലാം പലപ്പോഴും പുറത്തുനില്‍ക്കുന്ന സഹോദരന് വിമര്‍ശനത്തിന് പറ്റുന്നതായി തോന്നുന്നത്.

ഇപ്പോഴിത് പറയാന്‍ കാരണം കുറച്ചുകാലം മുന്‍പ് ദേശീയ തലത്തിലും കേരളത്തിലും ഉയര്‍ന്നുവന്ന ഹലാല്‍ ടാഗ് വിവാദമാണ്. ഭക്ഷണശാലകളുടെ മുന്നിലും ഭക്ഷണപാക്കറ്റുകളിലും ഹലാല്‍ എന്ന വാക്ക് മുദ്രണം ചെയ്തത് കണ്ടപ്പോള്‍ അതെന്തോ വര്‍ഗീയമോ അപക്വമോ ആയ പ്രയോഗമായി ചിലരെങ്കിലും തെറ്റായി മനസിലാക്കിയിരിക്കുന്നു. തുടര്‍ന്ന് തങ്ങളുടെ ഭക്ഷണശാലകളുടെയും മറ്റും മുന്നില്‍ നോ ഹലാല്‍ ബോര്‍ഡുകളും ചിലര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ വാക്കിനെ ഇസ്ലാമിലെ മറ്റു പല കാര്യങ്ങളെയുംപോലെ കൃത്യമായി പലരും മനസിലാക്കിയിട്ടില്ല.

എന്താണ് ഹലാല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശുദ്ധമായത്, യോഗ്യമായത് എന്നൊക്കെയാണ് അര്‍ത്ഥം. ഈ വാക്ക് മനസിലാക്കാന്‍ അതിന്റെ വിപരീതമെന്നോണം ഉപയോഗിച്ചുവരുന്ന ഹറാം എന്ന വാക്ക് മനസിലാക്കണം. ഹറാം എന്നാല്‍ നിഷിദ്ധമായത് എന്നാണ്. അഥവാ നമുക്ക് ഉപയോഗിക്കാന്‍ പറ്റാത്തത്. അപ്പോള്‍ ഹലാല്‍ എന്നാല്‍ ഉപയോഗയോഗ്യമായത്. അങ്ങനെയെങ്കില്‍ ഞാന്‍ ഹലാല്‍ വില്‍ക്കുന്നില്ല, ഉപയോഗിക്കുന്നില്ല എന്നതിനര്‍ത്ഥം നിഷിദ്ധമായത് ഉപയോഗിക്കുന്നു എന്നാണ്.

ഹലാല്‍ എന്നാല്‍ ലളിതമായി ഈ പറഞ്ഞതാണെങ്കിലും അതിന് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. നമ്മുടേതല്ലാത്ത ഒന്നും നമ്മുടേതല്ല. സരളം. ലളിതം.

പിതാവ് മക്കള്‍ക്ക് നല്‍കുന്ന ആഹാരത്തിന്റെയോ വസ്ത്രത്തിന്റെയോ സ്‌നേഹപ്രകടനത്തിന്റെയോ കാര്യത്തില്‍ പോലും ഈ ഹലാല്‍ ഹറാം പരിധി കടന്നുവരുന്നു. നിങ്ങള്‍ വാഹനമോടിച്ച് പോകുന്നു. രാത്രിയില്‍ എതിരേ വരുന്ന യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഹെഡ്‌ലൈറ്റ് ബ്രൈറ്റായി ഉപയോഗിക്കുന്നത് ഹറാമാണ്. വഴിയേ പോകുമ്പോള്‍ വീണുകിട്ടിയ ഒരു പഴം ഉടമയുടെ സമ്മതമില്ലാതെ തിന്നുന്നതോ ആ സ്ഥലത്ത് നിന്ന് നീക്കുന്നതോ പോലും ഒരു വേള ഹറാമാണ്. സമ്മതത്തോടെയാണെങ്കില്‍ ഹലാലും.

ഇപ്പോള്‍ ഉയര്‍ന്ന ഹലാല്‍ വിവാദത്തെ കുറിച്ചുള്ള പല വാര്‍ത്തകളും കാഴ്ചപ്പാടുകളും കാണുമ്പോള്‍ മനസ്സിലാകുന്നത് ആ വാക്ക് മാംസാഹാരവുമായി ബന്ധപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ചതിനാലാണ്. മൃഗത്തിന് ആവശ്യമായ ഭക്ഷണം കൊടുത്ത് വെള്ളം കൊടുത്ത് ഒരുക്കിയ ശേഷം ശുദ്ധിയോടെയും വൃത്തിയോടെയും ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്ന പവിത്രമായ അല്ലാഹുﷻവിന്റെ നാമമുള്‍കൊള്ളുന്ന വചനം ഉച്ചരിച്ച് നിയ്യത്തോടെ(മനോനിശ്ചയം)യാണ് അറവ് നടത്തേണ്ടത്. ഖിബ്‌ലയുടെ ഭാഗത്തേക്ക് മുഖം തിരിച്ച് പക്വതയുള്ള വിശ്വാസിയാണ് കര്‍മ്മം നടത്തേണ്ടത്. അറവ് നടത്തുന്ന ആയുധം നല്ല മൂര്‍ച്ചയുണ്ടായിരിക്കണം. മൃഗത്തെ പീഡിപ്പിക്കുകയോ വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് പ്രകാരം അറവ് നടത്തുന്ന തൊണ്ടയിലെ അന്നനാളവും അതോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനഞരമ്പും മുറിയാനും ഏതാനും സെക്കന്റുകള്‍ മാത്രമേ മൃഗത്തിന് വേദന അനുഭവപ്പെടുന്നുള്ളൂ. അറവ് കഴിഞ്ഞാലുടന്‍ സുരക്ഷക്കായി ബന്ധിച്ചിരിക്കുന്ന കാലിലെയും മറ്റും കെട്ടഴിച്ച് മൃഗത്തെ സ്വതന്ത്രമാക്കണം. പിന്നീട് രക്തം വാര്‍ന്ന് പോയി ജീവന്റെ ചലനം നിലക്കുന്നതുവരെ കാത്തിരുന്ന ശേഷമാണ് മാംസം ഭക്ഷണത്തിനായി ഒരുക്കേണ്ടത്.

വേട്ട നടത്തുകയാണ് എങ്കില്‍ അമ്പെയ്യുന്നതിനോ തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനോ മുമ്പ് ഈ പറഞ്ഞ ദൈവനാമസൂക്തം ചൊല്ലി നിയ്യത്തുവച്ച് ചെയ്യണം. അറവ് നടത്തുന്നത് ആരോഗ്യമുള്ള മൃഗത്തെയായിരിക്കണം. ജീവന്‍ പോകാറായതോ മാരകരോഗം ബാധിച്ചതോ ചത്തതോ കൊല്ലപ്പെട്ടതോ ഹലാലാവുകയില്ല. ഇതാണ് മാംസത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിക പാഠം.

ഇനി വായനക്കാരന്‍ ചിന്തിച്ച് നോക്കൂ. ശുദ്ധമല്ലാത്തത് കഴിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? അതിന് സാധിക്കുമോ? ഇസ്ലാം പറയുന്ന ഒരു സാങ്കേതികപദം അറിയില്ല എന്നതിനാല്‍ ഹലാല്‍ ഹറാം എന്ന സങ്കല്‍പത്തെ പരിഹസിക്കാം. മുസ്‌ലിംകള്‍ക്ക് പരാതിപ്പെടാനര്‍ഹതയില്ല. കാരണം ഒരു ബഹുസ്വരസമൂഹത്തില്‍ തങ്ങളുടെ മൗലികമായ ഒരു വിശ്വാസരീതിയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് മുസ്‌ലിംകളായിരുന്നു. എന്നാല്‍ കേവലം ഏതോ തല്‍പരകക്ഷികള്‍ എവിടെ നിന്നോ പടച്ചുവിടുന്ന വെറുപ്പിന്റെ കുമിളകള്‍ ഊതി വീര്‍പ്പിച്ച ദുര്‍ഗന്ധപൂരിതമാക്കും മുമ്പ് സംഭവം എന്താണ് എന്ന് മനസിലാക്കേണ്ടതാണ്.

ഒരു വെജിറ്റേറിയന്‍ ഭക്ഷണശാലക്കാരന്‍ പരിസരത്തെ പച്ചക്കറി കടയില്‍നിന്ന് മോഷ്ടിച്ചെടുത്തവ കൊണ്ടാണ് സാമ്പാറുണ്ടാക്കിയത് എന്ന് വിചാരിക്കുക. എങ്കില്‍ അത് ഹലാലല്ല. ഹറാമാണ്. ഭക്ഷ്യയോഗ്യമല്ല. മുസ്ലിമിന് മാത്രമല്ല, മനുഷ്യന് തന്നെ നിഷിദ്ധമാണ്. കാരണം ഹലാല്‍ എന്നത് ഒരു സാംസ്‌കാരികമുദ്രയാണ്. വ്യാപാരം വര്‍ധിപ്പിക്കാനുള്ള പരസ്യമല്ല.

മറ്റൊന്ന്, നമ്മുടെ ചരിത്ര കൃതികളിലൊക്കെ തന്നെയും ചക്രവര്‍ത്തിമാരും ഗുരുക്കന്മാരും മാംസം കഴിച്ചതായി പറയുന്നുണ്ട്. അപ്പോള്‍ മാംസാഹാരം അത്ര മോശം ആഹാരമല്ല. ലോകത്ത് ഭൂരിപക്ഷം മാംസാഹാരികള്‍ മുസ്‌ലിംകളുമല്ല. ഇന്ത്യയില്‍നിന്ന് മാംസം കയറ്റുമതി ചെയ്യുന്നതും മുസ്‌ലിംകളേക്കാള്‍ മറ്റു മത വിഭാഗങ്ങളാണ്.

ഇസ്‌ലാമികഭക്ഷണരീതി പഠിക്കേണ്ടതാണ്. പലപ്പോഴും പലരാജ്യക്കാരും മത്സ്യങ്ങളെ ജീവനോട് എണ്ണയിലിട്ട് വറുത്തെടുക്കുന്നതും കഴിക്കാനുള്ള പാത്രത്തിലെത്തിയിട്ട് പോലും തല പാത്രത്തില്‍ കിടന്ന് പിടയുന്നതും യൂട്യൂബിലൊക്കെ പരിശോധിച്ചാല്‍ ധാരാളമുണ്ട്. ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ഉത്കൃഷ്ടമായ ആശയങ്ങളിലൊന്നാണ് ഉടമസ്ഥാവകാശം. സ്ഥാവരജംഗമങ്ങളില്‍ ഉടമസ്ഥാവകാശം പ്രധാനമാണ്. ആശയങ്ങളിലും അങ്ങനെ തന്നെ.

ഇസ്‌ലാമികസംസ്‌കാരത്തിലുടനീളം ഈ ഹറാം ഹലാല്‍ വിശ്വാസം വേരാഴ്ത്തി നില്‍ക്കുന്നു. ഭക്ഷണം, വസ്ത്രം, പണം തുടങ്ങി എന്തു കാര്യത്തിലും എന്റെ ഉടമസ്ഥതയിലില്ലാത്തത് എനിക്ക് ഉപയോഗിക്കാനാവില്ല, ഉടമസ്ഥന്റെ സമ്മതമില്ലാതെ. നിഷിദ്ധമായത് തിന്നു (ഹറാമില്‍ നിന്ന്) ണ്ടായ മാംസം (ശരീരം) നരകത്തോട് ഏറ്റവും ഇണങ്ങിയതാണെന്നാണ് തിരുനബി ﷺ പഠിപ്പിക്കുന്നത്.

വിശുദ്ധഖുര്‍ആനിലേക്ക് കടന്നാല്‍ ഹറാമുകളെ കുറിച്ചുള്ള നിരന്തരമായ പരാമര്‍ശങ്ങള്‍ കാണാം. സൂറത്തുല്‍ ബഖറയില്‍ 128-ാം സൂക്തം: മനുഷ്യകുലമേ, ഭൂമിയില്‍ നിന്ന് ശുദ്ധമായതില്‍ നിന്ന് അനുവദനീയമായത് നിങ്ങള്‍ ഭക്ഷിക്കണേ, പിശാചിന്റെ കാലടി പിന്തുടരല്ലേ, അവന്‍ പ്രത്യക്ഷ ശത്രുവാണ്’. (വര്‍ഗീയത എന്ന പിശാച് ഭാരതത്തിന്റെ പ്രത്യക്ഷ ശത്രുവാണ് എന്ന് കാലികവായന).

മാഇദ അധ്യായത്തിന്റെ ആദ്യവാചകത്തില്‍ ഖുര്‍ആന്‍ മൃഗങ്ങളില്‍ നിന്ന് നാല്‍ക്കാലികളില്‍ പെട്ട മൃഗങ്ങള്‍ ഹലാല്‍ എന്ന് പറയുന്നു. ഇതേ അധ്യായത്തിന്റെ 88-ാം സൂക്തം ഇങ്ങനെ പറയുന്നു: അല്ലാഹു ﷻ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് ശുദ്ധവും അനുവദനീയവുമായത് ഭക്ഷിക്കുക. നിങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുﷻവിനെ സൂക്ഷിക്കുക’. ഇത്തരം സൂക്തങ്ങളിലെല്ലാം ഹലാല്‍ സങ്കല്‍പം മുസ്‌ലിംകള്‍ക്ക് മാത്രം എന്നല്ലല്ലോ പറയുന്നത്. മനുഷ്യകുലത്തോടാണല്ലോ.

ഇസ്‌ലാമോഫോബിയ ഒരു അലങ്കാരമായി കാണുന്നവരടക്കം വെറുപ്പ് വിതച്ച് കൊയ്ത് വിളവെടുക്കുന്നവരോട് വളരെ വിനയത്തോടെ പറയാനുള്ളത്: നിങ്ങള്‍ ശാന്തമായ മനസോടെ മുന്‍വിധികളില്ലാതെ ഇസ്ലാമികനിയമങ്ങളെയും രീതികളെയും പഠിക്കൂ. ഇത്തരം വിവാദങ്ങളൊന്നും ആര്‍ക്കും ഗുണം ചെയ്യില്ല. അത് സമൂഹത്തില്‍ അനാരോഗ്യകരമായ പ്രവണതകള്‍ വളര്‍ത്തും.

വെറുപ്പിന്റെ പാചകക്കാര്‍ വിളമ്പുന്നത് വയറുകളെ മാത്രമല്ല ആത്മാവിനെ തന്നെ ജീര്‍ണിപ്പിക്കും. അതിനാല്‍ എടുത്തുചാടും മുമ്പ് പുഴയുടെ ആഴം അളക്കണം. ആക്രമിക്കും മുമ്പ് ഇസ്ലാമിനെ കുറിച്ച് പഠിക്കൂ. നിങ്ങള്‍ക്ക് കൂടുതല്‍ വിസ്മയത്തോടെ മാത്രമേ പിന്നീട് മുസ്‌ലിംകളെയും ഇസ്ലാമിനെയും നോക്കിക്കാണാനാവൂ.

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

ഹലാൽ ഭക്ഷണങ്ങൾ

ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി: വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി: ഹലാലാണ് (തുഹ്ഫ 9/379)

.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/380)

മാനിറച്ചി ഹലാലാണോ ?

മറുപടി: ഹലാലാണ് (തുഹ്ഫ 9/380)

കാട്ടു പൂച്ചയോ ?

മറുപടി: ഹറാമാണ് (തുഹ്ഫ 9/380)

കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)

കുതിരയിറച്ചി ഹലാലാണോ ?

മറുപടി: അതെ (തുഹ്ഫ 9/380)

. കഴുതയിറച്ചി തിന്നാമോ ?

മറുപടി: കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

നാട്ടു കഴുതയോ ?

മറുപടി: ഹറാമാണ് (തുഹ്ഫ 9/380)

കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

കുരങ്ങിനെ തിന്നാമോ ?

മറുപടി: ഇല്ല (തുഹ്ഫ 9/380)

. കരടിയെ തിന്നാമോ ?

മറുപടി: ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല

. കാക്കയെ തിന്നാമോ ?

മറുപടി: ഇല്ല (തുഹ്ഫ 9/380)

കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി: പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)

പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി: സുന്നത്ത് (ശർവാനി 9/381)

കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി: ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി: കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

കരിവണ്ടിനെ കൊല്ലാമോ ?

മറുപടി: കറാഹത്താണ് (ശർവാനി 9/381)

തത്തയെ തിന്നാമോ ?

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

മയിലിന്റെ മാംസം തിന്നാമോ ?

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?

മറുപടി: അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

കൊക്കിന്റെ കാര്യമോ ?

മറുപടി: അതും ഹലാലാണ് (തുഹ്ഫ 9/381)

. പ്രാവിനെ തിന്നാമോ ?

മറുപടി: അതെ ഹലാലാണ് (തുഹ്ഫ 9/382)

വവ്വാലിനെ തിന്നാമോ ?

മറുപടി: ഇല്ല (തുഹ്ഫ 9/382)

ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി: ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ 9/383,മുസ്ലിം)

പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി: ഇബ്രാഹിം നബി (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം

സ്രാവ് ഹലാലാണോ ?

മറുപടി: ഹലാലാണ് (തുഹ്ഫ 9/378)

. തവളയെ കൊല്ലാമോ ?

മറുപടി: ഇല്ല (തുഹ്ഫ 9/378)

തവളയെ തിന്നാമോ ?

മറുപടി: ഇല്ല ഹറാമാണ് (തഹ്ഫ 9/378)

. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും?

മറുപടി: ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത (തുഹ്ഫ 9/383)

ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/386)

. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/382)

കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ ?

മറുപടി: എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി: ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

അവയുടെ മുട്ടയോ ?

മറുപടി: അതും അപ്രകാരം തന്നെ (തുഹ്ഫ 9/386)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?

ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?

ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)

മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?

ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)

നജസും ശുദ്ധിയും

❓. രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ സോപ്പ് വീണാൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?

🅰️: വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്:9)

❓. റൂമിൽ കുട്ടി മൂത്രമൊഴിക്കുകയും അതു ഉണങ്ങുകയും ചെയ്തു ഇനി നിലം കഴുകാതെ ഉണങ്ങിയ മാത്രമുള്ള സ്ഥലത്ത് പായ വിരിച്ചു നിസ്കരിക്കാമോ?

🅰️: നിസ്കരിക്കാം നിസ്കാരം സാധുവാണ് പക്ഷേ, കറാഹത്തുണ്ട് (തുഹ്ഫ: 1/167 നോക്കുക)

❓. ചില മഖ്ബറകളിൽ മൈൽപീലി കെട്ടിവെച്ചതായി കാണാം മൈൽപീലി നജസല്ലേ?

🅰️: നജസുതന്നെ അതു മഖ്ബറയിൽ കെട്ടിവെക്കാനുള്ളതല്ല ഇതാണു ശാഫിഈ മദ്ഹബ് എന്നാൽ, കേരളത്തിനു പുറത്തുള്ള മഖ്ബറകളിലാണ് മൈൽപീലി കെട്ടിവെച്ചതായി കാണാറുള്ളത് അവർ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തവരാകാം ഹനഫീ മദ്ഹബിൽ മൈൽപീലി കൊഴിപ്പില്ലെങ്കിൽ ശുദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്:35)

❓. വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ?

🅰️: രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല

❓. ഗുഹ്യസ്ഥാനം വെള്ളത്തിന്റെ അടിയിൽ നിന്നു തൊട്ടാൽ വുളൂഅ് മുറിയുമോ?

🅰️: മുറിയുന്നതാണ് മറ്റുള്ളവരുടേത് സ്പർശിച്ചാലും മുറിയും (ഇആനത്ത്: 1/168)

❓. വലിയ അശുദ്ധിയുള്ളവൻ കുളിയുടെ നിയ്യത്തോടെ കൈകാലുകൾ മാത്രം കഴുകി നഖം മുറിച്ചാൽ കുളിച്ച ശേഷം മുറിച്ച പ്രയോജനം ലഭിക്കുമോ?

🅰️: അതേ, ലഭിക്കുന്നതാണ് കാരണം ,കുളിയുടെ കരുത്തോടെ കൈകാലുകൾ കഴുകിയാൽ ആ ഭാഗങ്ങളിലെ കുളി കഴിഞ്ഞല്ലോ (തുഹ്ഫ: 1/284)

❓. ഒരാൾ ഭക്ഷിച്ചത് പന്നിമാംസമാണെന്ന് ബോധ്യപ്പെട്ടാൽ ‘വയർ’ മണ്ണ് കലക്കിയ വെള്ളംകൊണ്ടു കഴുകണോ?

🅰️: വേണ്ട നിയമപ്രകാരം വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28)

❓. ആട് പട്ടിപ്പാൽ കുടിച്ചാൽ ആ ആടിന്റെ ഇറച്ചി ഭക്ഷിക്കാമോ?

🅰️: ഭക്ഷിക്കൽ അനുവദനീയമാണ് ആടിന്റെ വായ നജസായിട്ടുണ്ടെന്നുമാത്രം അതു അതിന്റെ മാംസം തിന്നുന്നതിനു തടസ്സമില്ല നിയമപ്രകാരം ആടിന്റെ വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28 നോക്കുക)

❓. തേനിൽ ഉറുമ്പ് ഉണ്ടെങ്കിൽ തേൻ നജസാകുമോ?

🅰️: നജസാകില്ല തേനിൽനിന്നു ഉറുമ്പിനെ നീക്കൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റു ഭയമില്ലെങ്കിൽ തേനിനോടൊപ്പം ഉറുമ്പിനെയും കഴിക്കാം (തുഹ്ഫ: 9/318)

❓. എപ്പോഴും രക്തവും ചലവും ഒഴുകിക്കൊണ്ടിരിക്കുന്ന മുറിവുള്ള വ്യക്തിക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണോ?

🅰️: എല്ലാ കാര്യത്തിലും മൂത്രവാർച്ചക്കാരന്റെ വിധിയല്ല പക്ഷേ, ഓരോ ഫർളു നിസ്കാരത്തിനും മുറിവ് കഴുകുകയും കെട്ടുകയും വേണം എന്നാൽ ഓരോ ഫർളിനും വുളൂഅ് നിർബന്ധമില്ല മൂത്രവാർച്ചക്കാരനു അതു നിർബന്ധമാണല്ലോ (കുർദി: 1/201)

❓. നജസായ മണ്ണെണ്ണകൊണ്ട് പള്ളിയിൽ വിളക്ക് കത്തിക്കാമോ?

🅰️: പാടില്ല നിഷിദ്ധമാണ് അത്യാവശ്യമില്ലാതെ നജസ് പള്ളിയിലേക്ക് കടത്തൽ തന്നെ ഹറാമാണ് (തുഹ്ഫ: 3/32)

❓. ചാണകം പോലെയുള്ളതിൽ നിന്നു ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യൽ ഇന്നു സാർവത്രികമാണല്ലോ അതു അനുവദനീയമാണോ?

🅰️: അതേ, അനുവദനീയമാണ് (തുഹ്ഫ: 1/97)

❓. എട്ടുകാലിവല നജസാണോ?

🅰️: അല്ല, നജസല്ല ഇതാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/297)

❓. ചത്ത ജീവിയെ അമുസ്ലിംകൾക്ക് നൽകാമോ?

🅰️: പാടില്ല, നിഷിദ്ധമാണ് (തൽഖീസ്, പേജ്: 254)

❓. ഒന്നിലധികം പട്ടികൾ ഒരു പാത്രത്തിൽ തലയിട്ടാൽ പാത്രം ഏഴു തവണ നിബന്ധനയോടെ കഴുകിയാൽ മതിയോ?

🅰️: എത്ര പട്ടികൾ തലയിട്ടു നജസായാലും ഏഴു തവണ കഴുകിയാൽ മതി (തുഹ്ഫ: 1/311)

❓. നജസ് (ഉദാ:മൂത്രം) പുരണ്ട വസ്ത്രം ബക്കറ്റിൽ ഇട്ടശേഷം വെള്ളം ഒഴിച്ചാൽ ആ വെള്ളത്തിന്റെയും വസ്ത്രത്തിന്റെയും വിധിയെന്ത്?

🅰️: മൂത്രം പുരണ്ട വസ്ത്രത്തിൽ മൂത്രം കാണുകയോ അതിന്റെ നിറമോ രുചിയോ വാസനയോ ഉണ്ടാവുകയോ ചെയ്താൽ ആ വസ്ത്രം ബക്കറ്റിൽ ഇട്ട് കുറഞ്ഞ വെള്ളം ഒഴിച്ചാൽ ആ വാസ്ത്രം ശുദ്ധിയാവില്ല മാത്രമല്ല, ഒഴിച്ച വെള്ളവുംകൂടി നജസായ വെള്ളമാകുന്നതാണ് മൂത്രം കാണാതിരിക്കുകയോ (ഉണങ്ങുക) മൂത്രത്തിന്റെ നിറമോ രുചിയോ വാസനയോ ഇല്ലാ തിരിക്കുകയും ചെയ്താൽ ആ വസ്ത്രം ബക്കലിട്ടശേഷം വെള്ളം ഒഴിച്ചാൽ വസത്രം ശുദ്ധിയാകുന്നതാണ് (തുഹ്ഫ: 1/89 നോക്കുക)

❓. ഒച്ച് നജസാണോ? അതു ഇഴഞ്ഞു നീങ്ങുമ്പോഴുണ്ടാകുന്ന ഒരുതരം കൊഴുപ്പിന്റെ വിധിയെന്ത്?

🅰️: ഒച്ച് നജസല്ല ജീവികളിൽ നിന്നു നായ, പന്നി, അവ രണ്ടിൽ നിന്നു പിരിഞ്ഞുണ്ടായത് എന്നിവ മാത്രമാണ് നജസ് ഒച്ചിന്റെ ശരീരത്തിലുള്ള കൊഴുപ്പ് അതിന്റെ സൃഷ്ടിപ്പിൽ ഉള്ളതാണ് അതു നജസല്ല

❓. അസ്തിയുരുക്കം എന്ന പേരിൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ നിന്നു വെളുത്ത ദ്രാവകം സ്ഥിരമായി പുറപ്പെട്ടാൽ നിസ്കരിക്കാൻ എന്തു ചെയ്യും?

🅰️: ഇസ്തിഹാളത്തുകാരിയുടെ വിധിയാണവൾക്കുള്ളത് (അവളുടെ വിധി മുമ്പ് വിവരിച്ചിട്ടുണ്ട്)

❓. മലമൂത്ര വിസർജന ശേഷം കൈ മണത്തുനോക്കൽ സുന്നത്തുണ്ടോ?

🅰️: ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 42)

❓. വിസർജന സമയം മൂക്ക് പിഴിയാമോ?

🅰️: തെറ്റില്ല എന്നാൽ അതു നിമിത്തം ദാരിദ്ര്യം വരും (ബുജൈരിമി: 1/175)

❓. കാഷ്ടത്തിലേക്ക് നോക്കിയാലുള്ള അപകടമെന്ത്?

🅰️: കാഷ്ടത്തിലേക്ക് നോക്കലിനെ പതിവാക്കിയാൽ മുഖം മഞ്ഞ നിറമാക്കി പരീക്ഷിക്കപ്പെടും (ബുജൈരിമി: 1/175)

❓. ശരീരത്തിൽ നജസുള്ള കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാൽ നിസ്കാരം ബാത്വിലാകുമോ?

🅰️: ബാത്വിലാകും (ശർവാനി: 2/129 നോക്കുക)

❓. മൂത്രപ്പുരയിൽ വെച്ച് സംസാരിക്കുന്നതിന്റെ വിധി?

🅰️: ദിക്റുകൾ നിരുപാധികം ഒഴിവാക്കലും മറ്റു സംസാരം മലമൂത്ര വിസർജന വേളയിൽ ഒഴിവാക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 43)

❓. കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ പകർച്ചയില്ലെങ്കിലും നജസാകുമോ?

🅰️: അതേ, രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ നജസു ചേരലോടെ വെള്ളം മുതനജ്ജിസാകും (ഫത്ഹുൽ മുഈൻ)

❓. ആട്ടിൻപാൽ കറക്കുമ്പോൾ ആട്ടിൻകാഷ്ടം പാലുള്ള പാത്രത്തിൽ വീണാൽ ആ പാൽ ഉപയോഗിക്കാമോ?

🅰️: ആട് പോലെയുള്ള മൃഗങ്ങളുടെ കറവുവേളയിൽ പാലിൽ വീണ കാഷ്ടത്തിൽ നിന്നു വിടുതിയുണ്ട് (ഖൽയൂബി: 1/23) അപ്പോൾ ആ കാഷ്ടം എടുത്തു ഒഴിവാക്കി പാൽ ഉപയോഗിക്കാം

❓. ഭക്ഷണക്കറിയിൽ ചത്ത വണ്ട് വീണാൽ കറി നജസാകുമോ?

🅰️: ഇല്ല ജീവിത കാലത്ത് അവയവം കീറിയാൽ രക്തമൊലിക്കാത്ത ജീവിയാണു വണ്ട് ഇത്തരം ജീവികളുടെ ശവം വെള്ളം, കറി എന്നിവയെ നജസാക്കില്ല ഇതുമൂലം കറി പകർച്ചയായിട്ടുണ്ടെങ്കിൽ നജസാകും (ശർഹുൽ ബാഫള്ൽ: 1/29)

❓. രക്തക്കറയുള്ള നോട്ട് കീശയിലിട്ട് നിസ്കരിക്കാമോ?

🅰️: രക്തം സാധാരണയിൽ കൂടുതലുണ്ടെങ്കിൽ നിസ്കാരം സാധുവാകില്ല അന്യരക്തമായതിനാൽ കുറഞ്ഞതിനു മാത്രമേ വിടുതിയുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 40) വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്

❓. മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ?

🅰️: ഛർദ്ദിച്ചത് നജസ് തന്നെ അതു മുലപ്പാലാണെങ്കിലും അല്ലെങ്കിലും നജസാണ് തുടരെ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നതുമൂലം നിരന്തരം ശുദ്ധിയാക്കൽ വിഷമമുള്ളപ്പോൾ ആ കുട്ടിയുടെ മാതാവിന്റെ മുലയിൽ നിന്നു കുട്ടിയുടെ വായയിൽ പ്രവേശിക്കുന്ന ഭാഗത്തിൽ വിടുതിയുണ്ട് കഴുകാതെ നിസ്കരിക്കാം (ഫത്ഹുൽ മുഈൻ)

❓. സ്പ്രേയിൽ സ്പിരിറ്റുണ്ടെന്നും അതു നജസാണെന്നും പറയപ്പെടുന്നു വസ്തുതയെന്ത്?

🅰️: സ്പിരിറ്റ് നജസാണെങ്കിൽ തന്നെ സ്പ്രേയിൽ അതു ചേർക്കുന്നുണ്ടെന്ന പ്രചാരം മാത്രം അവലംബമാക്കി അതു നജസാണെന്നു വിധിക്കാവുന്നതല്ല സാധാരണ നജസുകൊണ്ട് നിർമിക്കുന്നതായി പ്രചാരണം നേടിയ വസ്തുക്കൾ ശുദ്ധിയുള്ളതാണെന്ന അടിസ്ഥാനവശം സ്വീകരിച്ച് ഉപയോഗിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 41)

❓. മൂത്രക്കല്ല് നജസാണോ? അതു ഡോക്ടറെ കാണിക്കാനായി കഴുകി കീശയിലിട്ട് നിസ്കാരസമയം വന്നപ്പോൾ അങ്ങനെ നിസ്കരിച്ചു എന്നാൽ നിസ്കാരം സ്വഹീഹാകുമോ?

🅰️: മൂത്രക്കല്ല് നജസാണ് കഴുകിയാൽ ശുദ്ധിയാവുന്ന മുതനജ്ജിസല്ല വൃക്കയിൽ നിന്നോ മൂത്രാശയത്തിൽ നിന്നോ ഉണ്ടാവുന്ന കല്ലുകൾ നജസാണ് (തുഹ്ഫ: 1/296) അതു ചുമന്നു നിസ്കരിക്കൽ സാധുവല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

❓. ഒരാളുടെ ശരീരത്തിൽ നജസുണ്ട് ശുദ്ധിയാക്കാൻ കഴിഞ്ഞില്ല എന്തു ചെയ്യും?

🅰️: സമയത്തിന്റെ ബഹുമാനം മാനിച്ച് നജസോടെ നിസ്കരിക്കണം പിന്നീട് സൗകര്യപ്പെട്ടാൽ മടക്കണം (തുഹ്ഫ: 1/377)

❓. കിണറ്റിൽ നായ വീണാൽ എങ്ങനെ ശുദ്ധിയാക്കും?

🅰️: രണ്ടു ഖുല്ലതോ അതിലധികമോ വെള്ളമുള്ള കിണറ്റിൽ നായ വീണാൽ വെള്ളം പകർച്ചയായിട്ടില്ലെങ്കിൽ ആ വീണതു കൊണ്ട് മാത്രം വെള്ളം നജസാകില്ല (തുഹ്ഫ: 1/83) പക്ഷേ, ബക്കറ്റ് പോലെയുള്ളതുകൊണ്ട് കോരിയെടുക്കുന്ന വെള്ളത്തിൽ നായയുടെ രോമമുണ്ടെങ്കിൽ ആ വെള്ളം നജസാകും (ഫത്ഹുൽ മുഈൻ, പേജ്: 39)

❓. നഖം മുടി എന്നിവ നജസിലിടൽ നിഷിദ്ധമാണോ?

🅰️: നിഷിദ്ധമല്ല കുഴിച്ചുമൂടലാണുത്തമം (ശർവാനി: 2/476)

❓. മാംസം കഴുകുമ്പോൾ അതു ദ്വാരമില്ലാത്ത പാത്രത്തിലിട്ടു കഴുകിയാൽ ശുദ്ധിയാകുമോ?

🅰️: ഇല്ല മാംസത്തിന്മേലുള്ള രക്തം നജസാണ് അതിനാൽ മാംസം കഴുകി അതിനു മീതെ ഒഴുക്കുവെള്ളം ഒഴിക്കേണ്ടതുണ്ട് (തുഹ്ഫ: 1/320)

❓. ചേലാകർമം ചെയ്യപ്പെടാത്ത കുട്ടി നിസ്കാരത്തിൽ നമ്മെ പിടിച്ചാൽ നമ്മുടെ നിസ്കാരം ബാത്വിലാകുമോ?

🅰️: അതേ, ബാത്വിലാകും ശരീരത്തിൽ നജസുള്ള ആരു പിടിച്ചാലും നിസ്കാരം ബാത്വിലാകും (ശർവാനി: 2/129) കേവലം സ്പർശനംകൊണ്ട് മാത്രം ബാത്വിലാവില്ല

❓. മൂത്രത്തിനു ട്യൂബിട്ടാൽ നിസ്കാരം?

🅰️: ഇവർക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണുള്ളത് സമയം പ്രവേശിച്ച ശേഷം കഴിയുന്ന വിധത്തിൽ ട്യൂബ് കഴുകി വേഗം വുളൂഅ് ചെയ്തു ഉടനെ നിസ്കരിക്കണം (തുഹ്ഫ: 1/393 നോക്കുക) സുഖപ്പെട്ടാൽ നിസ്കാരം മടക്കണമെന്നു പറയുന്നവരുമുണ്ട്

❓. മുസ്ഹഫിലേക്ക് നജസ് വീണാൽ കഴുകാമോ?

🅰️: മുസ്ഹാഫിൽ നിന്നു ഖുർആൻ എഴുതിയ ഭാഗത്ത് നജസ് സംഭവിച്ചാൽ വേഗത്തിൽ കഴുകൽ നിർബന്ധമാണ് മുസ്ഹഫ് നാശമാകുമെന്നുകണ്ടാലും കഴുകി ശുദ്ധിയാക്കണം (തുഹ്ഫ: 1/323)

❓. നജസ് രുചിച്ചുനോക്കുന്നതിന്റെ വിധിയെന്ത്?

🅰️: നിഷിദ്ധമാണ് എന്നാൽ തന്റെ കഴുകൽ കാരണമായി നജസ് നീങ്ങിപ്പോയിട്ടുണ്ടാവുമെന്ന മികച്ച ധാരണയുണ്ടായാൽ നജസായിരുന്ന വസ്തുവിനെ രുചിച്ചുനോക്കുന്നതിനു വിരോധമില്ല (തുഹ്ഫ- ശർവാനി: 1/318)

❓. നിസ്കാരം കഴിഞ്ഞപ്പോൾ കീശയിൽ ചത്ത ഈച്ചയെ കണ്ടു അതു നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുമോ?

🅰️: ബാധിക്കും ശവം നജസാണല്ലോ അതിനാൽ അതു കീശയിലുള്ള നിലയിൽ നിർവഹിച്ച നിസ്കാരം സാധുവാകില്ല അതേ സമയം ഈച്ച ശല്യം കൂടുതലുള്ള സ്ഥലത്ത് വിടുതിയുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 35)

❓. ചേലാകർമം ചെയ്യപ്പെടാത്ത ആൺകുട്ടിയുടെ ഹജ്ജും ഉംറയും സ്വഹീഹാകുമോ?

🅰️: ഇല്ല ആ കുട്ടിയുടെ ഖുൽഫയുടെ ഭാഗത്ത് നജസുണ്ടാകുമല്ലോ അവന്റെ നിസ്കാരവും സാധുവല്ല (അൽഹാവിൽ കബീർ)

❓. മലമൂത്ര വിസർജന സമയത്ത് ഇടതു ഭാഗത്തേക്ക് ചാരിയിരിക്കണമെന്ന കൽപനയിലെ യുക്തിയെന്ത്?

🅰️: അതു വിസർജ്ജം എളുപ്പമാക്കുന്നു മനുഷ്യന്റെ ആമാശയവും മൂത്രസഞ്ചിയും അൽപം ഇടത്തായിട്ടാണു സ്ഥിതിചെയ്യുന്നത് ഇടതു ഭാഗത്തേക്ക് ചാരണം കൊണ്ടിരുന്നാൽ മാത്രവും കാഷ്ടവും പുറപ്പെടാൻ എളുപ്പമാകും (തുഹ്ഫ-ശർവാനി: 1/161) യൂറോപ്യൻ ക്ലോസറ്റ് ഈ സുന്നത്തിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്

❓. മലമൂത്ര വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ മറന്നാലോ?

🅰️: മറന്നോ ബോധപൂർവമോ പ്രസ്തുത ദിക്ർ ഉപേക്ഷിച്ചാൽ മനസ്സിൽ ദിക്ർ കൊണ്ടുവരണം (തുഹ്ഫ- ശർവാനി: 1/173)

❓. ശൗച്യം ചെയ്യുമ്പോൾ ലിംഗത്തിൽ നിന്നും പിൻഭാഗത്തിൽ നിന്നും കാൽ മടമ്പിലേക്കും ഞെരിയാണിയിലേക്കും വെള്ളം ഒലിച്ചാൽ കാ നജസാകുമോ?(

🅰️: ശുചീകരിക്കപ്പെടുന്ന സ്ഥലത്തെ നജസിന്റെ തടിയും ഗുണങ്ങളും നീങ്ങുംമുമ്പാണു കാലിലേക്ക് തെറിച്ചതെങ്കിൽ കാൽ നജസായി കാൽ കഴുകൽ നിർബന്ധമാണ് ശുചീകരിക്കപ്പെടുന്ന സ്ഥലം ശുദ്ധമായതിനു ശേഷം തെറിക്കുന്നത് ശുദ്ധവെള്ളമായിരിക്കുമല്ലോ അങ്ങനെ തെറിച്ചതാണെങ്കിൽ അതിന പ്രശ്നമില്ല കാൽ കഴുകണമെന്നില്ല (തുഹ്ഫ: 1/321 നോക്കുക)

❓. മൂത്രമൊഴിച്ച ശേഷം ‘ഇസ്തിബ്റാഅ് ‘ സുന്നത്താണല്ലോ എങ്ങനെയാണത്?

🅰️: മൂത്രമൊഴിച്ച ഉടനെ, മൂത്രദ്വാരത്തിൽ ഒന്നും ബാക്കിയില്ലെന്നു ഉറുപ്പുവരുത്താൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കാണ് ‘ഇസ്തിബ്റാഅ് ‘ എന്നു പറയുക ലിംഗം തടവുക, ശബ്ദം അനക്കുക, നടക്കുക, അൽപസമയം എഴുന്നേറ്റുനിൽക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ടെല്ലാം ‘ഇസ്തിബ്റാഅ് ‘ഉണ്ടാകുന്നതാണ് (ശർഹുൽ മുഹദ്ദബ്: 2/99)

❓. സ്ത്രീകൾക്ക് ‘ഇസ്തിബ്റാഅ് ‘ ഉണ്ടോ?

🅰️: ഉണ്ട് ലിംഗം തടവുകയെന്നതു ഒഴിച്ചുള്ള മുറകളെല്ലാം സ്ത്രീകൾക്കും ചെയ്യാമല്ലോ (തുഹ്ഫ- ശർവാനി: 1/171)

❓. മൂത്രത്തിൽ തുപ്പിയാലുള്ള അപകടം?

🅰️: മൂത്രത്തിലോ കാഷ്ടത്തിലോ തുപ്പിയാൽ പല്ല് മഞ്ഞ നിറമാകും (ബുജൈരിമി: 1/175)

❓. നിന്നു മൂത്രമൊഴിക്കുന്നതിന്റെ വിധി?

🅰️: കാരണമില്ലെങ്കിൽ കറാഹത്ത്

❓. ക്ലീനിംഗിനു വേണ്ടിയോ വല്ല വസ്തുക്കളും എടുക്കാൻ വേണ്ടിയോ മൂത്രപ്പുര, കക്കൂസ് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവനു ദിക്ർ ചൊല്ലുക, ഇടതു കാൽ മുന്തിക്കുക പോലെയുള്ള മര്യാദകൾ പാലിക്കണോ?

🅰️: അതേ, പാലിക്കണം (തുഹ്ഫ- ശർവാനി: 1/157) എന്നാൽ വിസർജനശേഷമുള്ള ‘ഗുഫ്റാനക…’ എന്ന പ്രാർത്ഥന മലമൂത്ര വിസർജനം നടത്തിയവർക്കു മാത്രമേ സുന്നത്തുള്ളൂ (ശർവാനി: 1/173)

ശാരീരികസുഖം ഭാര്യയുടെ അവകാശം

ഭാര്യയുടെ ആവശ്യത്തിനും ലൈംഗിക ബന്ധത്തിനും യാതൊരു പരിഗണനയും നല്‍കാത്ത ഒരു ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇസ് ലാമിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. കാരണം
ശക്തമായ ഒരു കുടുംബ സാമൂഹികസംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ് ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ആരോഗ്യകരമായ നിലനിൽപ് എന്നാൽ അതിൽ ആരോഗ്യകരമായ സെക്സിന് കൂടി പ്രാധാന്യം ഉണ്ട്. ദാമ്പത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളും ദമ്പതികളുടെ ഉത്തരവാദിത്വങ്ങളും ഇസ് ലാം വ്യക്തമാക്കിയിട്ടുണ്ട്.

ഇണകള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവും സമാധാനവുമാണ്.

അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’ (അര്‍റൂം 21)

സമാധാനവും സ്‌നേഹവും കാരുണ്യവും ഒത്തുചേരുമ്പോഴാണ് ഒരു വിവാഹം ഇസ് ലാമികമാവുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കേന്ദ്രമായി ഇണകള്‍ പരസ്പരം മാറണം. സുഖവും ആനന്ദവും നല്‍കുന്ന ഇഷ്ടമുള്ള എന്തും പരസ്പരം ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്, അല്ലാഹു വിലക്കിയ കാര്യങ്ങളൊഴികെ.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക, ഭര്‍ത്താവിനു ഭാര്യയുടെ മേല്‍ അവകാശമുള്ളത് പോലെ ഭാര്യക്ക് ഭര്‍ത്താവിന്റെ മേലും അവകാശങ്ങളുണ്ടെന്നാണ്. ‘സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകളുള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്കും അവകാശങ്ങള്‍ കിട്ടേണ്ടതുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു’. (അല്‍ബഖറ 228)
ഇമാം ഗസ്സാലി ഇവ്വിഷയം ആഴത്തില്‍ പഠിക്കുകയും തത്സംബന്ധമായി എഴുതുകയുമുണ്ടായി.

ഭാര്യക്ക് ലൈംഗികമായ സംതൃപ്തി നല്‍കുക ഭര്‍ത്താവിന്റെ കടമയില്‍ പെട്ടതാണെന്നാണ് അദ്ദേഹം എഴുതുന്നത്. ഭര്‍ത്താവിന്റെ വികാര പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ ഭാര്യക്ക് ഉത്തരവാദിത്വമുള്ളത് പോലെ തന്നെ, അവളുടെ വികാരം പൂര്‍ത്തീകരിക്കുന്നതില്‍ അവനുമുണ്ട് ഉത്തരവാദിത്വം.
‘നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്.’
ഈ പ്രവാചക വചനം പങ്കാളികളെ നമുക്ക് ഓര്‍മ്മിപ്പിക്കാം. ദമ്പതികള്‍ രണ്ടുപേരോടുമുള്ള ഉപദേശവുമാണിത്.

മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെകാണാം: ‘പുരുഷന്‍ തന്റെ അധീനതയിലുള്ളവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് വലിയ പാതകമാണ്’.
ഈ പ്രവാചകവചനങ്ങളും നേരത്തെ സൂചിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമെല്ലാം സൂചിപ്പിക്കുന്നത് ഭര്‍ത്താവ് അവന്റെ ഭാര്യയെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവനായിരിക്കണമെന്നുതന്നെയാണ്. ഭാര്യയെ സന്തോഷിപ്പിക്കാനും ആനന്ദം നല്‍കാനും കഴിയുന്നതിന്റെ പരമാവധി അവന്‍ ചെയ്യട്ടെ. അവളും ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കട്ടെ.

ആദ്യരാത്രിയിലെ അദബുകൾ

ആദ്യരാത്രി മണിയറയിലേക്ക് നാണത്തോടെ
പോകുന്ന നവവധുവിൻറെ കയ്യിൽ ഒരു ഗ്ലാസ് പാൽ നല്‍കിയാണ് വീട്ടുകാർ പറഞ്ഞ് വിടാറുള്ളത്. ഭർത്താവിന് സമ്മാനിക്കുന്ന പാലിൽ നിന്നും അൽപം കുടിച്ച് ഭർത്താവ് സ്നഹത്തോടെ ഭാര്യക്ക് തന്നെ നൽകുന്നു. ബാക്കി പാൽ സന്തോഷത്തോടെ ഭാര്യ കുടിച്ച് സ്നേഹം പങ്കിടുന്നു. എന്നാൽ ഇന്ന് ഈ ഒരാചാരം ഇല്ലതാവുന്നുണ്ട്.

സത്യത്തിൽ ഭാര്യ ഭർത്താവിനല്ല; മറിച്ച് ഭർത്താവ് ഭാര്യക്കാണ് പാൽ സമ്മാനിക്കേണ്ടത്. നബി (സ) തങ്ങൾ മഹതി ആയിശ( റ) യുമായി വീട്ടിൽ കൂടിയ ദിവസം ആയിശ (റ) ക്ക് പാൽ നൽകിയിട്ടുണ്ട്. അൽപം നബി (സ) തങ്ങൾ കുടിച്ച ശേഷം ആയിശ( റ) ക്ക് നൽകുകയാണുണ്ടായത്. رواه احمد
നബി (സ) തങ്ങളുടെ ചര്യ പിൻറ്റൽ നമുക്ക് ഗുണം മാത്രമേ വരുത്തൂ.

*തലയിൽ കൈ വെച്ചുള്ള പ്രാർത്ഥന*

വളരെ പ്രധാനപ്പെട്ട മറ്റൊരു സുന്നത്താണ് പ്രിയ പത്നിയുടെ തലയിൽ കൈ വെച്ചുള്ള പ്രാർത്ഥന. നബി (സ) ഈ പ്രാർത്ഥന നടത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇണയിലുള്ള നന്മയെയും അവളിലൂടെയുള്ള നന്മയെ ഞാൻ ചോദിക്കുന്നു. ഇണയിലുള്ള ശർറും അവരിലൂടെ ഉണ്ടാവുന്ന ശർറും കാക്കണേ എന്നാണർത്ഥം.
പ്രാർത്ഥന ഇതാ:

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ-رواه ابو داود

اللَّهُمَّ بَارِكْ لِي فِي أَهْلِي ، وَبَارِكْ لأَهْلِي فِي ، اللَّهُمَّ ارْزُقْهُمْ مِنِّي ، وَارْزُقْنِي مِنْهُمْ ، اللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍ ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ-طبرانى

*രണ്ട് റക്അത് നിസ്കരിക്കാം.*

ആദ്യ രാത്രിയിൽ രണ്ട് റക്അത് സുന്നത്ത് നിസ്കാരം ജമാഅത്തായോ ഒറ്റയായോ നിർവ്വഹിക്കണം. പരസ്പരം ഇണക്കമുണ്ടാകാൻ ഏറ്റവും നല്ല മാർഗമാണിത്. ബഹുമാന്യരായ ഇബ്നു മസ്ഊദ്( റ )വിൻറെ അടുക്കൽ ഒരാൾ വന്ന് പറഞ്ഞു: ഞാൻ ഒരു യുവതിയെ വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷേ,അവൾ എന്നെ വെറക്കുമോ എന്നൊരു ഭയമുണ്ട്. എന്ത് ചെയ്യും?
ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തോട് പറഞ്ഞത്: മണിയറയിൽ വെച്ച് അവളെ നിൻറെ ബാക്കിൽ നിർത്തി രണ്ട് റക്അത് സുന്നത്ത് നിസ്കരിക്കാനാണ്.

ശാരീരിക ബന്ധത്തിലേർപ്പെടും മുമ്പ് രണ്ട് റക്അത് നിസ്കരിക്കൽ ഭാര്യക്കും ഭർത്താവിനും സുന്നത്താണ്.-ശർവാനി.
ആദ്യ രാത്രിയിലെ സുന്നത്ത് നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്.

ശാരീരിക ബന്ധത്തിലേർപ്പെടാൻ ഉദ്ധേശിച്ചാൽ മൃഗങ്ങളെ പോലെ ധൃതി പിടിച്ച് വികാരം തീർക്കരുതെന്നും ഭാര്യയുടെ മനസ്സിനെ ശാരീരിക ബന്ധത്തിന് സജ്ജമാക്കിയ ശേഷമേ ബന്ധപ്പെടാവൂ എന്ന സാർത്ഥക നിർദ്ദേശം നബി സ നൽകിയിട്ടുണ്ട്. ശാരീരിക ബന്ധത്തിന് ശേഷം കുളി നിർബന്ധമാണ്.

സ്വാലിഹുകളായ സന്താനമാണല്ലോ ദാമ്പത്യത്തിൻറെ വലിയ ലക്ഷ്യം. പിശാചിൻറെ ഉപദ്റവമുണ്ടാകുമ്പോഴാണല്ലോ മനുഷ്യന് പിഴവ് സംഭവിക്കുന്നത്. അത് കൊണ്ട് ശാരീരിക ബന്ധത്തിന് മുമ്പ് ദമ്പതികൾ താഴെ കൊടുത്ത ദിക്ർ ചൊല്ലാൻ നബി( സ) കൽപിച്ചിട്ടുണ്ട്.ഇത് ചൊല്ലുന്ന പക്ഷം ആ ബന്ധത്തിൽ പിറക്കുന്ന കുഞ്ഞിനെ ഉപദ്റവിക്കാൻ പിശാചിനാകില്ല.

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا-بخارى ومسلم

*രഹസ്യം പരസ്യമാക്കരുത്: നിഷിദ്ധമാണത്.*

ദാമ്പത്യ ജീവിത രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നവർക്ക് ഖിയാമത് നാളിൽ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും മോശപ്പെട്ട സ്ഥാനമായിരിക്കും-മുസ്ലിം.

സെക്‌സിൽ ഏർപ്പെടാൻ സ്ത്രീക്ക് ഒരു കാരണം വേണം. എന്നാൽ, പുരുഷന് ഒരു സ്ഥലം മതി

വളരെയധികം മൃദുലമായ തലോടലുകളാണ് ഇണകൾ പരസ്പരം നടത്തേണ്ടത്. കൈകൾ കൊണ്ടും നാവ് ഉപയോഗിച്ചും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇണയെ തൂവൽ സ്പർശം(Feather touch) ചെയ്യാൻ സാധിച്ചാൽ അതൊരു അനിർവചനീയമായ അനുഭവമായിരിക്കും. ഉത്തേജനത്തിലേക്കെത്തുന്ന ഈ ഘട്ടത്തിൽ ലൈംഗിക തമാശ(sex fun) കളുമാവാം. ഭർത്താവിന്റെ ശരിയായ സ്‌നേഹം കിട്ടുന്ന ഭാര്യക്ക് ലൈംഗിക ഉണർവിലേക്കെത്തുക താരതമ്യേന എളുപ്പമായിരിക്കും. എന്നാൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ദമ്പതികളാണെങ്കിൽ ഭാര്യക്ക് ലൈംഗിക ഉണർവ് വളരെ സാവധാനത്തിലുണ്ടാവുകയോ അല്ലെങ്കിൽ ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്യാം. ബില്ലി ക്രിസ്റ്റലിന്റെ വാക്കുകൾ പ്രസക്തമാണിവിടെ: ‘സെക്‌സിൽ ഏർപ്പെടാൻ സ്ത്രീക്ക് ഒരു കാരണം വേണം. എന്നാൽ, പുരുഷന് ഒരു സ്ഥലം മതി’. ശരിയാണ്. തന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഭർത്താവുമായുള്ള ലൈംഗിക ബന്ധം സ്ത്രീക്ക് ഇരട്ടി മധുരം നൽകും. കാരണം സ്ത്രീക്ക് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും തുടർച്ചയാണ് സെക്‌സ്.

ഭർത്താവിന്റെ മുമ്പിൽ നന്നായി അണിഞ്ഞൊരുങ്ങി മോഹിപ്പിക്കുന്ന തരത്തിലാണ് ഭാര്യ പ്രത്യക്ഷപ്പെടേണ്ടത്. ആ കാഴ്ച തന്നെ പുരുഷനെ വല്ലാതെ സന്തോഷിപ്പിക്കും. ഭർത്താവിന്റെ മുമ്പിലേക്ക് മൈലാഞ്ചിയും സുറുമയുമിട്ട് ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി വരാത്ത ഭാര്യമാരെ അല്ലാഹുവിന്റെ പ്രവാചകർ(സ്വ)ക്ക് വെറുപ്പായി

രുന്നു എന്ന് ഹദീസുകളിൽ കാണാം. സ്ത്രീകൾക്കും സെക്‌സിൽ മുൻകയ്യെടുക്കാം, താൽപര്യം പ്രകടിപ്പിക്കാം. ഇത് പുരുഷന് വലിയ ആവേശമുണ്ടാക്കും. ഇണ താനുമായി ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നു എന്നത് പരസ്പര സ്‌നേഹത്തിന്റെ പ്രഖ്യാപനം കൂടിയാണ്. പുരുഷൻ സ്‌നേഹപൂർവമുള്ള തൊടലും തലോടലും സംസാരങ്ങളുമായി സാവധാനം ഭാര്യയെ താൽപര്യത്തിലേക്ക് കൊണ്ടുവരികയും വേണം.

ഒരു ചടങ്ങ് പോലെ എന്നും ഒരേ രീതി, ഒരേ സ്ഥലം, ഒരേ തുടക്കം എന്നതിന് പകരം വ്യത്യസ്ത സമീപനങ്ങൾ, പൊസിഷനുകൾ, സ്ഥലങ്ങൾ (ബെഡിൽ തന്നെ വിവിധ രീതികൾ, നിലത്ത് വിരിച്ച്, സാധ്യമെങ്കിൽ മറ്റു റൂമുകളിൽ) ഒക്കെ സെക്‌സിനെ കൂടുതൽ ആസ്വാദ്യമാക്കും. ഇണക്കിഷ്ടമില്ലാത്ത കാര്യങ്ങൾക്കു നിർബന്ധിക്കരുത്. രണ്ടുപേരും പരസ്പര ധാരണയോടെയാണ് ഇതൊക്കെ ചെയ്യേണ്ടത്.

സെക്‌സ് നടക്കുന്ന സ്ഥലത്തിനുമുണ്ട് വലിയ പ്രാധാന്യം. നല്ല വെളിച്ചത്തിലോ ഇരുട്ടിലോ അല്ലാതെ മങ്ങിയ വെളിച്ചത്തിൽ ചെയ്യുന്നതാണ് നല്ലത്. റൂം വൃത്തിയുള്ളതും സുഗന്ധമുള്ളതും ആവശ്യത്തിന് ശുദ്ധവായു കിട്ടുന്നതുമായിരിക്കുക. അഴിച്ചിട്ട വസ്ത്രങ്ങളോ ദുർഗന്ധമുണ്ടാകുന്ന അവസ്ഥകളോ റൂമിൽ ഇല്ലാതിരിക്കുക. ഇപ്പോൾ ആരെങ്കിലും വരുമോ, കുട്ടി ഉണരുമോ തുടങ്ങിയ ചിന്തകൾ സ്ത്രീക്ക് ലൈംഗിക സുഖം കുറക്കുകയും പുരുഷന് പെട്ടെന്നുള്ള സ്ഖലനത്തിന് (Premature Ejaculation) കാരണമാവുകയും ചെയ്യും. അതുകൊണ്ട് പുറത്തു നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇല്ലാതിരിക്കാൻ പരമാവധി സാധ്യതയുള്ള സമയം സെക്‌സിന് വേണ്ടി തിരഞ്ഞെടുക്കുക.

സന്താനോൽപാദനത്തിന് കൂടി സാധ്യതയുള്ളതുകൊണ്ട് ഓരോ തവണ ബന്ധപ്പെടുമ്പോഴും കുഞ്ഞിനെ പ്രതീക്ഷിച്ചാവുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരുമെന്ന് പണ്ഡിതൻമാരും മനഃശാസ്ത്ര വിദഗ്ധരും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ഞ് വേണ്ടെന്ന അവസ്ഥയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കുട്ടികൾക്ക് മാതാപിതാക്കളോട് വൈകാരിക അടുപ്പവും മാനസികാരോഗ്യവും കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ദമ്പതികൾ പൂർണ നഗ്നരായി വേഴ്ചയിലേർപ്പെടുന്നതും ലൈംഗിക അവയവങ്ങളിലേക്ക് പരസ്പരം നോക്കിയിരിക്കുന്നതും സെക്‌സിനിടക്ക് സംസാരിക്കുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. പിൻദ്വാര ഭോഗവും(Anal sex) ആർത്തവകാല രതിയും ഇസ്‌ലാം ശക്തമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യപരവും മാനസികവുമായ നിരവധി കാരണങ്ങൾ ഇതിനുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

Copy from:

http://www.sunnivoice.com

നജസുകൾ

ശരീരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ?
ഉ: കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള ലഹരി വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 )
നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ?
ഉ: ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 )
മദ് യ്, വദ് യ്, എന്നാൽ എന്ത്?
ഉ: കാമവികാരം ശക്തമാകുന്നതിന്ന് മുമ്പു മഞ്ഞനിറത്തിലോ വെള്ളനിറത്തിലോ നേർമയായ നിലക്ക് മുൻദ്വാരത്തിലൂടെ ദ്രാവകമാണ് മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ ദ്രാവകമാണ് വദ് യ്. (ഫതഹുൽ മുഈൻ 32 )
മുറിവ്, വസൂരി, ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇവയിൽ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ വിധി എന്ത് ?
ഉ: അവകളിൽ നിന്നും ഒലിക്കുന്ന ദ്രാവകങ്ങൾ പകർച്ച (നിറം, മണം, രുചി, എന്നിവയ്ക്ക് വ്യത്യാസം ഉണ്ടാവുക ) ഉണ്ടെങ്കിൽ നജസാണ്. അത്തരം വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നജസല്ല.(ഫതഹുൽ മുഈൻ 33 )
ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?
ഉ: നിറമോ രുചിയോ വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ മതി. (ഫതഹുൽ മുഈൻ 37)
ചെറിയ കുട്ടിയുടെ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?
ഉ: രണ്ട് വയസ്സ് തികയാത്ത പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍ കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കൻ അതിനെക്കാൾ കുടുതൽ വെള്ളം കുടഞ്ഞാൽ മതി. ഒലിപ്പിച്ച് കഴുകേണ്ടതില്ല. (മഹല്ലി 1/74 )
നജസല്ലാത്ത രണ്ട് രക്തപിന്ധങ്ങൾ ഏതെല്ലാം?
ഉ: കരൾ, കരിനാക്ക്. (തുഹ്ഫ 1/ 479)
ബീജം നജസിൽ പെട്ടതാണോ?
ഉ: നജസല്ലത്ത ജീവികളിൽ നിന്നുള്ളതാണെങ്കിൽ ശുദ്ധിയുള്ളതാണ്. നജാസായ ജീവികളിൽ നിന്നുള്ളതാണെങ്കിൽ നജസാണ് . (റൗളതു`ത്വാലിബീൻ 127 )
അറുക്കപ്പെട്ട മൃഗത്തിന്റെ ഭ്രൂണം നജസാണോ ?
ഉ: നജസല്ല. (തുഹ്ഫ 1/ 478 )
ഛർദിച്ചത് നജസാവാത്തത് എപ്പോൾ ?
ഉ: നാം ഭക്ഷിച്ച വസ്തു ആമാശയത്തിലെത്തും മുമ്പാണ് ഛർദിച്ചതെന്ന് ഉറപ്പോ, സാധ്യതയോ ഉണ്ടെങ്കിൽ അത് നജസായി ഗണിക്കപ്പെടില്ല. (ഫതഹുൽ മുഈൻ 33 )
സ്ഥിരമായി ഛർദിക്കുന്ന കുട്ടി ഛർദിച്ച അവശിഷ്ടത്തെ തൊട്ട് ഉമ്മാക്ക് ഇളവുണ്ടോ ? അത് വൃത്തിയാകൽ നിർബന്ധമുണ്ടോ ?
ഉ: സ്ഥിരമായി ഛർദിക്കുന്ന കുട്ടിയുടെ വായിലുള്ള ഛർദിയുടെ അവശിഷ്ടത്തെ തൊട്ട് ഉമ്മയുടെ മുലയിൽ നിന്നും കുട്ടിയുടെ വായിൽ പ്രവേശിക്കുന്ന ഭാഗത്തെ തൊട്ട് മാത്രം പൊറുക്കപ്പെടുന്നതാണ്. എന്നാൽ മറ്റു ശ്പർശനം, ചുംബനം എന്നിവയാൽ ഛർദിച്ചത് പുരണ്ടാൽ പൊറുക്കപ്പെടില്ല. വൃത്തിയാക്കണം.(ഫതഹുൽ മുഈൻ-ഇഅനത്ത് 33 )
ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശവങ്ങൾ അധികരിച്ചാൽ അവകളെ തൊട്ടു നിസ്കാരത്തിൽ വിടുതിയുണ്ടോ?
ഉ: വിടുതിയുണ്ട്. (ഫതഹുൽ മുഈൻ )
നജസല്ലാത്ത ശവങ്ങൾ ഏതെല്ലാം?
ഉ: മനുഷ്യൻ, മത്സ്യം, വെട്ടുകിളി, എന്നിവയുടെ ശവം. (ഫതഹുൽ മുഈൻ 35 )
ഒരു വ്യക്തിക്ക് ഒരു മുടിയോ തൂവലോ ലഭിക്കുകയും അത് ഭക്ഷിക്കാവുന്ന ജീവിയുടെതാണോ അല്ലയോ അത് ജീവിതകാലത്ത് പിരിഞ്ഞതാണോ അല്ലയോ എന്നറിയാതിരിക്കുകയും ചെയ്താൽ അതിന്റെ വിധി എന്ത് ?
ഉ: അത് ശുദ്ധിയുള്ളതായി കണക്കാക്കപ്പെടും.(ഫതഹുൽ മുഈൻ 34 )
ചത്ത ജീവിയുടെ മുട്ട ശുദ്ധിയുള്ളതാണോ ?
ഉ: മുട്ടയുടെ തോൽ ഉറച്ചിട്ടുണ്ടെങ്കിൽ ശുദ്ധിയുള്ളതാണ്. ഉറക്കാത്ത തോലാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 34 )
ഭക്ഷ്യയോഗ്യമല്ലാത്ത ജീവിയുടെ മുട്ട അനുവധിനീയമാണോ ?
ഉ: ശരീരത്തിനു പ്രയാസം വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഭക്ഷിക്കാം. (ഫതഹുൽ മുഈൻ 34 )
ഭക്ഷ്യയോഗ്യമായ ജിവികളുടെ രോമത്തിന്റെയും തൂവലുകളുടെയും വിധി എന്ത് ?
ഉ: ജീവിതകാലത്തും അറുത്തതിന്നു ശേഷവും പിരിഞ്ഞതാണെങ്കിൽ നജസല്ല. ചത്തതിന്ന് ശേഷമാണെങ്കിൽ നജസാണ്.
ഒരു ജീവിയിൽ നിന്ന് പിരിഞ്ഞുപോന്ന രോമവും തൂവലുമല്ലത്ത ഭാഗത്തിന്റെ വിധി എന്ത് ?
ഉ: കൈ പോലുള്ള അവയവങ്ങൾ ജീവിതകാലത്തു പിരിഞ്ഞാൽ ആ ജീവിയുടെ ശവം നജസാണെങ്കിൽ അത് നജസായിരിക്കും. ശവം നജസല്ലാത്ത മനുഷ്യൻ, മത്സ്യം പോലുള്ളവയിൽ നിന്നാണെങ്കിൽ നജസല്ല.(മിൻഹജ് )
കഫത്തിനെ സംബന്ധിച്ച് എന്താണ് വിധി ?
ഉ: തലയിൽ നിന്ന് ഇറങ്ങി വന്നതോ, നെഞ്ചിൽ നിന്ന് കയറി വന്നതോ ആയ കഫം നജസല്ല. എന്നാൽ ആമാശയത്തിൽ നിന്ന് പുറപ്പെട്ടതാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 33 )
ഉറങ്ങുന്നവന്റെ വായിൽ നിന്ന് ഒലിക്കുന്ന (കേല ) നജസാണോ ?
ഉ: അത് ആമാശയത്തിൽ നിന്നാണെന്ന് ഉറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുല്ലതാണ് . (ഫതഹുൽ മുഈൻ 33 )
ഭക്ഷണത്തിൽ ശവം വീണാൽ വിധി എന്ത് ?
ഉ: ഭക്ഷണം ഉറച്ചതാണെങ്കിൽ ശവവും അത് സ്പർശിച്ച ഭാഗത്തെ ഭക്ഷണവും എടുത്തു കളയണം. ഭക്ഷണം ദ്രാവകരൂപത്തിലാണെങ്കിൽ അത് മുഴുവനും നജസായി.(ഫതഹുൽ മുഈൻ 38 )
മാംസത്തിലും എല്ലിലും ശേഷിക്കുന്ന രക്തത്തിന് വിടുതിയുണ്ടോ?
ഉ: വിടുതിയുണ്ട് .(ഫതഹുൽ മുഈൻ 32 )
പഴങ്ങളിൽ കാണുന്ന പുഴുവിന്റെ വിധി എന്ത്?
ഉ: പഴത്തിന്റെ കൂടെ കഴിക്കാം.(ഫതഹുൽ മുഈൻ 36 )
കിണറിലെ വെള്ളം നജസായാൽ ശുദ്ധീകരിക്കുന്നതു എങ്ങിനെ?
ഉ: വെള്ളം രണ്ടു ഖുല്ലത്തിൽ (191 ലിറ്റർ ) താഴെയുള്ളതാണെങ്കിൽ, വെള്ളം ഉറവു വന്നോ വെള്ളം ഒഴിച്ചോ രണ്ടു ഖുല്ലത്താവുകയും പകർച്ച ഇല്ലാതാവുകയും ചെയ്താൽ ശുദ്ധിയാവും.
രണ്ടു ഖുല്ലത്താവുകയും പകർച്ച ശേഷിക്കുകയും ആ പകർച്ച നീങ്ങുന്നതു വരെ ശുദ്ധിയാകില്ല.
പകർച്ച നീങ്ങിയതിന്നു ശേഷം രോമം പോലുള്ളത് ബാക്കിയാവുകയും ചെയ്താൽ കോരിയെടുക്കുന്ന രോമമുണ്ടാകാൻ സാധ്യതയുണ്ട് . അതുകൊണ്ട് വെള്ളം മുഴുവൻ മാറ്റുകയോ രോമം പുറത്ത് പോകാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ വേണം. (ഫതഹുൽ മുഈൻ 39 )
നജസായ വസ്തു ശുദ്ധീകരിക്കുന്നതു എങ്ങിനെ ?
ഉ: നിറം, മണം, രുചി, എന്നിവ നീങ്ങുന്നതുവരെ കഴുകണം. (ഫതഹുൽ മുഈൻ 37 )
കഴുകിയതിനു ശേഷം നിറം, മണം, രുചി, ഇവയിൽ വല്ലതും ബാക്കിയായാൽ വിധി എന്ത് ?
ഉ: രുചി മാത്രമോ, മണം മാത്രമോ, മണവും നിറവും കൂടിയോ ശേഷിച്ചാൽ വിടുതിയില്ല. (ഫതഹുൽ മുഈൻ 37 )
ഈച്ചയുടെ കാലിലുള്ള നജസിന്റെ വിധി എന്ത്?
ഉ: കാണാവുന്നതാണെങ്കിലും പൊറുക്കപ്പെടും. (ഫതഹുൽ മുഈൻ 34 )
മുസ്`ഹഫിൽ നജസായാൽ വിധി എന്ത്?
ഉ: പൊറുക്കപ്പെടാത്ത നജസാണെങ്കിൽ മുസ്`ഹഫ്‌ കഴുകണം. കഴുകുന്നതുകൊണ്ട് മുസ്`ഹഫ്‌ നശിച്ചാലും അത് കഴുകൽ നിർബന്ധമാണ്‌. ഈ പറഞ്ഞ വിധി മുസ്`ഹഫിലെ അക്ഷരങ്ങളെ സ്പർശിച്ചാലാണു. (ഫതഹുൽ മുഈൻ 38 )
പൊറുക്കപ്പെടുന്ന നജസുകൾ ഏതെല്ലാം ?
ഉ: ചെള്ള്, കൊതുക്, കുരു പോലുള്ളവയുടെ രക്തം അവന്റെ പ്രവർത്തികൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അധികരിച്ചതാണെങ്കിലും പൊറുക്കപ്പെടുന്നതാണ്. അവന്റെ പ്രവർത്തനം കൊണ്ടാണെങ്കിൽ കുറഞ്ഞതിനെ തൊട്ട് മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇത്തരം നജസ് നിസ്കാരത്തിൽ മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ
പൊറുക്കപ്പെടുകയില്ല.
തരിമൂക്ക് പൊട്ടിവരുന്ന രക്തം, ഹൈള് രക്തം, അന്യന്റെ രക്തം എന്നിവ കുറഞ്ഞതാണെങ്കിൽ പൊറുക്കപ്പെടും.
ഈച്ചയുടെ കാഷ്ടം, മൂത്രം എന്നിവ പൊറുക്കപ്പെടുന്നതാണ്. വവ്വാലിന്റെ കാഷ്ടം സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും വിധം അധികരിച്ചാൽ, നിസ്കരിക്കുന്ന സ്ഥലം, വസ്ത്രം, ശരീരം എന്നിവയെ തൊട്ട് പൊറുക്കപ്പെടുന്നതാണ്. കല്ല് പോലുള്ളവ കൊണ്ട് ശുദ്ധീകരണം നടത്തിയാൽ മലമൂത്ര ദ്വാരങ്ങളിൽ സാന്നിധ്യത്തെ തൊട്ട് പൊറുക്കപ്പെടുന്നതാണ്.(ഫതഹുൽ മുഈൻ 39 – 42)
നായയുമായി ലൈംഗികബന്ധത്തിലേർപെട്ട് മനുഷ്യക്കുട്ടി പിറന്നാൽ അതിന്റെ ഇസ്ലാമിക വിധി എന്ത് ?
ഉ: അവൻ പൊറുക്കപ്പെടുന്ന നജസിന്റെ വിഭാഗത്തിലാണ്. അവനു സാധാരണ മനുഷ്യനെപ്പോലെത്തന്നെ നിസ്കാരവും മറ്റും നിർബന്ധമാണ്‌. അവന് നനവോട് കൂടെയാണെങ്കിലും പള്ളിയില പ്രവേശിക്കലും, അവനെ സ്പർശിക്കലും, ഇമാമായി നിർത്തലും അനുവദനീയമാണു. (ഫതഹുൽ മുഈൻ 37 )
ചിലന്തിവല നജസാണോ ?
ഉ: നജസല്ല. (ഫതഹുൽ മുഈൻ 37 )
പാമ്പുപോലുള്ള ജീവികൾ ജീവിതകാലത്ത് പൊഴിക്കുന്ന പടം (നിർജീവ തൊലി) നജസാണോ ?
ഉ: നജസാണ്. (ഫതഹുൽ മുഈൻ 37 )
ഒരു ജീവി പാത്രത്തിലെ വെള്ളത്തിൽ തലയിട്ട് കുടിച്ചാൽ അതിന്റെ വിധി എന്ത് ?
ഉ: ശുദ്ധിയുള്ള ഏതു ജീവിയും തലയിട്ടു കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണു.(ഫതഹുൽ മുഈൻ 34 )
മറ്റുള്ളവര്‍ വുദു എടുത്ത വെള്ളം നാം വുദു എടുക്കുന്ന വെള്ളത്തിലേക്ക് തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ? ബക്കറ്റിലേക്ക് വെള്ളം തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ?
ഉ:നിര്‍ബന്ധമായ കുളിയിലും വുദൂഇലും ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും.
നജസുള്ള സ്ഥലത്ത് ഖുര്‍ആന്‍ വെക്കാമോ? മൊബൈല്‍ നജസായാല്‍ എങ്ങനെയാണ് വൃത്തിയാക്കുക. നനഞ്ഞ ടിഷ്യൂ ഉപയോഗിച്ച് തുടച്ചാല്‍ മതിയോ?
ഉ: നജസായ മൊബൈലും ശുദ്ധിയാക്കേണ്ടത് മറ്റു വസ്തുക്കള്‍ ശുദ്ധിയാക്കേണ്ട വിധം തന്നെയാണ്. പക്ഷെ ആ വിധം മൊബൈല്‍ ശുദ്ധിയാക്കുന്നത് മൂലം അത് കേടാവാന്‍ സാധ്യതയുള്ളത് കൊണ്ട് വെള്ളമൊഴിച്ച് കഴുകേണ്ടതില്ല. മറിച്ച് ശുദ്ധിയാക്കപ്പെടാത്ത മൊബൈല്‍ നിസ്കരിക്കുന്ന സമയത്ത് നിസ്കരിക്കുന്ന സ്ഥലത്തോ വസ്ത്രത്തിലോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ വസ്തുക്കള്‍ കൊണ്ട് തുടച്ചാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവുകയില്ല. കഴകുക തന്നെ വേണം. ഹനഫീ മദ്ഹബ് പ്രകാരം വെയില്‍ തട്ടി ഉണങ്ങിയാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവും.
ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?
ഉ: ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്.
നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?
ഉ:നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.
മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?
ഉ: നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.
കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.
ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.
വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?
ഉ: നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്. അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.
ശുദ്ധിയാവാന്‍ പറ്റാത്ത അവസ്ഥയില്‍ ഖുര്‍ആനില്‍ നജസായാല്‍ എന്ത് ചെയ്യണം?
ഉ: ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.
വസ്ത്രത്തില്‍ നജസ് ഉണ്ടെന് സംശയിച്ചു പക്ഷെ ഉറപ്പില്ല അത് പോലെ മനിയ്യു പുറപെട്ടു എന് സംശയിച്ചു പക്ഷെ ഉറപ്പില്ല ഇങ്ങിനെ വരുമ്പോള്‍ ഉറപില്ലതത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്നു വൃത്തിയാകാതെ നിസ്കരിച്ചാല്‍ നിസ്കാരം സഹീഹകുമോ ?
ഉ: വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. വസ്ത്രത്തില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. എന്നാല്‍ വസ്ത്രത്തില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.
സ്വപ്നത്തിലോ മറ്റോ സ്ഖലനമുണ്ടായതായി സംശയിക്കുകയും മനിയ്യു കാണാതിരിക്കുകയും ചെയ്താല്‍ സ്ഖലനമുണ്ടായിട്ടില്ലെന്നു ഗണിക്കണം. വസ്ത്രത്തിലോ വിരിപ്പിലോ മനിയ്യു കാണുകയും അതു മറ്റാരുടേതാവാന്‍ സാധ്യതയുമില്ലെങ്കില്‍ സ്ഖലനമുണ്ടായതായി കരുതണം. സ്ഖലനമുണ്ടായതായി അനുഭവപ്പെട്ടില്ലെങ്കിലും ശരി. മറ്റാരുടേതോ ആവാന്‍ സാധ്യതയുണ്ടോങ്കില്‍ സ്ഖലനമുള്ളതായി കരുതേണ്ടതില്ല. സ്ഖലനമുണ്ടായതായി കരുതിന്നിടത്തെല്ലാം കുളിക്കല്‍ നിര്‍ബന്ധമാണ്.
വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ?
ഉ: നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.
ചെറിയ കുട്ടികളെ എടുത്തു ത്വവാഫ് ചെയ്യുന്ന സമയത്ത് കുട്ടികള്‍ മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്താല്‍ നജസ് ചുമന്നുകൊണ്ട് ത്വവാഫ് ചെയ്യുന്നത് പോലെയല്ലേ? അത് കൊണ്ട് ത്വവാഫ് ഫാസിദ് ആകുമോ?
ഉ: ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാഭിപ്രായം.

Copy from:
അല്‍ മജല്‍

നിസ്‌കാരത്തിൽ മനസ്സാന്നിധ്യം ലഭിക്കാൻ

⚫എന്താണ് നിസ്‌കാരം, ?

⚪എന്തിനാണ് നിസ്‌കാരം,?

ആരുടെ മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്?

ഇതെല്ലാം മനസ്സിനെ മനസ്സിലാക്കിക്കൊടുക്കല്‍ അനിവാര്യമാണ്.

നാം ഒരു ഇന്റർവ്യൂവിന്
പോകുമ്പോള്‍ …….?

അവിടെ എന്തൊക്കെ ചോദിക്കും,

അതിന് എന്ത് മറുപടി പറയണം.

എന്നതിനൊക്കെ ഒരു ധാരണ വരുത്തിയിട്ടാണ് നാം പോകാറുള്ളത അല്ലേ …

ഒരു MLA യെയോ ?
മുഖ്യമന്ത്രിയെയോ ?
കാണാന്‍ പോകുകയാണെങ്കില്‍…

കൃത്യമായി അതിന് ഒരുങ്ങിയിട്ടാണ് നാം അങ്ങോട്ട് ചെല്ലാറുള്ളത്.

കാരണം തന്നെക്കാളും ഉയര്‍ന്ന ഒരാളുടെ അടുത്തേക്കാണ് താന്‍ പോകുന്നത് എന്ന ബോധം തന്നെ.

സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്റെ മുന്നിലേക്കാണ് നാം നമസ്‌കാരത്തില്‍ പോകുന്നത്.

എന്തൊക്കെ മുന്നൊരുക്കങ്ങളാണ് അതിന് വേണ്ടി നാം നടത്തുന്നത് എന്നത് തന്നെ , അതിന്റെ തീവ്രത നമുക്ക് മനസ്സിലാക്കിത്തരുന്നു.

ശരീര ശുദ്ധി വരുത്തുന്നു,

കുളി ആവശ്യമെങ്കില്‍ കുളിക്കുന്നു,

അംഗശുദ്ധി ചെയ്യുന്നു,

വൃത്തിയുള്ള വസ്ത്രം ധരിക്കുന്നു

സമയമായെന്ന് ഉറപ്പുവരുത്തുന്നു,

ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നിൽക്കുന്നു

ഈ പ്രവർത്തികളെല്ലാം ….
ഒരു പ്രത്യേകകൂടിക്കാഴ്ച്ചയുടെ മാനസികാവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നതിനാണ്.

സുഗന്ധം പൂശുക എന്നത് പോലും അതില്‍ അഭികാമ്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

കാരണം കാണാന്‍ പോകുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവെയാണ്.

ഇത്തരം ഒരു മാനസികാവസ്ഥ രൂപപ്പെടുത്തിയ ശേഷമാണ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കേണ്ടത്.

അല്ലാഹുമായുള്ള സംഭാഷണമാണ് നമസ്‌കാരത്തില്‍ നടക്കുന്നത്.

ഇഹലോകത്ത് വെച്ച് അല്ലാഹുവെ കാണാനാവില്ലെന്ന് മൂസാ നബി(അ)ന് അല്ലാഹു ബോധ്യപ്പെടുത്തി കൊടുത്തത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

എന്നാല്‍ നമ്മുടെയെല്ലാം മനസ്സിലുള്ള ഒന്നാണ് പരലോകത്ത് അവനുമായുള്ള കൂടിക്കാഴ്ച്ച.

ഈ ലോകത്തു വെച്ചു തന്നെ അവനുമായി മാനസികമായ ഒരു കൂടിക്കാഴ്ച്ച സാധ്യമാക്കുകയാണ് നമസ്‌കാരം.

മനസ്സ് അതിന് പാകപ്പെടലാണ് മുഖ്യം.

നമസ്‌കരിക്കാന്‍ നില്‍ക്കുന്നത് കേവലം മുസ്വല്ലയിലല്ല, മറിച്ച്

സര്‍വലോക രക്ഷിതാവിന്റെ സിംഹാസനത്തിന് മുന്നിലാണ് എന്ന് നമ്മുടെ മനസ്സിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം.

ആ മാനസികാവസ്ഥയിലെത്തിയാല്‍ ശരീരം വിറകൊള്ളും.

അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ കഴിയും.

നമസ്‌കാരത്തില്‍ എങ്ങനെയാണ് ഖുശൂഅ് നേടുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു ജ്ഞാനി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.

”മനസ്സാന്നിധ്യത്തോടെ ഞാന്‍ തക്ബീര്‍ ചൊല്ലും,

പിന്നെ ,

എന്റെ വലതുവശത്ത് സ്വര്‍ഗമാണ്

ഇടതുവശത്ത് നരകവും,

എന്റെ കാല്‍ചുവട്ടില്‍ സ്വിറാതാണ്,

കൺമുന്നില്‍ കഅ്ബയാണ്,

തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്,

എന്റെ പാപങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്,

അല്ലാഹു എന്നെ നോക്കി കൊണ്ടിരിക്കുകയാണ്….

എന്റെ ആയുസ്സിലെ അവസാന നമസ്‌കാരമായി ഞാനതിനെ കണക്കാക്കും.’

ഇത്തരത്തില്‍ മനസ്സിനെ പാകപ്പെടുത്തിയെടുത്താല്‍ നമുക്കും അത് അനുഭവിക്കാന്‍ കഴിയും.

ഹസന്‍(റ) നമസ്‌കരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വീടിന് തീ പിടിച്ച സംഭവം ചരിത്രത്തില്‍ കാണാം.

നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ശാന്തനായി ഹസന്‍(റ) വീട്ടില്‍ നിന്ന് ഇറങ്ങി വന്നു.

ഇതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ എന്ന ആളുകളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി:

‘ഞാന്‍ അറിഞ്ഞിരുന്നു.
പക്ഷെ…
അതിനേക്കാള്‍ വലിയ
കത്തിയാളുന്ന നരകത്തിന്റെ മുന്നിലായിരുന്നു ഞാന്‍.

അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിതേടുകയായിരുന്നു ഞാന്‍.’

അതായത് അദ്ദേഹം നമസ്‌കാരത്തിലായിരുന്നു എന്ന്.

മനസ്സ് അല്ലാഹുവില്‍ കേന്ദ്രീകരിക്കാന്‍ പരിശീലിക്കേണ്ടതുണ്ട്.
സുന്നത്ത് നമസ്‌കാരങ്ങള്‍ അതിനുള്ള മാര്‍ഗമാണ്.

പ്രത്യേകിച്ചും രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴുള്ള തഹജ്ജുദ് നമസ്‌കാരത്തിലൂടെ മനസ്സാന്നിധ്യം നേടിയെടുക്കാന്‍ നാം പരിശീലിക്കേണ്ടതുണ്ട്.

ആർത്തവ രക്‌തം (ഹയ്‌ള് )

സ്ത്രീ, ഒരു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി رحمه الله പറയുന്നു. “ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ” അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്. എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പ ഭംഗി സമ്മേളിച്ചവളാണവർ .അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്. എങ്കിലും സ്ത്രീകളിൽ പ്രകൃത്യാ ചില ബലക്ഷയങ്ങൾ കാണാം അതിൽ സുപ്രധാനമാണ് ആർത്തവം. ഇതൊരു അനിവാര്യഘടകവുമാണ്.
വിശുദ്ധ ഇസ്‌ലാം ഇതിന്റെ ഗുണദോഷങ്ങളും ആർത്തവകാലഘട്ടത്തിൽ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദീകരിച്ച് ചർച്ച ചെയ്തിട്ടുണ്ട്.
ആർത്തവം, ബ്ലീഡിംഗ് (മെൻസസിനുശേഷമുള്ള) പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ.
അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ പറയുന്നു.
وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللّهُ إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ . نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُواْ لأَنفُسِكُمْ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّكُم مُّلاَقُوهُ وَبَشِّرِ الْمُؤْمِنِينَ
“ആർത്തവത്തെകുറിച്ചവർ താങ്കളോട് ചോദിക്കുന്നു. പറയുക ‘അതൊരു മാലിന്യമാണ്. അത് കൊണ്ട് ആർത്തവ കാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധി ഉള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും സ്നേഹിക്കുന്നു.”
നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങൾക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്ക്കായി (സൽകർമ്മങ്ങൾ) മുൻ‌കൂട്ടി ചെയ്തുവെക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. (അൽ-ബഖറ 222-223 )
عَنْ أَنَسٍ رضي الله عنه، أَنَّ الْيَهُودَ كَانُوا، إِذَا حَاضَتِ الْمَرْأَةُ فِيهِمْ، لَمْ يُؤَاكِلُوهَا وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ، فَسَأَلَ أَصْحَابُ النَّبِيِّ النَّبِيَّ صلى الله عليه وسلم. فَأَنْزَلَ الله تَعَالَى: {وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذىً فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} إِلَى آخِرِ الآيَةِ (البقرة الآية: 222) فَقَالَ رَسُولُ اللّهِ صلى الله عليه وسلم: «اصْنَعُوا كُلَّ شَيْءٍ إِلاَّ النِّكَاحَ (مسلم
അനസ് رضي الله عنه പറഞ്ഞു: യഹൂദസ്ത്രീ ഋതുമതിയായിരിക്കുമ്പോൾ അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമാഇ ഇരിക്കുകയോ ചെയ്യുന്നില്ല അത്കൊണ്ട് സ്വഹാബാക്കൾ നബി صلى الله عليه وسلم യോട് ഇതിനെ സംബന്ധിച്ച് ചോദിക്കുകയും അല്ലാഹു അതിനുള്ള മറുപടിയായി ഖുർ‌ആൻ സൂക്തം അവതരിപ്പിക്കുകയും ചെയ്തു. ശേഷം അൽ-ബകറയിലെ ആയത്തുകളോതി അവിടുന്ന് പറഞ്ഞു. ‘സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്‌ലിം )
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക
عن عائشةَ رضي الله عنه قالت: كنتُ أغتَسِلُ أنا والنبيُّ صلى الله عليه وسلّم من إِناءٍ واحدٍ كلانا جُنبٌ. وكان يأْمُرُنِي فأتَّزِرُ، فيباشِرُني وَأَنا حائضٌ، وكانَ يخرجُ رَأْسَهُ إليَّ وَهُوَ مَعْتَكِفٌ، فَأَغْسِلُهُ وَأَنا حَائِضٌ. (صحيح البخاري
“ആഇശാ رضي الله عنها നിവേദനം ചെയ്യുന്നു. : ഞാനും നബിصلى الله عليه وسلم യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. അവിടുന്ന് ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കും. എന്നിട്ടവിടുന്ന് എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇ‌അ്തികാഫ് ഇരിക്കുമ്പോൾ ശിരസ് എനിക്ക് നീട്ടിതരും. ഞാൻ അവിടുത്തെ ശിരസ് കഴുകികൊടുക്കും. ഞാൻ ഋതുമതിയായിരിക്കെ (ബുഖാരി )
സ്ത്രീകളിൽ നിന്ന് വരുന രക്തങ്ങൾ മൂന്ന് വിധമാണ്. 1.ആർത്തവ രക്‌തം 2.പ്രസവ രക്‌തം 3.രോഗ രക്‌തം
എന്നിവയാണത്.
1) ആർത്തവ രക്‌തം (ഹയ്‌ള് )
സ്ത്രീയുടെ ഗർഭാശയാന്തർഭാഗത്ത് നിന്ന് പ്രത്യേക സമയങ്ങളിൽ വരുന്ന പ്രകൃതിപരമായ രക്തത്തിനാണ് ആർത്തവം അഥവാ ആർത്തവ രക്തം എന്ന് പറയുന്നത്
ഗർഭകാലത്തും ഇതുണ്ടാവാം. ഉണ്ടാകാവുന്ന കുറഞ്ഞ പ്രായം ചന്ദ്രവഷപ്രകാരം ഉദ്ദേശം ഒമ്പത് വയസ്സ് എങ്കിലും പൂർത്തിയാവാൻ പതിനാറു ദിവസത്തിനു തഴെയുള്ളപ്പോൾ കണ്ടാലും ആർത്തവമാണ്.
ഒമ്പത് വയസ് പൂർത്തിയാവാൻ 16 ദിവസത്തിൽ കൂടുതലുള്ളപ്പോൾ ഉണ്ടാകുന്ന രക്‌തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയത്താണെങ്കിൽ പതിനാറിനു മുമ്പുള്ളാത് രോഗരക്‌തവും ശേഷമുള്ളത് ആർത്തവവുമാണ്.
ആർത്തവത്തോടെ സ്ത്രീ പ്രായപൂർത്തിയായവളായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ച് പൂർത്തിയാവുന്നതോടെ പ്രായപൂർത്തിയായവളാ‍യി കണക്കാക്കപ്പെടും. മരണം വരെ ഹയ്‌ളുണ്ടാവാം. എങ്കിലും അറുപത്തിരണ്ട് വയസ്സായാൽ അധികപേരിലും ഹയ്‌ള് നിലക്കും
തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.
ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം,കുതിര, മുയൽ, വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികളിലും ആർത്തവം കണ്ടുവരുന്നുണ്ട്.
ചുരുങ്ങിയ ആർത്തവ സമയം
ഇരുപത്തിനാലും മണിക്കൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ പതിനഞ്ചു ദിവസവുമാണ്. പതിനഞ്ചു ദിവസം ആർത്തവമുണ്ടാകുന്ന സ്ത്രീക്ക് രക്‌തം നിരന്തരം പുറപ്പെടണമെന്നില്ല. പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്‌തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാ‍തിരിക്കണം. അതിനേക്കാൾ കുറയുന്ന പക്ഷം അത് ആർത്തവമായി ഗണിക്കപ്പെടുകയില്ല.
എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പേടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ (മൂത്രിച്ചാൽ കഴുകൽ) നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല.
രണ്ട് ഹയ്‌ളുകൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്. കൂ‍ടിയാൽ മരണം വരെയാകാം.
വിവിധ സമയങ്ങളിൽ വന്ന രക്തം ഇരുപത്തിനാലു മണിക്കൂറുണ്ടായാൽ അതിന്റെ ഇടയിൽ വരുന്ന ശുദ്ധി സമയത്തിന് ആർത്തവത്തിന്റെ വിധിയാണ്. രക്തസ്രാവത്തിന്റെയും ശുദ്ധിയുടെയും എല്ലാ സമയവും കൂടി 15 ദിവസത്തിൽ കവിയാതിരികണമെന്ന നിബന്ധനയോടെ അഥവാ ,രക്തവും ശുദ്ധിയും കൂടി 15 ദിവസത്തിൽ അധികരിക്കാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറിൽ കുറയാതിരിക്കയും ചെയ്താൽ ഇടയിലുള്ള ശുദ്ധിസമയങ്ങളും ആർത്തവമായി പരിഗണിക്കപ്പെടും.
സാധാരണ ആറോ ഏഴോ ദിവസം രക്തസ്രാവം കാണുന്ന സ്ത്രീക്ക് ഒരു തവണ രണ്ട് ദിവസം കഴിഞ്ഞ് രക്തം നിലച്ചാൽ കുളിച്ച് നിസ്കാരം നോമ്പ് മുതലായവ നിർവഹിക്കണം.
ഒമ്പത് വയസ് പൂർത്തിയാവാൻ പതിനാറ് ദിവസത്തിലധികമുള്ള സമയത്ത് വന്ന രക്തവും ഇരുപത്തിനാല് മണിക്കൂർ തികയാത്ത രക്തവും പതിനഞ്ചു ദിവസത്തേക്കാൾ കൂടുതൽ വന്ന രക്തവും ഒരു ആർത്തവം കഴിഞ്ഞ് പതിനഞ്ച് ദിവസം പൂർത്തിയാവുന്നതിനു മുമ്പ് കണ്ട രക്തവും രോഗ ലക്ഷണമാണ്.
ആർത്തവം നിലക്കുകയോ രോഗ രക്തമെന്ന്ബോധ്യപ്പെടുകയോ ചെയ്താൽ നിസ്കാരം, നോമ്പ് തുടങ്ങിയവ ഉടനെ നിർവഹിക്കണം.
രക്തം നിലച്ചു എന്ന ധാരണയോടെ ആർത്തവം മുഖേന നിഷിദ്ധമാകുന്ന കാര്യങ്ങൾ നിർവഹിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹയ്‌ളാണെന്ന് അറിയാതെ ചെയ്ത കർമ്മങ്ങൾ പോലെതന്നെ കുറ്റമുണ്ടാവില്ല.
ആർത്തവകാരിക്ക് നിഷിദ്ധവും അനുവദനീയമായതും
ആർത്തവകാരിക്കും നിഫാസുകാരിക്കും രക്‌തം നിലച്ച ശേഷം ഗുഹ്യസ്ഥാനം കഴുകലും ,ഉറക്കം,ഭോജനം, ദിക്‌ർ എന്നിവക്ക് വുളൂഅ് ചെയ്യലും സുന്നത്താണ്. വുളൂഅ് ഇല്ലാതെ പ്രസ്തുത കാര്യങ്ങൾ ചെയ്യൽ കറാഹത്താണ്. കുളിക്കുന്നതിനു മുമ്പ് നഖം, മുടി, രക്തം തുടങ്ങിയവ നീക്കം ചെയ്യൽ നല്ലതല്ല. നീക്കൽ ഹറാമില്ലതാനും.
നിസ്കാരം, ത്വവാഫ്, സുജൂദ്, മുസ്‌ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ, പള്ളിയിൽ നിൽക്കൽ ,ഖുർ‌ആൻ പാരായണം, വ്രതം, വിവാഹ മോചനം എന്നിവ ഹ‌യ്‌ള് മുഖേന നിഷിദ്ധമാണ്.
ഖുർ‌ആനിലെ ദിക്‌റുകൾ ചൊല്ലൽ അനുവദനീയമാണ്. ഉദാഹരണമായി വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്‌റുകളിൽ‌പെട്ട ആയത്തുൽ കുർസി ആർത്തവകാരിക്കും ചൊല്ലാവുന്നതാണ്.
സംഭോഗം (മറയോടെയാണെങ്കിലും) ഹറാമാണ്. മറയില്ലാതെ മുട്ടുപൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്. (വികാരമില്ലെങ്കിലും )
ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ്; നോമ്പ്, വിവാഹമോചനം എന്നിവ ആകാം. കുളിക്ക് ശേഷമേ സംഭോഗവും മുട്ടുപൊക്കിളുകൾക്കിടയിലുള്ള സമ്പർക്കവും അനുവദനീയമാവൂ.
പുരുഷന്റെ മുട്ടുപൊക്കിളുകൾ-ക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആർത്തവകാരിയായ ഭാര്യയ്ക്ക് തെറ്റില്ല.
ആർത്തവ നിയന്ത്രണവും നിർമാണവും
ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനിയവും മരുന്ന് ഉപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവളെ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയൽ ആർത്തവമുള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും ഉണ്ടാക്കാലും ഹറാ‍മാണ്.
ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പുകൾ ഖളാ‌അ് വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാ‌അ് വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാ‍നിക്കുന്നത് ഏതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും
രക്‌തം മുറിഞ്ഞോ എന്നറിയാനായി
പരുത്തിയോ വെളുത്ത ശീലകഷ്ണമോ യോനിയിൽ വെച്ച് പരിശോധിക്കേണ്ടതാണ്. അവക്ക് നിറമാറ്റമില്ലെങ്കിൽ രക്‌തം നിന്നു എന്ന് ഉറപ്പിക്കാവുന്നതാണ്.
നിസ്കാര സമയത്തിൽ നിന്ന് തക്‌ബീറത്തുൽ ഇഹ്‌റാമിന് മാത്രം വേണ്ട സമയം ബാക്കിയുള്ളപ്പോഴാണ് രക്തം മുറിഞ്ഞതെങ്കിൽ ആ നിസ്കാരവും അതോടേ ജം‌അ് ആക്കാവുന്ന നിസ്കാരവും നിർബന്ധമാകും. അസറിന്റെ സമയത്ത് രക്തം നിലച്ചാൽ അസറിനു പുറമെ ളുഹറും ഇശാഇന്റെ സമയത്ത് നിന്നാൽ ഇശാഇന് പുറമെ മഗ്‌രിബും നിസ്കരിക്കൽ നിർബന്ധമാണെന്ന് സാരം. അശ്രദ്ധമാവുന്ന ഈ സംഗതി സ്ത്രീകൾ പ്രത്യേകം പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ആർത്തവ കാലത്തെ നിസ്കാരം ഖളാ‌അ് വീട്ടൽ ഹറാമാണ്.
ആർത്തവകാരിക്ക്
ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക, ബാങ്ക് കേൾക്കുമ്പോൾ മറുപടി വചനങ്ങൾ ചൊല്ലുക, നിത്യകൃത്യങ്ങൾക്കുള്ള മറ്റ് ദിക്‌റുകൾ ചൊല്ലുക, തിരു നബിصلى الله عليه وسلم യുടെ പേരിൽ സ്വലത്ത് ചൊല്ലുക, അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവ അനുവദനീയവും സുന്നത്തുമാണ്.
ആർത്തവ ദിവസങ്ങളിൽ
അദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതും, രാത്രി ഉറക്കമൊഴിക്കുന്നതും ,ശക്തിയായ എരുവ്, പുളി എന്നിവ ഉപയോഗിക്കുന്നതും ഗുണകരമല്ല.
ആർത്തവ കാലത്തോ രക്‌തം മുറിഞ്ഞ് കുളിക്കുന്നതിന്റെ മുമ്പോ ഭർത്താവുമായി സംയോഗത്തിലേർപ്പെടുന്നതിനാൽ സന്താനം ജനിക്കാനിടയുണ്ടായാൽ കുട്ടിക്ക് ഭ്രാന്തിനും,പാണ്ട് രോഗത്തിനും സാധ്യതയുണ്ടെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഇത്തരം നിഷിദ്ധ ബന്ധങ്ങൾ ഉപേക്ഷിക്കാത്തതാ‍ണ് ജനിക്കുന്ന കുട്ടികളിൽ പലവിധ ന്യൂനതകളും വൈകല്യങ്ങളും കാണാനുള്ള കാരണങ്ങളിൽ ഒന്ന്.
ഗർഭിണികളുടെ ആർത്തവം :
ബീജവും അണ്ഡവും സംയോജിച്ച് ഗർഭാശയത്തിൽ എത്തുന്നതിനാണ് ഗർഭധാരണം എന്ന് പറയുന്നത്. ഗർഭധാരണമുണ്ടായാൽ പിന്നെ ആർത്തവമുണ്ടാവൽ വളരെ അപൂർവ്വമാണ്. പക്ഷെ ശിശുവിന് ജീവൻ വരുന്നത് വരെ (4 മാസം വരെ ) യുള്ള രക്‌തം ഗർഭാശയഭിത്തിയിൽ കുട്ടിക്ക് /ഭ്രൂണത്തിന് മെത്തയായി നിലകൊള്ളും. അതിനു ശേഷമുള്ളത് കുട്ടിക്ക് ആഹാരമായി നൽകപ്പെടും. അല്ലാഹുവിന്റെ അത്യത്ഭുതമായ അനുഗ്രഹങ്ങളിൽ ഒന്നാണിത്. അല്ലാഹുവിന്റെ നമുക്ക് കൂട്ടമായി സ്മരിക്കാം.
سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمْ
ഒരുപാട് പ്രയാസങ്ങൾ സഹിച്ച് നമ്മെ ഗർഭം ചുമന്ന ,കഠിന വേദന സഹിച്ച് പ്രസവിച്ച് വാത്സല്യത്തോടെ വളർത്തിയെടുത്ത പ്രിയപ്പെട്ട നമ്മുടെ ഉമ്മമാരെ എത്ര ആദരിച്ചാലും മതിയാകില്ല. അവർക്ക് എത്ര ഗുണം ചെയ്താലും അപൂർണ്ണമായിരിക്കും. അവരിൽ പലരും മണ്മറഞ്ഞുപോയി. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്ത് സ്ഥാനങ്ങൾ വർദ്ധിപ്പിച്ചുകൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക്ക് അല്ലാഹു ആഫിയത്തോട്കൂടിയുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ.
ഗർഭിണിക്ക് ആർത്തവമുണ്ടാവൽ
അപൂർവ്വമെങ്കിലും ഗർഭകാലത്ത് പുറപ്പെടുന്ന രക്‌തം ഗർഭഛിദ്രമല്ലെന്ന് ഉറപ്പാ‍യാൽ 24 മണിക്കൂർ കുറയാതിരിക്കുകയും 15 ദിവസത്തിൽ അധികരിക്കാതിരിക്കയും ചെയ്താൽ അത് ആർത്തവമായി കണക്കാക്കപ്പെടും.
പ്രസവ വേദനയോട്കൂടെയും ശിശു പുറം തള്ളപ്പെടുന്നതിനോട് കൂടെയും രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ ഇടയ്ക്കുണ്ടാകുന്ന രക്‌തവും മുമ്പുള്ള ആർത്തവത്തിനോട് ചേർന്ന് വന്നാൽ ഇവയും ആർത്തവമായി പരിഗണിക്കും.

Copy:

http://www.muslimmvoi.wordpress.com

തസ്ബീഹ് മാല

*ദിക്റുകളും മറ്റും എണ്ണം പിടിച്ചു ഉരുവിടുന്നതിനായി വിശോസികൾ ഉപയോഗിക്കുന്ന മാലയാണ് തസ്ബീഹ് മാല എന്നറിയപ്പെടുന്നത്. 101 മണികളാണ് ഇത്തരം മാലകളിൽ സാധാരണയായി ഉണ്ടാകാറുള്ളത്. നബി(സ) കൈകൊണ്ട് തസ്ബീഹിന്റെ എണ്ണം പിടിച്ചിരുന്നതായും സ്വഹാബിമാർ കാരക്കക്കുരുകൊണ്ടും ചെറിയ കല്ലുകള കൊണ്ടും തസ്ബീഹ് മാല കൊണ്ടും എണ്ണം പിടിച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്. ഏതാനും ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം.ഇബ്നുഅബീശൈബ(റ) പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. *

عن أبيه ، عن عبد الله بن عمرو قال : رأيت رسول الله – صلى الله عليه وسلم – يعقد التسبيح بيده (سنن الترمدي : ٣٤٠٨)

*അബ്ദുല്ലാഹിബ്നു അംറ്(റ) ൽ നിന്ന് നിവേദനം: “നബി(സ) കൈകൊണ്ട് തസ്ബീഹ് എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു”(തുർമുദി 3408)*

*മുഹാജിറത്തിൽപെട്ട യസീറ(റ) യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിക്കുന്നു:*

عن يسيرة – رضي الله عنها – وكانت من المهاجرات ، قالت : قال لنا رسول الله – صلى الله عليه وسلم – : ” عليكن بالتسبيح والتهليل ، والتقديس ، واعقدن بالأنامل ، فإنهن مسئولات مستنطقات ، ولا تغفلن فتنسين الرحمة(سنن الترمدي: ٣٥٠٧)

*യസീറ(റ) പറയുന്നു: നബി(സ) ഞങ്ങളോട് ഇപ്രകാരം പ്രസ്ഥാപിച്ചു. നിങ്ങൾ തസ്ബീഹും തഹ് ലീലും തഖ്ദീസും കൊണ്ടുവരികയും കൈവിരലുകൾ കൊണ്ട് എണ്ണം പിടിക്കുകയും ചെയ്യുക. നിശ്ചയം കൈവിരലുകൾ നിങ്ങൾക്ക് ശാക്ഷിപറയുന്നതാണ്. നിങ്ങൾ അശ്രദ്ദയിലാവരുത്. അങ്ങനെയായാൽ റഹ്മത്ത് നിങ്ങൾ മറന്നുപോകും.”.(തുർമുദി : 3507)*

*ഈ ഹദീസ് ഇബ്നുഅബീശൈബ(റ), അബൂദാവൂദ്(റ),ഹാകിം(റ) തുടങ്ങിയവരും നിവേദനം ചെയ്തിട്ടുണ്ട്. അപ്പോൾ തസ്ബീഹും തഹ് ലീലുലം മറ്റും എണ്ണം പിടിക്കുന്നത് നല്ലതാണെന്നും കൈകൊണ്ട് എണ്ണം പിടിച്ചാൽ കൈവിരലുകൾ അവനു സാക്ഷി പറയുമെന്നും മേല ഹദീസിൽ നിന്ന് വ്യക്തമാണ്. കരക്കക്കുരുകൊണ്ട് സ്വഹാബികിറാം എണ്ണം പിടിച്ചിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:*

وعن صفية رضي الله عنها قالت: دخل علي رسول الله صلى الله عليه وسلم وبين يدي أربعة آلاف نواة أسبح بها، فقال :لقد سبحت بهاذه،ألا أعلمك بأكثر ممّا سبحت به،فقلت: بلى،فقال: قولي سبحان الله عدد خلقه(سنن الترمدي: ٣٤٧٧)

*സ്വഫിയ്യ(റ) യിൽ നിവേദനം: അവർ പറയുന്നു: നബി(സ) എന്റെയടുത്തേക്ക് കടന്നുവന്നപ്പോൾ എന്റെ മുമ്പില ഞാൻ തസ്ബീഹ് ചൊല്ലാൻ ചൊല്ലാനുപയോഗിക്കുന്ന 4000 കാരക്കക്കുരുവുണ്ടായിരുന്നു. നബി(സ) ചോദിച്ചു: “ഇവകൊണ്ടെല്ലാം നീ തസ്ബീഹ് ചൊല്ലിയതിനേക്കാൾ അധികമുള്ളത് നിനക്ക് ഞാൻ പടിപ്പിച്ചുതരട്ടയോ?. അപ്പോൾഞാൻ പറഞ്ഞു: അതെ, അപ്പോൾ നബി(സ) പറഞ്ഞു: നീ ഇപ്രകാരം പറയുക: “സുബ്ഹാനല്ലാഹി അദദ ഖൽഖിഹി” (അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം കണ്ടു അല്ലാഹുവിന്റെ പരിശുദ്ദതയെ ഞാൻ വാഴ്ത്തുന്നു).(സുനനുത്തുർമുദി:3477) *

സഅദുബ്നുഅബീവഖാസ്(റ) യിൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ദരിക്കുന്നു:

عن سعد بن أبي وقاص رضي الله عنه : (أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى – أَوْ قَالَ حَصًى – تُسَبِّحُ بِهِ ، فَقَالَ : أَلَا أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ ؟ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ ، وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الْأَرْضِ ، وَسُبْحَانَ اللَّهِ عَدَدَ مَا بَيْنَ ذَلِكَ ، وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ ، وَاللَّهُ أَكْبَرُ مِثْلَ ذَلِكَ ، وَالْحَمْدُ لِلَّهِ مِثْلَ ذَلِكَ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ مِثْلَ ذَلِكَ(أبو داود : ١٢٨٢ )

*സഅദുബ്നുഅബീവഖാസ്(റ) പറയുന്നു: നബി(സ) യുടെ കൂടെ അദ്ദേഹം ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പ്രവേശിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീയുടെ മുന്നിൽ അവർ തസ്ബീഹ് ചൊല്ലാനുപയോഗിക്കുന്ന കാരക്കക്കുരുവോ ചെറിയ കല്ലുകളോ ഉണ്ടായിരുന്നു. അപ്പോൾ നബി(സ) ആ സ്ത്രീയോട് പറഞ്ഞു: “ഇതിനേക്കാൾ എളുപ്പമായൊരു കാര്യം നിനക്കു ഞാൻ പറഞ്ഞു തരാം. അല്ലെങ്കിൽ ഇതിനേക്കാൾ ശ്രേഷ്ടമായ കാര്യം എന്നാണ് പറഞ്ഞത്. എന്നിട്ട് നബി(സ) വിശദീകരിച്ചു. “സുബ്ഹാനല്ലാഹി അദദ ഖലഖ ഫിസ്സമാഇ, വസുബ് ഹാനല്ലാഹി അദദ മാ ഖലഖ ഫിൽ അർളി, വസുബ് ഹാനല്ലാഹി അദദ മാ ഖലഖ ബൈന ദാലിക,വസുബ് ഹാനല്ലാഹി അദദമാ ഹുവ ഖാലിഖൂൻ” എന്ന് പറയുക: അള്ളാഹു അക്ബറും, അൽഹംദു ലില്ലാഹിയും ലാഇലാഹ ഇല്ല ല്ലാഹുവും, ലാഹൗലവലാഖുവ്വത്ത ഇല്ലാ ബില്ലാഹിയും അതുപോലെ പറയുക”(അബൂദാവൂദ്: 1282)*

പ്രസ്തുത ഹദീസ് വിശദീകരണത്തിൽ ഔനിൽ മഅബൂദിൽ പറയുന്നു:

وهذا أصل صحيح لتجويز السبحة ، بتقريره صلى الله عليه وسلم فإنه في معناها ، إذ لا فرق بين المنظومة والمنثورة فيما يعد به ، ولا يعتد بقول من عدها بدعة(عون المعبود : ٤٢٨/٣)

*തസ്ബീഹ് മാല ഉപയൊഗിക്കാമെന്നറിയിക്കുന്ന ശരിയായ അടിസ്ഥാനമാനിത്. നബി(സ) ആ സ്ത്രീയുടെ പ്രവർത്തനത്തെ അംഗീകരിച്ചുവല്ലൊ. കാരണം എണ്ണം പിടിക്കുന്ന വിഷയത്തിൽ ചരടിൽ കോർത്ത മണികളും അല്ലാത്തവയും തമ്മിൽ വ്യത്യാസമില്ലല്ലൊ. തസ്ബീഹ് മാല ഉപയോഗിക്കുന്നതിനെ ബിദ്അത്തായി കാണുന്നവരുടെ വാക്ക് പരിഗണിക്കേണ്ടതില്ല. (ഔനിൽ മഅബൂദ്: 3/428) *

മുകളി വിവരിച്ച രണ്ടു ഹദീസുകളും ഉദ്ദരിച്ച ശേഷം ശൌകാനി തന്നെ പറയുന്നു:

قال الشوكاني نفسه: هذان الحديثان يدلان على جواز عد التسبيح بالنوى والحصى وكذا بالسبحة لعدم الفارق لتقريره صلى الله عليه وسلم للمرأتين على ذلك . وعدم إنكاره والإرشاد إلى ما هو أفضل لا ينافي الجواز . قد وردت بذلك آثار(نيل الأوطار: ٢١١/٢)

*”രണ്ട് സ്ത്രീകളുടെ പ്രവർത്തനം നബി(സ) അംഗീകരിച്ചതിൽ നിന്ന് കാരക്കക്കുരു, ചെറിയ കല്ലുകൾ എന്നിവ കൊണ്ട് തസ്ബീഹിന്റെ എണ്ണം പിടിക്കാമെന്ന് ഈ രണ്ട് ഹദീസുകളും അറിയിക്കുന്നു. തസ്ബീഹ് മാലയുടെ കാര്യവും ഇത് തന്നെയാണ്. കാരണം അതിനും ഹദീസിൽ പറഞ്ഞ കാരക്കക്കുരു, കല്ല്‌ എന്നിവയ്ക്കുമിടയിൽ വ്യത്യാസമില്ല. അതിനേക്കാൾ ശ്രേഷ്ടമായത്തിലേക്ക് നബി(സ) മാർഗദർശനം ചെയ്തത് അത് അനുവദനീയമാകുന്നതിനു തടസ്സമല്ല. തസ്ബീഹ് മാലയുടെ കാര്യത്തിൽ നിരവധി അസറുകൽ വന്നിട്ടുണ്ട്.(നൈലുൽ ഔത്വാർ 2/211)*

ഇമാം സുയുതി(റ) പറയുന്നു :

وفي جزء هلال الحفار ، ومعجم الصحابة للبغوي ، وتاريخ ابن عساكر من طريق معتمر بن سليمان عن أبي صفية مولى النبي صلى الله عليه وسلم أنه كان يوضع له نطع ، ويجاء بزنبيل فيه حصى فيسبح به إلى نصف النهار ، ثم يرفع فإذا صلى الأولى أتى به ، فيسبح به حتى يمسي. وأخرجه الإمام أحمد في الزهد:

*ഹിലാലുൽ ഹഫ്ഫാർ(റ) ന്റെ ഗ്രന്ഥത്തിലും ഇമാം ബഗ് വി(റ) യുടെ മുഅജമുസ്സ്വഹാബിയിലും ഇബ്നുഅസാകിർ(റ) വിന്റെ താരീഖിലും മുഅതമിറിബ്നുസുലൈമാൻ(റ) വഴി നബി(സ)യുടെ മൗല അബുസ്വഫിയ്യ(റ) യിൽ നിന്ന് നിവേദനം: അദ്ദേഹത്തിനു വേണ്ടി ഒരു വിരിപ്പ് വിരിക്കപ്പെടുകയും ചെറിയ കല്ലുകളുള്ള ഒരു വട്ടി കൊണ്ടുവരപ്പെടുകയും ചെയ്യും. തുടർന്ന് ആ കല്ലുകൾ ഉപയോഗിച്ച് പകല പകുതിയാകുന്നത് വരെ അദ്ദേഹം തസ്ബീഹ് ചൊല്ലും. പിന്നീട് അവകൾ എടുക്കപ്പെടുകയും നിസ്കാരശേഷം വീണ്ടും കൊണ്ടുവരപ്പെടുകയും ചെയ്യും. തുടർന്ന് വൈകുന്നേരം വരെ അദ്ദേഹം തസ്ബീഹ് ചൊല്ലും. ഇമാം അഹ്മദ്(റ) സുഹ്ദിലും ഇതുദ്ദരിചിട്ടുണ്ട്. (അലഹാവീ ലിൽഫതാവാ: 2/140) *

ഇബ്നുസഅദ്(റ) ത്വബഖാത്തിലും ഇബ്നുഅബീശൈബ(റ) മുസ്വന്നഫിലും ഹകീമുബ്നു ദ്ദൈലമി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു:

وأخرج ابن سعد عن حكيم بن الدّيلميّ أن سعد بن أبي وقّاص كان يسبّح بالحصى، وأخرجه ابن أبي شيبة في مصنفه: ٢٨٢/٢

*”നിശ്ചയം സഅദുബ്നുഅബീവഖാസ്വ്(റ) ചെറിയ കല്ലുകൾ കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലിയിരുന്നു”.(അൽഹാവീ ലിൽഫതാവാ 2/140- മുസ്വന്നഫു ഇബ്നു അബീ ശൈബ 2/282)*

قال ابن سعد في الطبقات: أخبرنا عبد الله بن موسي، أخبرنا إسماعيل عن جابر عن امرأة حدْثته عن فاطمة بنت الحسين ابن عليّ بن أبي طالب أنّها كانت تسبّح بخيط معقود فيها،

*ഇബ്നുസഅദ്(റ) ത്വബഖാത്തിൽ അലി(റ) യുടെ പുത്രൻ ഹുസൈനി(റ) ന്റെ പുത്രി ഫാത്വിമ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഒരു ചരടിലെ കെട്ടുകൾ കൊണ്ട് എണ്ണം പിടിച്ച് മഹതി തസ്ബീഹ് ചൊല്ലിയിരുന്നു”. (അൽഹാവി 2/140)*

زوأخرج عبد الله بن الإمام أحمد في زوائد الزّهد عن أبي هريرة أنّه كان له خيطّ فيه ألف عقدة، فلا ينام حتّي يسبّح.

*ഇമാം അഹ്മദി(റ) ന്റെ പുത്രൻ അബ്ദുല്ല(റ) സവാഇദുസ്സുഹ്ദ് എന്നാ ഗ്രന്ഥത്തിൽ അബു ഹുറൈറ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: 2000 കേട്ടുകളുള്ള ഒരു ചരട് അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ എണ്ണം കണ്ട് തസ്ബീഹ് ചൊല്ലാതെ അദ്ദേഹം ഉരങ്ങാറുണ്ടായിരുന്നില്ല.( അൽഹാവി 2/140) *

وأخرج أحمد في الزهد عن القاسم بن عبد الرحمنقال : كان لأبي الدرداء نوى من العجوة في كيس فكان إذا صلى الغداة أخرجها واحدة واحدة يسبح بهن حتى ينفذهن

*ഖാസിമുബ്നുഅബ്ദുറഹ്മാനി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) സുഹ്ദിൽ ഉദ്ദരിക്കുന്നു. അബുദ്ദർദാഅ(ർ) ന് ഒരു സഞ്ചിയിൽ ‘അജ് വ’ (മുന്തിയ കാരക്ക) യുടെ കുരുവുണ്ടായിരുന്നു. സുബ്ഹ് നിസ്കരിച്ചാൽ അതിൽ നിന്ന് ഓരോന്ന് പുറത്തെടുത്ത് അതിലുള്ളത് തീരും വരെ അദ്ദേഹം തസ്ബീഹ് ചൊല്ലുമായിരുന്നു. (അൽഹാവി 2/140).*

وأخرج الديلمي في مسند الفردوس من طريق زينب بنت سليمان بن علي عن أم الحسن بنت جعفر عن أبيها عن جدها عن علي رضي الله عنه مرفوعا { نعم المذكر السبحة }

*മുസ്നദുൽഫിർദൌസ് എന്നാ ഗ്രന്ഥത്തിൽ ഇമാം ദൈലമി(റ) അലി (റ) യിൽ നിന്ന് മർഫൂആയി നിവേദനം ചെയ്യുന്നു: “തസ്ബീഹ് മാല നല്ല മുദക്കിറാണ്”.(അൽഹാവി 2/141) *

عن أبي سعيد الخدريّ أنّه كان يسبّح بالحصى(مصنف ابن أبي شيبة: ٢٨٢/٢)

*ഇബ്നുഅബീശൈബ(റ) അബൂസഈദിൽ ഖുദ് രിയ്യ്(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: “അദ്ദേഹം ചെറിയ കല്ലുകൾ കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലിയിരുന്നു”.(മുസ്വന്നഫ് 2/282).*

മുകളിൽ വിവരിച്ചതും അല്ലാത്തതുമായ ആസാറുകൾ ഉദ്ദരിച്ച ശേഷം ഇമാം സുയുതി(റ) എഴുതുന്നു:

ثم رأيت كتاب تحفة العباد ومصنفه متأخر عاصر الجلال البلقيني – فصلا حسنا في السبحة قال فيه ما نصه : قال بعض العلماء : عقد التسبيح بالأنامل أفضل من السبحة لحديث ابن عمرو ، لكن يقال إن المسبح إن أمن من الغلط كان عقده بالأنامل أفضل وإلا فالسبحة أولى .وقد اتخذ السبحة سادات يشار إليهم ويؤخذ عنهم ، ويعتمد عليهم ، كأبي هريرة رضي الله عنه كان له خيط فيه ألفا عقدة ، فكان لا ينام حتى يسبح به ثنتي عشرة ألف تسبيحة قاله عكرمة(الحوي للفطوي:١٤١/٣)

*ജലാലുൽബുൽഖീനി(റ) യുടെ സമകാലികനായ ഒരു പണ്ഡിതൻ രചിച്ച “തുഹ്ഫത്തുൽ ഇബാദ് ” എന്നാ ഗ്രന്ഥത്തിൽ തസ്ബീഹ് മാല സംബന്ധമായി നല്ലൊരധ്യായം ഞാൻ കാണാനിടയായി.അതിലദ്ദേഹം ചില പണ്ഡിതരെ ഉദ്ദരിച്ച് ഇപ്രകാരം പ്രസ്ഥാപിച്ച് കാണുന്നു: ഇബ്നുഅംറി(റ)ന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ തസ്ബീഹ് മാല ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കൈവിരലുകൾ കൊണ്ട് പിടിക്കുന്നതാണ്. എങ്കിലും ഇങ്ങനെ ഒരു വിശദീകരണം പ്രസക്തമാണ്. തസ്ബീഹ് ചോല്ലുന്നവന്നു എണ്ണത്തിൽ പിഴവ് സംഭവിക്കുകയില്ലെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ കൈ വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നതും അല്ലാത്ത പക്ഷം തസ്ബീഹ് മാല കൊണ്ട് എണ്ണം പിടിക്കുന്നതുമാണ് ഉത്തമം. എടുത്തുപറയാവുന്നവരും മാത്രകയാക്കുന്നവരും അവലംബിക്കാവുന്നതുമായ മഹാന്മാർ തസ്ബീഹ് മാലകൾ ഉണ്ടാക്കിയിരുന്നു. അബുഹുറൈറ(റ) ഉദാഹരണം. 2000 കെട്ടുകളുള്ള ഒരു ചരട് അദ്ദേഹത്തിനുണ്ടായിരുന്നു. അതുപയോഗിച്ച് 12000 തസ്ബീഹുകൾ ചൊല്ലാതെ അദ്ദേഹം ഉറങ്ങാറില്ല. അക്കാര്യം ഇക് രിമ(റ) പ്രസ്ഥാപിച്ചിരിക്കുന്നു..*.(അൽഹാവി 2/141)

ഇമാം സുയുതി(റ) തുടരുന്നു:

وكان لأبي مسلم الخولاني رحمة الله عليه سبحة فقام ليلة والسبحة في يده قال : فاستدارت السبحة فالتفت على ذراعه وجعلت تسبح فالتفت أبو مسلم والسبحة تدور في ذراعه وهي تقول : سبحانك يا منبت النبات ويا دائم الثبات ، قال : هلمي يا أم مسلم فانظري إلى أعجب الأعاجيب ، قال : فجاءت أم مسلم والسبحة تدور وتسبح فلما جلست سكتت . ذكره أبو القاسم هبة الله بن الحسن الطبري في كتاب كرامات الأولياء . (الحوي للفطوي:١٤٣/٢)

അബുമുസ് ലിമുൽ ഖൌലാനി(റ) ക്ക് ഒരു തസ്ബീഹ് മാലയുണ്ടായിരുന്നു. തസ്ബീഹ് മാല കയ്യിൽ പിടിച്ച് ഒരു രാത്രി അദ്ദേഹം ഉണർന്നുനോക്കുമ്പോൾ തസ്ബീഹ് മാല അദ്ദേഹത്തിൻറെ മുഴംകൈയ്യിൽ ചുറ്റി തസ്ബീഹ് ചൊല്ലുന്നത് അദ്ദേഹത്തിൻറെ ശ്രദ്ദയിൽ പെട്ടു. “സുബ്ഹാനക യാമുൻ ബിത്തന്ന ബാത്തി വയാ ദാഇമസ്സബാത്തി” എന്നാണ് അത് പറയുന്നത്. തുടർന്ന് ഈ അത്ഭുതപ്രതിഭാസം കാണാനായി ഭാര്യ ഉമ്മുമുസ്ലിമി(റ) നെ അദ്ദേഹം വിളിച്ചു വരുത്തി . അവർ വന്നു നോക്കുമ്പോൾ തസ്ബീഹ് മാല തസ്ബീഹ് ചൊല്ലുന്നത് അവർ നെരിട്ട് നോക്കി കണ്ടു. പിന്നീട് അവർ ഇരുന്നപ്പോൾ മാല അടങ്ങി. അബുൽഖാസിം ഹിബത്തുല്ലാഹിബ്നുൽഹസനിത്ത്വബ് രി (റ) ‘കറാമത്തുൽ ഔലിയാഹ് ‘ എന്നാ ഗ്രന്ഥത്തിൽ ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്.(അൽഹാവി: 2/143)

മഹാന്മാരായ ഔലിയാക്കൾ തസ്ബീഹ് മാല ഉപയോഗിച്ചിരുന്നതായി ഇമാം സുയുതി(റ) വിവരിക്കുന്നുണ്ട്. പ്രഗത്ഭ സൂഫി വര്യൻ അബുൽഖാസിം ജുനൈദ് (റ) ചരിത്രം വിവരിക്കുന്നെട്ത്ത് ഇബ്നുഖല്ലികാൻ എഴുതുന്നു:

ورئي يوم وفي يده سبحة، فقيل له: أنت مع شرفك تأخذ بيدك سبحة ؟ قال : طريق وصلت به إلى ربي لا أفارقه(وفيات الأعيان: ٣٧٣/١)

ഒരു തസ്ബീഹ് മാല കൈയിൽ പിടിച്ച നിലയിൽ ഒരു ദിവസം ജുനൈദ്(റ) നെ കാണപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം ചോദിക്കപ്പെട്ടു: :ഇത്രേയും സ്ഥാനമുള്ള നിങ്ങൾ തസ്ബീഹ് മാല കൈയിൽ പിടിക്കുകയോ?”. അദ്ദേഹം പ്രതികരിച്ചു: “എന്റെ രക്ഷിതാവിലെക്ക് ചെന്നെത്താൻ ഞാനുപയോഗിച്ച വഴിയാണിത്. അതുമായി ഞാൻ വെർപിരിയുകയില്ല”.(വഫായത്തുൽഅഅയാൻ 1/373)

ഇമാം സുയുതി(റ) തന്റെ ഷൈഖ് അബു അബ്ദുല്ലാഹി മുഹമ്മദ്ബ്നു അബീബക്റുബ്നു അബ്ദുല്ല(റ) മുതൽ പ്രഗത്ഭ താബിഈ പണ്ഡിതൻ ഹസാൻ ബസ്വരി (റ) വരെയുള്ള ഗുരുനാഥന്മാർ തസ്ബീഹ് മാല ഉപയോഗിച്ചിരുന്നതായി അൽവാഹിയിൽ രേഖപെടുത്തിയിട്ടുണ്ട്.(2/142-143)

ലൈംഗീകത: ഇസ്‌ലാമിക വീക്ഷണത്തിൽ

🌹::::::::🌹:::::::::🌹:::::::::🌹

പ്രായാപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടു വരുന്ന ഒരു വികാരമാണ് ലൈംഗികമോഹം. പ്രായപൂര്‍ത്തിയോടെ തന്നെ അതൊരു പ്രക്ര്‍തിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകം കൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്ത് പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ നബി (സ്വ) സ്വഹാബത്തിനോട് പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു.അതു സ്വദഖയാകുന്നതെങ്ങിനെ?അപ്പോള്‍ നബി (സ്വ) പ്രതികരിച്ചു. നിങ്ങള്‍ അതു ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ ? ഉണ്ടെന്നവന്‍ മറുപടി പറഞ്ഞപ്പോള്‍ നബി (സ്വ) അരുളി. എങ്കില്‍ അനുവദനീയമായ രീതിയില്‍ അതു തീര്‍ക്കുന്നവനു പ്രതിഫലമുണ്ട്.
(മുസ്‌ലിം, തുഹ്ഫ 7/187)

ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായി കാണണം. ലൈംഗീക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്‍റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സൃഷ്ടിക്കാന്‍ അനിവാര്യവുമാണതെന്നു ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) വ്യക്തമാക്കുന്നു; മനുഷ്യമനസ്സ് കാമത്വരയും രതിമൂര്‍ച്ചാ വിചാരവുമായി കഴിഞ്ഞു കൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചു കൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞുകിട്ടാന്‍ അതു കാരണമാകും.
(റാസി: 5/117)

ഇമാം മുഹമ്മദ്‌ സമര്‍ഖന്തി (റ) പറയുന്നു: ലൈംഗികവികാരം ഒഴികെ മനുഷ്യന്‍റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍ കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇത് കൊണ്ടാണ് പ്രവാചകന്‍മ്മാര്‍ വരെ ഇത് ചര്യയായി സ്വീകരിച്ചത്.
(ബുസ്ഥാനുല്‍ ആരിഫീന്‍: 119)

*💘രതിരീതികള്‍ തെറ്റും ശരിയും*

സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്നു ഹജര്‍ (റ) വ്യക്തമാക്കുന്നു. സംയോഗത്തില്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തില്ല. പിന്‍ദ്വാര സംയോഗം ഒഴികെ.
(തുഹ്ഫ 7/217)

ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂത്വ് നബി (അ) യുടെ കാലത്തെ ജനതയുടെ നീചവൃത്തി എന്നാ നിലക്ക് ഇതിനു ‘ലിവാത്വ് ‘ എന്ന് പറയുന്നു. സ്ത്രീപുരുഷ ഭേദമന്യേ ഏതൊരാളെ ലിവാത്വ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവ്ര്‍ത്തി ചെയ്‌താല്‍ അതു വ്യഭിചാരമാണ്.
(തുഹ്ഫ 9/103)

നബി (സ്വ) പറഞ്ഞു : അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍ ഭോഗിക്കതിരിക്കുക.
(ഇബ്നുമാജ).

ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ്‌ നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു
.(തുര്‍മുദി)

എന്റെ സമുദായത്തിന്‍റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂത്വ് നബി (അ) യുടെ ജനതയുടെ നീച ചെയ്തിയാകുന്നു
.(ഹാകിം)

ഇബ്നു ഖയ്യിം തന്‍റെ ‘സാദുല്‍ മആദി’ല്‍ ഉദ്ധരിക്കുന്നു. ഭോഗ കാര്യത്തില്‍ സ്ത്രീക്കുമുണ്ടാവകാശം അവളുടെ പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിന്നും ഇത് ഹേതുവാകും. ബന്ധവിഛെദത്തില്‍വരെ കാര്യങ്ങള്‍ ചെന്നെത്തിക്കും. അല്പം ലക്ഷണശാസ്ത്രം അറിയാവുന്നവന് കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്മ മാഞ്ഞു പാടുകളുണ്ടാകും.
(സാദുല്‍ മആദ 4/262)

രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ് . അത്തരക്കാരെ ഇസ്ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. നബി (സ്വ) പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടികളെ സമീപിക്കുന്നവന്‍ അല്ലാഹുവിന്‍റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു.
(ത്വബ്‌റാനി, ബൈഹഖി) പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല
(ത്വബ്‌റാനി)

ഇമാം ഖത്വീബുശ്ശിര്‍ബീനീ(റ)പറയുന്നു : സ്ത്രീകള്‍ പരസ്പരം ലൈംഗീകസുഖമാസ്വദിക്കല്‍ ഖാസിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ്.
(ശിര്‍വാനി 9/104)

വികാരശമനത്തിനു ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇത് ഇസ്‌ലാം വിലക്കിയാതാണ്. സൈനുദ്ധീന്‍ മഖദൂം (റ) പ്രസ്താവിക്കുന്നു. മുഷ്ടി മൈഥുനം സ്വന്തം കൈ കൊണ്ടാണെങ്കിലും അന്യരുടെ കൈ കൊണ്ടാണെങ്കിലും നിഷിദ്ധമാണ് . ഇതിനു ഖാസി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരം ചെയ്യുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധം തന്നെ.
(ഫത്‌ഹുല്‍ മുഈന്‍ 446)

ലൈംഗീക ബലഹീനതക്ക് സ്വയംഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി കുറിക്കുന്നു: സ്വയംഭോഗം ലൈംഗീകശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും
.(ത്വിബ്ബുന്നബവി).

മുഷ്ടി മൈഥുനം സ്വന്തം ഇണയുടെ കൈ കൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ്.
(തുഹ്ഫ: ശര്‍ വാനി 9/104)

*🚫 അരുത് : അതു വിലക്കപ്പെട്ടതാണ്.*

വികാരം അവിഹിത വഴിയില്‍ ശമിപ്പിക്കുന്നത് ആക്ഷേപഹാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവരക്ത കാലത്ത്‌ ലൈംഗീകബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ സമയങ്ങളില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണ് എന്നാണ് പ്രബല വീക്ഷണം.
(തുഹ്ഫ 1/389, നിഹായ 1/330)

ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ സംയോഗത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട്.
(ഇഹ് യാ: 2/50)

ഉസ്മാനുദ്ദഹബി ഉദ്ധരിക്കുന്നു. ആര്‍ത്തവരക്തം പുരുഷലിംഗത്തിന്നു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്
(ത്വിബ്ബുന്നബവി).

ഇസ്തിഹാളത്തുരക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗീകബന്ധത്തിലേര്‍പെടാം. അതു രോഗസംബന്ധമായി പുറപ്പെടുന്ന രക്തമാണ്. ഹൈളോ നിഫാസോ അല്ല.
(ഫതാവല്‍ കുബ്റ 2/94)

ഗര്‍ഭിണികളെയും മുലയൂട്ടുന്നവളെയും ഭോഗിക്കുന്നത് അതു മൂലം ശിശുവിന് ബുദ്ധിമുട്ട് വരും എന്ന ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ്
(തുഹ്ഫ 7/217) .

*♨അവിഹിതബന്ധം*

കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം.ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പ് കഴിഞ്ഞുപോയിട്ടില്ല.വിശുദ്ധഖുര്‍ആന്‍ പ്രഖ്‌യാപിക്കുന്നു. നിങ്ങള്‍ വ്യപിചാരത്തെ സമീപിച്ചു പോകരുത്. തീര്‍ച്ചയായും അത് നീചവ്ര്‍ത്തിയും ദുഷിച്ച മാര്‍ഗവുമാണ്‌.

നബി (സ്വ) പറഞ്ഞു: അവിഹിതബന്ധം പ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്ക്‌ പിടിപെടും.
(ഇബ്നുമാജ)

അനുവദനീയമായ രീതിയില്‍ സംയോഗം ചെയ്ത സ്ത്രീ പുരുഷന്‍മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടിയും ഒരു വര്‍ഷം നാടു കടത്താനും ഭരണാധികാരിക്ക്‌ മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കനിടവരുന്ന സാഹചര്യം ഒഴിവാക്കണം.

നബി (സ്വ) പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക്‌ നിങ്ങള്‍ ചെല്ലരുത്.നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട്
(തുര്‍മുദി).

ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി പിശാച് വന്നുചെര്‍ന്നിട്ടല്ലാതെ
(തുര്‍മുദി).

മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആക്ര്തിയിലുള്ള ഒരു ഗുഹ ഇസ്രാഹ് മിഹ്രാജിന്റെ രാത്രി നബി (സ്വ) കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ്ണ നഗ്നരായ നിരവധി സ്ത്രീപുരുഷന്മാര്‍ അതിലുണ്ട്‌. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നുവന്നു പുറത്തേക്ക്‌ തിരിക്കാന്‍ അടുക്കും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്ക്‌ താഴുന്നു. ജിബ്രീന്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ്.
(ബുഖാരി)

◼◽◼◽◼◽◼◽◼

ദാമ്പത്യത്തില്‍ ലൈംഗികതയുടെ സ്ഥാനം

കൂടുമ്പോള്‍ ഇമ്പമുണ്ടാവുന്നതാണ് കുടുംബം. ശാന്തിയുടെയും ആശ്വാസത്തിന്റെയും പദമായ സുക്കുനില്‍ നിന്നാണ് കുടുംബത്തിന്റെ ഇടമായ വീടിന്ന് അറബിയില്‍ സകന്‍, മസ്കന്‍ എന്നീ വാക്കുകള്‍ വരുന്നത് തന്നെ. എല്ലാ സൃഷ്ടികളെയും ഇണകളായി സൃഷ്ടിച്ചതില്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ടെന്ന് നാഥന്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവനുള്ള സകല വസ്തുക്കളുടെയും പ്രജനനവും ശേഷിപ്പുമാണ് ഇണ ചേരല്‍, പരാഗണം പോലോത്ത സൃഷ്ടി സംസര്‍ഗങ്ങളിലൂടെ സാധ്യമാവുന്നത്. എന്നാല്‍ ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള മനുഷ്യരില്‍ കേവലമായ ഇണചേരലിനും പ്രജനനത്തിനുമപ്പുറമുള്ള അനേകം ധര്‍മ്മങ്ങള്‍ ഇണകളായി സൃഷ്ടിക്കപ്പെടുന്നതിലൂടെ നടത്തപ്പെടുന്നുണ്ട്. ഉമ്മ, ഉപ്പ, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, വലിയുപ്പ, വലിയുമ്മ, മകന്‍, മകള്‍, പേരമകന്‍, പേരമകള്‍ തുടങ്ങി ഒരേ സമയം വിവിധ റോളുകളും അവയുടെ ഉത്തരവാദത്തങ്ങളും നിര്‍വ്വഹിക്കേണ്ട, അടുത്തതും അകന്നതുമായ വിവിധ ബന്ധങ്ങളുടെ ആകെത്തുകയാണ് കുടുംബം.

സമുന്നതമായ സംസ്കരണ പ്രക്രിയയും സ്വഭാവഗുണങ്ങളുടെ രൂപീകരണവും സാധ്യമാക്കുന്ന മഹത്തായ ഒരു സാമൂഹിക സ്ഥാപനമായാണ് ഇസ്ലാം കുടുംബത്തെ കാണുന്നത്. കുടുംബത്തിന്റെ കെട്ടുറപ്പും സ്ഥിരതയും ഓരോ മനുഷ്യന്റെയും ജീവിതവും ചിട്ടപ്പെടുത്തുന്നതിലും സംസ്കരിക്കുന്നതിലും അനല്‍പ്പമായ പങ്കാണ് വഹിക്കുന്നത്. പരസ്പര സ്നേഹം, ബഹുമാനം, വിട്ടുവീഴ്ചാ മനോഭാവം, നന്മയെ പ്രോത്സാഹിപ്പിക്കുകുയം പ്രശംസിക്കുകയും ചെയ്യല്‍, സ്വന്തം അവകാശങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ആകുലപ്പെടുന്നതിനേക്കാള്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ താന്‍ വഹിക്കുന്നുണ്ടോ എന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ താന്‍ വകവെച്ചു കൊടുക്കുന്നുണ്ടോ എന്നും ചിന്തിക്കാനുള്ള സന്മനസ്സും അവബോധവും തുടങ്ങി ഒരു കുടുംബ ജീവിതം ചിട്ടയോടെയും ശാന്തിയോടെയും മുന്നോട്ട് കൊണ്ട് പോകുന്നതിനാവശ്യമായ അനേകം ഘടകങ്ങളുണ്ട്.

ഈ ഘടകങ്ങളുടെ ചര്‍ച്ചകളില്‍ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണ് ലൈംഗികതയും, സകല ജീവല്‍വസ്തുക്കളിലുമുള്ള ഈ ജന്മവാസനയെ കൃത്യമായ കാഴ്ചപ്പാടുകളോടെ ക്രമീകരിക്കുന്നതില്‍ ഇസ്ലാമികാധ്യാപനങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്കും. ഭക്ഷണം, വസ്ത്രം, അഭയസ്ഥലം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലും വിശപ്പ്, ദാഹം പോലെയുള്ള അടിസ്ഥാന വികാരങ്ങളിലും ഉള്‍പ്പെടുന്നതാണ് ലൈംഗികാവശ്യങ്ങളും കാമവികാരവും (സെക്ഷ്വല്‍ നീഡ് ആന്റ് സെക്ഷ്വല്‍ ഇമോഷന്‍സ്). വിവേചന ശേഷി നല്‍കപ്പെടാത്ത പക്ഷികളിലും മൃഗങ്ങളിലും നിയതമായ ഒരു ചിട്ടയില്‍ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ വൈകൃതങ്ങളില്ലാതെ അവ നടന്നുപോകുന്നു.

എന്നാല്‍ വിവേകമുള്ള മനുഷ്യനില്‍ സഹജമായ ലൈംഗികതയെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വളരെ ഗൌരവമുള്ള വിഷയമാണ്. ലൈംഗികത മൊത്തത്തില്‍ പാപമായി കാണുകയും ലൈംഗിക ജീവിതത്തോടുള്ള വിരക്തിയും ബ്രഹ്മചര്യ ആചരിക്കലും(സെലിബസി) പുണ്യമായി കാണുകയും ചെയ്യുന്ന ചിന്താരീതികള്‍ ലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലെ മനുഷ്യന്റെ കേവലമായ ഒരു ജൈവ ആവശ്യം മാത്രമാണ് ലൈംഗികതയെന്നും അവ പാപമോ പരിശുദ്ധമായി കാണേണ്ടതോ, വിധിവിലക്കുകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതോ അല്ല എന്നും ആര്‍ക്കും ആരുമായും ആകാവുന്നതാണ് എന്ന വളരെ സ്വതന്ത്രമായ ചിന്തകള്‍ പ്രചരിപ്പിച്ച് ലൈംഗിക ആരാചകത്വം സൃഷ്ടിക്കുന്നവരാണ് ഇതിന്റെ മറുഭാഗത്ത് നില്‍ക്കുന്നത്. ഈ രണ്ട് വീക്ഷണങ്ങള്‍ക്കിടയില്‍ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ സൌകര്യത്തിന്റെയോ പേരില്‍ ലൈംഗികതയെ കുടുംബ ജീവിതവുമായി ചേര്‍ത്തിക്കാണാനാണ് ലോകത്തെ എല്ലാ സമൂഹത്തിലുമുള്ള പൊതുവായ ശ്രമം.

സന്താനോല്‍പാദനത്തിലൂടെ മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പ്, വൈകാരിക സുരക്ഷിതത്വം എന്നിവയോടൊപ്പം ലൈംഗിക വികാരങ്ങളുടെയും ആനന്ദത്തിന്റെയും ആരോഗ്യകരമായ പരിപാലനമാണ് ഇസ്ലാം വൈവാഹിക കുടുംബ ജീവിതത്തിലൂടെ ലക്ഷീകരിക്കുന്നത്. ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം ഓരോ ആണിനും ഓരോ പെണ്ണിനെ അനുവദനീയമാക്കി നല്‍കി, ലൈംഗികത ആസ്വാദിക്കാനുള്ള മാര്‍ഗ്ഗം കാണിക്കുകയും അവയെ ഏറ്റവും ആനന്ദകരവും ആസ്വാദ്യവുമാക്കുന്നത് പുണ്യമായ ആരാധനയുടെ ഭാഗമാക്കുകയും ചെയ്തു നമ്മുടെ മതം. നിങ്ങള്‍ നിങ്ങളുടെ ഇണയോടൊത്ത് കിടപ്പറ പങ്കിട്ട് നടത്തുന്ന ലൈംഗിക ആസ്വാദനം പോലും സ്വദഖയാണ്, പുണ്യപ്രവര്‍ത്തിയാണ്, പ്രവാചകന്‍ അനുചരരോട് പറഞ്ഞു. അത്ഭുതാദരങ്ങളോടെ അവര്‍ ചോദിച്ചു: പ്രവാചകരെ, ഞങ്ങളിലൊരാള്‍ അയാളുടെ ലൈംഗിക ദാഹം തീര്‍ക്കുന്നു, അതിലും റബ്ബിന്റെ പ്രതിഫലമോ? അവിടന്ന് പ്രതിവദിച്ചു: അയാള്‍ ആ ചെയ്യുന്നത് അവിഹിത ബന്ധമാണെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കില്ലെ? അപ്പോള്‍ അത് നിയമപരമായി ചെയ്യുന്നുവെങ്കില്‍ അയാള്‍ക്കതില്‍ പ്രതിഫലവും ലഭിക്കും.

പരസ്പരം കാണുന്നത് പോലും നിഷിദ്ധമായ ഒരാണും പെണ്ണും നിക്കാഹ് എന്ന പുണ്യകര്‍മ്മത്തിന് ശേഷം എല്ലാവരുടെയും സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് കുടുംബ ജീവിതത്തിലേക്കും സര്‍വ്വോപരി ലൈംഗികാസ്വാദനത്തിലേക്കും പ്രവേശിക്കുന്നത്. വിഹിതവും നിയതവും പുണ്യവുമായ ഈ ലൈംഗികാസ്വാദനത്തെ ഏറ്റവും തൃപ്തികരവും ആനന്ദതുന്ദിലവുമാക്കേണ്ടതിനുള്ള അനേകം സന്ദേശങ്ങള്‍ സത്യത്തില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അവയുടെ വിശദീകരണങ്ങളടങ്ങുന്ന നിരവധി ഗ്രന്ഥങ്ങളുടെയും പ്രതിപാദ്യവിഷയമാണ്. പൂര്‍ണ്ണതൃപ്തിയോടെയും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ആശയ വിനിമയ നടത്തിയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഇണകളുടെ ദാമ്പത്യ ജീവിതം കൂടുതല്‍ കെട്ടുറപ്പുള്ളതും പ്രശ്നങ്ങള്‍ കുറഞ്ഞതുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹിതര്‍ക്കിടയില്‍ അവിഹിത ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പിന്നില്‍ ദാമ്പത്യ ജീവിതത്തില്‍ യഥാര്‍ത്ഥ ലൈംഗികതയുടെ അഭാവമാണ് വില്ലന്‍. ലൈംഗികതയെക്കുറിച്ചുള്ള വികലമോ വികൃതമോ ആയ ധാരണകളും, പോര്‍ണോഗ്രഫി പ്രചരിപ്പിക്കുന്ന സിനിമാ സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന അതിശയോക്തി കലര്‍ന്നതും യാഥാര്‍ത്ഥ്യങ്ങളോട് ബന്ധമില്ലാത്തതുമായ അറിവുകളും, പല ദാമ്പത്യ ബന്ധങ്ങളെയും തകര്‍ത്ത് കൊണ്ടിരിക്കുന്നു.

സ്വന്തം തുണയുടെ ലൈംഗികമായ വികാരങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാത്തവരും സ്വന്തം ലൈംഗിക ദാഹം തീര്‍ക്കുന്നതിനിടയില്‍ ഇണയുടെ സംതൃപ്തിയും താല്‍പര്യവും മറന്ന് പോകുന്നവരും, പ്രത്യേകിച്ചും ഭര്‍ത്താക്കന്മാര്‍, ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. പലപ്പോഴും അത്തരം ദാമ്പത്യ ജീവിതങ്ങള്‍ തകരുകയോ, ബാഹ്യമോഡിയോടെയും ആന്തരീക സംഘര്‍ഷങ്ങളോടെയും നിലനില്‍ക്കുകയോ ഇണകള്‍ അവിഹിത മാര്‍ഗമോ ജീവിതത്തില്‍ നിന്ന് മോചനമോ തേടുന്നതില്‍ അല്ലെങ്കില്‍ നിത്യവിഷാദ രോഗികളായി കഴിയുന്നതില്‍ കലാശിക്കുകയോ ചെയ്യുന്നു.

കുടുംബ ഭദ്രത മുസ്ലിം സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശിലയായത് കൊണ്ട് തന്നെ ആ ഭദ്രത നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ദാമ്പത്യ ജീവിതത്തിലെ ആസ്വാദ്യവും ആരോഗ്യകരവുമായ ലൈംഗിക ജീവിതത്തെ കുറിച്ച് കൂടുതല്‍ വിജ്ഞാനപ്രദവും ഉപകാരദായകവും സ്വാദ്ദേശ്യപരവുമായ അധ്യാപനങ്ങള്‍ വളരെ പക്വതയോടെയും സൂക്ഷമതയോടെയും സമൂഹത്തില്‍ നല്‍കപ്പെടണം. ലൈംഗിക ജീവിതത്തിന്റെ പരിശുദ്ധിയും പരിപൂര്‍ണ്ണ ആസ്വാദനവും തിരിച്ചറിയാത്ത, എത്രയോ നിരാശാദാമ്പത്യങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നത് സത്യമാണ്. അവ പലപ്പോഴും ഗുരുതരമായ ദാമ്പത്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നതാണ് അനുഭവം.

പെണ്ണിണയുടെ ലൈംഗിക ആവശ്യങ്ങളും ആസ്വാദനരീതികളും തിരിച്ചറിയാത്ത സ്വന്തം ലൈംഗിക ദാഹം തീര്‍ക്കല്‍ മാത്രം ശ്രദ്ധിക്കുകയും ഇണയെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന അനേകം പുരുഷന്മാര്‍ നമുക്കിടയിലുണ്ട്. ചിലര്‍ക്ക് ലൈംഗിക അവയവങ്ങള്‍ കൂടിച്ചേരല്‍ മാത്രമാണ് ലൈംഗിക ആസ്വാദനം. അവര്‍ നബിയുടെയും അനുചരന്മാരുടെയും ഇവ്വിഷയകമായ അധ്യാപനങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. വിവിഹം കഴിച്ചുവന്ന ഒരു അനുചരനോട് സംസാരിക്കുന്ന പ്രവാചകന്‍ പറയുന്നു: നീ അവളെ ചിരിപ്പിക്കുക, അവള്‍ നിന്നെ ചിരിപ്പിക്കും. നീ കളിവാക്കുകള്‍ പറയുകയും കളിപ്പിക്കുകയും ചെയ്യുക, അവള്‍ നിന്നോടും അതുപോലെ പെരുമാറും. മറ്റൊരിടത്ത് അവിടന്ന് പറയുന്നു: നീ നിന്റെ ഇണയുടെ വായില്‍ ഒരുപിടി ഭക്ഷണം വെച്ച് കൊടുക്കുന്നത് പോലും ഒരു പുണ്യ പ്രവര്‍ത്തിയാണ്. ലൈംഗികതയുടെ വിഷയത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്വവും അവകാശങ്ങളും ഇസ്ലാം വിശദീകരിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും രണ്ട് പേരും ഇടപെടുന്ന പൊതു ഇടങ്ങളിലും വൃത്തിയും ശുദ്ധിയും സൂക്ഷിക്കുകയും പരസ്പരം വെറുപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതിരിക്കലും ഇതില്‍ വളരെ പ്രധാനമാണ്.

ശാരീരിക ശുദ്ധി സൂക്ഷിക്കുന്നതില്‍ പരാമര്‍ശിക്കപ്പെട്ട നഖം വെട്ടലും സ്വകാര്യ സ്ഥലങ്ങളിലെ കേശങ്ങള്‍ വൃത്തിയാക്കലുമൊക്കെ ഇതിന്റെ ഭാഗമാണ്. സ്ത്രീ പുരുഷന് വേണ്ടിയും തിരിച്ചും ആകര്‍ഷണീയമായ വസ്ത്ര ധാരണം, പെരുമാറ്റം തുടങ്ങിയവ സ്വീകരിക്കലും ലൈംഗിക ജീവിതം ആസ്വാദ്യകരവും പുണ്യകരവുമാക്കുന്നതില്‍ പെട്ട ഘടകങ്ങളാണ്. തന്റെ ഇണയുടെ ആരോഗ്യം, ശാരീരിക മാനസിക ക്ഷമത, ശറഇയ്യായ അനുവദനീയ സമയം എന്നിവ പരിഗണിച്ചായിരിക്കണം ഒരു പുരുഷന്‍ അവളെ ലൈംഗികതക്ക് ക്ഷണിക്കേണ്ടത്. ഇത്തരം കാരണങ്ങളില്ലാത്തപ്പോള്‍ തന്റെ പുരുഷന്‍ കിടപ്പറയിലേക്ക് ക്ഷണിക്കുന്നത് നിരസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് പാപവും ശാപം വിളിച്ച് വരുത്തുന്ന പ്രവര്‍ത്തിയുമാണെന്ന് ഹദീസില്‍ കാണാം. തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അവന്റെ സമ്മതം കൂടാതെ ഭാര്യ സുന്നത്ത് നോമ്പെടുക്കരുതെന്ന് നമ്മുടെ മതം പറയുന്നു.

പുരുഷന്റെ ലൈംഗിക അവകാശം പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ താല്‍പര്യവും സംരക്ഷിക്കുന്നു നമ്മുടെ പ്രമാണങ്ങള്‍. പകല്‍ നോമ്പ് നോല്‍ക്കുകയും രാത്രി മുഴുവന്‍ നിന്ന് നിസ്കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹി ബ്നു ഉമര്‍(റ)നെപ്പോലോത്ത തന്റെ അനുചരന്മാരോട് നബി പറഞ്ഞു: നിന്റെ ശരീരത്തോടും നിന്റെ ഭാര്യയോടും നിനക്ക് കടപ്പാടുണ്ട്, അത് വീട്ടിയേ മതിയാവൂ. ഇമാം ഗസ്സാലി(റ) പറയുന്നു: നാല് രാത്രികളിലൊരിക്കലെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ഇണ ചേരണം, അതാണ് ഏറ്റവും നീതി പൂര്‍ണ്ണമായത്. അതില്‍ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ തന്റെ ഭാര്യയുടെ ലൈംഗിക സംരക്ഷണം അവന്റെ കടമയാണ്.

അറിവിലും ഭയഭക്തിയിലും സൂക്ഷമതയിലും ഉന്നത പദവി അലങ്കരിച്ച ഇമാം ഗസ്സാലി(റ)യെ പോലെയുളള ഒരാള്‍ ഇവ്വിഷയകമായി നമുക്ക് നല്‍കുന്ന അധ്യാപനം പുതിയ മുസ്ലിം തലമുറയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അനുവദനീയമായ ലൈംഗിക ആസ്വാദനം ഒരു ആത്മീയ പ്രവര്‍ത്തനമാണെന്ന് പഠിപ്പിച്ച് മഹാന്‍ എഴുതുന്നു: ഒരു ഇണചേരല്‍ തുടങ്ങേണ്ടത് ബിസ്മി ചൊല്ലിയായിരിക്കണം. എന്നിട്ട് അല്ലാഹുമ്മ ജന്നിബ്നി മിനശൈഥ്വാന്‍ വജന്നിബി ശൈഥ്വാന ഫീമാ റസക്തനാ (അല്ലാഹുവേ ഞങ്ങളെയും, ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനങ്ങളെയും പിശാചില്‍ നിന്ന് രക്ഷിക്കണേ) എന്ന ദിക്റ് ചെല്ലണം. തന്റെയും ഇണയുടെയും ശരീരങ്ങളെ ഒരു വസ്ത്രത്തില്‍ പൊതിയണം. കളിവാക്കുകള്‍ പറഞ്ഞ് ചുംബനങ്ങള്‍ നല്‍കിയും ഇണചേരലിന്റെ പ്രാരംഭങ്ങള്‍ നടത്തണം.

നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ. മറ്റൊരിടത്ത് നബി തങ്ങള്‍ പുരുഷന്റെ ബലഹീനതയുടെ മൂന്ന് ലക്ഷണങ്ങള്‍ പറഞ്ഞു. അവരിലൊരാള്‍ തന്റെ ഭാര്യയെ പ്രാപിക്കുന്നു. സ്നേഹപ്രകടനമോ തലോടലോ നടത്തി തന്റെ പെണ്ണിണയെ അയാള്‍ തൃപ്തിപ്പെടുത്തുന്നില്ല. അവള്‍ തന്റെ തൃപ്തിയും ലൈംഗിക സുഖവും കണ്ടെത്തുന്നതിന് മുമ്പ് അവന്‍ തന്റെ ലൈംഗിക ദാഹം തീര്‍ത്ത് വിടവാങ്ങുന്നു. ഇമാം ഗസ്സാലി തുടര്‍ന്ന് പറയുന്നു: ഇനി പുരുഷന് തന്റെ ആവശ്യം നിര്‍വ്വഹിച്ചാലും പതിയെ ഉണരുന്ന തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ അവന്‍ കാത്തിരിക്കുകയോ സമയം കാണുകയോ വേണം. അല്ലാത്ത പക്ഷം അവളെ പീഢിപ്പിക്കലാണ്. രണ്ട് പേരും പരസ്പരം കാത്തിരുന്നും ആശയ വിനിമയം നടത്തിയും തൃപ്തിപ്പെടുത്തിയും ഒന്നിച്ച് രതിമൂര്‍ച്ചയിലെത്തലാണ് ഏറ്റവും ആനന്ദവും ആസ്വാദ്യവുമായത്. അത് സംഭവിക്കല്‍ വളരെ അപൂര്‍വ്വമാണെങ്കിലും.

അബൂ അബദില്ലാഹി ബ്നു ഖയ്യിം തങ്ങളുടെ സാദുല്‍ മആദ് ഫീ ഹുദല്‍ ഇബാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇണ ചേരല്‍ മൂന്ന് കാര്യത്തിനാണ്. ഒന്ന്: മനുഷ്യവംശം നിലനിര്‍ത്താന്‍. രണ്ട്: ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന ഇത്തരം സ്രാവങ്ങളെ ഒഴിവാക്കാനും ശരീരം ശുദ്ധിയാക്കലും. മൂന്ന്: ലൈംഗിക ദാഹം തീര്‍ക്കാനും ആനന്ദിക്കാനും ഈ അനുഗ്രഹം ആസ്വദിക്കാനും. അതിന്റെ ഉപകാരങ്ങള്‍ നിരവധിയാണ്. കണ്ണിനെയും ശരീരത്തെയും ഹൃദയത്തെയും ദുര്‍വിചാരങ്ങളില്‍ നിന്നും ഹറാമുകളില്‍ നിന്നും സംരക്ഷിക്കുക. ശേഷം അദ്ദേഹം പറയുന്നു: ഇണ ചേരുന്നതിന് മുമ്പ് ഭാര്യയും ഭര്‍ത്താവും ചുംബനത്തിലും കളികളിലും തലോടലുകളിലും ഏര്‍പ്പെടല്‍ ആവശ്യമാണ്. ജാബിര്‍ ബ്നു അബ്ദില്ല എന്നവര്‍ പറയുന്നു: ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ബന്ധത്തിലേര്‍പ്പെടല്‍ നബി തങ്ങള്‍ നിരോധിച്ചിരിക്കുന്നു.

നോമ്പിനെക്കുറിച്ച് പറഞ്ഞ സ്ഥലത്ത് അല്ലാഹു പറയുന്നു. നോമ്പിന്റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരോടൊത്ത് കിടപ്പറ പങ്കിടല്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെ വസ്ത്രമാണ്. ഇണകള്‍ തമ്മിലുള്ള പരസ്പര ചേര്‍ച്ചയെക്കുറിച്ച് എത്ര മനോഹര പദപ്രയോഗമാണ് ഖുര്‍ആന്‍ നടത്തിയത്. വേറൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. മെന്‍സസ് ഉണ്ടാകുന്ന സമയത്ത് നിങ്ങള്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത്. അത് മാലിന്യമാണ്. അവര്‍ ശുചിയാകുന്നത് വരെ നിങ്ങള്‍ ലൈംഗിക ബന്ധം വെടിയുക. ശുദ്ധിയായാല്‍ അല്ലാഹു കല്‍പിച്ച പോലെ നിങ്ങള്‍ ബന്ധത്തിലേര്‍പ്പെടുക. അല്ലാഹു പാപമോചനം തേടുന്നവരെയും ശുദ്ധി കാംക്ഷിക്കുന്നവരെയും ഇഷ്ടപ്പെടും.

തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. നിങ്ങളുടെ കൃഷിസ്ഥലമാണ് നിങ്ങളുടെ ഭാര്യമാര്‍. നിങ്ങളുദ്ദേശിച്ചത് പോലെ ആ കൃഷിസ്ഥലത്ത് നിങ്ങള്‍ ചെല്ലുക. മനോഹരവും വളരെ ഗൌരവത്തോടെ കാണേണ്ടതുമായ ഒരുപമയാണ് ഇവിടെ ഖുര്‍ആന്‍ നടത്തിയത്. കാലവും തരവും ഋതുഭേദങ്ങളും നോക്കി പരിഗണിച്ച് വിതക്കലിന്റെയും കൊയ്ത്തിന്റെയും അവക്കിടയിലുള്ള പരിചരണങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തന്റെ കൃഷിസ്ഥലത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന കര്‍ഷകനോടാണ് പെണ്ണിണയുമായി ബന്ധത്തിലേര്‍പ്പെടുന്ന ആണിണയെ ഖുര്‍ആന്‍ ഉപമിച്ചത്. ആര്‍ത്തവ കാലത്തെ സമീപനത്തെക്കുറിച്ചുള്ള പ്രവാചക വിശദീകരണങ്ങളില്‍ കാണാം. ആ സമയത്ത് ലൈംഗിക സംസര്‍ഗം മാത്രമാണ് നിശിദ്ധം. ചുംബനവും ആശ്ളേഷണവും തുടങ്ങി ലൈംഗികാസ്വാദനത്തിന്റെ മറ്റു മാര്‍ഗങ്ങള്‍ അനുവദനീയമാണ്.

ചുരുക്കത്തില്‍ നല്ല ഒരു ദാമ്പത്യ ആസ്വാദ്യകരമായ ഇണചേരലിനോടും ആനന്ദകരവും പരസ്പരം തൃപ്തിപ്പെടുത്തുന്നതുമായ ലൈംഗികാസ്വാദനത്തോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ അഭാവം പലപ്പോഴും ദാമ്പത്യ തകര്‍ച്ചയില്‍ ചെന്നെത്തുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയ പല കുടുംബങ്ങളും കൌണ്‍സിലിങ് നല്‍കുന്നവര്‍ തിരിച്ചറിയുന്നത് ലൈംഗിക ജീവിതത്തിലെ വൈകല്യങ്ങളും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ലജ്ജയുമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നത് എന്നാണ്. അമിതനാണം കുണുങ്ങികളായ ഭാര്യമാരും അമിതാധികാരികളായ ഭര്‍ത്താക്കന്‍മാരും ഇവ തിരിച്ചറിയാതെ പോകുന്നു. ലൈംഗിക ജീവിതത്തിലെ അസംതൃപ്തി അവര്‍ മറ്റു രീതികളില്‍ പ്രകടിപ്പിക്കുന്നു. മക്കളോട് മോശമായി പെരുമാറിയും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും മറ്റും അവിഹിത ബന്ധങ്ങള്‍ തേടിയും, സ്ഥിരം തലവേദന, വിഷാദം തുടങ്ങിയ കാരണമില്ലാ രോഗങ്ങള്‍ പിടിപെട്ടും ഇവരറിയാതെ ഈ ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നു.

അല്ലാഹു അനുഗ്രഹമായി നല്‍കുകയും പ്രവാചകന്‍ പുണ്യ പ്രവര്‍ത്തി എന്ന് പഠിപ്പിക്കുകയും പണ്ഡിതര്‍ എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്ന് വിശദീകരിച്ചു നല്‍കുകയും ചെയ്ത ദാമ്പത്യത്തിലെ ലൈംഗിക ബന്ധത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകളും ധാരണകളും ദമ്പതികള്‍ക്ക് നല്‍കപ്പെടണം. അത് നല്ല ജീവിതത്തിന് അത്യാവശ്യവും മത ജീവിതത്തിന്റെ ഭാഗവുമാണ്. തെറ്റായ വിവരങ്ങള്‍ അറിയാനും വൈകൃതങ്ങള്‍ കാണാനും സാഹചര്യങ്ങള്‍ വര്‍ധിച്ച ഈ കാലത്ത് പ്രത്യേകിച്ചും ഇത്തരം നല്ല അറിവുകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സംവിധാനം ഒരുക്കണം.

വലിയ അശുദ്ധി

💡 വലിയ അശുദ്ധിക്ക് ജനാബത്ത് എന്നും പേരുണ്ട്. വലിയ അശുദ്ധി ദൂരീകരിക്കാനുള്ള കുളിക്ക് ജനാബത്ത് കുളി എന്നും പറയുന്നു. 
 💡ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമാകും.

                  🕯അവക്ക് പുറമേ പള്ളിയില്‍ താമസിക്കുക ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നിവയും നിഷിദ്ധമാണ്. 

                    🕯ആര്‍ത്തവമോ, പ്രസവരക്തസ്രാവമോ ഉള്ളവരെ സംബന്ധിചിടത്തോളം നിസ്കാരം, നോമ്പ്, ലൈഗികവേഴ്ച എന്നിവ നിഷിദ്ധമാണ്.❣
*♻കുളിയുടെ ഫര്‍ളുകള്‍♻*
       🏺വുളുഇനെന്ന പോലെ കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളുമുണ്ട്. വുളുഇന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെ ശര്‍ത്തുകള്‍ എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.🏺
🕯കുളിയുടെ ഫര്‍ളുകള്‍ താഴെ പറയുന്നവയാണ്.🕯

               🔻🔻🔻

🍋1. നിയ്യത്ത്. വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ജനാബത്ത് കുളി കുളിക്കുന്നു എന്നോ ആര്‍ത്തവക്കുളി കുളിക്കുന്നു എന്നോ മറ്റോ മനസ്സില്‍ കരുതുക,🍋

🕯കുളിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം.🕯🕯മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകയും കൂടി ചെയ്യുന്നത് ഉത്തമമാണ്.
🍓2. ശരീരം മുഴുവനും വെള്ളമൊഴിച്ച് കഴുകുക.🍓

🕯തൊലിയും മുടിയും എല്ലാം നനയും വിധം വെള്ളമൊഴിക്കണം.

🕯ഒരു മുടിയെങ്കിലും നനയാതെ ബാക്കിയായാല്‍ കുളി ശരിയാവുകയില്ല.

🕯നഖം മുറിച്ചെങ്കിലേ അതിനകത്തേക്ക് വെള്ളം കടക്കു എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നഖം മുറിക്കണം.
*🎈കുളിയുടെ സുന്നത്തുകള്‍🎈*
               💡ഫര്‍ളുകള്‍ മാത്രം പാലിച്ച് കുളിച്ചാല്‍ കുളിയുടെ ഒരു ചെറിയ രൂപമായി. വലിയ അശുദ്ധി നീങ്ങിക്കിട്ടുകയും ചെയ്യും. എന്നാല്‍ കുളിയെ പൂര്‍ണതയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. കുളിയുടെ സുന്നത്തുകള്‍ എന്നാണവയെപ്പറ്റിപ്പറയുക. ആ സുന്നത്തുകള്‍ കൂടി പാലിച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. അതാണ്‌ നബി തിരുമേനി (സ) യുടെ മാതൃക.💡
🎈കുളിയുടെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു.🎈

              🔻🔻🔻

🍏1. ബിസ്മില്ലാഹിറഹ്മാനിറഹിം എന്ന് ചൊല്ലിക്കൊണ്ട് കുളി തുടങ്ങുക.
🍎2. കുളിക്കുന്നതിനു മുമ്പായി ശരീരത്തിലെ അഴുക്കുകളെല്ലാം നീക്കിക്കളയുക.
🍊3. കുളിക്കുന്നതിനു മുമ്പായി പൂര്‍ണമായ വുളു എടുക്കുക.
🍋4. മൂക്കിന്‍റെ ദ്വാരം, ചെവി, കക്ഷം തുടങ്ങിയ സ്ഥലങ്ങള്‍ ഉരച്ചു കഴുകുക.
🍓5. ഖിബ് ലയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് കുളിക്കുക.
🍐6. കുളിക്കുമ്പോള്‍ തലമുടി വിടര്‍ത്തിയിടുക.
🍉7. വെള്ളം ഒഴിച്ചു കുളിക്കുന്നവര്‍ ആദ്യം തലയിലും പിന്നെ വലതുഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളം ഒഴിക്കുക.
🍈8. വെള്ളം ഒഴിക്കുന്നതും മുങ്ങിക്കുളിക്കുന്നവര്‍ മുങ്ങുന്നതും മൂന്ന് പ്രാവശ്യം വീതമായിരിക്കുക.
🍅9. ദേഹം മുഴുവനും തേച്ചുരച്ചു കഴുകുക.
🍒10. കുളിച്ച് കഴിഞ്ഞതിനു ശേഷം ശഹാദത്തും പ്രാര്‍ത്ഥനയും ചൊല്ലുക.വുളുഇന് ശേഷം ചൊല്ലുന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതിയാകുന്നതാണ്.      

    🍍കുളി കഴിഞ്ഞ ഉടനെ ഖിബ്ലയിലേക്ക്

മുന്നിട്ട് രണ്ടു കൈകളും ഉയര്‍ത്തി

ആകാശത്തേക്ക് നോക്കി ഇങ്ങനെ മൂന്നു

പ്രാവശ്യം പറയുക
ﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺍﻟﻠﻪُ ﻭَﺣْﺪَﻩُ ﻻَ ﺷَﺮِﻳﻚَ ﻟَﻪُ ﻭَﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﻋَﺒْﺪُﻩُ

ﻭَﺭَﺳُﻮﻟًﻪُ – ﺳًﺒْﺤَﺎﻧَﻚَ ﺍﻟﻠَّﻬُﻢَّ ﻭَﺑِﺤَﻤْﺪِﻙَ، ﻭَﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺃَﻧْﺖَ ﺃَﺳْﺘَﻐْﻔِﺮُﻙَ

ﻭَﺃَﺗُﻮﺏُ ﺇِﻟَﻴﻚَ، ﺍﻟﻠَّﻬُﻢَّ ﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟﺘَّﻮَّﺍﺑِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟْﻤُﺘَﻄَﻬِّﺮِﻱﻥَ

ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﻋِﺒَﺎﺩِﻙَ ﺍﻟﺼَّﺎﻟِﺤِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﺻَﺒُﻮﺭًﺍ ﺷَﻜُﻮﺭًﺍ ﻭَﺃَﺫْﻛُﺮُﻙَ ﺫِﻛْﺮًﺍ ﻛَﺜِﻴﺮًﺍ

ﻭَﺃُﺳَﺒِّﺤُﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
(ഏകനായ അല്ലാഹു മാത്രമല്ലാതെ ഒരു

ആരാധ്യനുമില്ലെന്നും അവനു യാതൊരു

പങ്കുകാരനില്ലെന്നും ഞാന്‍ സാക്ഷ്യം

വഹിക്കുന്നു. മുഹമ്മദ് (സ) അവന്റെ ദാസനും

ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം

വഹിക്കുന്നു. അല്ലാഹു നീ എത്ര

പരിശുദ്ധന്‍. നിനക്കു തന്നെയാണ് സര്‍വ്വ

സ്ത്രോതങ്ങളും. നീ അല്ലാതെ മറ്റൊരു

ഇലാഹ് ഇല്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാന്‍ പൊറുക്കാനപേക്ഷിക്കുന്നു.

നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നു.

അല്ലാഹുവേ എന്നെ നീ നന്നായി

പശ്ചാതപിച്ചു മടങ്ങുന്നവരില്‍

ആക്കേണമേ. വളരെ വിശുദ്ധിയുള്ളവരിലും ആക്കേണമേ. നിന്റെ നല്ലവരായ

ദാസന്മാരിലും ആക്കേണമേ. എന്നെ നീ

നന്നായി ക്ഷമയുള്ളവനും, കൂടുതല്‍ നന്ദി

ചെയ്യുന്നവനും ധാരാളം ദിക്റ് ചൊല്ലി

നിന്നെ ഓര്‍ക്കുന്നവനും രാവിലെയും

വൈകുന്നേരവും നിനക്കു തസ്ബീഹു

ചൊല്ലുന്നവനുമാക്കേണമേ.)
പിന്നീട് ഇതിനു ശേഷം മൂന്നു പ്രാവശ്യം

നബി(സ)യുടെ മേല്‍ സ്വലാത്തും സലാമും

ചൊല്ലുക. കൈ താഴ്ത്തിയതിനു ശേഷം

മൂന്നു പ്രാവശ്യം സുറതുല്‍ ഖദ്റ് (ഇന്നാ

അന്‍സല്‍നാഹു) ഓതുക.

സുന്നത്തു കുളികളും മേല്പറഞ്ഞ

പോലെയാണ്. നിയ്യത്തില്‍ മാത്രം

മാറ്റം വരുത്തണം. ഉദാഹരണത്തിനു

ജുമുഅയുടെ സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു എന്നു കരുതണം…
*🍓വലിയ അശുദ്ധിയുടെ കുളി:*

*ശ്രദ്ധിക്കേണ്ട കാര്യം !!!!*
വലിയ അശുദ്ധിയുണ്ടായി കുളിക്കുമ്പോള്‍

സഹോദരങ്ങള്‍ ശ്രദ്ധിക്കാഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ളും, സുന്നത്തുകളും എല്ലാം

നഷ്ടപ്പെട്ടു പോകും. സൂക്ഷിക്കുക…

കാരണം.

ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില്

അശുദ്ധിയായ കൈ വിരല് തട്ടിയാലും

വെള്ളം ആശുദ്ധിയാകുമെന്ന് ഈയിടെ

പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍

ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം.

ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍

വെള്ളത്തില്‍ വരച്ച വര പോലെയാകും.
ആയതു കൊണ്ട്, 

ആദ്യം കപ്പില് ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. 

അപ്പോള്‍ നിയ്യത്ത് ചെയ്യുക. തുടര്‍ന്ന്,

ഇടതു കൈയും അത് പോലെ

കഴുകുക. അപ്പോള്‍ നിയ്യത്ത് ഇപ്രകാരം വെക്കാം. 

വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍

വേണ്ടി കുളി എന്ന ഫര്‍ളിനെ വീട്ടുന്നതിനു  മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു.

തുടര്‍ന്ന് വിരല് വെള്ളത്തില്‍ തട്ടിയാലും വെള്ളം അശുദ്ധിയാവില്ലെന്നു ഉസ്താദ് പറഞ്ഞു. ഷവറില്‍ കുളിക്കുന്നവര്‍ക്ക്

അതാണ് ഏറ്റവും നല്ലത്. നിയ്യത്ത് ചെയ്ത്

മൂന്നു തവണയായി വെള്ളം തലയില്‍

ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം
വിവരണം :

അബൂ ഹിബതൈനി [നിസാമുദ്ദീൻ] പരിക്കപ്പാറ
        

ഇസ്ലാമിക ഭക്ഷണ ശീലങ്ങൾ

ഹലാലായ ഭക്ഷണം മാത്രം കഴിക്കുക

അറവ് ഹലാൽ ആയിരിക്കാൻ ശ്രദ്ധിക്കുക

ഭക്ഷണത്തിൽ നജസ് പാടില്ല

ഹാനികരമായ ഫുഡ് പാടില്ല

വ്രതം അനുഷ്ടിക്കൂ ആരോഗ്യം വർദ്ധിക്കും

ഫ്രയ് കുറക്കണം

ഭക്ഷണം കുറക്കുക ..വയറിന്റെ മൂന്നിലൊന്ന് മാത്രം കഴിക്കുക

കൊഴുപ്പ് വിഷമാണ്….ബുർദയിൽ പറയുന്നു..

കുറച്ച് കഴിച്ചാൽ ആരോഗ്യം കൂടും

ബ്ലഡിലേക്ക് ഗ്ലൂകോസ് ചെന്നാൽ വിശപ്പ് തീരും

വായയിലെ ഭക്ഷണം ഇറക്കിക്കഴിഞ്ഞാലേ അടുത്ത ഭക്ഷണം കയ്യിൽ എടുക്കാവൂ….

ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കാം

ഭക്ഷണം വായിൽ ഉള്ളപ്പോൾ സംസാരിക്കരുത്

ചവച്ചരച്ച് കഴിക്കണം

നൈസ് പൗഡർ ആയിട്ടുള്ള ധാന്യ പൊടികൾ ഉപയോഗിക്കരുത്…ഉമിയുള്ള ഫൈബറുള്ള പൊടികൾ ഉപയോഗിക്കുക

24 മണിക്കൂറും കൊറിച്ച് കൊണ്ടിരിക്കരുത്

ഈത്തപ്പഴവും കക്കരിക്കയും ഒന്നിച്ചു കഴിച്ചിരുന്നു നബി (സ)….

اللهم باركلنا فى طعامنا…

പാൽ വലിയ ഔഷദമാണ്

നിലത്തിരുന്നാണ് കഴിക്കേണ്ടത്

കാൽ തൂക്കിയിട്ട് കഴിക്കരുത്

ഭക്ഷണം കഴിക്കുമ്പോൾ കൈ വെള്ളയിൽ ആകരുത്…

കഴിഞ്ഞാൽ الحمد لله മെല്ലെ പറയുക

ഹജർ തങ്ങൾ തുഹ്ഫയിൽ പറഞ്ഞു….

ഗിഫ്റ്റ് ആണെങ്കിൽ ദുആ ചെയ്യുക

اكل طعامكم الابرار

وصل عليكم الابرار….

ഇരുന്നതിന് ശേഷം ഭക്ഷണം വിളമ്പുക

പാത്രം എടുത്തു കൊണ്ടു പോയതിന് ശേഷം മാത്രം എണീക്കുക

കഴിക്കുന്നതിന് മുമ്പ് കുട്ടികൾ ആദ്യം കൈ കഴുകുക

കഴിച്ചതിന് ശേഷം പ്രായമുള്ളവർ ആദ്യം കൈ കഴുകുക

വിശക്കാതെ ഭക്ഷണം കഴിക്കരുത്

പനി വന്നാൽ നെഞ്ചിലേക്ക് വെള്ളം ഒഴിക്കുക

(അല്ലെങ്കിൽ രാവിലെ കുളിക്കുക)

പുഴയിൽ ഒഴുക്കിനെതിരെ ഇരിക്കുക 

മൂന്ന് ദിവസം കൊണ്ട് പനി മാറും

വേഗത്തിൽ നടന്നാൽ ക്ഷീണം മാറിക്കിട്ടും

ബന്ധപ്പെടൽ സുബഹിക്ക് മുമ്പാകണം എന്നാൽ ജനിക്കുന്ന കുഞിന് ബുദ്ധി വർദ്ധിക്കും

യുവാക്കൾ ആറ് മണിൽക്കൂറെ ഉറങാവൂ

വയസ്സായാൽ 4 മണിക്കൂർ മതിയാകും

ഉറങ്ങാൻ നേരത്ത് വയറ്റിൽ ഭക്ഷണമോ വെള്ളമോ പാടില്ല …..

ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമേ ഉറങ്ങാവൂ

സുബഹിക്ക് ശേഷം ഉറങ്ങരുത്…..

സൂര്യൻ ഉദിച്ച് കഴിഞാൽ ഉറങ്ങാം

തർതീലായി ഓതിയാൽ ആരോഗ്യം കൂടും

രണ്ട് കയ്യും കഴുകിയേ കഴിക്കാവൂ

ഇടക്ക് വെള്ളം കുടിക്കരുത്

കഴിച്ച് കഴിഞ്ഞ ഉടനെ വെള്ളം കുടിക്കരുത്

ഭക്ഷണം കഴിക്കുമ്പോൾ ഉപ്പ് കൊണ്ട് തുടങ്ങലും ഉപ്പ് കൊണ്ട് അവസാനിപ്പിക്കലും  നല്ലതാണ്.. അലി (റ)

ചൂട് മാറിയ ശേഷമേ ഭക്ഷണം കഴിക്കാവൂ

രാവിലെ 7 dates ഉം വെള്ളവും കുടിച്ചാൽ മതി

ചൂടുള്ള വെള്ളവും തണുത്ത വെള്ളവും ഒന്നിച്ച് കുടിക്കരുത്

രാത്രി തൈര് ഉപയോഗിക്കരുത്

മീനും പാലും ഒന്നിച്ച് കഴിക്കരുത്..അറബി പഴമൊഴി

രാത്രി ഭക്ഷണ ശേഷം അല്പം നടക്കണം…

ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ അല്പം ഉറങ്ങണം

പന്നിയിറച്ചി പാകം ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക

ഞണ്ട് കഴിക്കാൽ കറാഹത്താണ്

ചെമ്മീൻ കറാഹത്തില്ല

ഡോ.അബ്ദുൽ ഹകീം അസ്ഹരി

രാജാവിന് നാല് ഭാര്യമാരുണ്ടായിരുന്നു

നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ സ്നേഹമായിരുന്നു.

അവളെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം അയാൾ ചെയ്യുമായിരുന്നു.

മൂന്നാമത്തവളെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷെ, അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു രാജാവിന്റെ ബലമായ സംശയം.

രണ്ടാമത്തെ ഭാര്യ രാജാവിന് വിഷമഘട്ടങ്ങളിൽ ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു. അയാളുടെ സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു.

ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അയാൾ അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും അയാൾ നിറവേറ്റിയിരുന്നുമില്ല.

*രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് അയാൾക്ക് ഉറപ്പായി.* മണ്ണാറയിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് അയാൾക്ക് ആധിയായി.

അയാൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു.

*”പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ സകല ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ മണ്ണാറയിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?”*
സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. *”ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?”*
അവൾ പറഞ്ഞു. ” ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു.”

രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. ” *എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. എന്റെ മണ്ണാറയിലും എനിക്ക് ആശ്വാസമേകുവാൻ നീ വരുമോ?”*
അവൾ പറഞ്ഞു. “ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ മണ്ണിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല.”

രാജാവ് അതീവ ദുഖിതനായി. സങ്കടം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.

അപ്പോഴാണ് അയാൾ ആ ശബ്ദം കേട്ടത്.

*”ഞാൻ വരാം അങ്ങയുടെ കൂടെ, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും “*

അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു.
ക്ഷീണിച്ച് മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ പരിഗണിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സങ്കടമായി.

നിറകണ്ണുകളോടെ അയാൾ അവളോട് പറഞ്ഞു. *”മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്.”*

സുഹൃത്തെ,
നമുക്കെല്ലാം ഈ നാലു ഭാര്യമാരുണ്ട്.

*നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്*.
_ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാ സമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു._

*മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും.*
_നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു._

*രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും.*
_അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കി വെക്കുന്നത് വരെ കൂടെ വരാനേ സാധിക്കുകയുള്ളൂ._

*ഒന്നാമത്തവൾ, അതാണ് നമ്മുടെ സൽക്കർമ്മങ്ങൾ.*

_നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു._

സമ്പത്ത്

ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിക്കുകയുണ്ടായി. ഗുരു പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്‍പം കോഴിമുട്ടയുമായി വന്നു. അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി. ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു. മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി. നാലാമത്തേതും വാങ്ങാതിരുന്നില്ല. പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന്‍ പ്രയാസപ്പെട്ടു. മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി. ഗുരു അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന്‍ പറഞ്ഞു:

”നിര്‍ത്തൂ ഗുരുജീ, നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞുപോകും..”

ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:

”ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു. കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു. എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി. കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു. ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും. സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും. അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും. അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക. മനസിലായില്ലേ…

നമ്മുടെ രാജ്യം

*ഇന്ത്യക്ക് ലോകത്ത് ഒന്നാമതായി തലയുയർത്തി നിൽക്കാൻ പല കാരണങ്ങൾ ഉണ്ട്. അവയിൽ 68 കാരണങ്ങൾ ഇതാ..*👇👇👇
1 🔊 ഏറ്റവും കൂടുതൽ വോട്ടർമാരുള്ള രാജ്യം.

2 🔊 ലോകത്തിലെ ഏറ്റവും വലിയ

ലിഖിത ഭരണഘടന ഉള്ള രാജ്യം

3 🔊 ലോകത്തിലെ ഏറ്റവും വലിയ പോലീസ്

ശൃംഖല ( ഉത്തർ പ്രദേശ് ).

4 🔊 കുടുംബാസൂത്രണ പദ്ധതി നിലവിൽ വന്ന

ആദ്യ രാജ്യം (1952).

5 🔊 ലോകത്തിലെ ഏറ്റവും വലിയ സൈനിക

വിഭാഗം – 11 കോർ, നഗ്രോത.

(അഞ്ച് ഇൻഫൻട്രി ഡിവിഷൻ, മൂന്ന്

ആർമേഡ് ബ്രിഗേഡുകൾ).

6 🔊 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള

വിമാനത്താവളം (ലേ, ലഡാക് ).

7 🔊 ലോകത്തിലെ ഏറ്റവും വലിയ സൗജന്യ

ഭക്ഷണ സംവിധാനം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി.

8 🔊 ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന

രാജ്യം.

9 🔊 ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി

(ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി).

10 🔊 ലോകത്തിലെ നീളം കൂടിയ ഇടനാഴി

( രാമേശ്വരം ക്ഷേത്രം-3850 അടി ) .

11 🔊 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള

എ.ടി.എം(SBI ലഡാക് 12000 അടി).

12 🔊 ലോകത്തിലെ ഏറ്റവും വലിയ ബസ്

സർവീസ് ഓപ്പറേറ്റർ (ആന്ധ്രാപ്രദേശ്).

13 🔊 കൈ കൊണ്ടുണ്ടാക്കിയ പരവതാനികൾ

ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യം

14 🔊 ലോകത്തെ ഏറ്റവും വലിയ ഫോക്

ഡാൻസായ കുളുനാട്ടി ( ഹിമാചൽ ) ഉള്ള

രാജ്യം

15 🔊 ജീരകം ഉൽപാദനത്തിൽ ഒന്നാമത്

16 🔊 മൈക്ക ഉൽപാദനത്തിൽ ഒന്നാമത്

17 🔊 പാൽ ഉൽപാദനത്തിലും ഒന്നാമത്

18 🔊 ഏറ്റവും കൂടുതൽ അരി കയറ്റുമതി

ചെയ്യുന്ന രാജ്യം

19 🔊 ലോകത്തിലെ ഉയരത്തിലുള്ള റോഡ്

(ലേ – നോബ്ര)

20 🔊 മാമ്പഴം ഉൽപാദനത്തിൽ ഒന്നാമത്

21 🔊 ലോകത്തിലെ ആദ്യ എയർ മെയിൽ സിസ്റ്റം

22 🔊 ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ

നിർമിച്ച രാജ്യം. (നാനോ , ടാറ്റ )

23 🔊 ലോകത്തിലെ ഏറ്റവും വലിയതുരുത്ത്

( സുന്ദർബൻസ് , പശ്ചിമ ബംഗാൾ )

24 🔊 ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി

( സിയാച്ചിൻ)

25 🔊 ഉന്നത കോടതിയിൽ ജഡ്ജിയായി മുസ്ലിം

സ്ത്രീ നിയമിതയായ രാജ്യം.

26 🔊 ലോകത്തിലെ ആദ്യ വനിതാ എയർ

മാർഷൽ(പത്മ ബന്ദോപാദ്യായ)

27 🔊 ഏറ്റവും വലിയ കവർപാൽ ബ്രാൻഡ്

(അമുൽ )

28 🔊 ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

ഉള്ള രാജ്യം മാജുലി (അസം)

29 🔊 ഇഞ്ചി ഉൽപാദനത്തിൽ ഒന്നാമത്

30 🔊 ഏറ്റവും വലിയ ജനസംഗമം (കുoഭമേള )

31 🔊 ലോകത്തിൽ ഏറ്റവും കൂടുതൽ

റെയിൽവേ ജീവനക്കാർ ഉള്ളത്.

32 🔊 ഏറ്റവും കൂടുതൽ സ്വർണ്ണാഭരണ

ഉപയോക്താക്കളുള്ള രാജ്യം

33 🔊 വാഴപ്പഴം ഉൽപാദനത്തിൽ ഒന്നാമത്

34 🔊 ഏറ്റവും വലിയ രത്നവ്യവസായ ശൃംഖല

35 🔊 ഏറ്റവും അധികം സുഗന്ധവ്യഞ്ജനങ്ങൾ

കയറ്റുമതി ചെയ്യുന്ന രാജ്യം

36 🔊 ഏറ്റവും ഉയരത്തിലുള്ള

വാനനിരീക്ഷണശാല (ലഡാക് )

37 🔊 ലോകത്തിലെ ഏറ്റവും വലിയ സിനിമ

വ്യവസായ ശൃംഖല (ഒരു വർഷം

നിർമ്മിക്കുന്ന സിനിമകളുടെ എണ്ണം)

38 🔊 ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാണ

സ്ഥാപനം. ( ഹീറോ )

39 🔊 ചണം ഉൽപാദനത്തിൽ ഒന്നാമത്.

40 🔊 ചുണ്ടൻ കടല ഉല്പാദനത്തിലും ഒന്നാമത്

41 🔊 മഞ്ഞൾ ഉൽപാദനത്തിലും ഒന്നാമത്

42 🔊 പ്രവാസികൾ അയക്കുന്ന പണം ഏറ്റവും

കൂടുതൽ കിട്ടുന്ന രാജ്യം.

43 🔊 ജീരകം ഉൽപാദനത്തിൽ ഒന്നാമത്

44 🔊 ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ

സംഗമം (ആറ്റുകാൽ പൊങ്കാല )

45 🔊 ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ

(ലക്നൗ) സിറ്റി മോണ്ടിസോറി സ്കൂൾ 2500

ടീച്ചർ, 39437 കുട്ടികൾ.

46 🔊 ലോകത്തിലെ ഏറ്റവും വലിയ സോളാർ

പ്ലാന്റ് ഉള്ള രാജ്യം

( തമിഴ്നാട് രാമനാഥപുരം , കമുദി )

47 🔊 ഏറ്റവും നീളം കൂടിയ റെയിൽവേപ്ലാറ്റ്ഫോം

ഗോരഖ്പുർ (യുപി) 1366 മീറ്റർ.

48 🔊 ലോകത്തിൽ ഏറ്റവും കൂടുതൽ

സിനിമകളിൽ നായകനായ നടന്റെ

(പ്രേംനസിർ 600ൽ കൂടുതൽ ) രാജ്യം

49 🔊 ഏറ്റവും അധികം ദിനപത്രങ്ങൾ

വിൽക്കുന്ന രാജ്യം

50 🔊 ആദ്യ ഫിംഗർപ്രിന്റ് ബ്യൂറോ കൊൽക്കത്ത

51 🔊 ലോകത്തെ ഏറ്റവും വലിയ സൈക്കിൾ

നിർമ്മാതാക്കൾ ( ഹീറോ )

52 🔊 ഏറ്റവും കൂടുതൽ ജൈവതേയില

53 🔊 ഏറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം

54 🔊 കശുവണ്ടി ഉൽപാദനത്തിൽ ഒന്നാമത്

55 🔊 ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് മൈതാനം

56 🔊 യു.എൻ ജനറൽ അസംബ്ലിയുടെ

പ്രസിഡന്റായ ആദ്യ വനിതാ

( വിജയലക്ഷ്മി പണ്ഡിറ്റ് )

57 🔊 ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള

രാജ്യം

58 🔊 ലോകത്തിലെ ഏറ്റവും വലിയ

ഇതിഹാസകാവ്യം രചിച്ച ഭാരതം

59 🔊 ഏറ്റവും വലിയ തപാൽ ശൃംഖല

60 🔊 ഏറ്റവും കൂടുതൽ ബിരുദധാരികൾ ഉള്ള

രാജ്യം.

61 🔊 ലോകത്ത് ചൊവ്വാ പര്യവേക്ഷണം ഏറ്റവും

ചെലവ് കുറച്ച് വിക്ഷേപിച്ച രാജ്യം.

62 🔊 ലോകത്തെ ഏറ്റവും ഉയരം കൂടിയ

പർവ്വതമായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും

പ്രായം കുറഞ്ഞ ഇന്ത്യാക്കാരിയായ

മലാവത്ത് പൂർണ്ണയുടെ രാജ്യം.

63 🔊 ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ

ചെസ്സ് ഇൻറർനാഷണൽ ഗ്രാൻഡ്

മാസ്റ്ററായ പ്രഗ്നാനന്ദ ( 10 വയസ്സ് ഒൻപത്

മാസം ) യുടെ രാജ്യം.

64 🔊 ഏറ്റവും വേഗത കൂടിയ ക്രൂയിസ്

മിസൈൽ ഉള്ള രാജ്യം ശബ്ദത്തിന്റെ

( 2.8 ഇരട്ടി വേഗം ).

65 🔊 ലോകത്ത് ഏറ്റവും കൂടുതൽ

ആദരിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ അഹിംസ

ലോകത്തിന് സംഭാവന ചെയ്ത

മഹാത്മാഗാന്ധിയുടെ രാജ്യം.

66 🔊 ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി

ചെയ്യുന്ന ഗവേഷണ സ്ഥാപനം (DRDO)

67 🔊 ലോകത്ത് പൂർണ്ണമായി

സൗരോർജ്ജത്തിൽപ്രവർത്തിക്കുന്ന

ആദ്യ വിമാനത്താവളം ( ClAL) കൊച്ചി.

68 🔊 ലോകത്ത് ഏറ്റവും ഉയരം കൂടിയ

കൊടിമരം (ത്രിവർണ പതാക )

സ്ഥാപിച്ചിട്ടുള്ള രാജ്യം.

( റാഞ്ചി, പഹാരി മന്ദിർ )

വിവാഹം സംശയങ്ങൾ

*#ചോദ്യം*: _*വിവാഹശേഷം ഭാര്യ ഭര്‍തൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്‌ലാമിക നിയമപ്രകാരം താമസിക്കേണ്ടത്?_

*#ഉ*:* രണ്ടിലുമല്ല. ഭര്‍ത്താവിന്‍റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത്. അതില്ലെങ്കില്‍ വാടകവീട്ടിലെങ്കിലും താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ കടമയാണ്. എന്നാല്‍ പരസ്പരം സമ്മതമാണെങ്കില്‍ ആരുടെ വീട്ടിലും താമസിക്കാം.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. (തുഹഫ 8/362) പലരും പാര്‍പ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത്. അതില്‍ ഭാര്യക്ക് കുഴപ്പമില്ലെങ്കില്‍ കുഴപ്പമില്ല. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്

*#ചോദ്യം*: _*ഒരാളുടെ ഭാര്യ മരിച്ചു. വലിയ മക്കളുണ്ട്. എങ്കിലും വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചാല്‍ മക്കള്‍ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടോ?_

*#ഉ*:* ഇല്ലെന്ന്‍ മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കില്‍ മഹറ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ്. കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്‍റെ പ്രധാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. (തുഹഫ 7/423)

*#ചോദ്യം*: _*ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?_

*#ഉ*:* ഉണ്ട്. ശവ്വാല്‍ (തുഹഫ 7/253)

*——–*

#ചോദ്യം*: _നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?_

#ഉ*: അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാല്‍ മാസത്തിലായിരുന്നു. (തുഹഫ 7/255)

*#ചോദ്യം*: _*ഇരുപത്തഞ്ചുകാരനായ നബി(സ) നാല്‍പ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യല്‍ സുന്നത്തുണ്ടോ?_

*#ഉ*:* ഇല്ല. തന്നെക്കാള്‍ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാല്‍ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം.

#ചോദ്യം*: _നികാഹിന് വരുമ്പോള്‍ മഹറ് എടുക്കാന്‍ മറന്നു. എന്നാല്‍ നിക്കാഹ് സ്വഹീഹാകുമോ?_

#ഉ*: ആകും. മഹര്‍ പ്രദര്‍ശിപ്പിക്കല്‍ സുന്നത്തേയുള്ളൂ. എന്നാല്‍ ഇണ ചേരുന്നതിന്‍റെ മുമ്പ് അത് വധുവിനെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.

*—- ——*

*#ചോദ്യം*: _*നികാഹ് കഴിഞ്ഞ ഉടനെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മഹര്‍ ചാര്‍ത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ?_

*#ഉ*:* തെറ്റല്ല. നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി. മാല ചാര്‍ത്തലും അതില്‍പ്പെട്ടതാണ്. എന്നാല്‍ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹര്‍ ചാര്‍ത്തലാണ് തെറ്റ്.

*#ചോദ്യം*: _*നികാഹ് പള്ളിയില്‍ വെച്ചാകുന്നത് സുന്നത്താണോ?_

#ഉ*: സുന്നത്താണ്. (തുഹഫ 7/255)

*———-*

*#ചോദ്യം*: _*ഭര്‍ത്താവിനുവേണ്ടി ഭാര്യ കിടപ്പറയില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കണം. അതുപോലെ ഭര്‍ത്താവ്‌ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?_

#ഉ*: ഉണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്” എന്ന ആയത്തു കാരണം ഞാന്‍ എന്‍റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവള്‍ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ.

(തുഹഫ 7/256)

*#ചോദ്യം*: _*ഖിബ്’ലക്ക് നേരെ കിടന്ന്‍ ഇണ ചേരുന്നതില്‍ തെറ്റുണ്ടോ?_

*#ഉ*:* കറാഹത്തില്ല.

(തുഹഫ 7/256)

*———-*

*#ചോദ്യം*: _*വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരന്‍ വധുവിന് മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു. പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാല്‍ ആ സമ്മാനങ്ങള്‍ തിരിച്ചു വാങ്ങാമോ?_

*#ഉ*:* വാങ്ങാം. (ഫത്ഹുല്‍മുഈന്‍ 379)

*#ചോദ്യം*: _*സ്വര്‍ണ്ണം തന്നെ മഹര്‍ കൊടുക്കണമെന്നുണ്ടോ?_

*#ഉ*:* ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെണ്‍മക്കള്‍ക്ക് 500 ദിര്‍ഹം വെള്ളിയാണ് മഹറായി കിട്ടിയത്.

(ഫത്ഹുല്‍മുഈന്‍ 374)

*———-*

*#ചോദ്യം*: _*എനിക്ക് മഹര്‍ വേണ്ട എന്നു പറയാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?_

*#ഉ*:* ഉണ്ട്. അപ്പോള്‍ പുരുഷന് മഹര്‍ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം.

(ഫത്ഹുല്‍മുഈന്‍ 267)

*#ചോദ്യം*: _*വിവാഹസദ്യ നല്‍കല്‍ രാത്രിയാണോ പകലാണോ ഉത്തമം?_

*#ഉ*:* രാത്രിയാണ് സുന്നത്ത്.

(തുഹഫ 7/498, ഫത്ഹുല്‍മുഈന്‍ 267) 

പണ്ട് കാലത്തൊക്കെ കല്ല്യാണം രാത്രിയായിരുന്നല്ലോ.

*—- ——*

*#ചോദ്യം*: _*വിവാഹത്തിന് സദ്യ കൊടുക്കാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീട് ഒരു ദിവസം കൊടുക്കല്‍ സുന്നത്തുണ്ടോ?_

*#ഉ*:* തീര്‍ച്ചയായും സുന്നത്തുണ്ട്. ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയതാല്‍ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം._

(തുഹഫ 7/496)

*#ചോദ്യം*: _*നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കില്‍ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?_

*#ഉ*:* ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കില്‍ അവിടെ പങ്കെടുക്കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.

(തുഹഫ 7/508)

*———*

*#ചോദ്യം*: _*വിവാഹ ദിവസം വരന്‍റെ കൂടെ സല്‍ക്കാരത്തിന് പോകുന്ന ചില വിരുതന്മാര്‍ തമാശക്കായി അവിടെ നിന്ന്‍ വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതില്‍ തെറ്റുണ്ടോ?_

*#ഉ*:* ഉണ്ട്. അതിഥിയായി വരുന്ന ആള്‍ക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാന്‍ പാടില്ല. അതിന് വീട്ടുകാരന്‍റെ സമ്മതം വേണം.

(തുഹഫ 7/509)

*#ചോദ്യം: _*ഭക്ഷണം ടാബിളില്‍ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്_

*#ഉ:* ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങള്‍ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.

(ഇഹ്’യാ ഉലൂമിദ്ധീന്‍ 2/36)

*#ചോദ്യം: _*ഫ്രൂട്ട്സ് ഭക്ഷണത്തിന്‍റെ മുമ്പോ പിമ്പോ ഉത്തമം?

*#ഉ*:* ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം.

(ശര്‍വാനി 7/512, ഇഹ്’യാ ഉലൂമിദ്ധീന്‍ 2/344)

*#ചോദ്യം: _*വരന്‍ നികാഹില്‍ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ?

*#ഉ:* ആക്കാം.

(തുഹഫ 5/344)

*———-*

*#ചോദ്യം: _*ഒരാള്‍ തന്‍റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാല്‍ വുളു മുറിയുമോ?_

*#ഉ:* ഇല്ല.

*#ചോദ്യം: _*വിവാഹ സദ്യ നല്‍കേണ്ടതെപ്പോഴാണ്?

*#ഉ:* വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ സംയോഗത്തിലേര്‍പ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കില്‍ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും.

(ഫത്ഹുല്‍മുഈന്‍ 378)

കല്യാണത്തിന്‍റെ വിഭവങ്ങള്‍ വിളമ്പുന്നതിന്‍റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി. ചിലര്‍ ചെയ്യുന്നതുപോലെ സദ്യയും സല്‍ക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാല്‍ ആ സദ്യക്ക് ‘വിവാഹ സദ്യ’ എന്ന പുണ്യം ലഭിക്കില്ല. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്

*#ചോദ്യം: _*വിവാഹം വൈകുന്നത് കാരണം മക്കള്‍ ഹറാമില്‍ വീണാല്‍ മാതാപിതാക്കള്‍ കുറ്റക്കാരാകുമോ?

*#ഉ:*ആകും.

— ——

*#ചോദ്യം: _*പെണ്ണ്‍ കാണാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുകാരെ കൂട്ടാമോ?

*#ഉ:* കൂടെക്കൂട്ടാം പക്ഷെ അവര്‍ക്ക് പെണ്ണിനെ കാണിച്ചുകൊടുക്കല്‍ ഹറാമാണ്.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

ഇങ്ങനെയും ഒരു പിതാവ്

പത്താം ക്ലാസിലെ റിസല്‍ട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസള്‍ട്ടിന് വേണ്ടി കാത്ത് നില്‍ക്കുന്നവരില്‍ എന്‍റെ അനിയനും (മേമാടെ മകന്‍ ഇര്‍ഫു) എന്‍റെ പെങ്ങളുട്ടിയും(മേമാടെ മകള്‍ തസ്നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാര്‍ക്കോടെ(80% ന് മുകളില്‍)അവര് പാസ്സാവുകയും ചെയ്തു.. അവര്‍ക്ക് വിളിച്ച് ‘CONGRATS’ പറഞ്ഞ്  ഫോണ്‍ വെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കില്‍ മുഴുകി. 

            നാല് ഡ്രൈവര്‍മാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളത് കൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോണ്‍ സംസാരം കേള്‍ക്കാന്‍ ഇടയായത്. അയാള്‍ തന്‍റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസില്‍ രാവിലത്തെ ഷിഫ്റ്റില്‍ അറബികള്‍ മാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യന്‍ അത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്. 
         ആ മനുഷ്യന്‍റെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. അയാളുടെ മകന്‍ കണക്ക് പരീക്ഷയില്‍ തോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളില്‍ തട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയില്‍ തോറ്റ ഒരു മകനോട്‌ ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലര്‍ന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിന്‍റെ തുടക്കം.

പക്ഷെ അതിനൊക്കെ അയാള് നല്‍കിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..
      “സൌമ്യേ…. അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം…. അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാല്‍ പിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ… നീ നോക്കിക്കോ എന്‍റെ മോനും ഒരിക്കല്‍ ജയിക്കും”

അത്രയും കേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളില്‍ നീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിന്‍റെ അറ്റം മുട്ടിക്കാന്‍ വിയര്‍പ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തന്‍റെ മകന്‍ നിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്രമേല്‍ സ്നേഹത്തില്‍,.. പ്രതീക്ഷയില്‍ സംസാരിക്കാന്‍ കഴിയുന്നത്… എന്‍റെ ചോദ്യങ്ങള്‍ അയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാന്‍ വീണ്ടും കാതോര്‍ത്തു. ഒളിച്ചു കേള്‍ക്കാനുള്ള മനോഭാവമായിരുന്നില്ല… ഒരു അച്ഛനെ കേള്‍ക്കാനുള്ള ധൃതിയായിരുന്നു കാരണം.
“നീ സന്തോഷിന് ഫോണ്‍ കൊടുക്ക്…  ഞാന്‍ അവനോട് സംസാരിക്കട്ടെ”
അയാളുടെ ശബ്ദത്തിന് സ്നേഹത്തിന്‍റെ ചൂരുള്ള പോലെ തോന്നി. അയാള്‍ തുടര്‍ന്നു..
“മോനേ,… സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്നമില്ല… ബാക്കിയൊക്കെ എന്‍റെ മോന്‍ പാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ..  ഇന്‍റെ കുട്ടി വിഷമിക്കണ്ടാട്ടോ… ഇതിലും വലിയ പരീക്ഷയില്‍ എന്‍റെ മോന്‍ ജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്… എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ… നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛന്‍ ഷറഫുക്കാടെ കയ്യില്‍ നിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്പനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓന്‍ നാളെയോ മറ്റന്നാളോ അവിടെ എത്തും… അടുത്ത മാസല്ലേ നിനക്ക് സെലക്ഷന്‍ അതിന് പ്രാക്ടീസ് മുടക്കണ്ട”
അങ്ങനെ അയാള്‍ ഒരുപാട് സംസാരിച്ചു അയാളുടെ മകനോട്‌. 

പക്ഷെ ബാക്കിയൊന്നും ഞാന്‍ കേട്ടില്ല… 

ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാള്‍ക്ക്… സ്വന്തം മകന്‍ പത്താം ക്ലാസിലെ പരീക്ഷ തോറ്റ് നില്‍ക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്ബോള്‍ കളിക്കാന്‍ വിടുന്നു… ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ… 

അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എന്‍റെ മുഖത്ത് ഞാന്‍ അറിയാതെത്തന്നെ നിഴലിട്ടിരുന്നു. 
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തന്‍റെ ബയാന്‍(customs bill of entry)കഴിഞ്ഞോ എന്ന് എന്‍റെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക് 

“റൂഹ് മിന്നാക്ക്” (അവിടേക്ക് പോകൂ) എന്ന ഭാഷയില്‍ എന്‍റെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ്‌ അയാള്‍ എന്നെ ശ്രദ്ധിക്കുന്നത്.
“ആഹാ.. മലയാളി ഉണ്ടായിരുന്നോ….”

അയാളുടെ ചോദ്യം.
‘ആഹ് ഉണ്ടായിരുന്നു.. ഞാന്‍ കസ്റ്റംസില്‍ പോയിരിക്ക്യാര്‍ന്നു’

എന്‍റെ മറുപടിയും കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു
“എത്രയായി എന്‍റെ പൈസ”
‘നിങ്ങടെ നാനൂറ്റി മുപ്പത് ദിര്‍ഹംസ്’
കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു…
‘കണക്കിലാണോ മോന്‍ തോറ്റത്… കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്’….
“ആഹ്… കണക്കില് തോറ്റു… അതൊന്നും അത്ര പ്രശ്നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി… ഓരോ ന്യൂസ് കേള്‍ക്കാറില്ലേ… മാര്‍ക്ക് കുറഞ്ഞതിന് കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നും ഞരമ്പ്‌ മുറിച്ചു എന്നൊക്കെ പറഞ്ഞ്… അതൊക്കെ ഓര്‍ക്കുമ്പോള്‍ നെഞ്ചില് തീയാ… ”
അയാള്‍ അത്രയും പറഞ്ഞപ്പോള്‍ എനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാള്‍ പറയുന്ന കാര്യങ്ങളോട്…. ഞങ്ങള്‍ വീണ്ടും സംസാരിച്ചു… ചെറിയ രീതിയില്‍ ഞങ്ങള്‍ കമ്പനിയായി.. 
അന്നേരം അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞാനറിയാതെ എന്‍റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.

അങ്ങേര്‍ക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് സന്തോഷിനെ…. അവനെ അവന്‍റെ അമ്മ പ്രസവിക്കുമ്പോള്‍ ചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവന്‍. അവന്‍റെ കാലുകള്‍ക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു… ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ അതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു. 

സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാന്‍ സാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വര്‍ഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി തിരിച്ചത്. 

അയാള്‍ തന്‍റെ മകനെക്കുറിച്ച്‌ പറഞ്ഞൊകാര്യമുണ്ട്…. വല്ലാത്ത  മൂര്‍ച്ചയുള്ള വാക്കുകള്‍… സ്നേഹവും അഭിമാനവും ചേര്‍ത്ത് വെച്ച വാക്കുകള്‍….
“കണക്കില് മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ…. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ പഠിക്കേണ്ടിയിരുന്ന സ്കൂളില്‍ നിന്നും സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിച്ച്… കാല് കൊണ്ട് അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും നടന്നും.. ഓടിയും നന്നായി ഫുട്ബോള്‍ കളിച്ചും ഇന്നിപ്പോള്‍ പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോള്‍ പത്ത് A+ കിട്ടിയ ഒരു മകന്‍റെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോള്‍… അവന്‍ ഇനിയും ഉയരങ്ങളില്‍ എത്തും… എനിക്കുറപ്പാ… ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനാകും എന്‍റെ മോന്‍…”
             അത്രയും കേട്ടപ്പോള്‍ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും കൂടി എന്‍റെ കണ്ണ് നനവറിഞ്ഞു… കണ്ണടയുടെ ഫ്രെയിമിനിടയില്‍ കയ്യിട്ട് ഞാനത് തുടച്ചു…

അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷന്‍ അയാളുടെ വാക്കുകളില്‍ നിന്നും എനിക്ക് കിട്ടി. 

സ്വന്തം മകന്‍റെ തോല്‍വി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛന്‍… ചങ്ക് പൊളിയുന്ന ശകാരങ്ങള്‍ കൊണ്ട് മകന്‍റെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകള്‍ കൊണ്ട് മകനെ സ്നേഹം കൊണ്ട് പൊതിയുന്ന അച്ഛന്‍…

സ്വന്തം കുഞ്ഞിന് ഒരു A+ കുറഞ്ഞതിന്‍റെ പേരില്‍ അവനെ/അവളെ ടോര്‍ച്ചര്‍ ചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാ-പിതാക്കള്‍ക്ക് ഒരു പാഠശാലയാണ് ആ മനുഷ്യന്‍…. 

മകന്‍റെ അഭിരുചി ഫുട്ബോള്‍ കളിയിലാണ് എന്ന് മനസ്സിലാക്കി കണക്കില്‍ തോറ്റ് നില്‍ക്കുന്നവന്‍റെ കാലില്‍ ബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛന്‍….

എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എന്‍റെ രണ്ടുതുള്ളി കണ്ണുനീര്‍…
തന്ന അഞ്ഞൂറ് ദിര്‍ഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അയാളുടെ മുല്‍ക്കിയയില്‍(RC ബുക്കില്‍) അയാളുടെ പേര് നോക്കി…

“രാജന്‍ അബ്രഹാം”….

ആ പേരിന് “ധീരനായ അച്ഛന്‍” എന്നുകൂടി അര്‍ത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു. 
ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാള്‍ ഒഫീസില്‍ നിന്നും പോകുമ്പോള്‍ എനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി…. എന്തൊരു വലിയ പാഠമാണ് ആ മനുഷ്യന്‍ പഠിപ്പിച്ചത്… എത്ര വലിയ സഹനത്തിന്‍റെ,ധീരതയുടെ ആശയമാണ് ആ മനുഷ്യന്‍ പകര്‍ന്നത്….
അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കാരണക്കാരനാകുന്നവനല്ല….!

 ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കില്‍ ഏറ്റി,.. ഹൃദയത്തില്‍ താലോലിച്ച് അവരുടെ ഓരോ വളര്‍ച്ചയിലും  സന്തോഷവും ആഹ്ലാദവും ചേര്‍ത്ത് വളര്‍ത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യന്‍റെ പേരാണ് “അച്ഛന്‍”…….!!
സന്തോഷ്‌ എന്ന ആ മകനെ ഞാന്‍ കണ്ടിട്ടുപോലുമില്ല…. പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാള്‍ കേരളത്തില്‍ നിന്ന് അങ്ങനെയൊരു ഫുട്ബോള്‍ കളിക്കാരന്‍ നമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവന്‍റെ ജേര്‍സിക്ക് പിറകില്‍ “സന്തോഷ്‌ രാജന്‍” എന്ന പേരും കാണാന്‍ കഴിയും….

കാരണം അവന്‍റെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛന്‍റെ കണ്ണിലും വാക്കിലും കണ്ടിരുന്നു….!!

അവനെക്കുറിച്ച് പറയുമ്പോള്‍ ആ അച്ഛന്‍റെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു….!!

​ഇതാണ് സൂഫിസം 

ശൈഖ് ജീലാനി(റ)വിന്റെ സദസ്സില് ഒരു സംഘം ആളുകൾ വന്ന് പറഞ്ഞു :” മാഹാനവർകളേ, നിങ്ങളുടെ കച്ചവട ചരക്കുകള്‍ വഹിച്ചിരുന്ന കപ്പൽ കടലിൽ മുങ്ങിപ്പോയിരിക്കുന്നു”

ശൈഖ്(റ) പറഞ്ഞു :” അല്ഹംദുലില്ലാഹ്

അല്ലാഹുവിനു സ്തുതി ”
അല്പം ദിവസങ്ങൾക്കു ശേഷം മറ്റൊരു സംഘം വന്ന് പറഞ്ഞു :” ശൈഖ് അവര്കളേ സന്തോഷിച്ചു കൊള്ക, നിങ്ങളുടെ ചരക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല ”
ശൈഖ് (റ) പറഞ്ഞു :”അല്ഹംദു ലില്ലാഹ്

  അല്ലാഹുവിനു സ്തുതി ”
ഉടനെ സദസ്സില്‍ നിന്നും ഒരു ശിഷ്യൻ ചോദിച്ചു:”ചരക്കുകള്‍ നഷ്ടപ്പെട്ടതറിഞ്ഞപ്പോഴും കിട്ടിയപ്പോഴും നിങ്ങൾ അല്ലാഹുവിനെ സ്തുതിച്ചതെന്ത് കൊണ്ട്?
ശൈഖ് (റ) പറഞ്ഞു :” ചരക്കുകള് എല്ലാം‍ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍  ഞാൻ എന്റെ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സങ്കടമോ നഷ്ട ബോധമോ ഉണ്ടായോ, ഇല്ലെന്നറിഞ്ഞപ്പോള്‍

ഞാൻ നാഥനെ സ്തുതിച്ചു.

അത്പോലെ ചരക്കുകള്‍ കിട്ടിയെന്നറിഞ്ഞപ്പോഴും ഞാൻ ഹൃദയത്തിലേക്ക്  നോക്കി അവിടെ വല്ല സന്തോഷത്തിന്റെ തിരതള്ളലുണ്ടായോ,

ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു അല്ഹംദുലിലാഹ്”
തുടര്‍ന്ന് ശൈഖവർകള് പറഞ്ഞു ; നിങ്ങൾ സമ്പത്ത് നിങ്ങളുടെ കയ്യിലോ കീശയിലോ സൂക്ഷിക്കുക , ഒരിക്കലും ഹൃദയത്തില്‍  സൂക്ഷിക്കുരുത്”

 

أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (62)

അറിയുക ;അല്ലാഹു വിന്റെ ഔലിയാക്കൾക്ക് ഭയവും ദു:ഖവും ഇല്ല തന്നെ .
പേടി ഭാവിയുമായി ബന്ധിച്ചതാണ്

ദുഃഖം ഭൂതവുമായും .

വർത്തമാനത്തിൽ ജീവിക്കുക ഇപ്പോൾ ഈ നിമിഷം അവനു വേണ്ടിയാകുക . അതത്രെ ശ്രേഷ്ടം .

പാശ്ചാത്തപിച്ച് മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം

ബനൂ ഇസ്രായീലിലെ ഒരു ചെറുപ്പക്കാരന് അയൽവാസിയായ യുവതിയോട് ഇഷ്ടം തോന്നി. തന്റെ ഇഷ്ടം അവളെ അറിയിക്കാൻ അവസരം പാത്തിരിക്കുന്ന ഒരുനാൾ ആ പെണ്ണിനെ അവളുടെ വീട്ടുകാർ കുറച്ചകലെ ഉള്ള പട്ടണത്തിലേക്ക് ഒരാവശ്യത്തിന് പറഞ്ഞയക്കുന്നത് അവൻ അറിഞ്ഞു. തനിച്ചു പോകുന്ന തന്റെ പ്രേയസിയുടെ പിന്നാലെ അവളറിയാതെ അവൻ തുടർന്നു.

വിജനമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട അവളുടെ മുന്നിലേക്ക് അവസരം ഉപയോഗിച്ച് ചെന്ന അവൻ തന്റെ പ്രണയം അവളെ അറിയിക്കുകയും ആരുമാരും കാണാത്ത ആ സ്ഥലത്ത് വെച്ച് വ്യഭിചാരത്തിലേക്ക് അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു. സൃഷ്ടികൾ ആരുടേയും കണ്ണ് വെട്ടിച്ചും മറഞ്ഞും എന്തും ചെയ്യാം എങ്കിലും ഉടമയായ നാഥൻ സദാ തന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന തികഞ്ഞ ബോധ്യമുള്ള ഭക്തയായ ആ പെണ്ണ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു:

“അനാവശ്യത്തിലേക്ക് എന്നെ നീ ക്ഷണിക്കരുത് – നീ എന്നെ സ്നേഹിക്കുന്നതിലും എത്രയോ അധികമായി ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട് – എങ്കിലും ഞാൻ രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.”
മനസ്സിനെ കൊളുത്തി വലിച്ചു കൊണ്ട് അവളുടെ നാവിൽ നിന്നും വന്ന വാക്കുകൾ അവന്റെ വായടപ്പിച്ചു. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു മനസ്സിൽ ഈമാൻ അൽപ്പമെങ്കിലും ഉള്ളവന് ചിന്ത വരാൻ..
അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ പറഞ്ഞത് എത്ര സത്യം -“ഒരു മനുഷ്യൻ വ്യഭിചരിക്കുമ്പോൾ ആ സമയത്ത് ഈമാൻ അവനിൽ നിന്നും ഉയർന്ന് നിൽക്കുന്നു.”

അവനിൽ ഈമാൻ വേരൂന്നിയിരുന്നു – അതിനാൽ തന്നെ ചെറുപ്പക്കാരന്റെ മനസ്സ് തരളിതമായി. അവൻ തന്റെ പ്രണയഭാജനത്തെയും കാമാസക്തിയേയും മറന്നു – അവളെ അവളുടെ വഴിക്ക് വിട്ട അവൻ സ്വയം “നീ അല്ലാഹുവിനെ ഭയക്കുന്നു – ആ ഭയം എന്നിൽ ഇല്ലാതെ പോയല്ലോ..!” എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.
അവന്റെ നിർമ്മലമായ ഹൃദയം റബ്ബിലേക്ക് ഖേദിച്ചു മടങ്ങിയിരുന്നു. അവന്റെ മുമ്പിൽ നിൽക്കുന്ന സമയത്ത് എന്ത് മറുപടി പറയും എന്ന ചിന്ത അവനെ മദിച്ചു കാണണം. തകർന്ന മനസ്സുമായി, പാശ്ചാത്താപ ചിന്തയുമായി ആ ചെറുപ്പക്കാരൻ തിരിച്ചു നടന്നു തുടങ്ങി.

ചിന്തകൾ മദിക്കുന്ന മനസ്സുമായുള്ള വഴിയാത്രക്കിടയിൽ ദാഹം കലശലായ ചെറുപ്പക്കാരൻ വെള്ളവും തേടി നടക്കുന്നതിനിടെ അവരിലെ പ്രവാചകർ അവനെ കാണാൻ ഇടയായി.
വിളറിയ മുഖവുമായി നടന്നു വരുന്ന യുവാവിനോട് ആ പ്രവാചകർ അന്വേഷിച്ചു:

“എന്താണ് നിന്റെ പ്രയാസം..?”

“വല്ലാത്ത ദാഹം” അവൻ മറുപടി പറഞ്ഞു.

വരൾച്ചയുടെ സമയമായിരുന്നിരിക്കണം – പ്രവാചകർ അവനോടു പറഞ്ഞു: “വരൂ നമുക്ക് മഴക്കായി അല്ലാഹുവിനോട് പ്രാർഥിക്കാം”.

“എന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ സഹായകമായ ഒരു സൽക്കർമ്മം പോലും ഞാൻ ചെയ്തിട്ടില്ല”.

നിസ്സഹായാനായി ആ ചെറുപ്പക്കാരൻ പറഞ്ഞു.
“എങ്കിൽ ഞാൻ പ്രാർഥിക്കാം – നീ ആമീൻ പറഞ്ഞോളൂ” നബി സമാധാനിപ്പിച്ചു.

ബനൂ ഇസ്രായേലിലെ ആ പ്രവാചകർ ഇലാഹീ സവിധത്തിലേക്ക് കൈകൾ ഉയർത്തി തേടുകയും ചെറുപ്പക്കാരൻ ആമീൻ പറയുകയും ചെയ്യേണ്ട താമസം, അന്തരീക്ഷത്തിൽ മേഘം പ്രത്യക്ഷപ്പെട്ടു. ചുറ്റുഭാഗത്തും മഴ കുടു കുടാ വർഷിച്ചു.

അത്ഭുതകരം എന്ന് പറയട്ടെ, നബി ശ്രദ്ധിച്ചു നോക്കിയപ്പോൾ ഈ ചെറുപ്പക്കാരൻ നടക്കുന്നതിന് നേരെ മുകളിൽ അവനൊപ്പം മേഘം സഞ്ചരിക്കുന്നു. പ്രവാചകരുടെ മുകളിൽ സഞ്ചരിക്കുന്നതിനു പകരം ഈ യുവാവിന്റെ മുകളിലൂടെ മേഘം സഞ്ചരിക്കുന്നത് കണ്ട നബി അത്ഭുതത്തോടെ അവനോടു ചോദിച്ചു.

“നീ എന്നോട് പറഞ്ഞത് നീ ജീവിതത്തിൽ ഒരു സൽക്കർമ്മവും ചെയ്തിട്ടില്ല എന്നാണ്. എന്നിട്ട് മഴക്കായി പ്രാർഥിച്ച എനിക്ക് മുകളിൽ വരുന്നതിനു പകരം മേഘം തൊട്ടടുത്ത പട്ടണത്തിൽ മഴ വർഷിക്കുകയും ശേഷം ആമീൻ പറഞ്ഞ നിനക്കൊപ്പം, നിന്റെ തലക്ക് മുകളിലായി സഞ്ചരിക്കുകയും ചെയ്യുന്നു..! അല്ലയോ യുവാവേ, നിങ്ങളുടെ കഥ എന്നോട് പറയൂ”.

ചെറുപ്പക്കാരൻ തന്റെ അയൽവാസിയായ യുവതിയുമായി നടന്ന സംഭവങ്ങൾ ആ നബിയോട് വിശദീകരിച്ചു പറഞ്ഞു. എല്ലാം കേട്ട പ്രവാചകർ പറഞ്ഞു:

“അല്ലാഹുവിലേക്ക് മനസ്സറിഞ്ഞ് പാശ്ചാത്തപിച്ച് മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ സാധ്യമല്ല..!”

ഓഹ്..

ഇലാഹായ നാഥന്റെ കരുണയുടെയും സ്നേഹത്തിന്റെയും മഗ്ഫിറത്തിന്റെയും കവാടങ്ങൾ എത്ര വിശാലമാണ്. ചോദിക്കാതെ തന്നെ എന്തെല്ലാം അനുഗ്രഹങ്ങൾ കയ്യും കണക്കുമില്ലാതെ നൽകുന്നവനാണവൻ..! അപ്പോ പിന്നെ ചോദിക്കുന്നവർക്ക്,അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവർക്ക് എത്ര ഉദാരമായി അവൻ നൽകുമെന്ന് പറഞ്ഞു തീര്ക്കാൻ സാധ്യമല്ല.

ആദരവായ നബിതങ്ങളുടെ ഒരു ഹദീസിന്റെ ആശയം ഇങ്ങനെ:

“അറ്റമില്ലാത്ത മരുഭൂമിയിൽ തന്റെ ദാഹജലവും ഭക്ഷണവും എല്ലാമുള്ള വാഹനമായ ഒട്ടകത്തെ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ ദാഹിച്ചു തൊണ്ട പൊട്ടി, ജീവന് വേണ്ടി പരക്കം പായുന്ന സമയത്ത് പെട്ടെന്ന് കാണാതെ പോയ ഒട്ടകത്തെ തിരിച്ചു ലഭിക്കുമ്പോൾ നിങ്ങളിൽ ഒരാൾക്ക് ഉണ്ടാകുന്ന സന്തോഷം എത്രയാണോ അതിമുമേറെയാണ് തെറ്റുകാരനായ ഒരു മനുഷ്യൻ തന്നിലേക്ക് തൗബ ചെയ്തു മടങ്ങുമ്പോൾ അല്ലാഹുവിന്റെ സന്തോഷം..!”.

പൊറുക്കാൻ ഇഷ്ടപ്പെടുന്ന രാജാവായ നാഥൻ ചോദിക്കുന്നവർക്ക് എല്ലാം പൊറുക്കാൻ മാത്രമായി തന്നെ നിശ്ചയിച്ചു വെച്ച മഹത്തായ ദിവസങ്ങൾ ആണ് നമുക്ക് മുന്നിൽ..

നാം ചോദിക്കുന്നോ – നമുക്ക് നൽകപ്പെടും. ഇനിയൊരു റമളാൻ നമ്മിലേക്ക് വരുമോ എന്ന് അറിയില്ല.. തീരാത്ത പാപങ്ങളുടെ കറകൾ കഴുകി ശുദ്ധിയാക്കാൻ പുലരാത്ത നാളേക്ക് കാത്തിരിക്കുന്നതിൽ എന്തർത്ഥം..? ചിലപ്പോ നാളത്തെ ദിവസം നിന്റെ അവസാന യാത്രയുടേതാകും..

മടങ്ങി വരാത്ത യാത്രയുടെ ദിവസം.

ഫേസ്ബുക്ക് നോക്കി സമയം പാഴാക്കുന്ന മക്കളെയാണോ വേണ്ടത് ?

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നത് അവരുടെ ജീവിതത്തില്‍ ഏറെ ഉപകാരപ്പെടും. കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടിനകത്തല്ല, മനുഷ്യന്‍റെ യഥാര്‍ഥ ജീവിതം സമൂഹത്തിനകത്താണ്. അവിടെ ഇടപെട്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിതത്തിന്‍റെ അര്‍ഥം പഠിക്കുന്നത്, ആഴവും.

നമ്മുടെ കുട്ടികള്‍ നമ്മുടേത് മാത്രമല്ല. അത് സമൂഹത്തിന്‍റെത് കൂടിയാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവരായി അവരെ വളര്‍ത്താന്‍ നമുക്കാകണം. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമൂഹത്തില്‍ ഇടപെടാന്‍ പക്വത പ്രാപിക്കുമ്പോഴാണ് കുഞ്ഞുങ്ങളിലൂടെ പുതിയൊരു സമൂഹം സാധ്യമാകുക.

അവധിക്കാലമാണ് കുഞ്ഞുങ്ങളില്‍ കൂടുതല്‍ സാമൂഹിക ബോധം വളര്‍ത്തുക. നിത്യവും ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന നമ്മുടെ കുട്ടികളിലെ സാമൂഹിക ബോധം വളര്‍ത്തുന്നതിന് അനുയോജ്യമായ സമയം അവധിക്കാലമാണെന്ന് തോന്നുന്നു. പലപ്പോഴും അക്കാലത്ത് മാത്രമാണല്ലോ പഠിപ്പിന്‍റെ തിരക്കിനടക്ക് നമ്മുടെ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയുന്നത്.

എന്നുമാത്രമല്ല പുതിയ കാലത്ത് മൂന്നാം വയസ്സ് മുതല്‍ നഴ്സറി ക്ലാസുകളില്‍ ചേര്‍ന്നു തുടങ്ങുന്ന നമ്മുടെ കുട്ടികള്‍ വീട്ടകത്ത് നിന്നും നേരെ സ്കൂളിലേക്ക് ചാടേണ്ടി വരുന്ന അവസ്ഥയിലാണ്. സ്കൂളും സാമൂഹിക ബോധത്തിന്‍റെ ചെറിയ പാഠങ്ങള്‍ നല്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുകയല്ല. എന്നാല്‍ ജീവിയെന്ന നിലയില്‍ ഒരു മനുഷ്യന് വരാവുന്ന വിവിധ സന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നത് വീടിനും സ്കൂളിനും പുറത്തുള്ള വിശലമായ ലോകം ചേര്‍ന്നാണ്.

സ്കൂളിന് പുറത്തുള്ള പ്രകൃതിയാണ് ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് ഇംഗ്ലീഷ് എഴുത്തുകാരനായ ആര്‍. എല്‍ സ്റ്റിവന്‍സന്‍. ക്ലാസില്‍ അത്ര ശ്രദ്ധ കാണിക്കാതെ പുറത്തെ ലോകത്തോട് ഇടപെട്ട് കൊണ്ടിരിക്കുന്ന കുട്ടികള് ‍ഒരുപക്ഷെ ക്ലാസിലെ ഒന്നാമനേക്കാളും സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിയാകുമെന്നാണ് സ്റ്റിവന്‍സന്‍റെ പക്ഷം. അതെന്തോ ആകട്ടെ.

സ്വന്തം വീട്ടിലും അയല്‍പക്ക വീടുകളിലും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സന്ദര്‍ഭാനുസരണം അത്തരം കാര്യങ്ങളിലിടപെടാനുമെല്ലാം മക്കള്‍ക്ക് അവസരമുണ്ടാകേണ്ടതുണ്ട്. അതുവഴി മാത്രമെ അവരിലെ സാമൂഹികനായ വ്യക്തിയെ കൂടി വളര്‍ത്തിക്കൊണ്ടു വരാന് കഴിയൂ.

നാട്ടില്‍ നടക്കുന്ന എന്തെങ്കിലും അപകടം, അതല്ലെങ്കില്‍ ഒരു കല്യാണ പരിപാടി, മരണ വീട്, നേര്‍ച്ചപ്പരിപാടികള്‍ തുടങ്ങി നമ്മിലെ വ്യക്തി എന്നതിലുപരി സാമൂഹിക ജീവി പ്രധാനമായി വരുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളോട് വ്യക്തിയെന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും കൂറുപുലര്‍ത്താന്‍ മക്കള്‍‍ പഠിക്കേണ്ടതുണ്ട്. അതിന് പ്രസ്തുത സാഹചര്യത്തിലേക്ക് നാമവരെ പറഞ്ഞയക്കേണ്ടതായി വരും. അതല്ലാത്ത പക്ഷം കൈയിലെ മൊബൈല്‍ ഉപയോഗിച്ച് ആ കാഴ്ച പിടിച്ചെടുത്ത് ഫൈസ്ബുക്കിലിടാന്‍ മാത്രമെ അവരെ കൊണ്ട് സാധിക്കൂ. ഫേസ്ബുക്കിൽ നോക്കി സമയം കളയുന്ന മക്കളെയാണോ നമുക്ക് വേണ്ടത്?

ഒരു വ്യക്തി എന്ന നിലയില്‍ മറ്റേതു തരത്തില്‍ മികച്ചു നില്‍ക്കുന്ന കുട്ടികളും പരാജയപ്പെടുന്ന ഒരു ഇടമാണ് സാമൂഹിക ബോധത്തിന്‍റെ കാര്യം. പൊതുവെ ഒരു വ്യക്തിയെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല വളര്‍ച്ച നല്‍കുന്ന ഹോസ്റ്റല്‍ സിസ്റ്റത്തില്‍ വലുതായവര്‍ വരെ സാമൂഹികബോധത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്നത് പലപ്പോഴും നാം ശ്രദ്ധിച്ചതാണല്ലോ. വ്യക്തിത്വവികസനത്തെ കുറിച്ച് ക്ലാസെടുത്തോ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ലേഖനം വായിപ്പിച്ചോ രൂപപ്പെടുത്തി എടുക്കേണ്ടതല്ല മക്കളിലെ സാമൂഹിക ജീവിയെ. അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളോട് മല്ലടിച്ച് അവരില്‍ സ്വയം ജന്മം കൊള്ളേണ്ടതാണത്.

■□■□
ഇസ്ലാമികപഠനങ്ങൾ

പതിനേഴു വയസു വരെ പ്രായമുള്ള പെൺകുട്ടിയോ ആൺകുട്ടിയോ നിങ്ങൾക്കുണ്ടോ?

പതിനേഴു വയസു വരെ പ്രായമുള്ള പെൺകുട്ടിയോ ആൺകുട്ടിയോ നിങ്ങൾക്കുണ്ടോ?എങ്കിൽ,

* അവർ സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ?

* അത് നിങ്ങൾ വാങ്ങിക്കൊടുത്തതാണോ? ആണെങ്കിൽ, ആ ഫോൺ കുട്ടികൾ ഒളിപ്പിച്ചു വയ്ക്കുന്നുണ്ടോ, ആപ് ലോക്ക് ഉപയോഗിക്കുന്നുണ്ടോ?

* നിങ്ങൾ ആ ഫോണിൽ തൊടുമ്പോൾ കുട്ടികളുടെ പ്രതികരണം എങ്ങനെയാണ്?

* ഒറ്റയ്ക്ക് കിടക്കുന്ന കുട്ടികൾ രാത്രി അവരുടെ മുറി ഉള്ളിൽനിന്നു പൂട്ടിയിടാറുണ്ടോ?

* നിങ്ങൾ മുറി തുറക്കാൻ ആവശ്യപ്പെടുമ്പോൾ അവർ അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കാറുണ്ടോ?

* കുട്ടികളുടെ മുറിയും ബാഗും ഇടയ്ക്കെങ്കിലും പരിശോധിക്കാറുണ്ടോ?

* സ്‌കൂളിലായിരിക്കുമ്പോൾ അവർ അധ്യാപകരുടേതല്ലാത്ത ഏതെങ്കിലും ഫോണിൽ നിന്ന് നിങ്ങളെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ആരുടെ ഫോണാണ് എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ? അപ്പോൾ കിട്ടിയ ഉത്തരം എന്താണ്?

* നിങ്ങൾ വാങ്ങിക്കൊടുത്തതല്ലാത്ത ഒരു ഫോൺ എന്നെങ്കിലും കുട്ടികളുടെ കൈയിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതിന് അവർ നൽകിയ മറുപടി എന്തായിരുന്നു?

* കുട്ടികൾ വീട്ടിൽ വന്നു വാട്സ്ആപ്- ഫെയ്സ്ബുക് തമാശകൾ പറയുമ്പോൾ എവിടെനിന്നാണ് അതു കണ്ടതെന്നു ചോദിച്ചിട്ടുണ്ടോ?

* നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടെന്ന് അടുത്ത പരിചയക്കാരോ ബന്ധുക്കളോ ആയ ആരെങ്കിലും എപ്പോഴെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ എന്താണു ചെയ്തത്?


Dr. V. Sunilraj, psychologist,

ലിപ്സ്റ്റിക്കും കൂട്ടക്സും പുരട്ടി നടക്കുന്ന പെണ്ണേ…..

യുവത്വം സമ്മാനിച്ച സൗന്ദര്യവുമായി കൂട്ടക്സും ലിപ്സ്റ്റിക്കും അണിഞ്ഞ് ഇറങ്ങിത്തിരിച്ച മുസ്ലീം സഹോദരിമാരെക്കുറിച്ചാണ് ഈ പോസ്റ്റ്. നമ്മുടെ ഇസ്ലാമിക പഠനങ്ങൾ ഗ്രൂപ്പിലെ ഒരു സഹോദരൻ “ഈ വിഷയത്തിൽ ജസിൽ പ്രതികരിക്കണം” എന്നാവശ്യപ്പെട്ടിരുന്നു. ജീർണത ബാധിച്ച സമൂഹം ഏൽപ്പിക്കുന്ന പുഴുക്കുത്തുകൾക്കെതിരെ കരുതിയിരിക്കാൻ എന്തേ നാം വൈകുന്നു ?

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും സർവ്വ ശക്തനായ അല്ലാഹു നമ്മെസൂക്ഷിക്കാനേൽപ്പിച്ച ‘അമാനത്ത് ‘ സ്വത്തുക്കളാവുന്നു. നമുക്കവൻ തന്ന ആരോഗ്യം, സമ്പത്ത്, സന്താനങ്ങൾ, മറ്റനുഗ്രഹങ്ങൾ എല്ലാം തന്നെ അവൻ ഇപ്രകാരം തന്നതാണ്.

തോന്നിയ വിധം അത് ഇഷ്ടത്തിനൊത്ത് ഉപയോഗിക്കാനും അവന്റെ കൽപ്പനയെ ധിക്കരിച്ച് അവന് ഇഷ്ടമില്ലാത്ത മാർഗത്തിൽ അവ വിനിയോഗിക്കാനും നമുക്ക് അവകാശമോ അധികാര മോ ഇല്ലാത്തതാകുന്നു. ഇവയെല്ലാം നാം എന്തിനു വേണ്ടി എങ്ങനെ ചെലവഴിച്ചു എന്ന് നാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

 

ക്യൂട്ട്ക്സ്, ലിപ്സ്റ്റിക്ക് എന്നിവ അണിഞ്ഞ് സൗന്ദര്യം വിളമ്പി നടക്കുന്ന നിരവധി മുസ്ലീം പെണ്ണുങ്ങളുണ്ട്. എങ്കിലും സഹോദരിമാരെ, നമുക്ക് മുന്നിൽ എത്ര ദിനങ്ങൾ കടന്നു പോയി. ഓർത്തുനോക്കു, നിങ്ങളിൽ പലരും ഖുറാൻ ഖത്തം തീർത്തവരാണ്. കൂട്ടക്സ് അണിഞ്ഞ് വെള്ളം ചേരാതെ വുളു എടുത്ത് നിങ്ങൾ ഖുറാൻ ഓതുകയാണെങ്കിൽ പ്രതിഫലത്തിന്റെ ഒപ്പം ശിക്ഷയുമാണ് വാരിക്കൂട്ടുന്നത്. നാളെ ആ ഖുർആൻ നിങ്ങൾക്കെതിരിൽ സാക്ഷി പറയും, തീർച്ച.

ക്യൂട്ടക്സ്, ലിപ്സ്സിക്ക് തുടങ്ങിയവ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കളാണ്. അത്തരം ചായങ്ങൾ ഉപയോഗിച്ചാൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാവുകയില്ല. അത്തരക്കാരുടെ നിസ്കാരം വലിയ അശുദ്ധിയോടെയും വുളൂഅ് ഇല്ലാതെയും ആയിരിക്കും.

വെള്ളം ഉള്ളിലേക്ക് ചേരാത്തതു കൊണ്ട് വുളു ശരിയാവില്ല. നിർബന്ധമായ കുളിയും ശരിയാവില്ല. ആയത് കൊണ്ട് ഉച്ചരിക്കുന്ന ഖുർആൻ മുഴുവൻ കുറ്റകരം. ഇനി ഇതൊന്നും ചെയ്യാത്തവളാണെങ്കിലും മരിച്ചാൽ കുളിപ്പിക്കണമെങ്കിൽ ചുരണ്ടി കളയേണ്ടി വരും.

കാലാകാലം നിസ്കരിക്കാത്തവളായിട്ടാണ് അല്ലാഹുവിന്റെയടുത്ത് അവർ ഗണിക്കപ്പെടുന്നത്. അതിലുപരി വലിയ അശുദ്ധിയും ചെറിയ അശുദ്ധിയും ഉള്ളതോടെ നിസ്കരിച്ചതിന് കഠിന ശിക്ഷ വേറെയുണ്ടാകും. അവരെ തുടർന്ന് നിസ്കരിച്ചവന്റെയും നിസ്കാരം സ്വഹീഹാവുകയില്ല.

നഖം വെട്ടാതെ നീട്ടി വളർത്തുന്ന പെൺകുട്ടികളുണ്ട്. നീട്ടി വളർത്തിയ നഖത്തിൽ ക്യൂട്ട് ക്സ് അണിയുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. ഇത് കാണാൻ ഒരു നല്ല പുരുഷൻ നിന്നിലേക്ക് നോക്കുമെന്ന് തോന്നുന്നുണ്ടോ? നോക്കുന്നുണ്ടെങ്കിൽ അത് വല്ല വായിലു നോക്കികളുമായിരിക്കും.

ധാര്‍മിക സദാചാര രംഗം വഷളായികൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലും നല്ല നിലയില്‍ വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളോട് മാന്യമായ സമീപനം സ്വീകരിക്കുന്നതാണ് സമൂഹത്തിന്റെ പൊതു പ്രവണത. മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകളനുഭവിക്കുന്ന സുരക്ഷിതത്വ ബോധം മറ്റു സ്ത്രീകള്‍ക്ക് താരതമ്യേന കുറവായിരിക്കുമെന്നാണ് മനസ്സിലാവുന്നത്. ശരീര ഭാഗങ്ങള്‍ പുറത്ത് കാണിച്ച് പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധം വസ്ത്രം ധരിക്കുകയും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ച് പുറത്തിറങ്ങുകയും ചെയ്യുന്ന അത്തരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം കുറഞ്ഞ തോതിലേ അനുഭവപ്പെടൂ.

കാമവെറിയന്മാരുടെയും പൂവാലന്മാരുടെയും മാത്രമല്ല, വെറുതെ ജോളിയടിച്ച് നടക്കുന്നവരുടെ പോലും തുറിച്ച് നോട്ടവും പരിഹാസം കലര്‍ന്ന വര്‍ത്തമാനങ്ങളും അവര്‍ നേരിടേണ്ടിവരുന്നു. *ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് :9446607973. സദാചാര ബോധമുള്ള സമൂഹത്തില്‍  ഇതിന്  കുറവുണ്ടാകാമെങ്കിലും സദാചാര രംഗം വഷളായ സമൂഹത്തില്‍ സ്ത്രീകള്‍ ഇതിന്റെ പ്രയാസം ശരിക്കും അനുഭവിക്കും. അതിനവര്‍ ഒടുക്കേണ്ടിവരുന്ന വില എത്രയാണെന്ന് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവരോട് വിശദീകരിക്കേണ്ടതില്ല.

ഇത്തരം ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്‌ലിം സ്ത്രീകള്‍ വരെ ഇസ്‌ലാമിക വസ്ത്ര ധാരണ രീതിയുടെ മെച്ചത്തെ സംബന്ധിച്ചും സ്ത്രീക്ക് അത് നല്‍കുന്ന സുരക്ഷിതത്വത്തെ കുറിച്ചും തുറന്ന് എഴുതിയിട്ടുണ്ട്. മനുഷ്യരുടെ നന്മയും ക്ഷേമവും മുന്‍നിര്‍ത്തി നല്‍കിയ നിയമശാസന ഇവിടെ എന്തുമാത്രം പ്രസക്തമാണ്!
_ഇസ്ലാമികപഠനങ്ങൾ

സാമ്പത്തീക ഭദ്രതയില്ലാത്ത കുടുംബം അസന്തുഷ്ടമാണ്

സാമ്പത്തിക ഭദ്രത കുടുംബജീവിതത്തെ സംതൃപ്തമാക്കുന്നു. കടം വ്യക്തിയുടെയെന്ന പോലെ കുടുംബത്തിന്റെയും സ്വസ്ഥത കെടുത്തുന്നു. എന്നാലിന്ന് കടക്കെണിയില്‍ കുടുങ്ങാത്തവര്‍ വളരെ കുറവാണ്. വരവറിഞ്ഞ് ചെലവഴിക്കാത്തതാണിതിനു കാരണം.

സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ ആവശ്യങ്ങള്‍ പോലും പലപ്പോഴും മാറ്റിവെക്കേണ്ടിവരും. അത്യാവശ്യങ്ങള്‍ക്കേ കടം വാങ്ങുകയുള്ളൂവെന്ന് ദൃഢപ്രതിജ്ഞയെടുക്കണം. പണമുണ്ടെങ്കില്‍ മാത്രമേ ആവശ്യങ്ങള്‍ പരിഗണിക്കാവൂ. അനാവശ്യം ഒരു കാരണവശാലും പാടില്ല. കോടികള്‍ കൈവശമുണ്ടെങ്കിലും.

വരവിനനുസരിച്ച് ചെലവഴിച്ചാല്‍ മാത്രമേ സാമ്പത്തിക സുസ്ഥിതി സാധ്യമാവുകയുള്ളൂ. വരവ് ചെലവുകള്‍ വ്യക്തമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. ആകെയുള്ള വരവ് കണക്കാക്കി മാത്രമേ ചെലവഴിക്കാവൂ. അത് നിയന്ത്രിക്കുന്നില്ലെങ്കില്‍ എത്ര പണം കിട്ടിയാലും കടംകൊണ്ടു വലയും. കുടുംബത്തിന്റെ നട്ടെല്ലൊടിയും.

അല്ലാഹുവിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്ന ഏകദൈവ വിശ്വാസികളാകണമെങ്കില്‍ ഉത്തമവും അനുവദനീയവുമായ ആഹാരം മാത്രം കഴിക്കുന്നവരാകണം. (ഖുര്‍ആന്‍ 2:172, 16:114)

മുഴുവന്‍ പ്രവാചകന്മാരെയും സംബോധന ചെയ്തുകൊണ്ടുള്ള ഖുര്‍ആനിലെ ഏക സൂക്തം ആവശ്യപ്പെടുന്നത് ഉത്തമമായത് മാത്രം ആഹരിക്കാനാണ് (23:51)

നിഷിദ്ധം ഭക്ഷിക്കുന്നവരുടെ പ്രാര്‍ത്ഥന പോലും സ്വീകരിക്കപ്പെടില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അവരുടെ സല്‍കര്‍മങ്ങള്‍ തന്നാല്‍ ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് പരലോകത്ത് വെച്ച് ഭാഗിച്ചുകൊടുക്കേണ്ടിവരുമെന്നും.

അതിനാല്‍ ആഹാരപാനീയങ്ങളിലും സമ്പാദ്യങ്ങളിലും നിഷിദ്ധത്തിന്റെ നേരിയ അംശംപോലുമില്ലെന്നും പൂര്‍ണമായും അനുവദനീയമായവയാണെന്നും ഉറപ്പ് വരുത്താന്‍ കുടുംബത്തിലെ എല്ലാവരും ശ്രദ്ധയും സൂക്ഷ്മതയും നിഷ്‌കര്‍ഷയും പുലര്‍ത്തണം. നിഷിദ്ധം കഴിച്ചും ധരിച്ചും വളരുന്നവര്‍ കുറ്റവാളികളായിരിക്കുമെന്ന പ്രവാചകാധ്യാപനം മറക്കാവതല്ല. ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് :9446607973.

സമ്പാദിക്കുന്നതിലെന്നപോലെ കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും ഇസ്‌ലാമിക മര്യാദകളും നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും പൂര്‍ണമായും പാലിക്കണം. പിശുക്കും ധൂര്‍ത്തും ദുര്‍വ്യയവും ഒട്ടും സംഭവിക്കാവതല്ല. പിശുക്കിനേക്കാള്‍ ഇന്ന് സമൂഹത്തെ ബാധിച്ച ഗുരുതരമായ വിപത്ത് ധൂര്‍ത്തും ദുര്‍വ്യയവുമാണ്. തിന്നുമ്പോഴും കുടിക്കുമ്പോഴും പരിധി ലംഘിക്കരുതെന്നും (7:31) ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാണെന്നും (17:26,27) പിശുക്കും ലുബ്ധും കാണിക്കാതെ മിതവ്യയം നടത്തുന്നവരാണ് സച്ചരിതരായ ദൈവദാസന്മാരെന്നും (25:67) ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒഴുകുന്ന പുഴയില്‍ നിന്നു വുദു എടുക്കുമ്പോള്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന് പ്രവാചകന്‍ നിഷ്‌കര്‍ഷിക്കുന്നു.

കടയില്‍ കാണുന്നതെല്ലാം വീട്ടില്‍ വേണ്ടതാണെന്ന് തോന്നുക സ്വഭാവികമാണ്. കമ്പോള സംസ്‌കാരത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് കുതറിമാറാനോ ഭോഗതൃഷ്ണക്ക് തടയിയാനോ ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കാണുന്നതൊക്കെ കിട്ടണമെന്ന് ഏറെപേരും കൊതിക്കുന്നു.

വ്യക്തമായ ആസൂത്രണത്തോടെ നീങ്ങിയാല്‍ സാമ്പത്തിക അച്ചടക്കവും ആസൂത്രണവും നടത്താനും ഭദ്രത കൈവരിക്കാനും കഴിയും. മനുഷ്യന്റെ നിലനില്‍പിന് ആധാരമായാണ് ഖുര്‍ആന്‍ സമ്പത്തിനെ കാണുന്നതെന്ന വസ്തുത വിസ്മരിക്കാവതല്ല (4:5).
_ ഇസ്ലാമികപഠനങ്ങൾ

അറ്റാച്ച്ഡ് ബാത്ത് റൂം തുറന്നിട്ടാൽ

 

സുരക്ഷയും സൗകര്യവും പരിഗണിച്ച് നാം വീടിന് ഉള്ളിൽ തന്നെ ബാത്ത് റൂം ഉണ്ടാക്കുന്നു.അതിൽ തെറ്റൊന്നുമില്ല;എന്നാൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വൃത്തിയില്ലാത്ത സ്ഥലങ്ങളിലും ബാത്ത് റൂമുകളിലും പിശാച് വസിക്കും.ഭൂമിയിലേക്ക് ഇറക്കപ്പെട്ട പിശാചിന് അല്ലാഹു അനുവദിച്ച താമസ സ്ഥലം ബാത്ത് റൂമാണെന്ന് ഹദീസിലുണ്ട്. تهذيب الآثار لابن جرير الطبري 2/644

അത് കൊണ്ടാണല്ലോ ബാത്ത് റൂമിൽ കയറുന്നവൻ അല്ലാഹുവേ ആൺ പിശാചിൽ നിന്നും പെൺ പിശാചിൽ നിന്നും ഞാൻ കാവൽ തേടുന്നു എന്നർത്ഥം വരുന്ന ദിക്ർ ചെല്ലണം എന്ന് നബി സ പഠിപ്പിച്ചത്.
رواه أحمد وأبو داود وابن ماجه

അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ വാതിൽ തുറന്നിട്ടാൽ പിശാച് വാസ സ്ഥലത്ത് നിന്ന് ഇറങ്ങി റൂമിലും വീട്ടിലും സഞ്ചരിക്കാൻ സാധ്യത ഏറെയാണ്.അങ്ങനെ ഉണ്ടാകുന്ന പക്ഷം വലിയ അസ്വസ്ഥതതകൾ ഉണ്ടായേക്കാം

അതിന് പരിഹാരമായി ചെയ്യാനുളളത് വാതിൽ അടച്ചിടുക എന്നുള്ളതാണ്. അടച്ചിട്ട വാതിൽ പിശാച് തുറക്കില്ല എന്ന് നബി സ പറഞ്ഞിട്ടുണ്ട് رواه البخاري ومسلم

നബി സ വാതിൽ അടക്കാൻ പറഞ്ഞത് ജനങ്ങളോട് പിശാച് കൂടിക്കലരാതിരിക്കാനാണെന്ന് ഇബ്നു ദഖീഖ് റ പറഞ്ഞിട്ടുണ്ട്.മനുഷ്യനില്ലാത്ത പല കഴിവും പിശാചിനുണ്ടെന്കിലും അടച്ച വാതിൽ തുറക്കാനുളള ശേഷി പിശാചിന് ഉണ്ടാവില്ല.
شرح صحيح البخاري لابن بطال ر
പ്രത്യേകിച്ചും ബിസ്മി ചൊല്ലി അടിച്ച വാതിൽ പിശാചിന് തുറക്കാൻ കഴയില്ല.ഏതൊരു കാര്യം ചെയ്യുമ്പോഴും ബിസ്മി ചൊല്ലിയാൽ മനുഷ്യനും പിശാചിനുമിടയിൽ ഒരു മറ സൃഷ്ടിക്കപ്പെടും
فتح الباري شرح صحيح البخاري

മാത്രമല്ല, മനുഷ്യന്റെ നെഗറ്റീവ് എനർജി പുറംതള്ളുന്ന ഭാഗമാണ് ബാത്ത്റൂമുകൾ.അതിനാൽ ബാത്ത് റൂം ഡോർ തുറന്നിടുന്നതിലൂടെ നെഗറ്റീവ് എനർജി വീട്ടിലെ അന്തരീക്ഷവുമായി കൂടിച്ചേർന്ന് നമ്മുടെ സ്വസ്ഥത നശിപ്പിച്ചേക്കാം.അത് കൊണ്ട് ബാത്ത് റൂം ഡോർ എപ്പോഴും അടച്ചിടലാണറ്റവും നല്ലത്.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ലഹരിയുടെ വഴികൾ തേടുമ്പോൾ !

 

ആൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കാൻ സുഹൃത്തുക്കളുമൊത്ത് മദ്യസൽക്കാരം നടത്തുന്നവർ. പരീക്ഷാവിജയം ആഘോഷിക്കാൻ, ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ, വിവാഹത്തലേന്ന് അർമാദിക്കാൻ ഉറ്റ ചങ്ങാതിമാർക്ക് മദ്യം വിളമ്പി സമുദായത്തെ നാണം കെടുത്തുന്ന മുസ്ലീം നാമധാരികളായ ചെറുപ്പക്കാർ.

അതെ, മയക്കുമരുന്നും, മദ്യവും, പുകവലിയുമായി ചെറുപ്പക്കാരെ അപചയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന ഭീതിദമായ കാഴ്ചകളാണ് ഇന്ന് നമുക്കു ചുറ്റും. മയക്കുമരുന്ന് ഉപയോഗം മൂലം പതിനായിരങ്ങളുടെ ജീവിതമാണ് താറുമാറായിക്കൊണ്ടിരിക്കുന്നത്.

വ്യക്തിയുടെ സ്വബോധം നഷ്ടപ്പെടുത്തുന്ന, അക്രമവാസനയുണർത്തുന്ന, സ്വന്തത്തെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുത്തിക്കളയുന്ന, കൂടപ്പിറപ്പിനെപ്പോലും അന്യവൽക്കരിച്ചു കളയുന്ന കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വർദിച്ചു വരുന്നതിന്റെ ദുരന്തഫലങ്ങൾ പേറുകയാണ് കേരളീയ സമൂഹം.

ഇതിന്റെ ലേറ്റസ്റ്റ് ഉദാഹരണമാണ് കേരളത്തിലെ ഒരു വടക്കൻ ജില്ലയിൽ 35 വയസുകാരിയായ മാതാവിനെ മയക്കുമരുന്ന് മരുന്ന് ലഹരിയിൽ പല രാത്രികളിലും പീഡിപ്പിച്ച് ഗർഭിണിയാക്കിയ 14 വയസുള്ള സ്വന്തം മകന്റെ ചെയ്തികൾ !

ഓരോ മനുഷ്യനും ഹൃദയം പിടയുന്ന, നെഞ്ച് പിളരുന്ന വേദനയോടുകൂടിയാണ് ആ വാർത്ത ശ്രവിച്ചത്. ഇതിലും വലിയ ദുരന്തം വരാനുണ്ടോ… മൂന്ന് മക്കളുടെ മാതാവായ 35 കാരിയായ യുവതിക്ക് കലശമായ വയറുവേദന അനുഭവപെട്ടതാണ് തുടക്കം, വയറുവേദനക്കുള്ള മരുന്നുകൾ കഴിച്ച് ശമിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ പിന്നീട് അത് ഛർദ്ദിയും മറ്റു അസ്വസ്ഥതകളുമായി മാറിയതോടെ യുവതിക്ക് ആശങ്ക ഇരട്ടിച്ചു.

താൻ ഗർഭിണിയാണെന്ന് സംശയം ഉദിച്ചതോടെ ഉടനെ വിദേശത്തുള്ള തന്റെ ഭർത്താവിനെ വിളിച്ചുവരുത്തി ഡോക്ക്ടറെ സമീപിച്ചു. സംശയിച്ചത് പോലെ യുവതി ഗർഭണിയായിരുന്നു. പിന്നെ സ്വാഭാവികമായും ഭർത്താവും വീട്ടുകാരും യുവതിയുടെ ചാരിത്ര്യ ശുദ്ധിയെ സംശയിക്കുകയായിരുന്നു. എന്നാൽ ആ യുവതി ഭർത്താവിനോട് താൻ അത്തരകാരിയല്ലെന്ന് ആണയിട്ട് പറഞ്ഞതോടെ കുടുംബത്തിലെ മുതിർന്ന അംഗം രഹസ്യമായി പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി.

രഹസ്യമായി തന്നെ അന്വേഷണം തകൃതിയായി നടന്നു, എന്നാൽ യുവതി വഴിവിട്ട നിലയിൽ ജീവിച്ചതിന് ഒരു തെളിവും ലഭിച്ചില്ല. പിന്നീട് മകന്റെ കൂട്ടുകാരെയും മറ്റു ചുറ്റിപറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. പതിനാലുകാരനായ ഒമ്പതാം തരം വിദ്യാർഥിയായ മകൻ കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകെട്ടിലെ അംഗമാണെന്ന് വിവരം കിട്ടിയതോടെ അന്വേഷണത്തിൽ പുരോഗതിയുണ്ടായി.

തുടർന്ന് മകനെ കൗൺസിലിംഗ് നടത്തിയപ്പോളാണ് ഞെട്ടിക്കുന്ന ആ സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയിൽ പലതവണ പല രാത്രികളിൽ മാതാവിനെ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി പീഡിപ്പിച്ചിട്ടുണ്ടന്ന് മകൻ വെളിപ്പെടുത്തിയതോടെ വീട്ടുകാർ അമ്പരന്നുപോയി.

ഈയടുത്ത് നടന്ന ഈ സംഭവം നമുക്കും ആശങ്ക ഉളവാക്കുന്നതാണ്. നമ്മുടെ നാട്ടിലും കൗമാരക്കാർ, വിദ്യാർഥികൾ, യുവാക്കൾ ലഹരിയുടെ പിടിയിലാണെന്ന വാർത്ത പേടിപെടുത്തുന്നതാണ്. കഞ്ചാവ് ലഹരിയിൽ സ്വന്തം പെങ്ങളെ തിരിച്ചറിയുന്നില്ല, സ്വന്തം മാതാവിനെ പോലും ഗർഭിണിയാക്കിയെങ്കിൽ ഇതിലും വലിയ ദുരന്തം ഇനി വരാനുണ്ടോ ?

നമ്മുടെ സ്വന്തം മക്കൾ കഞ്ചാവ് ലഹരിക്ക്‌ അടിമയായിട്ടില്ലെന്ന് നാം എന്നെങ്കിലും ഉറപ്പ് വരുത്തിയിട്ടുണ്ടോ? അവൻ കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകെട്ടിൽ അകപ്പെടാതിരിക്കാൻ നാം എന്ത് മുൻകരുതലുകൾ എടുത്തിട്ടുണ്ട്…? സ്വയം വിലയിരുത്തുക. ഈ വിഷയങ്ങളെക്കുറിച്ച് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചപ്പോൾ “കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ വളരെയധികം വർദനവുണ്ടായിട്ടുണ്ട് ജസിൽ ” എന്നാണ് പ്രതികരിച്ചത്.

കഞ്ചാവിനടിമപ്പെട്ട് ജീവിതം ഹോമിക്കാന്‍ തുടങ്ങുന്ന യുവതലമുറയെ കടിഞ്ഞാണിടാന്‍ ഇനിയും വൈകിയാൽ വലിയ ദുരന്തങ്ങൾ നമ്മെ തേടിയെത്തുകതന്നെ ചെയ്യും…..! ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് :9446607973. മക്കളുടെ കൂട്ടുകെട്ടുകൾ ഇന്ന് അതിരു കടക്കുകയാണ്. ബുള്ളറ്റുകളിൽ ചെത്തിമിന്നിച്ച്, വില കൂടിയ മൊബൈൽ ഫോണുകളും ആയിരങ്ങൾ പോക്കറ്റ് മണിയുമായി പഠിക്കാൻ ഇറങ്ങിപ്പോവുന്ന ആൺമക്കളുടെ / പെൺമക്കളുടെ ലോകം ഓരോ രക്ഷിതാവും പഠനവിധേയമാക്കേണ്ടതുണ്ട്.

എന്തെങ്കിലും ചെറിയ “സൂചന ” കിട്ടിയാൽ മക്കളുടെ നടപ്പു ശീലങ്ങളിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ രക്ഷിതാക്കൾ നിർബന്ധിതരാവണം. നേരം തെറ്റി വീട്ടിലെത്തുന്ന, പ0നത്തേക്കാൾ മറ്റു പല ശീലങ്ങളിലും വ്യാപൃതരായി നടക്കുന്ന മക്കളെ മൂക്കുകയറിടാൻ വൈകിയാൽ…..

🦋🦋🦋
ഇസ്ലാമികപഠനങ്ങൾ

നന്മകള്‍

🎾 #ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബറകത്ത് വർദ്ധിക്കും.

🎾 വാതിൽ അടക്കുമ്പോൾ ബിസ്മി ചൊല്ലുക.

🎾 സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും
اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار
എന്ന് പറയലും സുന്നത്താണ്.

🎾 വീട്ടിൽ പ്രവേശിക്കുമ്പോൾ വലത് കാലും വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇടത് കാലുമാണ് ആദ്യം വെക്കേണ്ടത്.

🎾 വീട്ടിൽ നിന്നിറങ്ങുമ്പോൾ
بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه
എന്ന് പറയാൻ മറക്കാതിരിക്കുക.

🎾 ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലത് കാലിലും അഴിക്കുമ്പോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്.

🎾 മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്.

🎾 അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക.

🎾 സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം,
اَللَّهُمَّ اَجِرْنِي مِنَ النَّار
എന്ന് 7 തവണ ചൊല്ലുക.

🎾 സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്ര്യം ഇല്ലാതാകും.

🎾 സൂറത്തുൽ മുൽക് പതിവാക്കുക. ഖബർ ശിക്ഷയെ അത് തടഞ്ഞ് നിർത്തും.

🎾 ദുആ ചെയ്യുമ്പോൾ റബ്ബനാ എന്ന് തുടങ്ങുന്ന ഖുർആനിൽ വന്ന ദുആകൾക്ക് മുൻഗണന നൽകുക.
(മലയാളത്തിൽ ദുആ ചെയ്യുന്നവർ ഹംദും സ്വലാത്തും ആദ്യവും അവസാനവും ചൊല്ലാൻ മറക്കാതിരിക്കുക, കൈ രണ്ടും തുറന്ന് പിടിക്കുകയും, ചുമലിനോട് സമാനമാകുന്നത് വരെ ഉയർത്തുകയും ചെയ്യുക).

🎾 കുടുംബബന്ധം ചേർക്കൽ മുഖേന ആയുസ് വർദ്ധിക്കുന്നതും ഭക്ഷണം വിശാലമാകുന്നതുമാണ്.
(ഇന്ന് നമുക്കിടയിൽ തീരെ ഇല്ലാതെ പോയതും ഇതു തന്നെയാണ്, അത് കൊണ്ട് തന്നെ മനുഷ്യന് ആയുസ്സും വളരെ കുറവാണ്, മാത്രമല്ല ആയുസ്സ് തന്നെ മാറാവ്യാധി രോഗം കൊണ്ടും മറ്റും വളരെ ഞെരുക്കം അനുഭവിക്കുന്നതുമാണ്. കൂടെപ്പിറപ്പിന് പുറമെ മാതാവിന്റെയും പിതാവിന്റെയും രക്ത ബന്ധുക്കളെയാണ് ഉദ്ദേശിക്കുന്നത്).

🎾 തസ്ബീഹ് ചൊല്ലുന്നതിന് വിരലുകൾകൊണ്ട് എണ്ണം പിടിച്ചാൽ ആ വിരലുകളും പരലോകത്ത് അത് ചൊല്ലിയ ആൾക്ക് ശുപാർശ ചെയ്യും.

🎾 രാവിലെയും വൈകുന്നേരവും ലൗ അൻസൽനാ പതിവാക്കുക. എഴുപതിനായിരം മലക്കുകളാലുളള സംരക്ഷണവും ശുഹദാഇൻറെ സീൽ ചെയ്യപ്പെടുന്നതുമാണ്.

🎾 ഇങ്ങനെ ലൗ അൻസൽനാ ഓതുമ്പോൾ ആദ്യത്തിൽ,
اَعُوذُ بِاللَّهِ السَمِيع الْعَلِي مِنَ الشَّيْطَانِ الرَّجِيم.
എന്ന് ചൊല്ലിയ ശേഷം ബിസ്മി ചൊല്ലുക.

🎾
اَعُوذُ بِكَلِمَاتِ اللَّهِ التَّامَّات مِنْ شَرِّمَاخَلَقْ.
എന്നത് സന്ധ്യാ സമയം മൂന്ന് തവണ ചൊല്ലുക. വിഷ ജന്തുക്കളുടെ ഉപദ്രവത്തെതൊട്ട് കാക്കപ്പെടും…
(ഹദ്ദാദ് അല്ലെങ്കിൽ വിർദുല്ലത്ത്വീഫ് പതിവാക്കിയാൽ വളരെ ഉത്തമം, അവയിലെ എല്ലാ ആയത്തുകളും ദിക്റുകളും ഹദീസിൽ വന്നവയാണ്.)
🎾 ഫർള് നിസ്കാരം അല്ലാഹുവിന് നൽകാനുളള നമ്മുടെ ബാധ്യതയാണ്. ഒന്ന് ഒഴിഞ്ഞാൽ അത് കടബാധ്യതയാകും.

🎾 സ്വുബ്ഹിയുടെ ശേഷം അൽപ്പമെങ്കിലും ഖുർആൻ ഓത്ത് ശീലമാക്കുക. ഓരോ ആയത്തിനും ഒരു ഒട്ടകം സംബാദിച്ചത് പോലുളള പ്രതിഫലം ലഭിക്കും.

🎾 മുഅവ്വിതതൈനി
( قل أعوذ برب الفلق & قل أعوذ برب الناس )
രാവിലെയും വൈകുന്നേരവും 3 തവണ വീതം ഓതുക. സിഹ്റ് ഫലിക്കില്ല. നാശങ്ങൾ, ഉപദ്രവങ്ങൾ എന്നിവയെ തൊട്ട് കാക്കപ്പെടും.

🎾 ഒരു വുളു ഇരിക്കെ വുളു പുതുക്കൽ സുന്നത്താണ്. നൂറുൻ അലാനൂർ (പ്രകാശത്തിന്മേൽ പ്രകാശമാണത്) എന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട്.

🎾 രണ്ട് റക്അത്തെങ്കിലും ളുഹാ നിസ്ക്കരിച്ചാൽ സന്ധികളുടെ എണ്ണതിൻറെ കണക്കനുസരിച്ച് (360) സ്വദഖ ചെയ്തതിന് തുല്യ കൂലി ലഭിക്കും.

🎾 മരണാസന്ന രോഗത്തിൽ 100 തവണ ഇഖ്ലാസ് സൂറത്ത് ഓതിയാൽ ഖബറിൽ പ്രയാസങ്ങൾ ഇല്ലാതാകും. മലക്കുകളുടെ ചിറകുകളിൽ സ്വർഗത്തിൽ പ്രവേശിക്കാനാകും.

🎾
لاَاِلاَهَ اِلاَّ اَنتَ سُبْحَانَكَ اِنِّي كُنت ُمِّنَ الظَّالِمِين
എന്ന ആയത്ത് ദുആഉൽ കർബ് ആകുന്നു. ദോഷം പൊറുക്കാനും പ്രയാസങ്ങൾ നീങ്ങാനും ഇത് അധികരിപ്പിക്കുക. മരണാസന്ന രോഗി 40 തവണ ഇത് ചൊല്ലുകയും ആ നിലക്ക് മരണപ്പെട്ടാൽ ശഹീദിൻറെ കൂലി കിട്ടും.
ഗർഭിണികൾ ഇത് അധികരിപ്പിച്ചാൽ പ്രസവം പ്രയാസമാകാതെ നടക്കും.

🎾 ഇശാ നിസ്ക്കാരത്തിന് ശേഷം അനാവശ്യ സംസാരങ്ങൾ പ്രത്യേകിച്ചും ഉപേക്ഷിക്കേണ്ടതാണ്.
ശേഷമുള്ള സുന്നത്ത് പോലും തഹജ്ജുദിന്റെ സമയത്ത് നിർവ്വഹിക്കൽ ഉത്തമമാണ്…
അപ്പോൾ ശേഷം അനാവശ്യമായി സമയം കളയുന്നതിന്റെ ഭവിഷ്യത്ത് മനസ്സിലാകുമല്ലൊ!!!

🎾 ഭക്ഷണം കഴിക്കുന്നവരോട് സലാം പറയൽ സുന്നതില്ല.

🎾 നിസ്ക്കാരത്തിലെ മുഴുവൻ ഓത്ത്, ദിക്റ്, ദുആ എന്നിവയുടെ അർത്ഥം പഠിക്കുക. അർത്ഥം ഗ്രഹിച്ച് നിസ്ക്കരിച്ചാൽ ഭക്തിയുണ്ടാകും. പിശാച് ചിന്ത തെറ്റിക്കുന്നത് ഇല്ലാതാകും.
(അല്ലാഹു അക്ബർ എന്നാൽ അല്ലാഹു ആണ് ഏറ്റവും വലുത് എന്നാണ് അർഥം.)

🎾 പുണ്യ നബി(സ) തങ്ങളുടെ മേൽ പത്ത് സ്വലാത്തെങ്കിലും ചൊല്ലാത്ത ദിവസമുണ്ടാകരുതെന്ന് ശപഥം ചെയ്യുക.

🎾 ഭൂമിയിലുളളവരോട് കരുണ കാണിക്കുക. ആകാശത്തിൻറെ അധിപൻ നിങ്ങളോട് കരുണ കാണിക്കും…

🎾 ഷയർ ചെയ്യാൻ മത്സരിക്കുകയും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്യുക, ഒപ്പം നമ്മുടെ മക്കളെ അല്ലെങ്കിൽ കുഞ്ഞനിയന്മാരെ അനിയത്തിമാരെ ബന്ധുക്കളിലുള്ള മക്കളെ ശീലിപ്പിക്കുക.
പെൺമക്കളുള്ള ഉമ്മമാരും ഉപ്പമാരും അവരുടെ തലമുടി പൂർണ്ണമായി മറക്കുന്നതിലും വസ്ത്രങ്ങൾ വാങ്ങുമ്പോൾ സ്കിൻ ഡ്രസ്സ് ആവാതിരിക്കാനും പരമാവധി ശ്രമിക്കുക.

പെണ്‍കുഞ്ഞ്‌ ഒരു സമ്മാനമാണ്‌

ഒരു പെണ്‍കുഞ്ഞിന്റെ ജീവിതം എന്തു രസമാണ്‌! കൊച്ചു കാര്യങ്ങള്‍ നിറഞ്ഞ ആ ചെറുഹൃദയത്തില്‍ സ്‌നേഹവും അലിവുമായിരിക്കും തുളുമ്പി നില്‍ക്കുന്നത്‌. കുഞ്ഞു സങ്കടങ്ങള്‍ പോലും അസഹ്യമായ ആ മനസ്സില്‍ വലിയ പിണക്കങ്ങള്‍ക്കു പോലും ചെറിയ ആയുസ്സേ ഉണ്ടാകൂ. കൂട്ടുകെട്ടിന്റെ ലോകത്തേക്ക്‌ വേഗം മാറിപ്പോകുന്ന ആണ്‍കുട്ടികളെപ്പോലെയല്ല പെണ്‍കുഞ്ഞുങ്ങള്‍. ഉമ്മയോടും ഉപ്പയോടും അടുപ്പം നിറഞ്ഞ ഇഷ്‌ടം ആ മനസ്സ്‌ എന്നും കരുതിവെക്കും. എത്ര മുതിര്‍ന്നാലും ആ കൊഞ്ചലും കൗതുകവും തീരില്ല.

`ഒരു പെണ്‍കുഞ്ഞ്‌ ഉണ്ടാകണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഇപ്പോഴും മനസ്സ്‌ നിറയെ അവളെയാണ്‌ കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക്‌ നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും…”

സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ്‌ പെണ്‍കുഞ്ഞിനെക്കുറിച്ച്‌ ചിന്തിപ്പിച്ചത്‌. പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്‌ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ്‌ സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.
സ്‌ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്‌ലാം ആദരിച്ചിട്ടുണ്ട്‌. കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണിത്‌. പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ “പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌” എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

അര്‍ഹതയും ബാധ്യതയും നല്‍കി ഇസ്‌ലാം സ്‌ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ്‌ മഹത്വത്തിന്റെ അടിയാധാരമെന്ന്‌ വാഴ്‌ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്‍കി. അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: “അവരിലൊരാള്‍ക്ക്‌ പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച്‌ അതിനെ വളര്‍ത്താണോ അതോ അവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.” (16:58,59)

നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്‌തു: “ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്‌, അവളെന്ത്‌ അപരാധത്തിന്റെ പേരിലാണ്‌ വധിക്കപ്പെട്ടതെന്ന്‌ ചോദിക്കപ്പെടുമെന്ന്‌” (81:8,9) താക്കീത്‌ നല്‍കുകയും ചെയ്‌തു.
സുഖാസ്വാദനങ്ങള്‍ക്ക്‌ അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ്‍ ശിശുഹത്യക്ക്‌ കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട്‌ `കൊന്നു കളഞ്ഞിട്ട്‌ വാ’ എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക്‌ ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്‌.
മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ്‌ പെണ്‍കുഞ്ഞ്‌ ലഭിക്കുന്നതെന്ന്‌ തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ്‌ പ്രവാചകജീവിതത്തിലേക്ക്‌ കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ ഇടപെടലുകളും അവരോട്‌ കാണിച്ച വാത്സല്യവും എക്കാലത്തെയും മാതാപിതാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനമാണ്‌. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ സൂക്ഷ്‌മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ്‌ തിരുനബി ഇടപെട്ടത്‌. വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ ആഇശ(റ).

അവിടുന്ന്‌ ഉപദേശിക്കുന്നു: “ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.” (അബൂദാവൂദ്‌). “ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.” (മിശ്‌കാത്ത്‌)

പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.” (ബുഖാരി, മുസ്‌ലിം)

സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്‌കളങ്ക സാന്നിധ്യമായി, പനിനീര്‍ മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള്‍ ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ. വെള്ളം തുളുമ്പി നില്‍ക്കുന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ. കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ്‌ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍. ഉള്ളില്‍ കവിഞ്ഞ സ്‌നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക്‌ കൂടൊരുക്കുക.
Courtesy : writer

എവിടെപ്പോയി ദീൻ ? എവിടെപ്പോയി പരിശുദ്ധി ? എവിടെപ്പോയി പാതിവ്രത്യം ?

 

വിവാഹേതര ബന്ധങ്ങൾ മൂലമുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളിലും ലൈംഗിക വ്യവഹാരങ്ങളിലും മുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് ഗൗരവപ്പെട്ട കാഴ്ചപ്പാടോ വസ്തുനിഷ്ഠാപരമായ അറിവോ ഉണ്ടെന്ന് പറയാൻ കഴിയില്ല. ഇസ്ലാമിക പഠനങ്ങൾ ഗ്രൂപ്പിൽ അഡ്മിൻ പോസ്റ്റായി ഞാൻ ഇതെഴുതാൻ തുടങ്ങിയിട്ട് നാലാമത്തെ പാർട്ടിലും വിഷയം തീരുമെന്ന് തോന്നുന്നില്ല. ബഹുമാന്യ വായനക്കാർ ക്ഷമിക്കുമല്ലോ? ഇന്നത്തെ ന്യൂ ജനറേഷന്റെ തട്ടുപൊളിപ്പൻ ചിന്താഗതികളുടെ പോക്ക് കണ്ടാൽ എത്ര എഴുതിയാലും തീരുകയുമില്ല.

പ്ലസ് ടു പെണ്‍കുട്ടികൾക്ക് വേണ്ടി നടത്തിയ സെമിനാറില്‍ ഒരു പെണ്‍കുട്ടി ചോദിച്ച ചോദ്യമിങ്ങനെ: ‘ഒരാളിന്റെ പ്രേമം പഠനത്തെയോ കുടുംബപദവിയെയോ ബാധിക്കുന്നില്ലെങ്കില്‍ അതു തുടരുന്നത് തടയുന്നതെന്തിനാണ് ?’

പത്താം ക്ലാസ്സുകാരുടെ ഒരു ഒത്തുചേരലില്‍ സ്‌കൂള്‍ പ്രേമം വിവാഹത്തില്‍ച്ചെന്ന് കലാശിക്കാനിടയില്ലെന്നും അത് പഠനം തുടങ്ങിയ മുന്‍ഗണനകള്‍ മാറ്റിമറിക്കുമെന്നും പറഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പ്രതികരണം ‘പ്രേമം വിവാഹത്തിലവസാനിക്കണമെന്ന വാശിയില്ലെങ്കിലോ?’ എന്നായിരുന്നു.

അപ്പോൾ നമ്മുടെ പെൺമക്കളുടെ ചിന്താധാരയുടെ ഗതി എവിടം വരെയെത്തിയെന്ന് നോക്കൂ. നേരമ്പോക്കിന് വേണ്ടിയും ശാരീരിക സുഖങ്ങൾക്ക് വേണ്ടിയും കുറച്ചു കാലം പ്രേമിക്കാം. അതു കഴിഞ്ഞ് മറ്റൊരാളുടെ പെണ്ണായി തുടർന്ന് വിവാഹ ജീവിതം. എവിടെപ്പോയി ദീൻ ? എവിടെപ്പോയി പരിശുദ്ധി ? എവിടെപ്പോയി പാതിവ്രത്യം ?

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഒരു സൗഹൃദ ക്ലബ് ശില്പശാലയില്‍ ഉന്നയിച്ച സംശയങ്ങള്‍ ലൈംഗികബന്ധത്തെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയും വെളിപ്പെടുത്തുന്നവയായിരുന്നു.

ഒരാൾ ചോദിച്ചതിങ്ങനെ: ‘തുടര്‍ച്ചയായി രണ്ടുതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇരട്ടക്കുട്ടികളുണ്ടാവുമോ?’. മറ്റൊന്ന്: ‘പെണ്‍കുട്ടികളുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ചുമാത്രം രക്ഷിതാക്കളും അദ്ധ്യാപകരുമെന്തിനാണിത്രമാത്രം വ്യാകുലപ്പെടുന്നത്?’

മുസ്‌ലിം കുട്ടികളുടെ പ്രേമബന്ധങ്ങള്‍ രക്ഷിതാക്കളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കലാലയങ്ങളില്‍ പഠിക്കുന്ന കാലത്തുതന്നെ പലരെയും കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് ഈ ആശങ്കകളാലാണ്. പെണ്‍കുട്ടികള്‍ ധാരാളം ഇന്ന് ഉപരിപഠനത്തിലെത്തുന്നു. വിവാഹിതരായ ബിരുദ വിദ്യാര്‍ത്ഥിനികളുടെ എണ്ണവും കൂടുകയാണ്.ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികളും കോളജുകളിലിന്നുണ്ട്. എന്നാല്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് വരുമ്പോഴേക്ക് പെണ്‍മക്കള്‍ക്ക് പ്രായം കൊണ്ട് ഇണങ്ങിയ ഭര്‍ത്താക്കന്മാരെ കിട്ടുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്.

മിടുക്കികളായ പെണ്‍കുട്ടികളെപ്പോലും ചില രക്ഷിതാക്കൾ ബിരുദാനന്തരബിരുദത്തിനോ അന്യസംസ്ഥാനങ്ങളിലെ പഠനത്തിനോ പറഞ്ഞയയ്ക്കാതിരിക്കുന്നത് ഇത്തരം വേവലാതികള്‍ കൊണ്ടാണ്. കേരളത്തിനുപുറത്ത് പറഞ്ഞയക്കാന്‍ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം, അവിടെ വെച്ച് ഉണ്ടായേക്കാനിടയുള്ള പ്രേമബന്ധത്തെക്കുറിച്ചുള്ള ആശങ്കകളാണ്.

വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങള്‍

ഗ്രാനഡയിലും മലാഗയിലും കോര്‍ദോവയിലുമുണ്ടായിരുന്ന ലൈബ്രറികള്‍ കുരിശുസമരക്കാലത്ത് നശിപ്പിച്ചു. ഈ ഗ്രന്ഥങ്ങള്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ ചെങ്കടലിനു കുറുകെ പാലം കെട്ടാന്‍ അതു മതിയാകുമായിരുന്നുവെന്നു ചില പാശ്ചാത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. കൈറോവിലും ബാഗ്ദാദിലുമുള്ള ലൈബ്രറികളുടെ നാശം താര്‍ത്താരികളുടെ പടയോട്ടത്തോടെയാണ് ആരംഭിച്ചത്. നിസാമിയ്യ മദ്‌റസയുടെ ലൈബ്രറിയിലെ കിതാബുകള്‍ ടൈഗ്രീസ് നദിയില്‍ അവര്‍ വിതറി.

ഉത്തമനൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ ഗ്രന്ഥരചനയില്‍ വിസ്മയം സൃഷ്ടിച്ചവരായിരുന്നു. ഗ്രന്ഥരചനയ്ക്ക് അച്ചടിയോ കടലാസോ അന്നു ലഭ്യമായിരുന്നില്ല. കോര്‍ദോവയിലെ സ്ത്രീകള്‍ക്കു ഗ്രന്ഥങ്ങള്‍ പകര്‍ത്തെഴുതുന്ന ജോലി ഭരണകൂടം നല്‍കിയിരുന്നു. അന്നു ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്ന ജോലിയില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതാന്‍ പണ്ഡിതവനിതകള്‍ ഗ്രന്ഥാലയങ്ങളില്‍ കയറിയിറങ്ങുന്നതും കുറിച്ചെടുക്കുന്നതും കാണാന്‍ കഴിഞ്ഞിരുന്നുവെന്നു ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഇമാം ഇബ്‌നു അസാകിര്‍ താരിഖുദ്ദിമിശ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖൈറുവാനിലെ പ്രശസ്ത ഭിഷഗ്വരനായിരുന്നു ഇമാം ഇബ്‌നു ജസ്സാര്‍. മാന്‍തോലിലാണ് അദ്ദേഹം ഗ്രന്ഥരചന നടത്തിയത്. അദ്ദേഹം എഴുതി സൂക്ഷിച്ച മാന്‍തോല്‍ 250 ടണ്‍ തൂക്കമുണ്ടായിരുന്നു. അച്ചടിയില്ലാത്തതുകൊണ്ടു പകര്‍ത്തെഴുത്തു മാത്രമായിരുന്നു പോംവഴി. നൂറും ഇരുന്നൂറും തങ്കം പ്രതിഫലം കൊടുത്താണു പകര്‍പ്പുകളെഴുതിയിരുന്നത്. യൂക്ലിഡിന്റെ (ഗ്രീക്ക് ശാസ്ത്രജ്ഞന്‍) ഒരു ഗ്രന്ഥം പകര്‍ത്തിക്കൊടുത്തതിന് എഴുപത്തഞ്ചു തങ്കം പ്രതിഫലം കിട്ടിയ കഥ പ്രശസ്ത പ്രകാശ ശാസ്ത്രജ്ഞനായ ശൈഖ് ഇബ്‌നു ഹസം വിവരിക്കുന്നു. ആറുമാസത്തെ തന്റെ ജീവിത ചെലവിനുള്ള തുകയാണു ലഭിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. വിദഗ്ധരായ എഴുത്തുകാരെ മുസ്്‌ലിംഭരണാധികാരികള്‍ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ (ശാസ്ത്രഭവന്‍) നിശ്ചയിച്ചിരുന്നു. പകര്‍ത്തെഴുത്തിനും തര്‍ജ്ജമയ്ക്കും വേണ്ടിയാണ് ഒരുനില ഉപയോഗിച്ചിരുന്നത്.

നബി (സ്വ) യുടെ കാലത്തു പരന്ന എല്ലിന്‍കഷ്ണത്തിലും തോലിലുമായിരുന്നു എഴുതിയിരുന്നത്. പിന്നീട് ‘മിഹ്‌റാഖ്’ എന്ന ഒരുതരം ഘനമുള്ള പട്ടും ഉപയോഗിക്കാന്‍ തുടങ്ങി. ഈജിപ്തിലുണ്ടാകുന്ന ബര്‍ദാ എന്ന മരത്തിന്റെ തൊലിയും ഇതിന്നുപയോഗിച്ചിരുന്നു. തോലിലും ബര്‍ദയിലുമെഴുതിയ ചില പ്രധാനഗ്രന്ഥങ്ങള്‍ ദാറുല്‍ കുതുബുല്‍ മിസ്‌രിയ്യ (ഈജിപ്ത്) ലൈബ്രറിയില്‍ ഇന്നും സൂക്ഷിച്ചുവരുന്നു. ഇത്തരം കൈയെഴുത്തു പ്രതികളില്‍ പത്തും അന്‍പതും വാല്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെടുത്താണു വിജ്ഞാന ദാഹികള്‍ ഉപയോഗിച്ചിരുന്നത്. വിജ്ഞാനങ്ങളെ ഉപാസിച്ച സമൂഹത്തിനല്ലാതെ ആര്‍ക്കാണണിതു സാധിക്കുക. നിരന്തരം ഗ്രന്ഥരചനയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ജ്ഞാനപ്രഥിതരായിരുന്നു മധ്യനൂറ്റാണ്ടിലെ മുസ്്‌ലിം പ്രതിഭാശാലികള്‍.
ഇമാം അഅ്മശി (റ) എഴുതാന്‍ ഉപയോഗിച്ചിരുന്ന ഉപേക്ഷിച്ച പേനത്തണ്ടുകളായിരുന്നു അദ്ദേഹത്തിന്റെ ജനാസ കളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ വിറകായി ഉപയോഗിച്ചിരുന്നത്. വെള്ളം ചൂടാക്കാവാവശ്യമായത്ര ഉപയോഗശൂന്യമായ പേനത്തണ്ടുകള്‍ അവിടെ കിടപ്പുണ്ടായിരുന്നു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കൈയെഴുത്തു ഗ്രന്ഥങ്ങള്‍ അവര്‍ തയാറാക്കി. വിവിധ ശാഖകളിലുള്ള വിജ്ഞേയോപഹാരങ്ങളായിരുന്നു ആ ഗ്രന്ഥങ്ങള്‍. പിന്നെ കടലാസു നിര്‍മാണം തുടങ്ങി. മുസ്്‌ലിം സ്‌പെയിനായിരുന്നു കടലാസു നിര്‍മാണരംഗത്തു യൂറോപ്പില്‍ പുരോഗതി നേടിയ രാഷ്ട്രം. കോര്‍ദോവോ യൂനിവേഴ്‌സിറ്റിക്കു സമീപം നാലുലക്ഷത്തിലേറെ ഗ്രന്ഥങ്ങളുള്ള കൂറ്റന്‍ ലൈബ്രറി വിജ്ഞാന കുതുകികളുടെ തീര്‍ഥാടനകേന്ദ്രമായി പരിലസിച്ചു.
ഹിജ്‌റ ആറാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഒട്ടുമിക്ക വിഷയങ്ങളിലും മുസ്്‌ലിം പണ്ഡിതന്മാര്‍ ഗ്രന്ഥരചന നടത്തിയിരുന്നു. വിജ്ഞാനത്തിന്റെ ഏതെങ്കിലുമൊരു ശാഖ അവരുടെ രചനയിലോ ചര്‍ച്ചയിലോ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത്, മൊറോക്കോ, ബാഗ്ദാദ്, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിരവധി ലൈബ്രറികള്‍ ഇക്കാലത്തു നിര്‍മിക്കപ്പെട്ടു. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള മസ്ജിദുകള്‍ വിജ്ഞാനകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചതിനു പ്രധാന കാരണം പള്ളികളിലുണ്ടായിരുന്ന ലൈബ്രറികളുടെ സൗകര്യമായിരുന്നു. ഇതു വിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിച്ചതുകൊണ്ടാണു മസ്ജിദുകളിലും അതിനോടനുബന്ധിച്ചും ഇസ്്‌ലാമിക കലാലയങ്ങള്‍ ഉയര്‍ന്നുവന്നത്.
കൊട്ടാരത്തിന്റെ പ്രൗഢിയായിരുന്നു ലൈബ്രറി. രാജകീയ ലൈബ്രറികളാണു മുസ്്‌ലിം ഭരണാധികാരികളുടെ കൊട്ടാരം. ഖലീഫ മഅ്മൂന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയോടു യുദ്ധം പ്രഖ്യാപിച്ചത് അവിടെ സൂക്ഷിച്ച ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും കൊട്ടാരത്തില്‍ തടവിലിട്ട ശാസ്ത്രജ്ഞന്മാരെ മോചിപ്പിക്കാനുമായിരുന്നു. അവരെ ബാഗ്ദാദില്‍ കൊണ്ടുവന്നപ്പോള്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനപ്പെട്ടു. പുരാതന വിജ്ഞാനങ്ങളെ നാശത്തില്‍നിന്നു രക്ഷപ്പെടുത്തിയതു ബാഗ്ദാദും കോര്‍ദോവയുമായിരുന്നു. ഭൗതിക നേട്ടങ്ങളേക്കാള്‍ അറിവിന്റെ ചക്രവാളം വികസിപ്പിക്കാനായിരുന്നു പൂര്‍വികമുസ്്‌ലിംകളുടെ ശ്രദ്ധ. പണക്കിഴികളുമായി ബാഗ്ദാദില്‍നിന്നും കോര്‍ദോവയില്‍ നിന്നും ഗവണ്‍മെന്റ് പ്രതിനിധി സംഘം ഇന്ത്യയിലും പര്യടനം നടത്തിയതായി ചരിത്രം പറയുന്നു.
ബൈസന്റിയന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരശാസ്ത്രജ്ഞനായ ഇബ്‌നു ഇസ്ഹാഖ് വലിയൊരു ഗ്രന്ഥശേഖരം കണ്ടെത്തിയ രസകരമായൊരു കഥയുണ്ട്. ബൈസന്റിയയില്‍നിന്ന് ഏഴുദിവസത്തെ ദൂരമുള്ള ആള്‍പാര്‍പ്പില്ലാത്ത ഗ്രാമത്തില്‍ ഒരു ദേവാലയത്തിലാണ് ഈ ഗ്രന്ഥശേഖരം. അദ്ദേഹത്തെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇബ്‌നു ഇസ്ഹാഖ് പറയുന്നു: ”നിരന്തരമുള്ള എന്റെ അഭ്യര്‍ഥന മാനിച്ച് അവസാനം അനുവദിച്ചു. മനോഹരമായ വെണ്ണക്കല്ലില്‍ പണിത ആ ദേവാലയത്തില്‍ ആയിരത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഞാന്‍ അവിടെ എത്തുമ്പോഴേക്കും അതിലേറെയും ചിതലിന്റെ ഭക്ഷണമായിത്തീര്‍ന്നിരുന്നു.”
ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയോടനുബന്ധിച്ചുള്ള ലൈബ്രറി തുനിഷ്യയിലെ ബൈത്തൂന ലൈബ്രറി, ഖൈറുവാനിലെ ഖൈറുവാനിയ്യ ലൈബ്രറി തുടങ്ങിയവ ലോകപ്രശസ്തിയാര്‍ജിച്ചതായിരുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് സിറിയയില്‍ സ്ഥാപിച്ച ലൈബ്രറിയില്‍ പത്തുലക്ഷത്തി നാല്‍പതിനായിരത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ കൈറോ നഗരത്തില്‍ ബാഗ്ദാദിനെ വെല്ലുന്ന നിലയ്ക്ക് ഒരു ലക്ഷം ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി ഫാത്വിമിയ്യാ ഭരണകൂടം സ്ഥാപിച്ചു. കോര്‍ദോവ, ഗ്രാനഡ, ബാഗ്ദാദു എന്നീ നഗരങ്ങളാണു മധ്യനൂറ്റാണ്ടില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ രാജ്യങ്ങള്‍. കോര്‍ദോവ നഗരത്തിന്റെ പ്രൗഢിക്കു തിലകം ചാര്‍ത്തുന്നതായിരുന്നു നാലുലക്ഷം കൈയെഴുത്ത് ഗ്രന്ഥങ്ങളുള്ള ലൈബ്രറി. ഗ്രന്ഥത്തിന്റെ പേരെഴുതിയ പട്ടിക നാലു വാല്യങ്ങളുണ്ടായിരുന്നു.
റഷ്യന്‍ ചക്രവര്‍ത്തി ഉസ്ബക്കിസ്ഥാനിലെ പ്രശസ്തനായ മുസ്്‌ലിം വൈദ്യശാസ്ത്രജ്ഞനെ കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചക്രവര്‍ത്തിയോടു പറഞ്ഞു: ”എന്റെ കൂടെയുള്ള ഗ്രന്ഥങ്ങള്‍ വഹിക്കാന്‍ 400 ഒട്ടകങ്ങള്‍ അയച്ചുതരണം. എന്നാലേ ഞാന്‍ വരികയുള്ളൂ”. 400 ഒട്ടകങ്ങള്‍ വഹിക്കുന്ന ഗ്രന്ഥങ്ങളുമായിട്ടാണ് അദ്ദേഹം വന്നത്. സ്‌റ്റോറി ഓഫ് സിവിലൈസേഷന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ച ഈ സംഭവം അലീമിയാന്‍ തന്റെ ഗ്രന്ഥത്തിലുദ്ധരിച്ചിട്ടുണ്ട്.
ഗ്രാനഡയിലും മലാഗയിലും കോര്‍ദോവയിലുമുണ്ടായിരുന്ന ലൈബ്രറികള്‍ കുരിശുസമരക്കാലത്ത് നശിപ്പിച്ചു. ഈ ഗ്രന്ഥങ്ങള്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ ചെങ്കടലിനു കുറുകെ പാലം കെട്ടാന്‍ അതു മതിയാകുമായിരുന്നുവെന്നു ചില പാശ്ചാത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. കൈറോവിലും ബാഗ്ദാദിലുമുള്ള ലൈബ്രറികളുടെ നാശം താര്‍ത്താരികളുടെ പടയോട്ടത്തോടെയാണ് ആരംഭിച്ചത്. നിസാമിയ്യ മദ്‌റസയുടെ ലൈബ്രറിയിലെ കിതാബുകള്‍ ടൈഗ്രീസ് നദിയില്‍ അവര്‍ വിതറി. അതിന്റെ മുകളിലൂടെയാണു ചെങ്കിസ്ഖാനും പരിവാരങ്ങളും അക്കരെ കടന്നത്. കുരിശുയുദ്ധത്തെ തുടര്‍ന്നു മുസ്്‌ലിം രാജ്യങ്ങളിലെത്തിയ യൂറോപ്യന്മാര്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ കൈക്കലാക്കി.
വത്തിക്കാനിലെ ഒരു ഗ്രന്ഥശേഖരത്തിലേയ്ക്കു ലബനാന്‍കാരനായ ഒരു ക്രിസ്ത്യാനിയെ പോപ്പ് അയച്ചു. അദ്ദേഹം മൂന്നു കപ്പലുകളിലായി ഗ്രന്ഥങ്ങള്‍ കയറ്റിക്കൊണ്ടുപോയി, വഴിമധ്യേ രണ്ടു കപ്പല്‍ മുങ്ങി.
ഒരു കപ്പലിലെ കിതാബുകള്‍ തന്നെ പോപ്പിനു ധാരാളമായിരുന്നു. ക്രിസ്ത്യാനിയായ ജോര്‍ജ് സൈദാന്‍ അദ്ദേഹത്തിന്റെ താരീഖു ആദാബില്‍ ലുഗത്തില്‍ അറബിയ്യയില്‍ വിവരിച്ചതാണ് ഈ സംഭവം. ലണ്ടനിലും പാരിസിലും ഇറ്റലിയിലും ജര്‍മനിയിലുമാണ് പൂര്‍വികപണ്ഡിതരെഴുതിയ ഗ്രന്ഥങ്ങളുള്ളത്. മാര്‍ക്കറ്റനുസരിച്ച് എഡിറ്റ് ചെയ്ത് അവര്‍ വില്‍പന നടത്തുന്നുണ്ട്. ഇരുപതുലക്ഷം അറബി ഗ്രന്ഥങ്ങള്‍ ഇപ്പോഴും ഓറിയന്റലിസ്റ്റുകള്‍ യൂറോപ്പില്‍ പലയിടത്തുമായി സൂക്ഷിക്കുന്നുണ്ട്. ഭീമമായ സംഖ്യ ചെലവഴിച്ചാലേ അതു ലഭിക്കുകയുള്ളൂ.
ദയൂബന്ത്, സഹാറന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ലൈബ്രറികള്‍ പ്രസിദ്ധമാണ്. വടക്കേ ഇന്ത്യയിലെ ഉലമാക്കള്‍ക്ക് അറബിയില്‍ ബൃഹത്തായ ഗ്രന്ഥങ്ങളെഴുതാന്‍ സാധിക്കുന്നത് ഈ ഗ്രന്ഥപ്പുരകള്‍ ഉള്ളതുകൊണ്ടാണ്. ഹൈദരാബാദിലെ ആസിഫിയ്യാ ലൈബ്രറി ഇന്ത്യയിലെ ഒരു വിളക്കുമാടം തന്നെ. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആ ലൈബ്രറിയില്‍ എന്നും സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രശസ്തമായ ദര്‍സുകളും വിജ്ഞാനകേന്ദ്രങ്ങളും നമ്മുടെ നാട്ടിലുണ്ടായിട്ടും കൊച്ചുരിസാലകളും മൗലിദുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലും അറബ് ലോകത്തും പരിഗണിക്കപ്പെടുന്ന ബൃഹത്തായ ഗ്രന്ഥങ്ങള്‍ ഉണ്ടാവാതെ പോയത് പൊതുഗ്രന്ഥാലയം ഇല്ലാത്തതുകൊണ്ടുതന്നെ. മഖ്ദൂം കുടുംബം ഈ വിടവു പരിഹരിച്ചുവെന്നു നമുക്കാശ്വസിക്കാം.

  • വി.പി സെയ്തു മുഹമ്മദ് നിസാമി

താന്തോന്നികളായ തലമുറയെ സൃഷ്ടിക്കുന്ന മാതാപിതാക്കൾ !

മക്കള്‍ സദ്ഗുണസമ്പന്നരായാല്‍ അതിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ രക്ഷിതാക്കള്‍ തന്നെയാണ്; ഇഹത്തിലും പരത്തിലും. മക്കള്‍ തെമ്മാടികളും സംസ്‌കാരശൂന്യരുമാണെങ്കില്‍ ഒരു പരിധിവരെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. മാത്രമല്ല അത്തരം മാതാപിതാക്കള്‍ സമൂഹത്തോടു ചെയ്യുന്ന അപരാധവും ചെറുതല്ല.

ദുര്‍വൃത്തരായ ഒരു തലമുറയെ സൃഷ്ടിച്ചതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കില്ല. മക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തോട് അനിഷ്ടം കാണിക്കുന്നവരും ദുസ്സ്വഭാവികളുമാണെങ്കില്‍ അതില്‍ രക്ഷിതാക്കളും തെറ്റുകാരാണ്. മക്കളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതെ അവരെ കുറിച്ച് പരാതിപ്പെടാന്‍ അവര്‍ക്കെന്ത് അര്‍ഹത?

ഒരിക്കല്‍ ഖലീഫാ ഉമറി(റ)ന്റെ സന്നിധിയില്‍ ഒരാള്‍ മകനെ കുറിച്ച് പരാതിയുമായി വന്നു. അയാള്‍ പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, എന്റെ മകന്‍ എന്നെ ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു’. ഉമര്‍ പ്രസ്തുത മകനെ വിളിച്ചുവരുത്തി ദീര്‍ഘനേരം സംസാരിച്ചു. മാതാപിതാക്കളോടുളള കടമകളും അവരെ വെറുപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ബോധ്യപ്പെടുത്തി.

അന്നേരം അവന്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, ഒരു പിതാവിന് തന്റെ സന്താനങ്ങളോട് വല്ല ബാധ്യതയുമുണ്ടോ’? ഉമര്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഉണ്ട്’. അവന്‍ ചോദിച്ചു: ‘എങ്കില്‍ എന്തെല്ലാമാണവ’?

ഉമര്‍ പറഞ്ഞു: ‘അവന്റെ ഉമ്മയെ സംസ്‌കരിക്കുക, കുഞ്ഞിന് നല്ല പേരിടുക, ദൈവിക ഗ്രന്ഥം പഠിപ്പിക്കുക’. ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ് നിര്‍വഹിച്ചിട്ടില്ല. ഒരു അഗ്‌നിയാരാധകന്റെ കീഴില്‍ വളര്‍ന്ന അടിമപ്പെണ്ണാണ് എന്റെ മാതാവ്. ജുഅല (കരിവണ്ട്) എന്നാണ് അദ്ദേഹം എനിക്ക് പേര് വെച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും പിതാവ് എന്നെ പഠിപ്പിച്ചിട്ടുമില്ല.

ഇതുകേട്ട് ക്ഷുഭിതനായ ഉമര്‍(റ) പരാതിക്കാരനായ പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: മകന്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്? യഥാര്‍ഥത്തില്‍ അവന്‍ താങ്കളെ ഉപദ്രവിക്കുന്നതിന് മുമ്പ് താങ്കള്‍ അവനെ ഉപദ്രവിച്ചു. അവന്‍ താങ്കളോട് മോശമായി പെരുമാറുന്നതിന് മുമ്പ് താങ്കള്‍ അവനോട് മോശമായി പെരുമാറി.

ഇങ്ങനെ വളരുന്ന മക്കള്‍ രക്ഷിതാക്കള്‍ക്കെതിരെ തിരിയുന്നുവെന്ന് മാത്രമല്ല, സമൂഹത്തില്‍ അവരുണ്ടാക്കുന്ന അക്രമങ്ങളും പ്രശ്‌നങ്ങളും വിവരണാതീതവുമാണ്. ഒരു ഭാഗത്ത് ഇങ്ങനെ താന്തോന്നികളായി വളരുന്നവര്‍. മറുഭാഗത്ത് സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ മനസ്സിന്റെ ശ്രീകോവിലില്‍ പണത്തെ പ്രതിഷ്ഠിച്ചവര്‍.

വിവാഹിതരാവുമ്പോള്‍ ദീനീബോധത്തിന് നല്‍കേണ്ട പ്രാധാന്യവും അത് മക്കളുടെ വളര്‍ച്ചയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നും അടിവരയിട്ട് വ്യക്തമാക്കുകയാണ് ഉമര്‍(റ). ഉമ്മ ഒരു പാഠശാലയാണെന്നും ഉമ്മ ഉത്തമസ്വഭാവിയാണെങ്കില്‍ ഒരു നല്ല തലമുറയെ അതിലൂടെ വളര്‍ത്തിയെടുക്കാമെന്നതും എത്ര യാഥാര്‍ഥ്യം. ഭൗതികതയില്‍ അള്ളിപ്പിടിച്ച ഭീരുക്കളായിട്ടല്ല, ധര്‍മപാതയിലെ ധീരപോരാളികളായിട്ടാണ് മഹാന്മാരും മഹതികളും അവരുടെ മക്കളെ വളര്‍ത്തിയത്.

—————————————-

ഇസ്ലാമികപഠനങ്ങൾ

വിജയത്തിന്റെ ദറജപ്പടികൾ..!!

വിശ്രുതനായ സൂഫി പണ്ഡിതൻ ശഖീഖുൽ ബൽഖി തന്റെ ശിഷ്യനായ ഹാതിമുൽ അസ്വമ്മിനോട് ഒരിക്കൽ ചോദിച്ചു:
”മുപ്പതു കൊല്ലമായി നീ എന്റെ കൂടെ സഹവസിക്കുന്നു.ഈ പഠന സപര്യക്കിടയിൽ നീ എന്നിൽ നിന്നും പഠിച്ചത് എന്തൊക്കെയാണ്..?”
ഹാതിം: ”ഗുരോ എട്ടു കാര്യങ്ങൾ..!”
“യാ അല്ലാഹ്,എന്റെ കൂടെ നീണ്ട മുപ്പതു കൊല്ലം കഴിച്ചു കൂട്ടിയിട്ടു വെറും എട്ടു കാര്യങ്ങൾ മാത്രമോ.?”
“അതെ, ഗുരോ ഞാൻ സത്യമാണ് പറയുന്നത”
“ശരി! എങ്കിൽ പറയൂ ആ എട്ടു കാര്യങ്ങൾ എന്തൊക്കെയാണ്..?”
ഹാതിം തന്റെ ഗുരുവിനോട് പറഞ്ഞു തുടങ്ങി:
1. പ്രണയം.!
‘ഞാൻ സൃഷ്ടികളിലേക്കു നോക്കി.അപ്പോൾ എനിക്ക് മനസ്സിലായി ഓരോരുത്തർക്കും ഓരോ പ്രേമ ഭാജനമുണ്ട്.സുഖ ദുഃഖങ്ങളിൽ ഒന്നിച്ചു ചേരുന്ന ആ പ്രേയസ്സി പക്ഷെ ഖബർ വരേയുള്ളു.ഖബറിൽ കൂടെ കിടക്കാൻ ഈ പ്രേമ ഭാജനം തയ്യാറാകുന്നില്ല.മരണത്തോടെ പിരിയുകയാണ്.അതിനാൽ എന്റെ പ്രേമ ഭാജനത്തെ ഞാൻ നന്മകളാക്കി മാറ്റി.
കാരണം ഞാൻ ഖബറിൽ എത്തിയാലും
ആ നന്മകൾ എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ…..?”

2.ശരീരത്തോടുള്ള സമരം!
അളളാഹുവിന്റെ ഒരു വചനത്തെ കുറിച്ച് ഞാൻ ആലോചിച്ചു.അവൻ പറഞ്ഞു:’ തന്റെ രക്ഷിതാവിന്റെ സ്ഥാനം ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയിൽ നിന്നു തടയുകയും ചെയ്തവനാരോ നിശ്ചയം സ്വർഗ്ഗമാണു അവന്റെ സങ്കേതം.’ ഇതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായി അല്ലാഹുവിന്റെ വാക്കാണ് സത്യമെന്നു.അതിനാൽ ദേഹേച്ഛകളോട് ഞാൻ സമരം ചെയ്തു.അങ്ങിനെ എന്റെ ശരീരത്തെ അല്ലാഹുവിനെ അനുസരിക്കാൻ പാകമാക്കി..”

3.എല്ലാം അല്ലാഹുവിങ്കൽ ഭദ്രം.!
വിലപിടിച്ച സാധനങ്ങൾ കൈവശമുള്ളവരെ ഞാൻ നിരീക്ഷിച്ചു.അവരെല്ലാം അത് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.അപ്പോൾ ഞാൻ ഒരു ദൈവ വചനമോർത്തു; ‘ നിങ്ങളുടെ പക്കലുള്ളതെല്ലാം നശിച്ചു പോകും .അല്ലാഹുവിലുള്ളതാകട്ടെ ശേഷിച്ചിരിക്കും’
അതോടു കൂടി എനിക്ക് വില പിടിച്ച എന്ത് വസ്തു കിട്ടിയാലും അത് അല്ലാഹുവിനു വേണ്ടി ചിലവിട്ടു.അവന്റെ അരികിൽ ഭദ്രമായി ഇരിക്കാൻ..

4.ഭയഭക്തി..!
“ഞാൻ സൃഷ്ടികളെ നിരീക്ഷിച്ചു.അവർ തറവാടിന്റെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും പേരിൽ പെരുമ നടിക്കുന്നതായി കണ്ടു.പക്ഷെ ‘നിങ്ങളിൽ നിന്നു അല്ലാഹുവിങ്കൽ അത്യാദരണീയൻ ദൈവ ഭക്തിയുള്ളവർ മാത്രമാണ്’ എന്ന ദൈവ വചനം എന്നെ മാറ്റി ചിന്തിപ്പിച്ചു.അതിനാൽ അല്ലാഹുവിന്റെ മുന്നിൽ പെരുമയുള്ളവനാകാൻ ഞാൻ ഭക്തനായി..”

5.വിധിയിൽ സംതൃപ്തി..!
“സൃഷ്ടികളെ ഞാൻ നിരീക്ഷിച്ചു.അവർ പരസ്പരം കുറ്റം പറയുകയും,അസൂയ വെക്കുകയുമാണ്.കാരണം തനിക്കില്ലാതെ പോയ ഒന്ന് മറ്റൊരാൾക്കുണ്ടാകുമ്പോൾ അവർ നിരാശപെടുന്നു.നിരാശയിൽ നിന്നാണ് വിദ്വെഷം സംഭവിക്കുന്നത്.പക്ഷെ ‘ ഐഹിക ജീവിതത്തിൽ അവർക്കുള്ള ജീവിത വിഭവങ്ങൾ നാം തന്നെ അവർക്കു ഓഹരി വെച്ചിരിക്കുകയാണ്..’ ഈ ദൈവ വചനം എന്നെ ചിന്തിപിച്ചു.വിഭജനം അല്ലാഹുവിൽ നിന്നാണെന്നറിഞ്ഞപ്പോൾ ആരോടും എനിക്കസൂയ ഇല്ലാതായി.വിധിയിൽ ഞാൻ സമാദാനം കണ്ടെത്തി.

6.ശത്രുത പിശാചിനോട് മാത്രം..!
ഞാൻ മനുഷ്യരെ നോക്കി.അവർ പരസ്പരം കലഹിക്കുന്നു.കടിച്ചു കീറുന്നു.കൊല ചെയ്യുന്നു.പക്ഷെ ‘ നിശ്ചയമായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്.അതിനാൽ അവനോട് ശത്രുത വെക്കുക..’ ഈ ദൈവ വചനം എന്നെ മാറ്റി മറിച്ചു.എന്റെ ശത്രുത അവനോട് മാത്രമാക്കി.മനുഷ്യരോടുള്ള ശത്രുത ഒഴിവാക്കി.

7.ഭക്ഷണം അല്ലാഹുവിൽ നിന്നാണ്..!
ഞാൻ മനുഷ്യരെ നോക്കി അവരെല്ലാം അന്നം തേടി അലയുകയാണ്.അതിനു വേണ്ടി ചിലപ്പോൾ അനുവദനീയമല്ലാത്തതിൽ പോലും ഏർപ്പെടുന്നു.എന്ത് തെറ്റായ വിട്ടു വീഴ്ചയും ചെയ്യുന്നു.പക്ഷെ ‘അന്നം അള്ളാഹു എറ്റെടുക്കാത്ത ഒരു ജീവിയും ഈ പ്രപഞ്ചത്തിലില്ല.’ എന്ന ദൈവ വചനം എന്നെ മാറ്റി.അന്നത്തിനു വേണ്ടി ഹറാമായ വഴികൾ ഞാൻ ഒഴിവാക്കി.

8.തവക്കുൽ..!
ഞാൻ മനുഷ്യരെ നോക്കി.ഓരോരുത്തരും ഓരോന്നിനെ ഭരമേല്പിച്ചിരിക്കുകയാണ്.ചിലർ കൃഷിയെ,ചിലർ കച്ചവടത്തെ,ചിലർ ജോലിയെ,പക്ഷെ ‘ഭരമേല്പിക്കാൻ ഏറ്റവും നല്ലതു അല്ലാഹുവാണ് ‘എന്ന വചനം എന്നെ മാറ്റി.ഈ പറഞ്ഞവയൊക്കെയും ചില കാരണങ്ങൾ മാത്രമാണ്.ആദ്യന്തികമായി എല്ലാ കഴിവിന്റെയും ഉടമസ്ഥൻ അല്ലാഹുവാണ്.അവനെ ഭരമേല്പിച്ചവൻ പരാജപെടില്ല.”
ഹാതിം പറഞ്ഞു: “ഗുരോ ഈ എട്ടു കാര്യങ്ങളാണ് ഞാൻ പഠിച്ചത് ..!”
ശഖീഖുൽ ബൽഖീ പറഞ്ഞു:” ഇത് മതി ഒരു മനുഷ്യന് വിജയിക്കാൻ.രണ്ടു ലോകങ്ങളുടെയും രത്നങ്ങളാണിത്.
ഗുരു തന്റെ ശിഷ്യനെ നെഞ്ചോട് ചേർത്തു.
ആ കവിളിണകളിൽ അശ്രുകണങ്ങൾ തുള്ളി തുളുമ്പി ഒഴുകി തുടങ്ങിയിരുന്നു..!!

———————————————
ബശീർ ഫൈസി ദേശമംഗലം

അബോർഷൻ ചെയ്യുന്നവരെയോർത്ത് ലജ്ജിക്കുക !

മക്കളില്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികളെ നമുക്കേവര്‍ക്കുമറിയാം .. അവര്‍ക്കല്ലാഹു സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ… അല്‍ഹംദുലില്ലാഹ് …!. നമുക്കെല്ലാം മക്കളെ ലഭിച്ചുവല്ലോ… അല്ലാഹു അവരെ അവന്‍റെ നിയമങ്ങള്‍ പാലിക്കുന്ന, നമുക്കെല്ലാം ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന കണ്‍കുളിര്‍മയുള്ള മക്കളാക്കി മാറ്റുമാറാകട്ടെ. ആമീൻ

സ്വാലിഹീങ്ങളായ മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവരെ സന്മാര്‍ഗത്തിലും സല്‍സ്വഭാവത്തിലും വളര്‍ത്തുകയെന്നുള്ളത്‌ ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്.

സന്താനനിയന്ത്രണം വേണം എന്ന ചിന്ത  യഥാര്‍ത്ഥത്തില്‍ ലോകത്ത് കൊണ്ടുവന്നത് സോഷ്യലിസ്റ്റുകളും  കാപ്പിറ്റലിസ്റ്റുകളുമാണ്. കാരണം രണ്ടുകൂട്ടരും ബദ്ധവൈരികളാണെങ്കിലും മനുഷ്യന്‍റെ ആധിക്യവും വിഭവങ്ങളുടെ കുറവുമാണ് സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം എന്ന തത്വത്തില്‍ അവര്‍ ഒരേ അഭിപ്രായക്കാരാണ്.

എന്നാല്‍ ഇസ്‌ലാം പറയുന്നത് സകലമനുഷ്യര്‍ക്കുമുള്ള വിഭവങ്ങള്‍ അല്ലാഹു ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഭവങ്ങളിലുള്ള കുറവല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മറിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍റെ സ്വഭാവ രംഗത്തുള്ള പിഴവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അതുകൊണ്ടുതന്നെ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നിടത്തുള്ള അവന്‍റെ ഇടപെടലുകളാണ്  നിയന്ത്രിക്കപ്പെടേണ്ടത്. അല്ലാതെ മനുഷ്യന്‍റെ സന്താനോല്പാദനത്തെയല്ല.
*ഏതായാലും ഇസ്‌ലാം സന്താനോല്പാദനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശറഇയായി അനുവദിക്കപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലാതെ അത് നിയന്ത്രണവിധേയമാക്കുക എന്നത് മതപരമായ താല്പര്യത്തോട് യോജിക്കുന്നില്ല. *

അബോര്‍ഷന്‍, D&C തുടങ്ങിയ പേരുകളില്‍ ജീവനുള്ള രക്തം തുടിക്കുന്ന സന്താനങ്ങളെ കൊന്നൊടുക്കുന്നവര്‍ ഇന്നുമുണ്ട്.   ദാരിദ്ര്യഭയത്താല്‍ മക്കളെ കൊല ചെയ്യുന്നതിനെപ്പറ്റി അല്ലാഹു പറയുന്നു:

“ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു.” – [ഇസ്റാഅ്: 31].

മക്കളെ കൊല്ലാന്‍ പാടില്ല എന്നത് മനസ്സിലാക്കുന്നതോടൊപ്പം ഈ ആയത്തില്‍ നിന്നും മനസ്സിലാക്കേണ്ട ഒരു സുപ്രധാനകാര്യമുണ്ട്. അല്ലാഹു പറയുന്നു: “നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്.” അതുകൊണ്ട് മക്കള്‍ കാരണം തനിക്ക് പ്രയാസം ഉണ്ടാകുമെന്ന് ഒരാളും കരുതാന്‍ പാടില്ല. തന്നാലാവുന്നത് അവര്‍ക്ക് വേണ്ടി ചെയ്യുകയും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതായത് മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടും എന്നോര്‍ത്ത് ആരും സന്താനങ്ങളെ നിയന്ത്രിക്കുകയോ, സന്താനങ്ങളുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല എന്നര്‍ത്ഥം.

നമുക്കാര്‍ക്കും ഭാവി പ്രവചിക്കാന്‍ കഴിയില്ല. നമ്മുടെ മക്കള്‍ നമുക്കൊപ്പം ഉണ്ടാകുമോ, അതോ അവര്‍ നമുക്ക് മുന്‍പേ പിരിഞ്ഞ് പോകുമോ എന്നൊന്നും പറയാന്‍ സാധിക്കില്ലല്ലോ.. അതുപോലെ നാം ഉദ്ദേശിക്കുമ്പോള്‍ മക്കളെ ഉണ്ടാക്കുവാനും സാധിക്കില്ല. വൈദ്യശാസ്ത്രപരമായി യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയെത്ര ദമ്പതികളാണ് കുഞ്ഞുങ്ങളില്ലാതെ നമുക്ക് മുന്നില്‍ ജീവിക്കുന്നത്.

ആരോഗ്യപരമായുള്ള കാരണങ്ങളാല്‍ സ്ത്രീക്ക് അല്പം വിശ്രമം ആവശ്യമാണ്‌ എങ്കില്‍ അവിടെ താല്‍ക്കാലികമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഗര്‍ഭനിരോധന ഗുളികകള്‍, കോപ്പര്‍ ട്ടി തുടങ്ങിയവക്ക് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ Coitus interruptus അഥവാ സ്ഖലന സമയത്ത് ഗുഹ്യ സ്ഥാനം തെറ്റിക്കുന്ന രീതിയാണ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത രീതി.

ജാബിര്‍ (റ) വില്‍ നിന്നും നിവേദനം: “നബി (ﷺ) യുടെ കാലത്ത് വിശുദ്ധഖുര്‍ആന്‍ അവതരിച്ചുക്കൊണ്ടിരിക്കെ ഞങ്ങള്‍ Coitus interruptus ചെയ്യാറുണ്ടായിരുന്നു.” – [സ്വഹീഹുല്‍ ബുഖാരി]. അതായത് നബി (ﷺ) ക്ക് വഹ്’യ് ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് ഞങ്ങള്‍ Coitus interruptus ചെയ്യാറുണ്ടായിരുന്നു. അതെങ്ങാനും നിഷിദ്ധമായിരുന്നുവെങ്കില്‍ അത് വിലക്കിക്കൊണ്ടുള്ള വഹ്’യ് ഇറങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ Coitus interruptus നിഷിദ്ധമല്ല.


ഇസ്ലാമികപഠനങ്ങൾ

പോസിറ്റീവ്

നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുള്ള കഴിവില്ല. നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും. ‘ഞാൻ രോഗിയാണ്, എനിക്ക് എപ്പോഴും ക്ഷീണമാണ്’ എന്ന് നിരന്തരം ചിന്തിച്ചു തുടങ്ങിയാൽ പുതിയ രോഗങ്ങൾ പോലും നമ്മെ അലട്ടുവാൻ തുടങ്ങുന്നതിന്റെ കാരണമിതാണ്.

നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട് നമുക്ക് യാതൊരു ഗുണവുമില്ല, ദോഷങ്ങളാവട്ടെ, ഏറെയുണ്ടുതാനും. പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ടെലിവി ഷൻ പ്രോഗ്രാമുകൾ കാണുന്നതും പോസിറ്റീവായ ആളുകളുമായി സംസര്‍ഗ്ഗം വളർത്തുന്നതുമൊക്കെ പോസിറ്റീവ് ചിന്താഗതി വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കും.

ഒരു ദിവസം എട്ടു മുതൽ പത്തു വരെ ചിന്തകളാണ് നമ്മുടെ മനസ്സിലൂടെ കടന്നു പോകുന്നത്. ഇത് മുപ്പത്തി അയ്യായിരം മുതൽ അമ്പതിനായിരും തവണ വരെ ആവർത്തിക്കും. ഈ പത്തു ചിന്തകളിൽ ഭൂരിഭാഗവും നിങ്ങൾ പരാജയത്തെക്കുറിച്ചും. ബന്ധങ്ങളിലെ വിള്ളലിനെക്കുറിച്ചും, സാമ്പത്തിക തകർച്ചകളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും, ഭയത്തെക്കുറിച്ചുമൊക്കെയാണ് ചിന്തിക്കുന്നതെങ്കിൽ ആ നെഗറ്റീവ് ചിന്തകൾ നമ്മുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുകയും, നാം ഒരു നെഗറ്റീവ് വ്യക്തിയായി മാറുകയും ചെയ്യും.

നെഗറ്റീവായ ചിന്തകളുടെ സ്ഥാനത്ത് പോസിറ്റീവായ ചിന്തകൾ നിറയ്ക്കുക, ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ള വരാകുക. ചിന്തകൾ പോസിറ്റീവാകുമ്പോൾ നിങ്ങളുടെ ജീവിതവും പോസിറ്റീവാകുന്നത് നിങ്ങൾ അനുഭവിച്ചറിയും.

എട്ടും ഒമ്പതും ക്ലാസ്സില്‍വെച്ച് പ്രേമം ആഘോഷിക്കുന്നവർ!

(ആൺ പെൺ സൗഹൃദങ്ങളിലെ അതിർവരമ്പുകൾ എവിടെപ്പോയി ? എന്ന പോസ്റ്റിന്റെ മൂന്നാം ഭാഗം)

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനും ആണ്‍കുട്ടികളുമായി ഇടപഴകാനുമുള്ള അവസരം കേരളത്തിലെവിടെയുമുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും സമുദായനേതാക്കളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെങ്കിലും സൗഹൃദമോ പ്രേമബന്ധമോ ശാരീരികവേഴ്ചയോ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.

വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന രാഷ്ട്രീയാന്തരീക്ഷവും, വിദ്യാഭ്യാസവും തൊഴിലും നേടുന്നതിനുള്ള സാഹചര്യങ്ങളും, നിയമപരമായ പരിരക്ഷയും ഏതു സമുദായത്തിലുള്ളവരെപ്പോലെ മുസ്‌ലിം പെണ്‍കുട്ടികളും അനുഭവിക്കുന്നുണ്ട്. വിവാഹപൂര്‍വ്വബന്ധങ്ങള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് അതപ്രാപ്യമൊന്നുമല്ല.

എതിര്‍പ്പുകളും വിലക്കുകളുംകൊണ്ട് ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന കുടുംബാന്തരീക്ഷത്തില്‍പ്പോലും ആണ്‍പെണ്‍ബന്ധങ്ങളും അതിരുകളലിഞ്ഞ് ശാരീരികബന്ധത്തിലെത്തിച്ചേരുന്ന സൗഹൃദങ്ങളുമൊക്കെ ഉണ്ടാവുന്നുണ്ട്. ശാരീരിക ബന്ധം പുലർത്താൻ പ്രേമിക്കണമെന്നില്ല, സുഹൃത്ബന്ധമായാലും മതി എന്ന നിലയിലേക്ക് അധപതിച്ചു കഴിഞ്ഞു. മതപരമായ വിലക്കുകള്‍ ദുര്‍ബലപ്പെട്ടു പോകുമാറാണ് സാമൂഹികമാറ്റം.

മുസ്‌ലിം പെണ്‍കുട്ടിയുടെ ലോകം അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അമ്പതുകളില്‍ കാച്ചിയും കുപ്പായവും തട്ടവുമിട്ട് പുറത്തിറങ്ങിത്തുടങ്ങിയ മുസ്‌ലിം പെണ്‍കുട്ടി, രൂപത്തിലും ഭാവത്തിലും ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു  പെണ്‍കുട്ടി സ്‌നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബൈക്കില്‍ യാത്ര നടത്തിയത് കണ്ടുപിടിക്കപ്പെട്ട് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോള്‍ അവളുടെ വിശദീകരണം ‘എന്റെ ക്ലാസ്സില്‍ ഇത്തരം ബന്ധമില്ലാത്തവര്‍ വളരെ കുറച്ചേ ഉള്ളൂ. അവരങ്ങനെയായത് സൗന്ദര്യമോ തന്റേടമോ ഇല്ലാത്തതുകൊണ്ടുമാത്രമാണ്’ എന്നായിരുന്നു.

എട്ടും ഒമ്പതും ക്ലാസ്സില്‍വെച്ച് പ്രേമം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ കരുതുന്നത്, കൗമാരകാലത്തല്ലാതെ വാര്‍ദ്ധക്യത്തിലാണോ പ്രേമിക്കേണ്ടത് എന്നാണ്. കൗമാരക്കാര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാലയില്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോള്‍ ഒരു ടീച്ചര്‍പറഞ്ഞത്: ‘മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞാഴ്ച ഒരുദിവസം സ്‌കൂളില്‍ വരാതെ ഇഷ്ടക്കാരോടൊപ്പം ഒരു കടല്‍തീര വിനോദസഞ്ചാരകേന്ദ്രത്തില്‍ പകല്‍ ചെലവഴിച്ചതറിയാനിടയായി.’ ആണ്‍കുട്ടികള്‍ വാങ്ങിച്ചുകൊടുത്ത മൊബൈലുകള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളില്‍നിന്ന് കണ്ടെത്താനായതിനെക്കുറിച്ചാണ് ഒരു ഉമ്മയ്ക്ക് പറയാനുള്ളത്. ഡിഗ്രി ക്ലാസ്സിലെത്തുംമുമ്പ്, നാലു തീവ്ര പ്രേമബന്ധങ്ങള്‍ പിന്നിട്ട വിദ്യാര്‍ത്ഥിനിയെയും ഒരേസമയം മൂന്ന് പേരെ പ്രേമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയെയും അഭിമുഖീകരിക്കാനിട വന്നിട്ടുണ്ട്.

യൂണിഫോമുകളിൽ വഴിവക്കിലും ഐസ്ക്രീം പാർലറുകളിലും ടീ ഷോപ്പുകളിലും പാർക്കുകളിലും ബീച്ചുകളിലും പ്രണയം പങ്കിടാൻ അലഞ്ഞ് തിരിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർദിച്ചു വരുന്നു. ഇത്തരം കമിതാക്കളെ എന്റെ നാടായ എറണാകുളത്ത് ഒരു സംഘടനയുടെ നേതൃത്വത്തിൽ ചൂരലുമായി വന്ന് അടിച്ചോടിച്ച സംഭവം വിവാദമായതാണ്. സദാചാര പോലീസ് ചമഞ്ഞു എന്നുള്ള ആക്ഷേപങ്ങൾ ആ സംഘടനക്കെതിരെ ഉയർന്നെങ്കിലും അവരുടെ നടപടി തെറ്റായെന്ന് പറയാൻ ഞാൻ ഒരുക്കമല്ല. ആ സംഘടനയുടെ ഈയൊരു നടപടിയെ ന്യായീകരിക്കാതിരിക്കാൻ ജെസിൽ നു മാത്രമല്ല വീടുകളിൽ സഹോദരിമാരുള്ള സഹോദരന്മാർക്കോ പെൺമക്കളുള്ള ഉപ്പമാർക്കോ കഴിയില്ല.

പ്രിയപ്പെട്ടയാളുമായി വിവാഹത്തിനുമുമ്പ് ശാരീരിക ബന്ധംവെച്ചു പുലര്‍ത്തിയതില്‍ കുറ്റബോധമില്ലാത്ത പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. വിവാഹം കഴിഞ്ഞും പഴയ കാമുകന്മാരുമായി ബന്ധം തുടരുന്നവരുമുണ്ട്. രേഖപ്പെടുത്താനാവാത്തവിധം വൈവിധ്യ സ്വഭാവങ്ങളോടെയുള്ള പെണ്‍കുട്ടികളുടെ വിവാഹപൂര്‍വവിവാഹേതര ബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് പലര്‍ക്കും അസ്വസ്ഥകരമായ ഒരനുഭവമാണ്.

ഇസ്ലാമികപഠനങ്ങൾ

റജബ് മാസത്തിനുള്ള ശ്രേഷ്ടത

നബി ﷺ അരുളി: ” മാസങ്ങളെ അപേക്ഷിച്ച് റജബിനുള്ള ശ്രേഷ്ടത ഇതര അമ്പിയാക്കളേക്കാൾ എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. എന്നാൽ റമളാൻ മാസത്തിലുള്ള ശ്രേഷ്ടത അല്ലാഹു വിന് അടിമകളേക്കാളുള്ള ഒന്നത്യമെത്രയോ അത്രയുമാണ്.

അറബി മാസങ്ങളിൽ ഏഴാമതാണ് റജബ് .പന്ത്രണ്ട് മാസങ്ങളിൽ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ് റജബ്. റജബിലെ ‘റ’ റഹ്മതിനെയും ‘ജ ‘ ജന്നത്തിനെയും ‘ബ’ ബറകതിനെയും സൂചിപ്പിക്കുന്നു. ഒരു പാട് ഓഫറുകളുമായി വാന ലോകത്തു നിന്നും റജബ് 1 ന് സ്പെഷ്യലായ മലക്കുകൾ ഇറങ്ങി വരുന്നു.ഇവർ തിരിച്ചു പോകുന്നത് ശവ്വാൽ 1 മാസപ്പിറവി കാണുന്നതോടു കൂടിയാണ്.

റജബ് മാസം വിതയുടെയും ശഅബാൻ നനയുടെയും റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക.

റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബിൽ വിതയ്ക്കേണ്ടതില്ലേ…..

റജബ് നഷ്ടപ്പെടുത്തിയവന് ശഅബാനും റമളാനുമെല്ലാം നഷ്ടo തന്നെ .നാം അധിക പേരും ഒരുങ്ങാൻ തുടങ്ങുന്നത് തന്നെ ശഅബാൻ 29 ന് അല്ലെങ്കിൽ റമളാൻ 1 ന് ആയിരിക്കും. ആ ശൈലി മാറ്റണം. ഇന്ന് മുതൽ തന്നെ അതിന് തുടക്കം കുറിക്കണം. അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക എന്നത് തഖ് വ യുള്ളവരുടെ ലക്ഷണമായാണ് പ.ഖുർആൻ പഠിപ്പിക്കുന്നത്.
അല്ലാഹു ബഹുമാനിച്ച മാസത്തെ നാമും ബഹുമാനിക്കണം.
ഇന്നുവരെയുള്ള ശൈലിയിൽ നിന്നും ഒരു മാറ്റമുണ്ടാക്കാൻ തയ്യാറാകുക.

🔸 അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക

🔸 ദിവസം ഒരു ജുസ് എങ്കിലും ഖുർആൻ ഓതുക

🔸 സോഷ്യൽ മീഡിയകളുടെ ഉപയോഗം കുറക്കുക. നല്ലതിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കുക. അതിന് വേണ്ടി നിശ്ചിത സമയം കണ്ടെത്തുക

🔸 രാത്രിയിലുള്ള ഉപയോഗം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക

🔸 മഗ്രിബ്-ഇശാ ഇനിടയിൽ ഖുർആനോത്തിലും ദിക്റിലുമായി ചിലവഴിക്കുക

🔸 സ്വലാത്തുകൾ, തഹ് ലീ ലുകൾ അധികരിപ്പിക്കുക

🔸 നേരത്തെ ഉണരുക. രണ്ട് റക്അത്ത് തഹജ്ജുദ് പതിവാക്കുക

🔸 വിത്റ്, ളുഹാ, തസ്ബീഹ്, അവ്വാ ബീൻ, റവാതീബ് സുന്നത്തുകൾ പതിവാക്കുക

🔸 തിങ്കൾ, വ്യാഴം സുന്നത്ത് നോമ്പനുഷ്ഠിക്കുക

🔸ദാനധർമ്മങ്ങൾ അധികരിപ്പിക്കുക

അനസു ബ്നു മാലിക് ( റ ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. റസൂൽ ﷺ അരുളിയിരിക്കുന്നു.”സ്വർഗത്തിൽ റജബ് എന്നൊരു നദിയുണ്ട്. അതിന് പാലിനേക്കാൾ വെളുത്ത നിറവും തേനി നേക്കാൾ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തിൽ ഒരു നോമ്പനുഷ്ഠിച്ചാൽ അവർക്ക് ഈ നദിയിലെ വെള്ളം തരും.

ഇമാം ശാഫിഈ (റ) പറയുന്നു:
5 രാവുകളിൽ ദുആ സ്വീകരിക്കപ്പെടും.
1: വെള്ളിയാഴ്ച രാവ്
2: വലിയ പെരുന്നാൾ രാവ്
3: ചെറിയ പെരുന്നാൾ രാവ്
4: റജബ് മാസത്തിലെ ആദ്യരാവ്
5:ശ അബാൻ പകുതിയുടെ രാവ്

ബസ്വറക്കാരിയായ ഒരു മഹതി മരണസമയത്ത് തന്റെ മകനോടി പ്രകാരം വസ്വിയ്യത് ചെയ്തിരുന്നു: “മോനേ ഞാൻ റജബ് മാസത്തിൽ ഇബാദത്ത് ചെയ്തിരുന്ന ഈ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യണം.” അവൻ സമ്മതിച്ചു.

എന്നാൽ കാലം പിന്നിട്ടപ്പോൾ അവനിക്കാര്യം മറന്നു. മറ്റൊരു വസ്ത്രത്തിലാണവൻ ഉമ്മയെ കഫൻ ചെയ്തത്. മയ്യത്ത് സംസ്കരണങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴതാ മാതാവിനെ കഫൻ ചെയ്ത തുണി വീട്ടിൽ കാണുന്നു. അവനാകെ പരിഭ്രാന്തയായി. അപ്പോഴാണവൻ ഉമ്മാന്റെ വസ്വിയ്യത്ത് ഓർക്കുന്നത്. അതവിടെ കാണാനുമില്ല. ആ സമയത്ത് അവനൊരു അശരീരി കേട്ടു .” നിന്റെ തുണി നീ തന്നെ എടുത്തോ. നാം അവരെ അവർ വസ്വിയ്യത്ത് ചെയ്ത അതേ തുണിയിൽ തന്നെ കഫൻ ചെയ്തിരിക്കുന്നു. റജബ് മാസത്തിൽ നോമ്പനുഷ്ഠിച്ചയാളെ ഖബറിൽ നാം ദുഃഖക്കിടവരുത്തുകയില്ല.”

റജബിൽ എല്ലാ നിസ്കാര ശേഷവും ദുആ ചെയ്യുക:

اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ

” റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറകത് ചെയ്യേണമേ… റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ… ആ റമളാനിൽ നിസ്കാരവും നോമ്പും മറ്റു സൽക്കർമ്മങ്ങളും കൊണ്ട് അതിനെ വരവേൽക്കാൻ തൗഫീഖ് നൽകേണമേ… ”

എല്ലാ ദിവസവും രാവിലെയും വൈകിട്ടും 70 പ്രാവശ്യം ചൊല്ലുക….👇🏻

اَللَهُمَّ اغْفِرْلِى وَارْحَمْنِي وَتُبْ عَلَيَّ

പളളി പരിപാലിക്കാനറിയാത്ത പരിപാലന സമിതികൾ !

 

മുസ്‌ലിമിന്റെ ജീവിതത്തിലെല്ലായിടത്തും ഒഴിച്ച് കൂടാനാവാത്ത ഘടകമായി പള്ളികള്‍ നിലകൊള്ളുന്നു. ഓരോ വ്യവഹാരത്തിലും അത് അവനോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. തങ്ങളുടെ ഇബാദത്തുകള്‍ നിര്‍വഹിക്കാനുള്ള ഇടം എന്നതിലപ്പുറം സാമൂഹികമായി സാമുദായിക ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രമായി പള്ളികള്‍ വര്‍ത്തിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചകന്റെ അനുചരര്‍ ഇസ്‌ലാമിന്റെ പ്രചാരണം നടത്തിയത് പള്ളി കേന്ദ്രീകരിച്ചാണ്. ഇന്നും വിവിധ നഗരങ്ങളില്‍ സ്വഹാബികളുടെ നാമധേയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പള്ളി കാണാന്‍ സാധിക്കും. മാലിക്ബ്‌നു ദീനാറും കൂട്ടരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചാണ് പ്രബോധനം നിര്‍വഹിച്ചത്. അതിനാല്‍ ഇസ്‌ലാമിന്റെ വ്യാപനം കൂടുതല്‍ പള്ളി കേന്ദ്രീകരിച്ചായിരുന്നുവെന്ന് മനസ്സിലാക്കാം.

നമ്മുടെ മുന്‍ഗാമികള്‍ക്ക് പള്ളി അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഴയ പള്ളികളുടെ നിര്‍മാണരീതി പരിശോധിച്ചാല്‍ അത് അവരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസ്സിലാവും.

അകത്തേ പള്ളി എന്ന് പറയുന്ന പള്ളിയുടെ ഉള്‍ഭാഗം, പിന്നെയൊരു പുറത്തെ പള്ളി,  അതിന്റെ ഇരു ഭാഗങ്ങളിലും ഓരോ ചെരു, മുന്‍ ഭാഗത്ത് വഖഫ് ചെയ്യപ്പെടാത്ത ഒരുകോലായ, പള്ളിക്കുളം, പൊതു ബാത്ത്‌റൂം ഇതായിരുന്നു ഒരു സാധാരണ രീതിയിലുള്ള പള്ളിയുടെ ഘടന. അതിനാല്‍ പാടത്തും പറമ്പത്തും ജോലി ചെയ്തിരുന്ന കര്‍ഷകരും മറ്റും ളുഹ്‌റ് നിസ്‌ക്കാര സമയത്ത് പണി നിര്‍ത്തി പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച്, നിസ്‌കരിച്ച്, ചെരുവില്‍ അല്‍പം വിശ്രമിച്ച് വീണ്ടും പണിക്കിറങ്ങിയിരുന്ന ഒരു സമൂഹം അന്ന് നിലനിന്നിരുന്നു. മാത്രമല്ല വിവാഹമോചനം, കുടുംബതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങി സമൂഹത്തിന്റെ വിവിധപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന കോടതിയായിരുന്നു പള്ളികള്‍.

നാട്ടിലെ പൗരപ്രമാണികളും കാരണവന്‍മാരും കൂടി വഖഫ് ചെയ്യപ്പെടാത്ത കോലായയില്‍ ഇരുന്ന് പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പ്പിക്കുകയും ഏകദേശം ധാരണയായാല്‍ പള്ളിയില്‍ കയറി ഫാത്തിഹ ഓതി ദുആ ചെയ്ത് സലാം പറഞ്ഞ് പിരിയുന്ന കാഴ്ച സാധാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സാധാരണ നാം ഉപയോഗിക്കാറുള്ള “പള്ളിയില്‍ പോയി പറ” എന്ന പ്രയോഗം തന്നെ നിലവില്‍ വന്നത്.

എന്നാല്‍ വിശാലമായ പള്ളികള്‍ ഉണ്ടാക്കുന്നതില്‍ നാം മത്സരിക്കുമ്പോഴും അസൗകര്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടുകയാണ് നമ്മുടെ പള്ളികള്‍. ഭംഗി മാത്രം ലക്ഷീകരിച്ച് വാതിലുകളും ജനലുകളും ലക്ഷങ്ങള്‍ മുടക്കി പണിയുന്നു. പലപ്പോഴും അടച്ചിടാന്‍ വേണ്ടി മാത്രം നിര്‍മിച്ചവയാണെന്ന് തോന്നും. മുറ്റത്ത് കട്ടവിരിച്ച് തുപ്പാന്‍ സ്ഥലമില്ല. ഫാനിന്റെ സ്വിച്ച് കൂട്ടിനകത്താണ,് ഉറങ്ങാന്‍ നിര്‍വ്വാഹമില്ല. ഗേറ്റിന് പൂട്ടിട്ടു, പാര്‍ക്കിംഗ് പാടില്ല. യാചന കര്‍ശനായി നിരോധിച്ചു, ധര്‍മ്മം നല്‍കാന്‍ വഴിയില്ല. തെണ്ടാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം, ഒരുങ്ങാനൊഴിവില്ല… ഇങ്ങനെ പോകുന്നു നമ്മുടെ തലതിരിഞ്ഞ സമീപനങ്ങള്‍.

ഇന്ന് ജനങ്ങള്‍ പള്ളിയുമായി പൂര്‍ണമായും അകന്നു. പള്ളിയില്‍ വിലപിടിച്ച ഉച്ചഭാഷിണി പോലുള്ള സമ്പ്രദായം വന്നതോടെ പള്ളികള്‍ അടച്ചിടാന്‍ തുടങ്ങി. ഇതോടെ രാത്രികാലങ്ങളില്‍ ഹൗളിന്‍കരയില്‍ നിന്ന് വരെ നിസ്‌കരിക്കേണ്ട ഗതി വന്നു. പണ്ട് രാത്രികാലങ്ങളില്‍ കിടക്കാന്‍ പള്ളിയില്‍ വരുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇത്തരം പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പള്ളിയുമായുള്ള അകലം കൂട്ടാനേ സഹായിക്കുന്നുള്ളൂ.

മഹല്ല് പ്രശ്‌നങ്ങള്‍ അങ്ങാടിയില്‍ വെച്ച് ചര്‍ച്ച ചെയ്യുന്ന അവസ്ഥ വന്നു. യഥാര്‍ഥത്തില്‍ അതെല്ലാം പള്ളിയില്‍ വെച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടവയാണ്. ജനങ്ങള്‍ പള്ളിയുമായി പൂര്‍ണമായും അകന്നു. മഹല്ല് ഭാരവാഹികള്‍ക്കിടയില്‍ പോലും അകല്‍ച്ച വന്നു. പള്ളിയുടെ സീലും ലെറ്റര്‍പാഡും വീട്ടില്‍ വെച്ച് ഉപയോഗിക്കുന്ന അവസ്ഥ. മറിച്ച് ഞാന്‍ പള്ളിയിലുണ്ടാവും അവിടുന്ന് സീല്‍ ചെയ്തു തരാം എന്ന രീതി വരണം. ജനം പള്ളിയുമായി കൂടുതല്‍ ഇടപെടുന്ന അവസ്ഥ തിരിച്ച് വരണം.

മുന്‍ഗാമികളിലേക്കുള്ള തിരിച്ച്‌ നടത്തം അനിവാര്യമാണെന്ന് നാം തിരിച്ചറിയണം. യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. നിരാലംബരായ കുടുംബങ്ങളെ കത്തില്‍ സീലടിച്ച് അനാഥരെന്ന് സാക്ഷ്യപ്പെടുത്തി നാട് തെണ്ടാന്‍ വിടുന്നതിന്ന് പകരം, അത്തരം കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മഹല്ല് ഭാരവാഹികള്‍ ആര്‍ജവം കാണിക്കണം.

ഇസ്ലാമികപഠനങ്ങൾ
|█║▌█║▌█║▌█|█║▌

പരുക്കന്‍ ‘മരമനുഷ്യനാ’യി തുടരുന്ന ഭർത്താവാണോ നിങ്ങൾ ?

ദമ്പതികളില്‍ സ്‌നേഹബന്ധം പൂന്തോട്ടം പോലെയാണ്. പൂന്തോട്ടം നിങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും പരിചരിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ അത് നല്ല പുഷ്പങ്ങള്‍ തന്നുകൊണ്ടിരിക്കും. സ്ത്രീ പലപ്പോഴും പ്രോത്സാഹനവും പ്രത്യുപകാരവും തേടുന്നവളാണ്.

കുടുംബത്തിനും വീട്ടിനും താന്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കപ്പെടണമെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. വളരെ നിസ്സാരമായ സമ്മാനങ്ങളാല്‍ അവള്‍ സംപ്രീതയാവും. ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന ഒരു പുഞ്ചിരിയാവാം, പ്രശംസയാവാം, ഹൃദയത്തില്‍നിന്നുത്ഭവിക്കുന്ന മധുരവാക്കുകളാവാം, കുടുംബക്കാരുടെയും സ്വന്തക്കാരുടെയും മധ്യത്തില്‍ അവളെക്കുറിച്ചുള്ള നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ടാവാം, ഉപഹാരം നല്‍കിയാവാം, നിങ്ങളോടൊപ്പം ചില സന്ദര്‍ഭങ്ങളില്‍ അവര്‍ കൈക്കൊണ്ട ധീരമായ നിലപാടുകളെ അഭിനന്ദിച്ചാവാം. ഇങ്ങനെ പലവിധത്തിലും അവളുടെ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി കത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

സ്ത്രീയെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും മഥിക്കുന്നതും ഭര്‍ത്താവിന്റെ മൗനവും നിസ്സംഗ ഭാവവും അവളുടെ സംസാരത്തോടും നിലപാടുകളോടുമുള്ള നിര്‍വികാരതയുമാണ്. അയാളോടു സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ അഭിപ്രായം പറയുകയോ ചെയ്താല്‍ പോലും വിലവെക്കില്ല എന്ന വിചാരം സ്ത്രീയില്‍ ശക്തിപ്പെട്ടാല്‍ അവള്‍ നിരാശപ്പെടും. ഒരു നല്ല വാക്കോ നന്ദിസൂചകമായ ഒരു സംസാരമോ വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവില്‍നിന്ന് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഒരു സ്ത്രീ, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും ഭാവിയിലെങ്കിലും ഈ മനുഷ്യന്‍ മാറുമെന്ന പ്രതീക്ഷയിലാണ്.

ജീവിതപ്രാരാബ്ധങ്ങളെല്ലാം തീരുകയും കുടുംബഭദ്രത കൈവരിക്കുകയും ചെയ്യുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ സമീപനത്തില്‍ മാറ്റമുണ്ടാവുകയും തന്റെ വികാരങ്ങളെ അയാള്‍ മാനിച്ചുതുടങ്ങുകയും ചെയ്യുമെന്ന് കരുതുന്ന ഭാര്യ, കാലമേറെ കഴിഞ്ഞിട്ടും ആശാവഹമായ മാറ്റമൊന്നും കാണാതെ അയാള്‍ ഒരു പരുക്കന്‍ ‘മരമനുഷ്യനാ’യി തുടരുന്നുവെന്ന് കാണുമ്പോള്‍ തീര്‍ച്ചയായും മോഹഭംഗത്തില്‍ അകപ്പെടും. തന്റെ വിവാഹജീവിതം ഒരു പരാജയമാണെന്ന് അവള്‍ക്ക് താമസിയാതെ തോന്നിത്തുടങ്ങും. അതില്‍ ആ പാവം സ്ത്രീയെ പഴിച്ചിട്ടു കാര്യമില്ല.

ഭാര്യമാരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും വീഴ്ച സംഭവിക്കുന്നവരാണ് മിക്ക ഭര്‍ത്താക്കന്മാരും. അവള്‍ നിര്‍ബന്ധ ബാധ്യതയെന്നോണം ചെയ്യുന്നതും സ്വമേധയാ ഐഛികമായി ചെയ്യുന്നതും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അയാള്‍ മുതിരുന്നില്ല. അധിക ഭര്‍ത്താക്കന്മാരുടെയും വിചാരം ഭാര്യ ചെയ്യുന്ന പ്രവൃത്തികളെല്ലാം അവള്‍ നിര്‍ബന്ധമായും തനിക്ക് ചെയ്തുതരേണ്ട സേവനങ്ങളാണെന്നാണ്. ഭാര്യമാരോടുള്ള പെരുമാറ്റത്തെക്കുറിച്ച് ബോധമുള്ള ഭര്‍ത്താക്കന്മാര്‍ ഒരിക്കലും അവരുടെ വിജയങ്ങളെ നിസ്സാരവല്‍ക്കരിക്കുകയോ വീഴ്ചകളില്‍ അവരെ അവഹേളിക്കുകയോ ചെയ്യില്ല. അവളാണ് തന്റെ വിജയരഹസ്യമെന്ന് അയാള്‍ ധരിക്കും. അവളോടു കൂറും കടപ്പാടും പുലര്‍ത്തും അയാള്‍.

പത്‌നി ഖദീജയോടു നബി(സ)ക്കുണ്ടായിരുന്ന അതേ കൂറിന്റെയും കടപ്പാടിന്റെയും ബോധമായിരിക്കും അയാളെ ഭരിക്കുക. പത്‌നി ഖദീജ (റ) തനിക്ക് നല്‍കിപ്പോന്ന പിന്തുണയും സഹായവും ജീവിതാന്ത്യം വരെ നബി (സ) കൃതജ്ഞതയോടെ ഓര്‍ക്കുമായിരുന്നു.
❤❤❤
ഇസ്ലാമികപഠനങ്ങൾ

സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധനായിരിക്കുക

*സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധനായിരിക്കുക എന്നതിന് ഇസ്‌ലാം വളരെയധികം പ്രാധാന്യം നല്‍കുന്നു. വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ഇതു സംബന്ധമായ നിരവധി കല്‍പനകള്‍ വന്നിട്ടുണ്ട്.*

*സ്വന്തം താല്‍പര്യത്തിന് എതിരായാല്‍ പോലും സത്യം മാത്രമേ പറയാവു എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വഞ്ചന, ചതി തുടങ്ങിയ നീചകൃത്യങ്ങള്‍ ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാക്കിലും പ്രവൃത്തിയിലും രഹസ്യമായും പരസ്യമായും ഒരു മുസ്‌ലിം സത്യസന്ധനായിരിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്.*

*ഏതു അവസ്ഥകളിലും സത്യം പറയുക എന്നതാണ് സത്യസന്ധത കൊണ്ട് ഉദ്ദേശിക്കുന്നത്. ലിഖിതവും വാഗ്‌രൂപേണയുമുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുന്നതും സത്യസന്ധത തന്നെ.*

*ശരിയായ ഉപദേശം ആരായുന്ന ഒരാള്‍ക്ക് സത്യസന്ധമായ ഉപദേശം നല്‍കുക,  ആരെങ്കിലും മേല്‍നോട്ടം വഹിക്കാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ശരി തന്റെ ജോലി ആത്മാര്‍ഥമായും സാധ്യമായ പൂര്‍ണതയോടെയും ചെയ്യുക, ഒരാള്‍ക്ക് ചോദിക്കാതെ തന്നെ അയാളുടെ അവകാശം നല്‍കുക, ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യുക, വസ്തുനിഷ്ഠമായി വിധിതീര്‍പ്പ് നടത്തുക തുടങ്ങിയവയെല്ലാം സത്യസന്ധതയുടെ പരിധിയില്‍ വരുന്നതാണ്.*

*ഉചിതമായ സ്ഥാനത്തേക്ക് ഉചിതരായ വ്യക്തികളെ തെരഞ്ഞെടുക്കുക, ശരിയായ വിധത്തില്‍ ഉദ്യോഗക്കയറ്റം നല്‍കുക എന്നതും സത്യസന്ധതയുടെ ഭാഗമാണ്.*

*ഒട്ടേറെ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പ്രതലമാണ് സത്യസന്ധത. തൊഴിലിലുള്ള ആത്മാര്‍ഥത, ഉത്തരവാദിത്ത നിര്‍വഹണം, വാക്ക് പാലിക്കല്‍, ക്രിയാത്മക തീരുമാനങ്ങള്‍ എല്ലാം അത് ഉള്‍ക്കൊള്ളുന്നു. കാപട്യം, കള്ളത്തരം, പുഛിക്കല്‍,  സ്വജനപക്ഷപാതം, വഞ്ചന തുടങ്ങിയവയുടെ വിപരീതമാണ് സത്യസന്ധത.*

*ഒരാള്‍ സത്യസന്ധനാവുമ്പോള്‍ അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നതു പോലെ അയാള്‍ ഇടപഴുകുന്ന ജനങ്ങളും അയാളെ  ഇഷ്ടപ്പെടുന്നു. സത്യസന്ധത സാമൂഹിക അംഗീകാരം നല്‍കുന്നു.*

*സമൂഹത്തില്‍ എല്ലാവരും സത്യസന്ധരാവുമ്പോള്‍ കളവ്, ചതി, കൊള്ള, കബളിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ നിരവധി സാമൂഹിക ദൂഷ്യങ്ങള്‍ അപ്രത്യക്ഷമാവും.  സത്യസന്ധത എന്നു പറഞ്ഞാല്‍ ചിലത് നിങ്ങള്‍ കൊടുക്കുകയും ചിലത് നിങ്ങള്‍ എടുക്കുകയും ചെയ്യുന്നു എന്നാണര്‍ഥം.  നിങ്ങളുടെ സത്യസന്ധത മറ്റുള്ളവര്‍ അനുഭവിക്കുന്നു. മറ്റുള്ളവരുടെ സത്യസന്ധത നിങ്ങളും അനുഭവിക്കുന്നു.*

*അറിവാണെങ്കിലും സമ്പത്താണെങ്കിലും വസ്വിയത്തിന് വിരുദ്ധമായി ചെയ്യുന്നത് കൊടും വഞ്ചനയായി മാറുന്നു. ഇഹലോകത്തും പരലോകത്തും അതുകൊണ്ട് നേട്ടങ്ങളില്ല, കോട്ടങ്ങൾ മാത്രം*

*സത്യസന്ധതയുടെ അഭാവത്തില്‍ പലതരം സാമൂഹിക രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരാള്‍ വിശ്വസ്തനല്ലെങ്കില്‍ അയാള്‍ കളവ് പറയാനും കൈക്കൂലി വാങ്ങാനും വഞ്ചിക്കാനും കബളിപ്പിക്കാനുമെല്ലാം തയാറാവും. വഞ്ചകനായ ഒരു വ്യക്തി സാമൂഹിക രോഗങ്ങളുടെ കേദാരമാണ്. എല്ലാ സമയത്തും തെറ്റായ രൂപത്തില്‍ പെരുമാറാന്‍ അയാള്‍ തയാറാവും. തുടര്‍ച്ചയായി ഇങ്ങനെ പെരുമാറുന്നവര്‍ മറ്റുള്ളവര്‍ക്കും രാജ്യത്തിനു തന്നെയും ഉപദ്രവമായി മാറും.*

🌹🌹🌹
ഇസ്ലാമികപഠനങ്ങൾ
|█║▌█║▌█║▌█|█║▌
bigpreview_Green Life

മാനസീക തയ്യാറെടുപ്പുകൾ ഭാര്യയുടെ അടുത്തും വേണം

സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഇസ്ലാമിക പ0നങ്ങൾ ഗ്രൂപ്പിലെ ഒന്നുരണ്ട് സഹോദരന്മാർ ഈ വിഷയത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു.

ശീഘ്രസ്ഖലനത്തെ ആധുനിക ഡോക്ടർമാർ ഉപമിക്കുന്നത് സദസിനെ അഭിമുഖീകരിച്ച് ആദ്യമായി പ്രസംഗിക്കാനൊരുങ്ങുന്ന ആളുടെ സഭാകമ്പത്തോടാണ്. പ്രസംഗകന് വിറയലും വിഷമവും ദ്രുതഗതിയിലുള്ള ചങ്കിടിപ്പും ഉണ്ടാകും. എന്നാൽ പിന്നെയും തുടർന്ന് ശ്രമിച്ചാൽ ധൈര്യം ലഭിക്കും.

ഭാര്യയെ നന്നായി മനസ്സിലാക്കുകയും അവളുമായി കൂടുതൽ ഇടപെഴകുകയും ചെയ്യുമ്പോൾ ആധിയും ഭയവും നിയന്ത്രണാധീനമാകും. സമയം നീട്ടിക്കൊണ്ട് പോകാൻ കഴിയും.

ഭയവും ആധിയും ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന അപകർഷതാബോധവും ഇണകൾക്കിടയിലെ സന്തുഷ്ടിക്കുറവും ശീഘ്രസ്ഖലനത്തിന് കാരണമായേക്കാം.

ലിംഗം പ്രവേശിപ്പിച്ച് 7 മുതല്‍ 20 വരെയുള്ള ചലനങ്ങളില്‍ സ്ഖലനം സംഭവിക്കുകയാണെങ്കില്‍ സാധാരണ ഗതിയില്‍ അതിനെ ശീഘ്രസ്ഖലനമായി കണക്കാക്കാറില്ല. അതിനു മുന്‍പ്, ചിലര്‍ക്ക് സ്പര്‍ശനത്തോടു കൂടി തന്നെ സ്ഖലനം സംഭവിക്കുന്നതായി കാണുന്നു. ഇത് ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗും ചികിത്സയും ലഭ്യമായില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉണ്ടാകുന്ന മാനസികമായ അകല്‍ച്ച വലുതായിരിക്കും.

മാനസികമായ തയ്യാറെടുപ്പുകളാണ് ശീഖ്രസ്ഖലനം നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ഒട്ടും മാനസിക പിരിമുറുക്കം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നതാണ് പ്രധാനപ്പെട്ടത്.

ലൈംഗിക ബന്ധത്തിനു മുന്‍പുള്ള ലീലകളില്‍ ഏര്‍പ്പെടുകയും, സ്ത്രീ ശരിയായ രീതിയില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ മാത്രം സംഭോഗത്തിലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും പൂര്‍ണ സംതൃപ്തിയോടെ ലൈംഗികബന്ധം പരിസമാപ്തിയിലെത്തിക്കാം.

സ്ഖലനം സംഭവിക്കുമെന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ ചലനം നിര്‍ത്തി പരീക്ഷിക്കുന്നത് ഏറെ ഗുണകരമായി കാണുന്നു. മൂന്നു നാലോ തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ സ്ഖലനം ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍…

 🌿പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലി മരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയര്‍.
🌿ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതും,എന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു……

🌿നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു…..

🌿വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു…..

🌿കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി…

🌿ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി….. അതില്‍ രോഗം ശമിക്കും…… കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമന ശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു…….

 

🌿വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റ മൂലികളെയാണ് ഇവിടെപരിചയപ്പെടുത്തുന്നത്.
🌿🌱🌿🌱🌿🌱🌿🌱🌿🌱🌿
🌿 ഉളുക്കിന്…..

സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക…
🌿 പുഴുക്കടിക്ക്…. പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക..
🌿തലമുടി സമൃദ്ധമായി വളരുന്നതിന്

എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
🌿ചെവി വേദനയ്ക്ക്

വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
🌿കണ്ണ് വേദനയ്ക്ക്…

നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
🌿മൂത്രതടസ്സത്തിന്….

ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
🌿വിരശല്യത്തിന്….

പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
🌿ദഹനക്കേടിന്….

ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
🌿കഫക്കെട്ടിന്….

ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
🌿ചൂട്കുരുവിന്..

ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
🌿ഉറക്കക്കുറവിന്…

കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
🌿വളം കടിക്ക്…

വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
🌿ചുണങ്ങിന്….

വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക…
🌿അരുചിക്ക്ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
🌿പല്ലുവേദനയ്ക്ക്…

വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
🌿തലവേദനയ്ക്ക്…

ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
🌿വായ്നാറ്റം മാറ്റുവാന്‍

ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
🌿തുമ്മലിന്….

വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
🌿ജലദോഷത്തിന്…

തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
🌿ടോണ്‍സിലെറ്റിസിന്

വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 03 ദിവസം കഴിക്കുക
🌿തീ പൊള്ളലിന്…

ചെറുതേന്‍ പുരട്ടുക
🌿തലനീരിന്…

കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
🌿ശരീര കാന്തിക്ക്…

ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
🌿കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍…

ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
🌿 പുളിച്ച് തികട്ടലിന്…

മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
🌿പേന്‍പോകാന്‍…

തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
🌿പുഴുപ്പല്ല് മറുന്നതിന്

എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
🌿വിയര്‍പ്പു നാറ്റം മാറുവാന്‍…..

മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
🌿ശരീരത്തിന് നിറം കിട്ടാന്‍…

ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
🌿ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്

ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
🌿മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്…..

ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
🌿ഉഷ്ണത്തിലെ അസുഖത്തിന്….

പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
🌿 ചുമയ്ക്ക്..

പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി, ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
🌿 കരിവംഗലം മാററുന്നതിന്….

കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
🌿 മുഖസൌന്ദര്യത്തിന്..

തുളസിയുടെ നീര് നിത്യവും തേയ്ക്കുക
🌿 വായുകോപത്തിന്..

ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
🌿 അമിതവണ്ണം കുറയ്ക്കാന്‍…

ചെറുതേനും സമം വെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
🌿 ഒച്ചയടപ്പിന്…

ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
🌿 വളംകടിക്ക്….

ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
🌿സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍..

പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
🌿 താരന്‍ മാറാന്‍….

കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
🌿 മുഖത്തെ എണ്ണമയം മാറന്‍…

തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
🌿 മെലിഞ്ഞവര്‍ തടിക്കുന്നതിന്..

ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
🌿 കടന്തല്‍ വിഷത്തിന്..

മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
🌿 ഓര്‍മ്മ കുറവിന്…

നിത്യവും ഈന്തപ്പഴം കഴിക്കുക
🌿 മോണ പഴുപ്പിന്…

നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
🌿 പഴുതാര കുത്തിയാല്‍..

ചുള്ളമ്പ് പുരട്ടുക
🌿ക്ഷീണം മാറുന്നതിന്….

ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
🌿 പ്രഷറിന്….

തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
🌿 ചെങ്കണ്ണിന്….

ചെറുതേന്‍ കണ്ണിലെഴുതുക
🌿 കാല്‍ വിള്ളുന്നതിന്..

താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
🌿 ദുര്‍മേദസ്സിന്…

ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
🌿 കൃമിശല്യത്തിന്..

നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
🌿 സാധാരണ നീരിന്…

തോട്ടാവാടി അരച്ച് പുരട്ടുക
🌿 ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്..

ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
🌿 കരപ്പന്….

അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
🌿 ശ്വാസംമുട്ടലിന്…

അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
🌿 ജലദോഷത്തിന്…

ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
🌿 ചുമയ്ക്ക്…..

തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
🌿ചെവി വേദനയ്ക്ക്…

കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
🌿പു കച്ചിലിന്….

നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
🌿ഛര്‍ദ്ദിക്ക്…

കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
🌿അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്……

തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
🌿 മൂത്രചൂടിന്….

പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
🌿ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ദിക്ക്….

കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
🌿 മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്…

ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
🌿 അള്‍സറിന്….

ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
🌿 മലയശോദനയ്ക്ക്….

മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
🌿 പരുവിന്….

അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
🌿 മുടിയിലെ കായ് മാറുന്നതിന്……

ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
🌿 ദീര്‍ഘകാല യൌവനത്തിന്…..

ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
🌿 വൃണങ്ങള്‍ക്ക്…

വേപ്പില അരച്ച് പുരട്ടുക
🌿 പാലുണ്ണിക്ക്…

ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
🌿 ആസ്മയ്ക്ക്…

ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
🌿 പനിക്ക്…

തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
🌿പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍
🌿 ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
🌿 കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍….

രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
🌿 മന്തിന്….

കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
🌿 ദഹനക്കേടിന്…

ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
🌿 മഞ്ഞപ്പിത്തത്തിന്…

ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
🌿 പ്രമേഹത്തിന്…

കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
🌿 കുട്ടികളില്‍ ഉണ്ടാകുന്ന വിരശല്യത്തില്‍…

വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
🌿 വാതത്തിന്…

വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
🌿 വയറു കടിക്ക്…

ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
🌿 ചൊറിക്ക്. ..

മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
🌿 രക്തകുറവിന്..

നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
🌿 കൊടിഞ്ഞിക്ക്….

പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
🌿 ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്…

പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
🌿 ഉദരരോഗത്തിന്…

മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
🌿ചെന്നിക്കുത്തിന്….

നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
🌿 തൊണ്ടവേദനയ്ക്ക്..

അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
🌿കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്…

മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
🌿വേനല്‍ കുരുവിന്

പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
🌿 മുട്ടുവീക്കത്തിന്…

കാഞ്ഞിരക്കുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
🌿 ശരീര ശക്തിക്ക്…

ഓഡ്സ് നീര് കഴിക്കുക
🌿 ആമ വാതത്തിന്…

അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
🌿നര വരാതിരിക്കാന്‍

വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറു ചൂടോടെ തലയില്‍ പുരട്ടുക
🌿തലമുടിയുടെ അറ്റം പിളരുന്നതിന്

ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
🌿 കുട്ടികളുടെ വയറുവേദനയ്ക്ക്….

മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
🌿 കാഴ്ച കുറവിന്….

വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
🌿കണ്ണിലെ മുറിവിന്…

ചന്ദനവും മുരിക്കിന്‍ കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.

അവളുടെ ബേജാറുകൾ കാണുന്നില്ലേ ?

*അബൂസുഫ്‌യാന്‍(റ)വിന്റെ ഭാര്യ ഹിന്ദ് ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ വന്നു ഇപ്രകാരം പരാതിപ്പെട്ടു: ”അബൂസുഫ്‌യാന്‍ ലുബ്ധനായ ആളാണ്. എനിക്കും എന്റെ കുട്ടിക്കും അദ്ദേഹം ചെലവ് നല്‍കുന്നില്ല. അദ്ദേഹം അറിയാതെ ഞാന്‍ എടുത്ത് കളയുന്നത് മാത്രം എനിക്ക് കിട്ടുന്നു.”*

*ഇതു കേട്ടപ്പോള്‍ റസൂല്‍(സ) പ്രതിവതിച്ചതിങ്ങനെയാണ്: ”നിനക്കും നിന്റെ കുഞ്ഞിനും ന്യായമായും വേണ്ടിവരുന്നതു നീ എടുത്തുകൊള്ളുക.”(ബുഖാരി, മുസ്‌ലിം)*

*ഭാര്യമാരുമായി നല്ല നിലയില്‍ സഹവാസം പുലര്‍ത്തല്‍ ഭര്‍ത്താക്കന്മാരുടെ കടമയാണ്. ഏത് സമയത്തും സല്‍സ്വഭാവത്തിലും അവരുടെ മനസിനെ സന്തോഷിപ്പിക്കുന്ന നിലയിലും പെരുമാറണം.*

*ചിലപ്പോഴൊക്കെ ഭാര്യമാരില്‍ കാണുന്ന അപാകതകള്‍ അവഗണിക്കണം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ചില സ്വഭാവങ്ങള്‍ അവരില്‍ കണ്ടേക്കാം. അതേ അവസരം നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു സ്വഭാവം അവരില്‍ ഉണ്ടെന്നുവരും.*

*നബി(സ) പറഞ്ഞിരിക്കുന്നു: ”വിശ്വാസിയായ ഒരു പുരുഷന്‍ വിശ്വാസിനിയായ സ്ത്രീയോട് വെറുപ്പു കാണിക്കരുത്. അവളില്‍നിന്നു ഒരു സ്വഭാവത്തെ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടന്നുവരും.” (ഹദീസ്)*

*ഭാര്യമാര്‍ അടിമസ്ത്രീകളോ വേലക്കാരികളോ അല്ല, ഒന്നിച്ച് കഴിയേണ്ട സഹധര്‍മിണികളാണ്. അവരെ ദ്രോഹിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. റസൂലുല്ലാഹി(സ)യോട് ഒരിക്കല്‍ ഭര്‍ത്താവിന് ഭാര്യയോടുള്ള കടമ എന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി തങ്ങള്‍ ഇപ്രകാരം പ്രസ്താവിച്ചു: ”നീ തിന്നുന്നുവെങ്കില്‍ അവളെയും തീറ്റുക, നീ ഉടുക്കുകയാണെങ്കില്‍ അവളെയും ഉടുപ്പിക്കുക. അവളെ മുഖത്തടിക്കകരുത്; അവളെ അവഹേളിക്കരുത്; അവളോട് (വല്ലപ്പോഴും) അകന്നുനില്‍ക്കണമെന്നു വന്നാല്‍ അത് വീട്ടില്‍ മാത്രമായിരിക്കണം.” (ഹദീസ്)*

*ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തവും ഭര്‍ത്താക്കന്‍മാരില്‍ അര്‍പ്പിതമാണ്. ആഹാര വസ്ത്രാദി സാധനങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്തുകൊടുക്കണം. ഭാര്യയുടെ ശരീരത്തിനും ധനത്തിനും അതില്‍ സംരക്ഷണം ഉണ്ടായിരിക്കണം. അവള്‍ക്ക് മാനഭംഗം വന്നുപോകാത്ത ചുറ്റുപാടൊരുക്കണം.*
*ഭാര്യയുടെ ലൈംഗിക ആഗ്രഹം നിറവേറ്റിക്കൊടുക്കലും ഭര്‍ത്താവിന്റെ കടമയാണ്. അവളെ അവിഹിതബന്ധത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമുണ്ടാക്കുവാന്‍ പാടില്ല. ഈ വിഷയത്തില്‍ മഹാനായ ഇമാം ഗസ്സാലി(റ) വിവരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്.*

*ഗസ്സാലി (റ) പറഞ്ഞു: ”നാലു ദിവസത്തില്‍ ഒരിക്കല്‍ ഭാര്യയുമായി (ലൈംഗിക) ബന്ധം പുലര്‍ത്തേണ്ടതാവശ്യമാണ്. ന്യായമായ രീതിയാണിത്. എന്നാല്‍ അവളുടെ ആവശ്യത്തിനനുസരിച്ചും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുമാണ്. കാരണം, ലൈംഗിക സുരക്ഷ വധുവിനു നല്‍കേണ്ടത് വരന്റെ കടമയാണ്. എന്നാല്‍ (നീതിന്യായ) കോടതി വഴി സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതല്ല സംയോഗമെന്നതു വേറെ കാര്യം. ആ മാര്‍ഗം പ്രയാസകരമായതുകൊണ്ടാണത്.” ലൈംഗിക ബന്ധം പുലര്‍ത്തുന്നില്ലെന്ന കാരണത്താല്‍ വധുവിന് വിവാഹം ഫസ്ഖ് ചെയ്യാനുള്ള അവകാശമില്ലെന്നാണ് ഒടുവിലത്തെ വാചകത്തിന്റെ സൂചന.*

*എന്നാല്‍, ഭാര്യമാരെ സംതൃപ്തരാക്കല്‍ ഭര്‍ത്താക്കന്മാരുടെ കടമയാണെന്ന കാര്യം വിസ്മരിച്ചുപോകരുത്. അങ്ങനെ വരുന്നത് പല അപകടങ്ങള്‍ക്കും വഴിതെളിയിക്കുമെന്നു തീര്‍ച്ച. സരസമായ ഒരു സഭവം ഇവിടെ കുറിക്കട്ടെ: ‘ഒരിക്കല്‍ ഒരു സ്ത്രീ ഖലീഫ ഉമര്‍(റ)വിന്റെടുത്ത് വന്നു ഇപ്രകാരം പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, എന്റെ ഭര്‍ത്താവ് പകലെല്ലാം നോമ്പെടുക്കുന്നു; രാത്രികളിലെല്ലാം നിസ്‌കാരവും. അദ്ദേഹത്തെ ആവലാതിപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയാണല്ലോ ചെയ്യുന്നത്!!*

*ഇതു കേട്ടപ്പോള്‍ ഉമര്‍(റ) പ്രതിവചിച്ചതിങ്ങനെയാണ്: ”ഹാ, എത്ര നല്ല ആളാണ് നിന്റെ ഭര്‍ത്താവ്.” സ്ത്രീ താന്‍ പറഞ്ഞ വാക്യം തന്നെ ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ഉമര്‍(റ) പറഞ്ഞ മറുപടിയും ആവര്‍ത്തിച്ചു. അന്നേരം അരികത്തുണ്ടായിരുന്ന കഅബുല്‍ അസാദീ(റ) പറയുകയുണ്ടായി: ”ഓ… അമീറുല്‍ മുഅ്മിനീന്‍, തന്റെ ഭര്‍ത്താവ് തന്നോടൊപ്പം ഉറക്കറ പങ്കുവെക്കുന്നില്ലെന്ന് പരാതിപ്പെടുകയാണ് ഈ സ്ത്രീ ചെയ്യുന്നത്.” അന്നേരം ഉമര്‍(റ) കഅബിനോട് പറഞ്ഞത്, എങ്കില്‍ നിങ്ങള്‍ തന്നെ ഈ പ്രശ്‌നത്തിന് വിധി പറയുക എന്നാണ്. അന്നേരം കഅബ്(റ) ആ സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കഅബ്(റ) വിധി പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് നാലു ഭാര്യമാരെ അനുവദിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ മൂന്നു ദിവസം നിനക്ക് ‘ആരാധനയില്‍’ തന്നെ കഴിഞ്ഞുകൂടാം. (നാലാം ദിവസം ഭാര്യയോടൊപ്പമുണ്ടാകണം.)”  ഇതു കേട്ട ഉമര്‍(റ) പറഞ്ഞു: ”ഓ, കഅബ്, നിങ്ങുടെ ഗൃഹണ ശേഷിയും വിധിയുമെല്ലാം വളരെ കേമം! ഞാനിതാ ബസറയിലെ ന്യായാധിപനായി നിങ്ങളെ നിശ്ചയിച്ചിരിക്കുന്നു. വേഗം പോയിക്കൊള്ളുക.”(അല്‍ഗിഫാരി)*
•••••••••••••○•••••••••••••
ഇസ്ലാമികപഠനങ്ങൾ

അബോര്‍ഷന്‍

 

*ലിംഗനിര്‍ണയശേഷവും മുമ്പും അബോര്‍ഷന്‍ ചെയ്യുന്നവർ ധാരാളമായി വർദ്ധിച്ചു വരുന്നു. രാജ്യനിയമം പോലും ഇതംഗീകരിക്കുന്നില്ലെങ്കിലും 14-ാം നൂറ്റാണ്ട് മുമ്പ് ജാഹിലിയ്യാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതിന്റെ എത്രയോ മടങ്ങ് തെമ്മാടിത്തം ഇന്നും നിലനില്‍ക്കുന്നുവെന്നേ പറയാനുള്ളൂ. ഈ രീതിയിലുള്ള അബോര്‍ഷനെ മതകീയമായും ശാസ്ത്രീയമായും എതിര്‍ക്കപ്പെട്ടതാണ്.*

*ഇതിനു വേണ്ടി ഉപയോഗിക്കുന്ന പല മരുന്നുകളും സ്ത്രീകള്‍ക്ക് വലിയ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേവലം ആയിരത്തിന്റെ താഴെ ചെലവ് വരുന്ന പല മരുന്നുകളും പതിനായിരങ്ങള്‍ക്ക് വില്‍ക്കപ്പെടുന്നുണ്ട്.*

*ഇതിനു പൊതുവെ രണ്ടു വഴികളാണ് ഉപയോഗിക്കുന്നത്. ഇ-സി-പില്‍സ് എന്ന മോണിങ് ആഫ്റ്റര്‍ പില്‍ എന്ന് സാധാരണ വിളിക്കപ്പെടുന്ന സ്ത്രീ കഴിക്കേണ്ട ഗുളികകളാണ് ഒന്ന്. ശാരീരിക ബന്ധത്തിന്റെ ശേഷം 120 മണിക്കൂര്‍ ഉള്ളില്‍ ഇത് കഴിക്കണം. ഇതിനു ഗര്‍ഭപാത്രത്തിലെത്തിയ ഭ്രൂണത്തെപ്പോലും നശിപ്പിക്കാന്‍ കഴിവുണ്ട്.*

*ഡിആന്റ്‌സി എന്നറിയപ്പെടുന്ന മാര്‍ഗമാണ് മറ്റൊന്ന്. കൈ ഉപയോഗിച്ച് സ്ത്രീ യോനിയിലൂടെ ഭ്രൂണത്തെ നീക്കം ചെയ്യലാണ് ഇതിലുള്ളത്.*
*അബോര്‍ഷന്റെ ഫിഖ്ഹീ വീക്ഷണം നാം അന്വേഷിക്കുമ്പോള്‍ ആത്മാവ് ഊതപ്പെടുന്നതിന് മുമ്പും ശേഷവും രണ്ടു വിധികളെ കണ്ടെത്താന്‍ സാധിക്കും. 120 ദിവസം (നാലു മാസം) ആകുമ്പോഴാണ് ആത്മാവ് ഊതപ്പെടുക. കുട്ടി ആണാണെങ്കില്‍ 90 ദിവസവും (മൂന്നു മാസം) പെണ്ണാണെങ്കില്‍ 120 ദിവസവും (നാലു മാസം) പൂര്‍ത്തിയായാലാണ് ആത്മാവിനെ ശരീരത്തിലേക്കാക്കപ്പെടുക എന്നാണ് ഇത്തിഹാഫ് 5/380-ലുള്ളത്.*
*‘റൂഹ്’ ഊതപ്പെടുന്നതിനു മുമ്പുള്ള അബോര്‍ഷന്‍ പോലും ഇമാം ഗസ്സാലി ഹറാമാണെന്നാണ് ഇഹ്‌യയില്‍ പറയുന്നത്. എന്നാല്‍, അബൂ ഇസ്ഹാഖ് മറൂസി എന്ന ശാഫിഈ പണ്ഡിതന്റെ ഫ്തവയിലുള്ളത് അനുവദനീയം എന്നാണ്. ഈ രണ്ട് അഭിപ്രായത്തെയും ഉദ്ധരിച്ച ശേഷം ഇബ്‌നുഹജര്‍ തുഹ്ഫയില്‍ ഇമാം ഗസ്സാലിയുടെ അഭിപ്രായത്തെയാണ് പ്രബലമാക്കിയത്. അഥവാ ഇബ്‌നുഹജറിന്റെ അഭിപ്രായത്തിലും ഇത് ഹറാമാണ്. (തുഹ്ഫ 9/41) അബൂഹനീഫ ഇമാമിന്റെ അഭിപ്രായത്തില്‍ ഇത് അനുവദനീയമാണ്. എന്നാല്‍, ആത്മാവ് ഊതപ്പെടുന്നതിന്റെ മുമ്പ് അബോര്‍ഷന്‍ ഹറാമില്ലെന്ന അഭിപ്രായമാണ് ഇആനത്ത് (3/256) പ്രബലമാക്കിയിരിക്കുന്നത്. ഇത് കറാഹത്തെന്നാണ് ഖല്ലൂബി (4:375) പ്രസ്താവിച്ചിട്ടുള്ളത്.*

*ഈ വിഷയത്തിന്റെ അഭിപ്രായവ്യത്യാസങ്ങളും കാരണങ്ങളും വിശദമായി ചര്‍ച്ച ചെയ്തശേഷം ഇമാം റംലി നിഹായത്തുല്‍ മുഹ്താജില്‍ പ്രബലമാക്കിയത് ആത്മാവിനെ ഊതപ്പെടുന്നതിന് മുമ്പ് ‘ജാഇസ്’ എന്നാണ്. (നിഹായ 8/442)*
*ചുരുക്കത്തില്‍, ഭ്രൂണത്തിലേക്ക് ആത്മാവ് ചേരുന്നതിന്റെ മുമ്പ് അതിനെ നശിപ്പിക്കുന്നതിന്റെ വിധിയെക്കുറിച്ച് ശാഫിഈ മദ്ഹബില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം റംലിയും ഇബ്‌നു ഹജറും വ്യത്യസ്ത നിലപാടാണ് ഇതില്‍ സ്വീകരിച്ചതും എന്നു നമുക്ക് മനസ്സിലാക്കാം.*

*‘റൂഹ്’ ഊതപ്പെട്ട ശേഷം അതിനെ നശിപ്പിക്കല്‍ ഹറാമാണെന്നതില്‍ ശാഫിഈ മദ്ഹബില്‍ അഭിപ്രായ വ്യത്യാസമില്ല. ഇമാം അബൂഹനീഫയുടെ അഭിപ്രായത്തില്‍ അതും അനുവദനീയമാണ്. തുഹ്ഫ 9/41, നിഹായ 8/442, ഇആനത്ത് 3/256, ഖല്ലൂബി 4/375 തുടങ്ങിയവ ഇത് വ്യക്തമാക്കിയിട്ടുണ്ട്.*

*പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. നന്നായി സ്നേഹിക്കാനും ധാരാളം പ്രസവിക്കാനും കഴിവുള്ളവളെ നിങ്ങൾ വിവാഹം കഴിക്കുക എന്ന നബി(സ)യുടെ നിർദേശം ഇതിനു തെളിവാണ്.*

*നബി(സ)യുടെ കാലത്ത് സന്താന നിയന്ത്രണത്തിന് സ്വഹാബികൾ അനുവർത്തിച്ചിരുന്ന മാർഗം ‘പിൻവലിക്കൽ രീതി’ (അസ് ൽ ) ആയിരുന്നു. ഇത് അനുവദനീയമാണെന്നാണ് ഹദീസുകൾ നിന്ന് മനസിലാകുന്നത്.*

പെണ്‍മക്കളില്‍ ഇസ് ലാമിക സംസ്‌കാരം വളര്‍ത്താന്‍ പത്ത് നിര്‍ദേശങ്ങള്‍

ഈയിടെ ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സില്‍ ചെന്നിരിക്കാനിടയായി. അവിടെ വന്ന സ്ത്രീകളിലധികവും ഏതെങ്കിലും അപരിചിത ആണുങ്ങള്‍ വന്നാല്‍ മാത്രം തലമറക്കുന്നവരായിരുന്നു.
ഞാനന്നേവരെ കണ്ടിട്ടില്ലാത്ത മധ്യവയസ്സ് പിന്നിട്ട ഒരുകൂട്ടം സ്ത്രീകളുടെ അടുക്കല്‍ എനിക്കിരിപ്പിടംകിട്ടി. അവരാരും അന്യോന്യം ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പെട്ടെന്ന് അവരിലൊരാള്‍ എന്റെ 12 കാരിയായ മകളുടെ നേര്‍ക്ക് ചൂണ്ടി അവള്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ചോദിച്ചു.
‘അതെ, അവള്‍ പുറത്തുപോകുമ്പോഴൊക്കെ. വീട്ടിനകത്ത് അണിയാറില്ല.’ ചോദ്യത്തിനുമുമ്പില്‍ ആദ്യമൊന്നുപകച്ചെങ്കിലും ഞാന്‍ മറുപടി നല്‍കി.
‘ഇവിടെ മാത്രമല്ലല്ലോ അല്ലേ?. സ്‌കൂളിലും ഷോപിങ് മാളിലും പോകുമ്പോള്‍ അണിയാറുണ്ടോ?’അവര്‍.
‘ഉണ്ട്…’ഞാന്‍
‘അവളെങ്ങനെ അത് ശീലമാക്കി. നിങ്ങളെന്താണ് അതിനായി ചെയ്തത്?’ ആ മധ്യവയസ്‌ക ചോദിച്ചു. ‘എത്രപരിശ്രമിച്ചിട്ടും ഞങ്ങളുടെ പെണ്‍മക്കളോ പേരക്കിടാങ്ങളോ ഹിജാബ് ധരിക്കാന്‍ തയ്യാറാകുന്നില്ല’

അപ്പോഴത്തെ അവരുടെ ചിന്താഗതിയെന്തെന്ന് എനിക്ക് തിട്ടമില്ല. എന്നാലും അവര്‍ ചിന്തിച്ചിരിക്കുക ‘തങ്ങള്‍ പാരമ്പര്യമുസ്‌ലിംകുടുംബത്തില്‍ പിറന്നവരായിട്ടും മക്കള്‍ മഫ്ത ധരിക്കാന്‍ മടിക്കുന്നു;ഇവിടെ ഈ നവമുസ് ലിംഅമേരിക്കന്‍പെണ്ണും അതിന്റെ കുഞ്ഞുമകളും മഫ്ത ധരിക്കുന്നു എന്തൊരു വിരോധാഭാസം! ‘ എന്നായിരിക്കണം.
‘പക്ഷേ, അത് എന്റെ വൈഭവമൊന്നുമല്ല’ ഞാന്‍ തുടര്‍ന്നു:’അല്‍ഹംദുലില്ലാഹ് , അവള്‍ പത്തുവയസ്സുകഴിഞ്ഞപ്പോള്‍ ശരീരം മറക്കുംവിധം വസ്ത്രം ധരിക്കാന്‍ തുടങ്ങി. അത് വലിയ പ്രയാസമുള്ള സംഗതിയൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇങ്ങനെയൊക്കെചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യാതിരേകത്താലാണ്.’
ആ മഹതി എന്റെ നേര്‍ക്ക് അതിയായ താല്‍പര്യത്തോടെ നോക്കി. ഇനി ഞാന്‍ മകളെ സമ്മാനം വാഗ്ദാനംചെയ്‌തോ ശിക്ഷ കാട്ടി ഭീഷണിപ്പെടുത്തിയോ അതു ധരിക്കാന്‍ പ്രേരിപ്പിച്ചിട്ടുകണ്ടാകുമെന്ന് അവര്‍ കരുതുന്നുണ്ടാകണം.
‘ഞാനെന്നും അല്ലാഹുവിനോട് എന്റെയും മക്കളുടെയും സന്‍മാര്‍ഗത്തിനായി പ്രാര്‍ഥിക്കാറുണ്ട്. അതാണല്ലോ ഏറ്റവും എളുപ്പവും ഉത്തമവും. നമ്മുടെ ഇബാദത്തുകളെചൊല്ലി വലിയ ആത്മസംതൃപ്തിയടയുന്നത് ശരിയല്ലല്ലോ.’ഞാന്‍ പറഞ്ഞുനിര്‍ത്തി.
അതായിരുന്നു അവരുമായി നടന്ന അവസാനസംഭാഷണം. എന്നാല്‍ അന്നുതൊട്ട് ഞാന്‍ പ്രസ്തുതവിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. എന്റെ മകള്‍ മഫ്തയും പര്‍ദയും ധരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നതുശരിതന്നെ. എങ്കില്‍ പോലും മാതാപിതാക്കള്‍ എന്ന നിലയില്‍ പെണ്‍മക്കളെ ശരീരം മാന്യമായി മറക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലും ബോധവത്കരിക്കുന്നതിലും ശ്രദ്ധിക്കേണ്ട ചുമതലയില്ലേ. അത്തരത്തില്‍ പെണ്‍മക്കള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും പിന്തുണയും നല്‍കാന്‍ സഹായിക്കുന്ന ചില കുറിപ്പുകളാണ് ഇവിടെ ചേര്‍ക്കുന്നത്.

1. പ്രാര്‍ഥിക്കുക: സാധ്യമാകുന്നിടത്തോളം നമ്മുടെയും നമ്മുടെ മക്കളുടെയും സന്‍മാര്‍ഗദര്‍ശനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുക. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാര്‍ഥന ഉത്തരംചെയ്യപ്പെടാതെ മടക്കുകയില്ലയെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

2. ശരീരം മുഴുവന്‍ മറയുന്നവിധം വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സന്താനങ്ങളോട് അവരുടെ ചെറുപ്പംതൊട്ടേ സംസാരിക്കുക. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും അല്ലാഹുവിനുവേണ്ടിയാണെന്നും , അവനെ സ്‌നേഹിക്കുകയും അനുസരിക്കുകയുംചെയ്യുന്നതിലൂടെ അളവറ്റ പ്രതിഫലംലഭിക്കുമെന്നും അവരോട് പറയുക.

3. ആണുങ്ങളുടെ വികാരമിളക്കാതിരിക്കാന്‍ എന്നൊക്കെ പറഞ്ഞ് ഹിജാബിനെ ലളിതവത്കരിക്കാതിരിക്കുക. ചില രക്ഷിതാക്കള്‍ പെണ്‍മക്കളോട് മഫ്തയും പര്‍ദയും ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ‘ആളുകള്‍ പ്രലോഭിതരാകാതിരിക്കാന്‍ നീ നിന്റെ സൗന്ദര്യത്തെ മൂടിവെക്കുക’ എന്ന് പറഞ്ഞാണ്. ഇസ്‌ലാമില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെ അച്ചടക്കം പാലിക്കണമെന്നാണ് നിയമമെന്നിരിക്കെ ഇത്തരം പ്രസ്താവനകളുടെ ആവശ്യമില്ല.

പുരുഷന്‍മാര്‍ മാന്യമായി വസ്ത്രം ധരിക്കുകയും തങ്ങളുടെ നോട്ടം താഴ്ത്തുകയുംവേണം. സ്ത്രീകള്‍ അതേപോലെ അടക്കവും ഒതുക്കവും സ്വീകരിക്കുന്നതോടൊപ്പം അവളുടെ ശരീരവും മുടിയും മറക്കേണ്ടതുണ്ട്. അവര്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന് അനുസരണമെന്ന നിലക്കും അവന്റെ പ്രീതി ഉദ്ദേശിച്ചുമാണ്. ഈ രീതിയില്‍ സക്രിയ ചിന്താഗതി ഉണ്ടാക്കിയെടുത്താല്‍ അവള്‍ തന്റെ ഇബാദത്തില്‍ അതീവ താല്‍പര്യമുള്ളവളായിത്തീരും. അവളെ നിര്‍ബന്ധിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ഭയപ്പെടുത്തുകയോ ചെയ്യേണ്ടിവരില്ല. ശരീരം മറക്കുകയെന്നത് താനും റബ്ബും തമ്മിലുള്ള ഇടപാടെന്ന നിലയില്‍ ഗൗരവത്തോടെ അവള്‍ കാണും. അത് പരലോകത്ത് അവള്‍ക്ക് മുതല്‍ക്കൂട്ടായിത്തീരും.

4. ഇനി നാം അവളുടെ മാതാവോ, അമ്മായിയോ, വെല്ല്യുമ്മയോ ആണെങ്കില്‍ അഭിമാനത്തോടും വിവേകത്തോടും ശുഭാപ്തിവിശ്വാസത്തോടും മഫ്ത അണിയുക. എപ്പോഴും മുസ്‌ലിംപെണ്‍കുട്ടികളുടെ പുതിയതലമുറ ശരീരം മറയ്ക്കാനും അല്ലാഹുവിന്റെ പ്രീതിനേടാനുമുള്ള ഔത്സുക്യത്തെ നമ്മില്‍ നിന്ന് കണ്ടുപഠിക്കട്ടെ. എല്ലാംമറയുംവിധം വസ്ത്രം ധരിച്ച് ആകര്‍ഷണത്വവും അച്ചടക്കവും ഉറപ്പുവരുത്താം. പെണ്‍മക്കളെ മഫ്തയും പര്‍ദയും അണിയിക്കുമ്പോള്‍ ചിലരില്‍ നിന്ന് ‘വളരെ പ്രായക്കൂടുതല്‍ തോന്നുന്നു’, ‘ഇത് നിനക്ക് ചേരില്ലട്ടോ’ എന്നുതുടങ്ങി നെഗറ്റീവ് അഭിപ്രായങ്ങളും കേട്ടെന്നുവരും. അതെക്കുറിച്ച ധാരണ അവര്‍ക്ക് കൊടുക്കണം.
ഗുണാത്മകമായ വശം പെണ്‍മക്കള്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുക. മക്കളുടെ തൊലിയുടെയും കൃഷ്ണമണിയുടെയും കളറുകള്‍ക്ക് പൊരുത്തപ്പെടുംവിധം മാന്യമായ വസ്ത്രധാരണം നിര്‍ദ്ദേശിക്കുക. അതവര്‍ക്ക് ഊര്‍ജവും സന്തോഷവും സുഖവും നല്‍കട്ടെ.ഹിജാബിനോടുള്ള നിങ്ങളുടെ സ്‌നേഹബന്ധം പ്രകടമാകട്ടെ.

5. മഫ്തയും പര്‍ദപോലുള്ള വസ്ത്രങ്ങളും ശീലമാക്കിയവരുമായി ആകട്ടെ മക്കളുടെ കൂട്ടുകെട്ട്. തങ്ങളുടെ കൂട്ടുകാര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും അവരുടെ പെരുമാറ്റരീതികളും മക്കളെ വളരെ ആഴത്തില്‍ സ്വാധീനിക്കും. നല്ല മാതൃകകള്‍ സമ്മാനിക്കുന്നവരാണ് ആ കൂട്ടുകാര്‍ എന്നത് നിങ്ങള്‍ രക്ഷിതാക്കളാണ് ഉറപ്പുവരുത്തേണ്ടത്. അക്കാര്യത്തില്‍ ചില പരിശ്രമങ്ങള്‍ നടത്തേണ്ടതായി വരും.
ഇപ്പോഴത്തെ അവസ്ഥയില്‍ മകള്‍ക്ക് മഫ്തയും ശരീരഭാഗങ്ങള്‍ മറയുന്ന വസ്ത്രങ്ങളും ധരിക്കുന്ന കൂട്ടുകാര്‍ ഉണ്ടായില്ലെന്നുവരാം. അതിനാല്‍ അവരെ മുസ്‌ലിംപെണ്‍കുട്ടികളുടെ സംഘങ്ങളും സംഘടനകളുമായും പരിചയപ്പെടുത്താം. അല്ലെങ്കില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാസംഘങ്ങളുമായി ബന്ധപ്പെടുത്താം. അല്ലെങ്കില്‍ കുടുംബബന്ധുക്കളില്‍ മഫ്തയും അത്തരംവേഷങ്ങളും മുറുകെപ്പിടിക്കുന്നവരുണ്ടാകുമല്ലോ അവരുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം. അത്തരം ബന്ധങ്ങള്‍ മകളുടെ സ്വഭാവത്തിലും വീക്ഷണത്തിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരും.

ഇനി അത്തരം കൂട്ടുകാരുണ്ടായിരിക്കെ താമസസ്ഥലം മാറി പുതിയ ഒരു നഗരത്തിലോ ഗ്രാമത്തിലോ എത്തിയെന്നിരിക്കട്ടെ. അവിടെ മേല്‍പറഞ്ഞ വേഷവിധാനംസ്വീകരിച്ച കൂട്ടുകാരികളെ കണ്ടെത്താന്‍ സമയമെടുക്കും. അതിനാല്‍ ഇടക്ക് മുമ്പ് താമസിച്ചിരുന്ന നാട്ടില്‍ പ്രയാസപ്പെട്ടാണെങ്കിലും പോകുകയും മകളുടെ കൂട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുക്കുക.
കുട്ടികളുടെ രക്ഷിതാവെന്ന നിലക്ക് അവര്‍ക്ക് കൂട്ടുകാരുമായി തമാശപങ്കിടാനും രസംകണ്ടെത്താനും അവസരമൊരുക്കുക. അതല്ലാത്ത പക്ഷം ഇസ്‌ലാം മുറുകെപ്പിടിച്ച് ജീവിക്കുന്നത് അവര്‍ക്ക് വിരസതയും വെറുപ്പുമാണ് സമ്മാനിക്കുക. അതേസമയം ഇസ്‌ലാമനുസരിച്ച് ജീവിക്കാനും അതുപോലെതന്നെ രസംകണ്ടെത്താനും അവസരമുണ്ടാകുന്നത് ഇസ്‌ലാമില്‍ അവരെ ഉറപ്പിച്ചുനിര്‍ത്തും.
വഴിവിട്ടുപോയേക്കാവുന്ന എല്ലാ കലാസ്വാദനങ്ങളെയും രസംകൊല്ലികളെയും രക്ഷിതാക്കള്‍ മനസ്സുവെച്ചാല്‍ പൂര്‍ണമായും ഹലാലാക്കാന്‍ കഴിയും. അതിനായി അല്‍പം പരിശ്രമവും സമയവും ആവശ്യമാണെന്ന് മാത്രം.

6. നിങ്ങളുടെ ആണ്‍മക്കളെക്കുറിച്ച് ഉയര്‍ന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുക. എല്ലാവരും പ്രത്യേകിച്ച് സന്താനങ്ങള്‍ ഇരട്ടത്താപ്പ് വെറുക്കുന്നു. അതായത്, മകളെ ഇസ്‌ലാമികമായി വസ്ത്രംധരിക്കാനും അടക്കവും ഒതുക്കവും ശീലിക്കാനും നല്ല സ്വഭാവങ്ങള്‍ മുറുകെപ്പിടിക്കാനും നാം നിഷ്‌കര്‍ഷിക്കുമ്പോള്‍ത്തന്നെ മകനോടും അത്തരത്തില്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തണം. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആണ്‍മക്കള്‍ ചീത്തക്കൂട്ടുകെട്ടില്‍ പെട്ടാല്‍ അതൊക്കെ പ്രായത്തിന്റെതാണ് പിന്നെ എല്ലാം ശരിയായിക്കോളും എന്ന നിലപാടാണ് പല രക്ഷിതാക്കള്‍ക്കുമുള്ളത്.

ആണ്‍മക്കളെ അച്ചടക്കവും ഒതുക്കവും ഉള്ളവരാക്കി വളര്‍ത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കുക. വഴികളിലും പൊതുസ്ഥലങ്ങളിലും ആയിരിക്കെ നോട്ടം നിയന്ത്രിക്കാന്‍ അവരെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. സ്ത്രീകളെ ആദരിക്കാന്‍ അവരെ പഠിപ്പിക്കുക. നിക്കറും മറ്റുമിട്ട് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്ന് അവരോട് കല്‍പിക്കുക. പെണ്‍മക്കളോട് സദാചാരം നിഷ്‌കര്‍ഷിക്കുന്നതുപോലെ അവരോടും നിഷ്‌കര്‍ഷ പുലര്‍ത്തുക. അല്ലാഹുവിന്റെ ചോദ്യങ്ങള്‍ക്ക് ആണുങ്ങളും ഉത്തരം നല്‍കേണ്ടവരാണെന്ന കാര്യം ഓര്‍മപ്പെടുത്തുക.

7. പെണ്‍കുട്ടികളെ ചെറുപ്രായത്തിലേ വിജ്ഞാന-കര്‍മമേഖലയില്‍ പരിശീലിപ്പിക്കുക. സ്ത്രീയെന്ന നിലയില്‍ മഹത്വവും ആദരവും അവളില്‍ നിക്ഷേപിക്കുക. അങ്ങനെയായാല്‍ നാളെ അവള്‍ ലോകത്തിനുമുന്നില്‍ ലജ്ജാവിഹീനയായി പെരുമാറുകയില്ല. അവള്‍ക്ക് മാതൃകാവനിതയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുക. അവളുടെ സ്വപ്‌നങ്ങള്‍ക്ക് ദിശാബോധംനല്‍കുകയും അവയ്ക്ക് ചിറകുവിരിച്ചുകൊടുക്കുകയുംചെയ്യുക. നിങ്ങളുടെ സമയവും ശ്രദ്ധയും അവള്‍ക്ക് നല്‍കുക. അവളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക.കുഴക്കുന്ന പ്രശ്‌നങ്ങള്‍ അവളുടെ മുമ്പില്‍ വെക്കുക. ആ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പഠിപ്പിക്കുക. അവളില്‍ ആത്മവിശ്വാസം നട്ടുവളര്‍ത്തുക.

8. അവളെ കേള്‍ക്കുക. അവള്‍ക്ക് ശരീരംമറയുന്ന വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ പരാതികളോ വിമ്മിഷ്ടമോ ഉണ്ടെങ്കില്‍ അവരില്‍ നിങ്ങളുടെ ഏകപക്ഷീയമായ അഭിപ്രായം അടിച്ചേല്‍പിക്കുന്നതിന് പകരം അവളുടെ ആശങ്കകളും അജ്ഞതകളും ദൂരീകരിച്ചുകൊടുക്കുക.
ക്ലാസിലെ സഹപാഠികള്‍ തന്നെക്കുറിച്ച് പലതുംപറയുമെന്നാണ് അവളുടെ ആശങ്കയെങ്കില്‍ അതിന് ‘അതൊന്നും നീ കാര്യമാക്കേണ്ട , എനിക്കുറപ്പുണ്ട് നീ ആ വേഷത്തില്‍ നന്നായിരിക്കും’ എന്ന പഴഞ്ചന്‍ മറുപടിയല്ല കൊടുക്കേണ്ടത്. പകരം മകളുമായി പ്രശ്‌നങ്ങളെ തുറന്നുചര്‍ച്ചചെയ്യുക. മറ്റുള്ളവരുടെ പരിഹാസത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ അഭ്യസിപ്പിക്കുക.

9. കുട്ടികള്‍ക്ക് മാതൃകയാകുംവിധം വസ്ത്രധാരണം സ്വീകരിക്കുക. കാരണം കുട്ടികള്‍ക്ക് ആദ്യത്തെ മാതൃക സദാ അവളോടൊപ്പമുള്ള മാതാവോ, രക്ഷിതാവോ ആണ്. അതിനാല്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുംവിധമാണ് വസ്ത്രധാരണമെന്ന് ഉറപ്പുവരുത്തുക. അങ്ങനെയല്ലെന്നുവന്നാല്‍ പെണ്‍മക്കളില്‍നിന്ന് അവരുടെ വസ്ത്രധാരണത്തെപ്പറ്റി കൂടുതല്‍ നല്ലത് പ്രതീക്ഷിക്കാനാകില്ലല്ലോ. നിങ്ങള്‍ കുട്ടിയുടെ പിതാവാണെങ്കില്‍ ഇസ്‌ലാംകല്‍പിച്ച നിര്‍ബന്ധബാധ്യതകള്‍(ആരാധനാ-കുടുംബകാര്യങ്ങള്‍) പൂര്‍ത്തീകരിക്കുക. കുട്ടികള്‍ വളരെപ്പെട്ടെന്ന് നമ്മുടെ കാപട്യം കണ്ടെത്തുമെന്നത് മറക്കരുത്.

10. അവളുടെ മഫ്തയും പര്‍ദയും മാത്രമാണ് നിങ്ങളുടെ പരിഗണനാവിഷയം എന്ന് മകള്‍ക്ക് തോന്നാന്‍ ഒരിക്കലും അവസരംകൊടുക്കരുത്. കാരണം , അങ്ങനെവന്നാല്‍ അവള്‍ നിങ്ങള്‍ക്കുവേണ്ടി മാത്രം തലയും ശരീരവും മറച്ചുനടന്നെന്നുവരാം. നിങ്ങള്‍ക്ക് മകളോട് അഗാധവാത്സല്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ കല്‍പനകളെ മാതാപിതാക്കളോടുള്ള വികാരവുമായി കൂട്ടിക്കുഴക്കാന്‍ അവള്‍ ശ്രമിക്കുകയില്ല.
ശരിയാണ്, മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കേണ്ട ബാധ്യത കുട്ടികള്‍ക്കുണ്ട്. എന്നിരുന്നാലും നമ്മുടെ മകള്‍ വളര്‍ന്ന് വലുതാകേണ്ടതുണ്ട്. അങ്ങനെ അവള്‍ സ്വതന്ത്രജീവിതം നയിക്കേണ്ടതുണ്ട്. ആ ഘട്ടത്തില്‍ മാതാപിതാക്കള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയല്ല, മറിച്ച് അല്ലാഹു തന്നെ നോക്കിക്കൊണ്ടിരിക്കുന്നുവെന്ന ചിന്തയായിരിക്കണം അവളെ അടക്കവും ഒതുക്കവുമുള്ള വിശ്വാസിനിയാക്കാന്‍ പ്രേരകമാകേണ്ടത്.

Courtesy: Islam padashala

 

അല്ലാഹുവിന്‍റെ 99 നാമങ്ങളും
അര്‍ത്ഥവും

1) الله
2) الرحمن പരമകാരുണികന്‍
3) الرحيم കരുണാനിധി
4) الملك രാജാധിരാജന്‍
5) القدوس പരിശുദ്ധന്‍
6) السلام രക്ഷയായവന്‍
7) المؤمن അഭയം നല്‍കുന്നവന്‍
8) المهيمن കാത്തുസൂക്ഷിക്കുന്നവന്‍
9) العزيز യോഗ്യതയുള്ളവന്‍
10) لجبار പരമാധികാരമുള്ളവന്‍
11) المتكبر മഹത്വമുള്ളവന്‍
12) الخالق സ്രഷ്ടാവ്
13) البارئ സൃഷ്ടിക്കുന്നവന്‍
14) المصور രൂപം നല്‍കുന്നവന്‍
15) الغفار വളരെയധികം പൊറുക്കുന്നവന്‍
16) القهار അടക്കിഭരിക്കുന്നവന്‍
17) الوهاب ഔദാര്യവാന്‍
18) الرزاق പ്രദാനം ചെയ്യുന്നവന്‍
19) الفتاح (റഹ്മത്തിന്റെ വാതില്‍) തുറക്കുന്നവന്‍
20) العليم എല്ലാം അറിയുന്നവന്‍
21) القابض (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവന്‍
22) الباسط വിശാലമാക്കുന്നവന്‍
23) الخافض തരം താഴ്ത്തുന്നവന്‍
24) الرافع സ്ഥാനം ഉയര്‍ത്തുന്നവന്‍
25) المعز പ്രതാപം നല്‍കുന്നവന്‍
26) المذل നിന്ദ്യനാക്കുന്നവന്‍
27) السميع കേള്‍ക്കുന്നവന്‍
28) البصير കാണുന്നവന്‍
29) الحكم വിധി നടത്തുന്നവന്‍
30) العدل നീതി കാണിക്കുന്നവന്‍
31) اللطيف ദയ കാണിക്കുന്നവന്‍
32) الخبير സര്‍വരഹസ്യവും അറിയുന്നവന്‍
33) الحليم സഹനമുള്ളവന്‍
34) العظيم മഹത്വമുള്ളവന്‍
35)الغفور പാപം പൊറുക്കുന്നവന്‍
36) الشكور നന്ദിക്കര്‍ഹന്‍
37) العلي ഉന്നതന്‍
38) الكبير മഹാനായവന്‍
39) الحفيظ എല്ലാം സംരക്ഷിക്കുന്നവന്‍
40) المقيت ഭക്ഷണം നല്‍കുന്നവന്‍
41) الحسيب വിചാരണ ചെയ്യുന്നവന്‍
42) الجليل ഔന്നിത്യമുള്ളവന്‍
43) الكريم ഉദാരനായവന്‍
44) الرقيب എല്ലാം നിരീക്ഷിക്കുന്നവന്‍
45) المجيب ഉത്തരം നല്‍കുന്നവന്‍
46) الواسع വിശാലതയുള്ളവന്‍
47) الحكيم യുക്തിദീക്ഷയുള്ളവന്‍
48) الودود സ്നേഹമുള്ളവന്‍
49) المجيد മഹത്വമുള്ളവന്‍
50) الباعث പുനരുജ്ജീവിപ്പിക്കുന്നവന്‍
51) الشهيد എല്ലാറ്റിനും സാക്ഷിയാവുന്നവന്‍
52) الحق സത്യമായവന്‍
53) الوكيل ഏറ്റെടുക്കുന്നവന്‍
54) القوى ശക്തമായവന്‍
55) المتين ശക്തിയുള്ളവന്‍
56) الولي സംരക്ഷകന്‍
57) الحميد സ്തുതിക്കപ്പെട്ടവന്‍
58) المحصى ക്ലിപ്തപ്പെടുത്തുന്നവന്‍
59) المبدئ ഇല്ലായ്മയില്‍ നിന്ന് സൃഷടിക്കുന്നവന്‍
60) المعيد മടക്കി വിളിക്കുന്നവന്‍
61) المحيي ജീവിപ്പിക്കുന്നവന്‍
62) المميت മരിപ്പിക്കുന്നവന്‍
63) الحي എന്നെന്നും ജീവിച്ചിരിക്കുന്നവന്‍
64) القيوم സ്വയം നിലനില്‍ക്കുന്നവന്‍
65) الواجد കണ്ടെത്തുന്നവന്‍
66) الماجد മഹത്വമുള്ളവന്‍
67) الواحد ഏകനായവന്‍
68) الصمد സര്‍വ്വര്‍ക്കും ആശ്രയമായവന്‍
69) القادر എന്തിനും കഴിവുള്ളവന്‍
70) المقتدر എല്ലാകഴിവുകളുടെയും ഉടമസ്ഥന്‍
71) المقدم മുന്തിക്കുന്നവന്‍
72) المؤخر പിന്തിക്കുന്നവന്‍
73) الأول ആദ്യമായവന്‍
74) الآخر ശാശ്വതന്‍
75) الظاهر പ്രത്യക്ഷനായവന്‍
76) الباطن പരോക്ഷനായവന്‍
77) الوالي എല്ലാത്തിന്‍റെയും ഉടമസ്ഥന്‍
78) المتعال അത്യുന്നതന്‍
79) البر ഗുണം ചെയ്യുന്നവന്‍
80) التواب തൌബ സ്വീകരിക്കുന്നവന്‍
81) المنتقم ശിക്ഷിക്കുന്നവന്‍
82) العفو മാപ്പു നല്കുന്നവന്‍
83) الرؤوف കൃപ ചെയ്യുന്നവന്‍
84) مالك الملك പരമാധികാരി
85) ذو الجلال و الإكرام മഹത്വവും ആധരവുമുള്ളവന്‍
86) المقسط നീതി നടത്തുന്നവന്‍
87) الجامع എല്ലാം ഒരുമിച്ച് കൂട്ടുന്നവന്‍
88) الغني ധനികന്‍
89) المغني ആവശ്യം തീര്‍ക്കുന്നവന്‍
90) المانع തടയുന്നവന്‍
91) الضار വിഷമമുണ്ടാക്കുന്നവന്‍
92) النافع ഉപകാരം ചെയ്യുന്നവന്‍
93) النور വെളിച്ചം നല്‍കുന്നവന്‍
94) الهادي സന്മാര്‍ഗം കാണിക്കുന്നവന്‍
95) البديع മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
96) الباقي എന്നെന്നും ശേഷിക്കുന്നവന്‍
97) الوارث എല്ലാം അനന്തരമെടുക്കുന്നവന്‍
98) الرشيد സന്മാര്‍ഗം കാണിക്കുന്നവന്‍
99) الصبور നല്ല ക്ഷമയുള്ളവന്‍

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆